A laugh-riot poking fun at Kerala politics and society, written by Sports Management guru Sijin BT
Get it at https://play.google.com/store/apps/de...
Excerpt: ഹര്‍ത്താല്‍ ദിവസങ്ങള്‍ കൂട്ടുകാരോടൊപ്പം പറമ്പിലും മറ്റും മദ്യപിച്ചും, ചീട്ടുകളിച്ചും, ക്രിക്കറ്റുകളിച്ചും ആഘോഷമാക്കിയിരുന്ന മനുഷ്യര്‍ വീട്ടുതടങ്കലിലായി. മദ്യപിക്കാന്‍ മുട്ടി നിന്ന ചിലര്‍ പട്ടിയെ എറിയാന്‍ കല്ല് നോക്കി. വീടിന്റെ മുറ്റം മുഴുവനും സിമന്റിട്ടിരിക്കുന്നതിനാല്‍ കല്ലൊന്നും കിട്ടിയില്ല. ചിലര്‍ കുപ്പിയും, സ്വന്തം കാലിലെ ചെരുപ്പും പട്ടികള്‍ക്കു നേരെ ഓങ്ങിയപ്പോള്‍ പട്ടികള്‍ പ്രത്യേക ശബ്ദത്തില്‍ കുരച്ചു. കുരകേട്ട് മറ്റ് പട്ടികള്‍ വീടിന്റെ മുന്നില്‍ പ്രത്യക്ഷരായി. മനുഷ്യര്‍ ചെരിപ്പു താഴെയിട്ട് പട്ടികളോട് സര്‍വാപരാധം പൊറുക്കാനപേക്ഷിച്ച് കൈകൂപ്പി വീട്ടിനകത്തു കയറി വാതലടച്ചു. വീടിനകത്തു കുടുങ്ങിയ ജനം ചാനലുകള്‍ മാറി മാറി കണ്ടു. വേറെ വാര്‍ത്തയൊന്നും കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ വാര്‍ത്താ ചാനലുകളില്‍ മുഴുവന്‍ പട്ടികളുടെ ഹര്‍ത്താല്‍ വാര്‍ത്തകള്‍ മാത്രം. തിരുവന്തപുരം തൊട്ട് കാസര്‍കോട് വരെയുള്ള ഹര്‍ത്താല്‍ വിശേഷം കാണിച്ചു തീരുമ്പോള്‍ അടുത്ത വാര്‍ത്ത. വീണ്ടും തിരുവനന്തപുരം തൊട്ട് കാസര്‍കോഡ് വരെ. നൂറു ശതമാനം സമ്പൂര്‍ണ്ണ ഹര്‍ത്താല്‍. ഒരു അനിഷ്ട സംഭവം പോലും ഒരിടത്തും ഉണ്ടായില്ല. പോലീസുകാര്‍ക്ക് പോലും ജോലിക്ക് ഹാജരാകാന്‍ കഴിഞ്ഞില്ല. ആ വലിയ വിജയം വലിയൊരു അത്ഭുതം തന്നെയായിരുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍ പട്ടികളോടുള്ള സഹതാപവും, ആരാധനയും കൊണ്ട് നിറഞ്ഞു.