Acclaimed social media writer Honey Bhaskar writes a series of short stories celebrating womanhood and other contemporary issues.
Get it on https://play.google.com/store/apps/de...
Excerpt: 'ഒരു പരീക്ഷയും പെണ്‍കുട്ടിയും' എന്ന അധ്യായത്തില്‍ പറയുന്നു 'ക്ലാസ് മുറിയില്‍ ഏറ്റവും ആദ്യം സൗഹൃദത്തില്‍ ആവുക ഏറ്റവും പുറകിലെ ബഞ്ചില്‍ ഇരിക്കുന്നവര്‍ ആകും 'ഏഴാം ക്ലാസില്‍ വെച്ച് ഇഷ്ട്ടം തോന്നിയ പെണ്‍കുട്ടിയെ പ്രീതിപ്പെടുത്താന്‍ പരീക്ഷയ്ക്ക് പാസാവാന്‍ കോപ്പിയടിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നു എഴുത്തുകാരന്‍. പരീക്ഷ കഴിഞ്ഞ് ഒരു ചിരി പോലും ബാക്കി വെയ്ക്കാതെ മറ്റേതോ സ്‌കൂളിലേക്ക് പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടി. ആ അനുഭവക്കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്... 'അവനവനില്‍ ഉള്ളത് മാത്രം ഉപയോഗിക്കുക. കൂട്ടി ചേര്‍ക്കാനായ് കുറുക്കു വഴി തേടിയാല്‍ താത്കാലികമായ രക്ഷപെടല്‍ ഉണ്ടായേക്കാം. എന്നാല്‍ അത് ശാശ്വതമല്ല. മാത്രമല്ല താത്ക്കാലികമായ വിജയത്തിനായ് ചെയ്യുന്ന സാഹസം ഒരുപക്ഷെ നമ്മളെ പാടെ നശിപ്പിച്ചു കളയും ' അര്‍ഷാദിന്റെ ഓരോ എഴുത്തും ഓരോ പാഠങ്ങള്‍ ആണ് എന്ന് മുന്നേ പറഞ്ഞത് ഇതൊക്കെ കൊണ്ടാണ്... ആ കടം തീരാന്‍ എത്ര കാലം കരയണം എന്ന അദ്ധ്യായം കണ്ണീരോടെ അല്ലാതെ ഒരാള്‍ക്ക് വായിച്ചു തീര്‍ക്കാന്‍ കഴിയില്ല. ഈ അനുഭവം ആണ് അര്‍ഷാദിന്റെ 'കറുത്ത ഭൂപടത്തിലെ പക്ഷി ' എന്ന കഥ.