രാത്രിയുടെ ഏതോ വൈകിയ യാമത്തിൽ ചിട്ടപ്പെടുത്തിയ ദുർഗന്ധങ്ങളുടെ, ചിട്ടപ്പെടുത്തിയ ദുർമരണങ്ങളുടെ ഒരു ചുടലക്കളമായ ആശുപത്രിയിൽ അയാൾ, പ്രസാദ്, തന്റെ അറിവോ സമ്മതമോ കൂടാതെ രോഗിയായി എത്തുന്നു- തന്റെ ഏറ്റവും വന്യമായ സങ്കല്പങ്ങളിൽ പോലും കടന്നുവന്നിട്ടില്ലാത്ത ചിത്രം.
George Varghese Kakkanadan (Malayalam: ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടന്‍; (23 April 1935 – 19 October 2011[1]), commonly known as Kakkanadan, was a Malayalam language short story writer and novelist from Kerala state, South India. He is often credited with laying the foundation of modernism in Malayalam literature. He is a recipient of Kendra Sahithya Academy Award.
കടുത്ത പനിചൂടിൽ വായിച്ചു തീർത്ത പുസ്തകം. വായിച്ച് തുടങ്ങിയപ്പോൾ മനസിലായി ഇതിലെ കഥാനായകൻ പ്രസാദും പനിയുടെ കരങ്ങളിലാണ്. രാത്രിയിൽ എപ്പോഴോ അയാൾ തന്റെ അനുവാദം പോലുമില്ലാതെ ചിട്ടപ്പെടുത്തിയ ദുർഗന്ധങ്ങളുടെ, ചിട്ടപ്പെടുത്തിയ ദുർമരണങ്ങളുടെ ഒരു ചുടലക്കളമായ ആശുപത്രിയിൽ ഒരു രോഗിയായി എത്തുന്നു. ഓർമയിൽ ഒരിക്കലും അയാൾ ഒരു രോഗിയായി ആശുപത്രി കിടക്കയിൽ കിടന്നിട്ടില്ല. അങ്ങനെ ഒരു കിടപ്പ് മറ്റെന്തിനെക്കാളും അയാൾ വെറുക്കുന്നുമുണ്ട്. കണ്ണുകൾ അടയ്ക്കുമ്പോൾ, അയാൾ കാണുന്നു കഴിഞ്ഞ് പോയ തന്റെ ജീവിത ചിത്രങ്ങൾ, തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന പല മുഖങ്ങൾ.. കടന്നു പോയ അമൂർത്ത നിമിഷങ്ങൾ.. യൗവ്വനത്തിന്റെ കത്തിപടർന്ന വികാര പ്രപഞ്ചങ്ങൾ....
ചിലപ്പോഴെങ്കിലും നമ്മൾ ഡോസുകൾ കൂടിയ മരുന്നിന്റെയും ചുട്ടു പൊള്ളുന്ന പനിയുടേയുമൊക്കെ ആലസ്യത്തിൽ മയങ്ങുമ്പോൾ ചില വിചിത്ര സ്വപ്നങ്ങൾ, ചിതറിയ ദൃശ്യങ്ങൾ, നിറങ്ങൾ ഓക്കെ മനസിലേക്ക് ഇങ്ങനെ കടന്നു വരില്ലേ.. അങ്ങനെ ഒന്നാണ് ഇതിലും പറയുന്നത്.
One time reading ന് പറ്റിയ ഒരു ആവറേജ് രചനയായി തോന്നി. . . 📚Book - ചുമർചിത്രങ്ങൾ ✒️Writer- കാക്കനാടൻ 📍publisher- സങ്കീർത്തനം പബ്ലിഷേഴ്സ് . . . #പുത്തകം #puthakam #chumarchithrangal #chumarchithrangalnovel #kakkanadan #kakkanadanwriter #malayalamnovel
അപ്പന്റെ ’തനിച്ചിരിക്കുന്പോള്‍ ഓര്‍മ്മിക്കുന്നത്’ വായിച്ച ചൂടാറും മുന്പ് ഈ പുസ്ത്കം വായിക്കുകയാല്‍ ഇതിന്റെ തലക്കെട്ട് ’പനിച്ചിരിക്കുന്പോള്‍ ഓര്‍മ്മിക്കുന്നത്’ എന്നായിരുന്നെങ്കില്‍ ഉചിതമായേനേ എന്നു തോന്നി. ആശുപത്രിക്കിടക്കയില്‍ മരുന്നുകളും, പനിയും ഒരുക്കുന്ന വിചിത്രമായ രംഗവേദിയില്‍ വെള്ളിത്തിരയിലെന്നപോലെ അനവരതം മിന്നിമറയുന്ന ചിത്രങ്ങള്‍! അത്തരം അനുഭവമുള്ളവര്‍ക്ക് ഈ നോവല്‍ ഏറ്റവും ആസ്വാദ്യകരമായിരിക്കും.