Jump to ratings and reviews
Rate this book

ആത്മഛായ | Athmachaya

Rate this book

488 pages, Paperback

Published December 1, 2015

1 person is currently reading
6 people want to read

About the author

കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ'യുവപുരസ്കാര്‍'ഈ വര്‍ഷം ലഭിച്ചിട്ടുണ്ട്.കഥകള്‍ സംസ്ഥാന സര്‍ക്കാര്‍ നാലാം ക്ലാസിലും എം.ജി.സര്‍വ്വകലാശാലയിലും പാഠ്യപദ്ധതിയില്‍.2009ലെ കേരള സര്‍ക്കാര്‍ ടെലിവിഷന്‍ അവാര്‍ഡ് തിരക്കഥയ്ക്ക്(ആതിര 10 സി) ലഭിച്ചു.കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്മെന്‍റ്,അങ്കണം അവാര്‍ഡ്,സാഹിത്യശ്രീ പുരസ്കാരം,കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്കാരം,തോപ്പില്‍ രവി അവാര്‍ഡ്,ഇടശ്ശേരി അവാര്‍ഡ്,ഈ പി സുഷമ എന്‍ഡോവ്മെന്‍റ്,ജേസി ഫൌണ്‍ടേഷന്‍ അവാര്‍ഡ്,പ്രൊഫ.വി.രമേഷ് ചന്ദ്രന്‍ കഥാപുരസ്കാരം, ഡിസി ബുക്സിന്‍റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ്(2004-ല്‍ ആദ്യനോവലായ 'ഡി'യ്ക്ക്.)എന്നിവയാണ് ലഭിച്ച മറ്റ് പുരസ്കാരങ്ങള്‍.9 മാതൃഭൂമി ആഴ്ചപ്പതിപ്പിലും പേപ്പര്‍ ലോഡ്ജ് മാധ്യമം ആഴ്ചപ്പതിപ്പിലും ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. 2006-ല്‍ 'പകല്‍' സിനിമയ്ക്ക് തിരക്കഥയെഴുതി.തുടര്‍ന്ന് ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം,ആതിര 10 സി എന്നീ ഹ്രസ്വ സിനിമകളും. കൃതികള്‍ -ഡി,9,പേപ്പര്‍ ലോഡ്ജ് ,മറൈന്‍ കാന്‍റീന്‍ (നോവലുകള്‍ )നായകനും നായികയും(നോവെല്ല)വെയില്‍ ചായുമ്പോള്‍ നദിയോരം,ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം,ഗാന്ധിമാര്‍ഗം,കോക്ടെയ്ല്‍ സിറ്റി,മാമ്പഴമഞ്ഞ,സ്വര്‍ണ്ണമഹല്‍ ,മരണവിദ്യാലയം,ബാര്‍ കോഡ്(കഥാസമാഹാരം)

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
3 (27%)
4 stars
6 (54%)
3 stars
2 (18%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 3 of 3 reviews
Profile Image for Anoop Warrier.
37 reviews12 followers
May 15, 2017
കഥാപാത്രങ്ങളിലൂടെ ,അവരുടെ വെര്റിട്ട സഞ്ചാരങ്ങിലൂടെ തനിക്കു പറയാനുള്ളതു സുസ്മേഷ്‌ ചന്ദ്രൊത്‌ ഒരു ശിൽപിയുടെ കരവിരുതൊടെ അവിഷ്കരിക്ക്രിക്കുകയണു. വാക്കുകൾ കൊണ്ടുള്ള അമ്മാനമാടലുകളില്ല, പകരം നമ്മലുടെ ഉള്ളിലുള്ള ഒരു മനുജൻ, നമ്മുടെ ചുറ്റുമുള്ള ഒരു ഭുവനം, പിന്നെ നമ്മൾ തന്നെ പലപ്പൊഴും പകർന്നടുന്ന മനുഷ്യ കൊലങ്ങൾ... അമ്മുവിലൂടെ, മൃണാളനില്ലൂടെ, വസന്തനിലൂടെ ആത്മഛായ തെടിയുള്ള പ്രയാണം , കുറെ നാളുകൾക്കു ശെഷമുള്ള വായനയെ അർദ്ധമുള്ളതാക്കി...
Profile Image for Manoharan.
83 reviews6 followers
Read
July 13, 2023
ആത്മഛായ
സുസ്മേഷ് ചന്ത്രോത്ത്

സുസ്മേഷ് ചന്ത്രോത്തിന്റെ ആത്മഛായ എന്ന ഈ നോവൽ ഒരു പാൻ ഇന്ത്യൻ നോവലാണെന്നു പറയാം. സമകാലിക ഇന്ത്യയുടെ ഒരു പരിഛേദമാണീ നോവൽ. കൽക്കത്തയും ദൽഹിയും ബോംബെയും കേരളവുമൊക്ക ഇതിന്റ പശ്ചാത്തലമാണ്.
കൽക്കത്തയിലെ ശിൽപിയായ മൃണാളനും അയാളുടെ ഉന്മാദിയായ മാതാവും കാമുകിയായ ശ്രാബൊന്ദിയും കൽക്കത്തയിലെ കഥാപാത്രങ്ങൾ.
വേശ്യാലയം നടത്തുന്ന മുക്തി ദേവിയും അവിടെ വളരുന്ന അമു എന്ന പെൺകുട്ടിയും മറ്റു ചിലർ.
അവിടന്നു രക്ഷപ്പെടുന്ന അമു എത്തപ്പെടുന്നത് ദൽഹിയിലൊരു ലോഡ്ജ് നടത്തുന്ന പിംഗളയുടെ അടുത്ത്. ദൽഹിയിലെ പഞ്ചാബിനരഹത്യയുടെ മുറിവുകൾ പേറുന്ന യാമിയെ അവൾ അവിടെ കണ്ടെത്തുന്നു.
മുംബെ ഐ.ഐ.ടി.യിലെ അദ്ധ്യാപകരും വൈവിദ്ധ്യമാർന്ന രതിയുടെ ഉപാസകനുമായ വസന്തനാണ് മുംബെയിലെ പ്രധാന കഥാപാത്രം.
കേരളത്തിൽ ഒരു സാങ്കൽപ്പിക ഗ്രാമത്തിൽ മനുജന്റ പ്രതിമ നിർമ്മാണമാണ് മറ്റൊരു ഭൂമിക. അതുവരെ സമാന്തരമായി
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഈ കഥാപാത്രങ്ങളെല്ലാം പരസ്പര ബന്ധിതരാകുന്നുണ്ട്. കഥാപാത്രങ്ങളെല്ലാം.
അമു ആണ് ഈ വ്യത്യസ്ത പരിസരങ്ങളെ യോജിപ്പിക്കുന്ന കണ്ണി എന്നു പറയാം.

മൊത്തത്തിൽ നല്ല വായനാ സുഖം നൽകുന്ന നോവലാണ് ആത്മഛായ' ഒരുപാടു സമകാലിക സംഭവങ്ങൾ കുത്തി നിറച്ചിരിക്കുന്നു എന്നതാണിതിന്റ ഒരു ന്യൂനത.
എങ്കിൽ പോലും ശ്രദ്ധേയമായ ഒരു കൃതിയാണിത് എന്നു നിസ്സംശയം പറയാം
Displaying 1 - 3 of 3 reviews

Can't find what you're looking for?

Get help and learn more about the design.