What do you think?
Rate this book


108 pages, Paperback
First published January 1, 1954
व्यास - मैं हूँ व्यास |
ज्ञात क्या तुम्हें है परिणाम इस ब्रह्मास्त्र का ?
यदि यह लक्ष्य सिद्ध हुआ ओ नरपश!
तो आगे आने वाली सदियों तक पृथ्वी पर रसमय वनस्पति नहीं होगी
शिशु होंगे पैदा विकलांग और कुष्ठग्रस्त सारी मनुष्य जाति बौनी हो जायेगी
जो कुछ भी ज्ञान संचित किया है मनुष्य ने सतयुग में, त्रेता में, द्वापर में सदा-
सदा के लिए होगा विलीन वह गेहूँ की बालों में सर्प फुफकारेंगे
नदियों में बह -बहा कर आयेगी पिघली आग|
गांधारी: यदि मेरी सेवा में बल है संचित तप में धर्म हैं तो सुनो कृष्ण!
प्रभु हो या परात्पर हो कुछ भी हो सारा तुम्हारा
वंश इसी तरह पागल कुत्तों की तरह एक -दूसरे को परस्पर फाड़ खायेगा तुम खुद उनका विनाश
करके कई वर्षों बाद किसी घने जंगल में साधारण व्याध के हाथों मारे जाओगे प्रभु हो पर मारे जाओगे
पशुओं की तरह|
(वंशी- ध्वनि | कृष्ण की छाया) कृष्ण - ध्वनि - माता !
प्रभु हूँ या परात्पर पर पुत्र हूँ तुम्हारा, तुम माता हो !मैंने अर्जुन से कहा - सारे तुम्हारे कर्मों का पाप -
पुण्य, योगक्षेम मैं वहन करूँगा अपने कंधों पर अठ्ठारह दिनों के इस भीषण संग्राम में कोई नहीं केवल
में ही मरा हूँ करोड़ों बार जितनी बार जो भी सैनिक भूमिशायी हुआ कोई नहीं था वह मैं ही था गिरता
था घायल होकर जो रणभूमि में । अश्वत्थामा के अंगों से रक्त , पीप, स्वेद बन कर बहूँगा मैं ही युग -
युगान्तर तक जीवन हूँ मैं तो मृत्यु भी तो मैं ही हूँ माँ ।
शाप यह तुम्हारा स्वीकार है।
Vyas - I am Vyas.
Do you know the result of this Brahmastra? If this goal is achieved hey
Narpash! So there will be no succulent vegetation on the earth for the
coming centuries.
Babies will be born handicapped and the entire human race will be dwarfed
by leprosy.
Whatever knowledge a man has accumulated in Satyuga, in Treta, in
Dwapar always, will disappear forever & ever
the snake will hiss in the grass of wheat,
Melted fire will flow in rivers.
Gandhari: If there is power in my service, there is dharma in accumulated
penance, then listen hey Krishna! Be it God or Paratpar, all your
descendants will eat each other like mad dogs, you yourself will destroy
them after many years and will be killed by normal hunters in the
dense forest, but you will be killed like animals. ,
(Vanshi - Sound | Shadow of Krishna) Krishna - Sound - Mother!
I am the son of God or Paratpar,
I am your son, you are my mother!
I said to Arjuna -
I will carry all the sins and virtues of your actions on my shoulders,
Yogaksham
In this fierce battle of eighteen days no one has died but me.
Millions of times the number of times the soldier landed there was no
one, I was there.
Those who fell wounded on the battlefield.
Like blood, urine and sweat will flow from the parts of Ashwatthama
I am the life of ages, I am the mother, even death.
This curse of your, accepted.
ഗാന്ധാരി: (ഹൃദയം പൊട്ടുന്ന സ്വരത്തിൽ) ഓ, എന്റെ മകന്റെ അസ്ഥികൾ അവിടെ കിടപ്പുണ്ടല്ലേ. ഇതെല്ലാം കൃഷ്ണന്റെ വകയാണ്. നീ തന്നെയാണിത് ചെയ്തത്. കേട്ടുകൊൾക! നീ ഇന്നു കേട്ടുകൊൾക. ഞാൻ, തപസ്വിനിയായ ഗാന്ധാരി, ജീവിതത്തിലെ പുണ്യങ്ങളുടെ പേരിൽ, കഴിഞ്ഞ ജന്മങ്ങളുടെ പുണ്യങ്ങളുടെ പേരിൽ, പറയുന്നു - കൃഷ്ണാ, കേട്ടാലും, നിനക്കു വേണമെങ്കിൽ ഈ യുദ്ധത്തെ ഇല്ലാതാക്കാമായിരുന്നു. ഞാൻ ആ അസ്ഥിപഞ്ജരത്തെയല്ല പ്രസവിച്ചത്. നിന്റെ ഇംഗിതമനുസരിച്ചാണ് ഭീമൻ അധർമ്മംഇവിടെ തൂണിലും തുരുമ്പിലും നിറയുന്ന വിശ്വചേതസ്സായി കൃഷ്ണൻ ഉയരുന്നു. പക്ഷെ, ഗീതാകാരനായ ഗുരുവല്ല ഇവിടെ സംസാരിക്കുന്നത്: തമ്പുരാനായാലും ഉടയവനായാലും ഒരമ്മയുടെ ഗർഭപാത്രത്തിൽ ഉരുവം കൊണ്ട ഒരു ജീവനാണ്: ഒരു മകനാണ്.
ചെയ്തത്. നിരപരാധിയായ അശ്വത്ഥാമാവിന് കൊടുത്ത ശാപം എന്തുകൊണ്ട് ഭീമന് നല്കിയില്ല? നീ നിന്റെ കഴിവിനെ ദുരുപയോഗപ്പെടുത്തി. എന്റെ തപസ്സിനു ശക്തിയുണ്ടെങ്കിൽ എന്റെ കർമ്മങ്ങൾക്കു ശക്തിയുണ്ടെങ്കിൽ കൃഷ്ണാ, നീ കേട്ടുകൊൾക! തമ്പുരാനായാലും ഉടയവനായാലും ശരി, എന്തുമായിക്കൊള്ളട്ടെ, നിന്റെ വംശം മുഴുവൻ ഭ്രാന്തൻ നായ്ക്കളെപ്പോലെ തമ്മിൽ തമ്മിൽ കടിച്ചുകീറും. നീ അവരുടെ നാശത്തിനു ഹേതുവായി ഏതെങ്കിലും വനാന്തരത്തിൽ ദാരുണമായി വധിക്കപ്പെടും. തമ്പുരാനെങ്കിലും, പക്ഷേ, മൃഗത്തെപ്പോലെ വധിക്കപ്പെടും.
കൃഷ്ണൻ്റെ സ്വരം: അമ്മേ! തമ്പുരാനായാലും ഉടയവനായാലും അമ്മേ, നിന്റെ മകനാണു ഞാൻ! ഞാൻ അർജ്ജുനനോടു പറഞ്ഞിരുന്നു, 'നിന്റെ കർമ്മങ്ങളുടെയും പാപപുണ്യങ്ങളുടെയും യോഗക്ഷേമത്തിന്റെയും ഭാരം ഞാൻ ചുമക്കും.' ഈ പതിനെട്ടു ദിവസത്തെ യുദ്ധത്തിനിടയിൽ മറ്റാരുമല്ല, ഞാനാണ് പലതവണ മരിച്ചത്. എത്ര തവണ എത്രയെത്ര യോദ്ധാക്കൾ വീണുവോ, മറ്റാരുമല്ല ഞാൻ തന്നെയാണ് മുറിവേറ്റുവീണത്. അശ്വത്ഥാമാവിന്റെ അവയവങ്ങളിൽനിന്നും ചലവും ചോരയുമായി ഞാൻ തന്നെ ഒലിച്ചിറങ്ങും. യുഗയുഗാന്തരങ്ങളായി ജീവനും ഞാൻ തന്നെ! മരണവും ഞാൻ തന്നെ! അമ്മയുടെ ശാപവും സ്വീകാര്യം തന്നെ!
അവസാനം തമ്പുരാൻ ഇങ്ങനെ പറഞ്ഞു - “അല്ലയോ വേടാ, ഇതൊരു മരണമല്ല! രൂപാന്തരീകരണം മാത്രം. എല്ലാവരുടെ ഉത്തരവാദിത്ത്വവും ഞാൻ എന്റെ ചുമലിൽ താങ്ങി. എന്റെ ചുമതലകൾ ഞാൻ മറ്റുള്ളവർക്കു നല്കുന്നു. ഇത്രയും കാലം മനുഷ്യന്റെ ഭാവിയെ സംരക്ഷിച്ചുപോന്നു. എന്നാൽ, ഈ അന്ധമായ കാലഘട്ടത്തിൽ എന്റെ ഒരു അംശം നിഷ്ക്രിയമായി വർത്തിക്കും. ആത്മവഞ്ചനയുടേതായി തുടരും. വ്രണിതമായി തുടരും- സഞ്ജയൻ, യുയുത്സു, അശ്വത്ഥാമാവ് എന്നിവരെപ്പോലെ. കാരണം, അവരുടെ ചുമതലകൾ ഞാൻ സ്വീകരിച്ചുവല്ലോ!"ഇവിടെ കൃഷ്ണൻ വെടിയേറ്റുവീണ രാഷ്ട്രപിതാവിൻ്റെ പ്രതീകമായി മാറുന്നു (സ്വാതന്ത്ര്യാനന്തരമുള്ള അന്ധയുഗത്തിൽ നമുക്ക് പ്രതീക്ഷയുടെ നാളം ആ ഓർമ്മയായിരുന്നല്ലോ!): അശ്വത്ഥാമാവും സഞ്ജയനും യുയുത്സുവും ബുദ്ധിജീവികളുടേയും. പൊതുജനത്തിൻ്റെ പ്രതീകമായി നിസ്സംഗതയോടെ പാറാവുചെയ്യുന്ന ഭടന്മാരുണ്ട്.
അദ്ദേഹം പറഞ്ഞു: “പക്ഷേ, മറ്റുള്ളവർ എന്റെ ചുമതല വഹിക്കും. പ്രതികൂലസാഹചര്യങ്ങളെ മറികടന്ന് കഴിഞ്ഞ കാലഘട്ടത്തിന്റെ നഷ്ടങ്ങളിൽ നിന്ന് നൂതനമായ ഒരു ചക്രവാളത്തെ കണ്ടെത്തുന്നവരുടെ ഹൃദയത്തിൽ എന്റെ അംശം നിലനില്ക്കും. നൈതികമായ ജീവിതരീതിയിൽ, മൗലികത്വമാർന്ന സർഗ്ഗപ്രക്രിയയിൽ, നിർഭയത്തിൽ, സാഹസത്തിൽ, ആർദ്രതയിൽ, രസസംപുഷ്ടിയിൽ, ഓരോ നിമിഷവും ഞാൻ ജീവിക്കുകയും ഉയിർകൊള്ളുകയും ചെയ്യും!"
അന്നത്തെ അന്ധമായ യുഗം അവസാനിക്കുന്നില്ല.കാലാതിവർത്തിയായ അതി ഗംഭീര നാടകം!
വീണ്ടും വീണ്ടും ആവർത്തിക്കുന്നു.
തമ്പുരാൻ്റെ അന്ത്യം ഓരോ നിമിഷവും നടന്നുകൊണ്ടിരിക്കുന്നു.
നമ്മുടെ ഹൃദയങ്ങളിൽ ഇരുൾ പരക്കുന്നു.
അവിടെ അശ്വത്ഥാമാവും സഞ്ജയനുമുണ്ട്.
ദാസവൃത്തി ചെയ്യുന്ന പാറാവുകാരുണ്ട്.
അന്ധത്വം സംശയമാണ്, ലജ്ജാവഹമായ പരാജയവുമാണ്. എങ്കിലും മനസ്സിൽ ഒരു ബീജം നിലകൊള്ളുന്നു. സാഹസത്തിലും സ്വാതന്ത്ര്യലബ്ധിയിലും സർഗ്ഗക്രിയയിലും ജീവിതത്തെ ധന്യമാക്കുന്ന ആ സത്യം വർത്തിക്കുന്നു. മനസ്സിൻ്റെ ധന്യമായ ആ പരിച്ഛേദം അർദ്ധസത്യങ്ങളിൽ നിന്നും ബ്രഹ്മാസ്ത്രങ്ങളിൽ നിന്നും അന്ധമായ സംശയങ്ങളിൽ നിന്നും ദാസ്യത്തിൽ നിന്നും പരാജയങ്ങളിൽ നിന്നും മനുഷ്യൻ്റെ ഭാവിയെ സദാ സംരക്ഷിച്ചു പോരുന്നു.