'ഓര്‍മകളിലേക്ക് ഒരു യാത്ര' എല്ലാ അര്‍ഥത്തിലും പൂര്‍ണമാണ് എന്നു പറയാന്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. കൊച്ചൗസേപ്പിനെക്കുറിച്ച് അറിയാനുള്ളതൊക്കെ ഈ പുസ്തകത്തിലുണ്ട്. കേരളം കണ്ട ഏറ്റവും വലിയ വ്യവസായസംരംഭകനായ ഒരു വ്യക്തി തന്റെ ജീവിതത്തിന്റെ സായന്തനവേളയില്‍ ഒന്നും ഒളിച്ചുവെക്കാതെ, മറച്ചുവെക്കാതെ, വായനക്കാരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുകയാണ്. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ നമുക്ക് പുതിയ വെളിച്ചവും ദിശാബോധവും നല്കുന്നു; നമ്മുടെ മാനസികചക്രവാളത്തെ കൂടുതല്‍ വികസ്വരമാക്കുന്നു; മനുഷ്യനെക്കുറിച്ചു മാത്രമല്ല, പ്രകൃതിയെക്കുറിച്ചുതന്നെയുള്ള നമ്മുടെ അവബോധത്തെ ഒന്നുകൂടി ബലവത്താക്കുന്നു.
വിജയകരം മാത്രമല്ല, ശുദ്ധവും സമാധാനപൂര്‍ണവുമായ ഒരു ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും ഈ ആത്മകഥ സന്തോഷപൂര്‍വം ഞാന്‍ ശിപാര്‍ശചെയ്യുന്നു. - ടി. പത്മനാഭന്‍
ഉയരങ്ങള്‍ സ്വപ്നം കാണുന്ന ഓരോ മലയാളിയുടെയും പ്രാതിനിധ്യസ്വഭാവം വഹിക്കേണ്ട കൃതി. ശൂന്യതയില്‍നിന്ന്, അതീവസാധാരണമായ ജീവിതസാഹചര്യങ്ങളില്‍നിന്ന് മുല്യബോധം നഷ്ടപ്പെടുത്താതെ എങ്ങനെ ജീവിതവിജയത്തിന്റെ സുവര്‍ണപാതയില്‍ എത്തിപ്പെടാമെന്ന് ഇതില്‍ പറയുന്നു. നന്മയുള്ള വിജയം മോഹിക്കുന്ന ഏതൊരാള്‍ക്കും മാതൃകയാക്കാവുന്ന പുസ്തകം.
Kochouseph Chittilappilly is an Indian businessman and the Managing Director of V-Guard Industries Ltd and a chain of amusement parks like Veega Land, Kochi and Wonderla, Bangalore.
He authored a book, Practical Wisdom . In real life & management, which is an account of practical management techniques from his personal experiences as an entrepreneur. Chittilappilly won many prestigious awards and recognitions like the 'Rashtriya Samman' awarded by the Government of India for the highest tax-payer from Hon’ble Union Minister of State for Finance, "Tourism Man of the Year 2000" by Destination Kerala and "Millennium Businessman of Kerala" by Business Deepika.
ഹർത്താലുകളും ട്രേഡ് യൂണിയനുകളും അരങ്ങു വാഴുന്ന കേരളത്തിൽ 50000 രൂപയ്ക്കു ഒരു സംരഭം തുടങ്ങി ഇന്നത് 4200 കോടി ആസ്തിയുള്ള ഒരു സംരംഭം ആയി മാറിയ വി ഗാർഡ് ഗ്രൂപ്സിന്റെ അമരക്കാരനായ കൊച്ചൗസേപ്പിന്റെ ആത്മകഥ. ഉയരങ്ങൾ സ്വപ്നം കാണുന്ന ഓരോ മലയാളിക്കും ഒരു പ്രചോദനം ആകും ഈ പുസ്തകം. ഇത് അദ്ദേഹത്തിന്റെ ആത്മകഥയുടെ രണ്ടാം ഭാഗം ആണ്. ആദ്യ ഭാഗത്തിൽ ബാല്യ കൗമാരങ്ങൾ ആണ് പ്രതിപതിക്കുന്നതെങ്കിൽ രണ്ടാം ഭാഗത്തിൽ സംരഭം തുടങ്ങുന്നതും പിന്നീടിങ്ങോട്ടുള്ള ജീവിതവുമാണ് പറയുന്നത്.