Jump to ratings and reviews
Rate this book

Thakkijja Ente Jayil Jeevitham

Rate this book

343 pages, Unknown Binding

Published February 1, 2016

2 people are currently reading
37 people want to read

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
17 (45%)
4 stars
17 (45%)
3 stars
3 (8%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 8 of 8 reviews
Profile Image for Dr. Appu Sasidharan (Dasfill).
1,381 reviews3,656 followers
December 4, 2022
This is a memoir written by Jayachandran Mokeri, who was a teacher in Malé. He was born in Kerala and went to Malé to work as a teacher in a school a few years before he landed up in a controversial case.

One young student in his class did a mischievous act. He naturally gave a small punishment to the student. But the student filed a case against him, saying that the teacher sexually assaulted him. The school authorities also didn't help Jayachandran, and he landed up in prison. This book tells us about his life in jail.

The author explains the important role books play in the life of the prisoners during their prison life. Jayachandran lost all hope that he would be released at that time. Books helped him to gain the courage to face all these problems. But the people in Kerala were not ready to discard him. They understood that it was a false case and kept trying to exculpate him and exonerate him from his charges. But the decadent people were not ready to withdraw the case.

The initial attempts to release Jayachandran were desultory ones, but later, social media was used effectively, and the campaign conducted to release him garnered immense popularity, and he was released.

There are a lot of important topics discussed in this book. Racism, misuse of sexual assault laws, the role of social media in the modern world, and the government's negligence towards the prisoners. This is a must-read book if you are someone who is living outside your home country.
Profile Image for Vinod Varanakkode.
48 reviews3 followers
January 5, 2025
ജയചന്ദ്രൻ മൊകേരിയുടെ എഴുത്തു അതിമനോഹരം, രാജീവ് നായരുടെ വായന അതിലും മനോഹരം. തക്കിജ്ജ എന്നുകേട്ടാൽ എന്ത് തോന്നും? എനിക്ക് തോന്നിയത് തക്കിജാ തകജം എന്നുവച്ചാൽ എന്തോ അങ്ങനെയെതോ ആണെന്നാണ് ധരിച്ചത്. പക്ഷെ വായന തുടങ്ങി ഏതാണ്ട് പകുതിയായപ്പോഴാണ് മനസിലായത് അത് ഒരു ദിവേഹി വാക്കാണെന്നു, അതിന്റെ അർഥം എന്താണെന്നു വച്ചാൽ വിടുതൽ. ജയചന്ദ്രൻ അദ്ദേഹത്തിന്റെ മാലിയിലെ ജയിൽ വാസവും അവിടെ അദ്ദേഹം അനുഭവിച്ച യാതനകളും പിന്നെ കണ്ടുമുട്ടുന്ന ആൾക്കാരും മാനസിക കഷ്ടതകളും വളരെ നന്നായി വിവരിക്കുന്നുണ്ട്, ഇത് വായിച്ചാൽ പിന്നെ നമ്മൾ ഒന്ന് ചിന്തിക്കും മാലിയിൽ പോകണോ വേണ്ടേ എന്ന്. ദ്വീപ് ജീവിതത്തിന്റെ യാഥാർഥ്യത്തിലേക്ക് ജയചന്ദ്രൻ വളരെയേറെ വിവരിക്കുന്നുണ്ട്.

വായന കേള്കുകയായിരുന്നെങ്കിലും വീണ്ടും വായിക്കാൻ തോന്നുന്ന ഒരു പുസ്തകം. ശരിക്കും ആസ്വദിച്ചു കേട്ടൊരു പുസ്തകം. മലയാളം വായനക്കാർക്ക് ഞാൻ ഇത് ശുപാർശ ചെയ്യുന്നു.
Profile Image for Soya.
505 reviews
July 26, 2019
പുസ്തകം: തക്കിജ്ജ എന്റെ ജയിൽജീവിതം
രചന: ജയചന്ദ്രൻ മൊകേരി
പ്രസാധനം: ഡി സി ബുക്സ്
പേജ് :343,വില : 325

തക്കിജ്ജ ജയചന്ദ്രൻ എന്ന വ്യക്തിയുടെ ഓർമ്മക്കുറിപ്പാണ്. മാലദ്വീപിൽ തനിക്കുണ്ടായ ദുരനുഭവങ്ങളും തുടർന്നുണ്ടായ ജയിൽജീവിതവുമാണ് നോവലിൽ അടങ്ങിയിരിക്കുന്നത്. കെ ജി ശങ്കരപ്പിള്ള, കൽപ്പറ്റ നാരായണൻ എന്നീ വ്യക്തികളുടെ പുസ്തകത്തെ പറ്റിയുള്ള നിരൂപണങ്ങളും നോവലിൽ ചേർത്തിട്ടുണ്ട്. അവസാനഭാഗത്ത് കൂട്ടുകാരായ ജോ മാത്യുവിന്റെയും, മൊയ്തു വാണിമേൽന്റെയും കുറിപ്പും ചേർത്തിട്ടുണ്ട്.

ജയചന്ദ്രൻ ഫിയലി ദ്വീപിലെ ഫാഫു അറ്റോൾ സ്കൂൾ ലെ അധ്യാപകൻ ആയിട്ട് നാലര വർഷത്തിലേറെയായി. മാലദ്വീപിലെ ജയചന്ദ്രൻന്റെ നാലാമത്തെ സ്കൂളായിരുന്നു അത്. യുദ്ധസമാനമായ മാലദ്വീപിലെ ക്ലാസ് മുറികളിൽ നിന്ന് ജോലിയുടെ യാതൊരു സംതൃപ്തിയും ലഭിക്കുകയില്ല. ലൈംഗികാഭാസങ്ങൾ വെച്ചുപുലർത്തുന്ന കുട്ടികൾ നിറഞ്ഞ ക്ലാസ് മുറികൾ, കുട്ടികൾ പറയുന്ന അശ്ലീല വാക്കുകളത്രയും അറപ്പുളവാക്കുന്നതാണ്. ഒരു ഞാണിന്മേൽ  കളിയാണ് ദ്വീപിലെ അധ്യാപന ജീവിതം.

2014 ഏപ്രിൽ 3 ന് ആണ് ജയചന്ദ്രൻന്റെ ജീവിതം മാറ്റി മറിച്ച സംഭവമുണ്ടായത്. അഞ്ചാം ക്ലാസ്സിൽ ക്ലാസ് എടുക്കുമ്പോൾ ഷാവിൻ  മുഹമ്മദ് എന്ന കുട്ടി വികൃതി കാണിച്ചപ്പോൾ ശാസിച്ചു സീറ്റിൽ കൊണ്ടുപോയി ഇരുത്തി. അതിന്റെ പേരിൽ കുട്ടിയുടെ മാതാപിതാക്കൾ ജയചന്ദ്രന്റെ  പേരിൽ  ബാലകപീഡന ആരോപണം നടത്തുന്നു. ജയചന്ദ്രൻ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നു. കുട്ടിയുടെ മാതാപിതാക്കൾ കേസ് പിൻവലിച്ചട്ടും ജയചന്ദ്രന് ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കുന്നില്ല. ജയചന്ദ്രനെ ആദ്യം നിലന്തു ജയിലിലാണ് കൊണ്ടുപോകുന്നത്. ആദ്യത്തെ കുറച്ചു നാൾ അയാൾ മാത്രമേ ആ ജയിലിൽ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കുറച്ചു നാളുകൾക്കു ശേഷം അഹ്സൻ  എന്നൊരു തടവുകാരനും മറ്റൊരു ജയിലറയിൽ വരുന്നു, ഇടക്കുള്ള അയാളുടെ ചുമ മാത്രമാണ് ജയിലിലുള്ള മനുഷ്യ സാന്നിധ്യം അയാൾ അറിഞ്ഞത്. ജയചന്ദ്രൻ ഏകാന്തതയിൽ സ്വയം സംസാരിക്കാനും തുടങ്ങുന്നു. പിന്നീട് ജയചന്ദ്രനെ ധുണി ജയിലിലേയ്ക്ക് മാറ്റുന്നു, അവിടെ സഹതടവുകാരായി നാലുപേർ ഉണ്ടായിരുന്നു, എല്ലാവരും സ്ത്രീപീഡനത്തിന് അറസ്റ്റിലായവർ ആയിരുന്നു. ജയിലിൽ അറസ്റ്റിലായവർ മിക്കവരും സ്ത്രീ  പീഡനത്തിനും, മദ്യവും,  മയക്കുമരുന്നും ഉപയോഗത്തിനും, കള്ളക്കടത്തിനും ശ്രമിച്ചവരാണ്. കൂടാതെ ചതിയിൽ പെട്ട ജയിലിലായവരും ഒരുപാട് പേരുണ്ട്.

മാലദ്വീപിലെ ജനസംഖ്യയിൽ മൂന്നിലൊന്ന് ഇപ്പോൾ ബംഗാളികൾ ആണ്, അവരിൽ കുറ്റവാളികളും ധാരാളം. മാലദ്വീപിലെ യുവതലമുറ മയക്കുമരുന്നിന് അടിമപ്പെട്ടവരാണ്. മാലദ്വീപ്കാരെ പറ്റി പറയുന്ന തമാശകളിൽ 3 F സൂചിപ്പിക്കാറുണ്ട്. അത് അവരുടെ വികാരമോ, താൽപര്യമോ ആണ്- Football,Fishing, Fucking. ഇന്ത്യയിലെ പ്രവാസികളുടെ കാര്യത്തിൽ ദ്വീപിലെ സ്ഥിതി വളരെ പരിതാപകരമാണ്, ഇന്ത്യൻ എംബസിയുടെ അവസ്ഥ അതിലും ശോചനീയമാണ്. മാലദ്വീപ് പല ആവശ്യങ്ങൾക്കും ഇന്ത്യയയെ ആണ്  ആശ്രയിക്കുന്നത്, എന്നിട്ടും അവർ ഇന്ത്യക്കാരെ ബെറുമിയ(Useless people) ആയി ആണ് കരുതി പോകുന്നത്. 'വെള്ളക്കാരനെ പരിഗണിക്കു' എന്നാണ് അവരുടെ ഭരണകൂടം വിശ്വസിക്കുന്നത്, കാരണം അവരാണ് ടൂറിസം വരുമാനം തരുന്നത് അത്രേ.പാകിസ്ഥാൻ, ബംഗ്ലാദേശ്,  ഇന്ത്യ എന്നീ നീതിന്യായവ്യവസ്ഥകളിലെ  എല്ലാ പഴുതുകളും അഴിമതിയും ചതിയും വഞ്ചനയും മാലദ്വീപിലും ഉണ്ട്.

തടവറയിലെ ജീവിതം ജയചന്ദ്രന് പുതിയൊരു ലോകം കാണിച്ചു തന്നു. പാകിസ്ഥാൻ,  ബംഗ്ലാദേശ്, ശ്രീലങ്ക,  മലേഷ്യ,  നൈജീരിയ, ഇന്തോനേഷ്യ,  സിംഗപ്പൂർ, മാലദ്വീപ്  എല്ലാവരും ആയുള്ള പരസ്പര പോരാട്ടവും, സൗഹൃദവും ജീവിതത്തിന്റെ പുതിയ അർത്ഥതലങ്ങൾ തേടുന്നത് ആയിരുന്നു.

ജയചന്ദ്രൻ എതിരെയുള്ള പരാതി പിൻവലിച്ച രക്ഷിതാക്കൾ കൊടുത്ത കത്തും, സ്കൂൾ മാനേജ്മെന്റ് കേസ് പിൻവലിച്ചു കൊടുത്ത കത്തും കോടതിയിൽ ഹാജരാക്കിയിട്ടും ജയചന്ദ്രന് ശിക്ഷയിളവ് കിട്ടിയില്ല. ഇതിനിടയിൽ പുതിയ സിലബസിൽ ജയചന്ദ്രൻ പഠിപ്പിക്കാൻ അറിയില്ല എന്ന് പറഞ്ഞു സ്കൂളിൽനിന്ന് ജയചന്ദ്രനെ ടെർമിനേറ്റ് ചെയ്യുന്നു. സ്കൂളിലെ പ്രധാന അദ്ധ്യാപകനായ സത്താറാണ്, തനിക്കെതിരെ പ്രവർത്തിക്കുന്നതെന്ന് ജയചന്ദ്രന് മനസ്സിലാക്കുന്നു.

മാലിദീപ്കാർ മുസ്ലിം മതമാണ് ഫോളോ ചെയ്യുന്നത്.നോമ്പുകാലം ആരംഭിച്ചപ്പോൾ അന്യമതക്കാരെ വേറെ സെല്ലിലേക്ക് മാറ്റുന്നു. ആ സെല്ലിൽ വെച്ച് ജയചന്ദ്രൻ തമിഴ് കുറ്റവാളികളെ പരിചയപ്പെടുന്നു.

ഏകാന്തത മനുഷ്യനെ മാറ്റിമറിക്കും എന്ന് പറയുന്നത് സത്യമാണ്. ജയിലറയിൽ പക്ഷികളുടെ സ്വരവും, ഓന്ത്കളുടെ വേട്ടയാടലും, ചീട്ടുകളിയും(ഡിഗു), ബീഡി വലിയും, പുതിയ പഠനങ്ങളും, അഭിപ്രായപ്രകടനങ്ങളും, ചിന്തകളും, ജയിൽ മുറിയിൽ ആത്മഹത്യ ചെയ്തവരും,  ജയിലന്റെ  മണ്ണിൽ പണ്ട് മരണമടഞ്ഞു പോയ യക്ഷികളുടെ കഥകളും, ചെറുതും വലുതുമായ തർക്കങ്ങളും..... അങ്ങനെ അവരുടെ ലോകം തന്നെ മാറിമറിയും.

2014 നവംബർ 20ന് ശരിഅത്ത് കോടതിയിൽ വിചാരണ വെച്ചതിനാൽ ധുണി ജയിലിൽനിന്നും മാലെ  ജയിലിലേക്ക് ജയചന്ദ്രനെ മാറ്റുന്നു. നാട്ടിൽ  ഭാര്യ ടീച്ചർ ജ്യോതി മുഖ്യമന്ത്രി അടക്കം എല്ലാവരെയും കണ്ട് അപേക്ഷ സമർപ്പിച്ച് ഓടി നടക്കുന്നു. സുഹൃത്തായ പ്രകാശനും ജയചന്ദ്രന്  വേണ്ടി ശ്രമിക്കുന്നു. ജയിലിൽ കഴിയുമ്പോഴും ഭാര്യയെ കുറിച്ചും മക്കളായ അപ്പുവിനെയും അമ്മുവിനെയും ഓർത്തും ��യാൾ തളരുന്നുണ്ട്. ദ്വീപിൽ വച്ച് ജയചന്ദ്രൻ എഴുതിയ കടൽനീലം എന്ന ഓൺലൈൻ പംക്തി മൂലമാണോ അയാൾക്ക് 25 വർഷം തടവ് കിട്ടാൻ സാധ്യതയുള്ള ശിക്ഷ ലഭിക്കാൻ പോകുന്നത് എന്ന് സംശയിക്കുന്നു. രാജ്യദ്രോഹം കുറ്റം ചുമത്തിയാണ് ഇപ്പോൾ അയാളെ ശിക്ഷിക്കാൻ പോകുന്നത്. ജയചന്ദ്രൻ അതിന്റെ പേരിൽ മാനസികമായി തളരുന്നു.

"സർ,ആ മരം കണ്ടോ? ഞാൻ ഇവിടെ വരുമ്പോൾ അതിൽ ഇലകൾ ഇല്ലായിരുന്നു. പിന്നെ അതിൽ നിറയെ ഇലകൾ തളിരിട്ടു. നല്ല പച്ചയായി. ഇപ്പോൾ ഇലകൾ വീണ്ടും മുഴുവനായി കൊഴിഞ്ഞിരിക്കുന്നു! എന്നിട്ടും ഞാൻ ഇവിടെത്തന്നെ ബാക്കിയുണ്ട്. ''

ഡിസംബർ 14ന്  ഭാര്യ ജ്യോതി അവസാനമായി വിളിച്ചപ്പോൾ ഡൽഹിയിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കാണാൻ ജോ മാത്യുവുമായി ശ്രമിക്കുകയായിരുന്നു എന്ന് അറിഞ്ഞു. അങ്ങനെ ഒരു ക്രിസ്മസ് രാവിൽ, നീണ്ട എട്ടുമാസവും 20 ദിവസവും നീണ്ടുനിന്ന ജയിൽജീവിതം അവസാനിപ്പിച്ച് ഒരു വിളി വന്നു.
'തക്കിജ്ജ ജയചന്ദ്രൻ'

തക്കിജ്ജ എന്ന ദിവേഹി വാക്കിനർത്ഥം പുറത്തേക്ക് എന്നാണ്.

മാലദ്വീപ് ജീവിതാവസാനം വരെ ഡീപോട്ട് തന്ന് ജയചന്ദ്രനെ ഇന്ത്യയിലേക്ക് പറഞ്ഞു വിടുമ്പോൾ, അയാളുടെ വിലപ്പെട്ട രേഖകൾ വരെ ദ്വീപിൽ ഉപേക്ഷിച്ചാണ് പുറപ്പെട്ടത്.

എയർപോർട്ടിൽ നിന്നും നേരെ ബാംഗ്ലൂർ വന്നിറങ്ങിയ ജയചന്ദ്രന് വമ്പിച്ച സ്വീകരണമാണ് കേരള ഗവൺമെന്റ് വഴിയും എംബസി വഴിയും ലഭിച്ചത്. ഡിസംബർ 26 ന് ജയചന്ദ്രൻ സ്വന്തം നാടായ മൊകേരിയിൽ ഭാര്യയോടും കുടുംബത്തോടും ഒപ്പം ചേർന്നു.

ഈ നോവൽ വായിച്ചപ്പോൾ സ്വന്തം ഭർത്താവിന്റെ മോചനത്തിനുവേണ്ടി ശ്രമിച്ച ജ്യോതി എന്ന ആ ഭാര്യ ആണ് എന്നെ കൂടുതൽ ആകർഷിച്ചത്. ഒരു ജയചന്ദ്രൻ മാത്രമാണ് രക്ഷപ്പെട്ടത്. ഇനിയും ഒരുപാട് ജയചന്ദ്രൻമാർ ഇന്ത്യയിലും വിദേശത്തുമായി ജയിലറകളിൽ ചെയ്യാത്ത തെറ്റുകളുടെ പേരിൽ സ്വയം നീറിപ്പുകഞ്ഞു കഴിയുന്നുണ്ട്, അവർക്കായി പ്രാർത്ഥിക്കാം.🙏
Profile Image for Dr. Charu Panicker.
1,164 reviews75 followers
September 3, 2021
ജയചന്ദ്രൻ മാഷുടെ അനുഭവമാണ് ഈ പുസ്തകത്തിൽ പങ്കുവെച്ചിരിക്കുന്നത്. കോഴിക്കോടുകാരൻ ജയചന്ദ്രൻ മാഷ് മാലി ദ്വീപിലേക്ക് അദ്ധ്യാപനത്തിനായി പോവുന്നതും ചെയ്യാത്ത കുറ്റത്തിന് ജയിലിലകപ്പെടുന്നതും ഒൻപത് മാസത്തിന് ശേഷം ജയിൽ മോചിതനാവുന്നതുമാണ് ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. ആ ഒൻപത് മാസത്തിനുള്ളിൽ മാഷ് ജയിലിനകത്ത് അനുഭവിച്ച കഷ്ടപ്പാടുകളും വ്യത്യസ്തരായ ആളുകളുമായുള്ള സംസർഗവും, വിവിധ തരം കുറ്റകൃത്യങ്ങൾ ചെയ്ത ജയിൽ പുള്ളികൾ ഒക്കെ ഇതിൽ കാണാം. എന്തിരുന്നാലും ചെയ്യാത്ത തെറ്റിന്റെ പേരിൽ അത്രയും നാൾ ദുരിതപൂർണ്ണമായ ജയിൽവാസം അനുഭവിച്ച അദ്ദേഹത്തിന്റെ മാനസികാവസ്ഥ ഓർക്കുമ്പോൾ തന്നെ വായനക്കാർക്ക് ദുഃഖം അനുഭവപ്പെടുന്നു. ആ നാട്ടിലെ ആളുകളുടെ കാഴ്ചപ്പാടും വിദേശകളോടുള്ള മനോഭാവവും അവിടുത്തെ തെറ്റുകളും ശിക്ഷയും ആശ്ചര്യം ഉളവാക്കുന്ന യാണ്. അത്രയും നാൾ അവിടെ അദ്ദേഹത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞത് മനോബലം ഒന്നുകൊണ്ട് മാത്രമാണ്. ഗൾഫ് അല്ലാത്ത ഒരു പ്രവാസ ജീവിതത്തിന്റെ കഥ പറയുന്ന പുസ്തകം.
Profile Image for Sreelekshmi Ramachandran.
294 reviews38 followers
September 30, 2025
എന്റെ അച്ഛൻ suggest ചെയ്താണ് ഞാൻ ഈ പുസ്തകത്തിലേക്ക് എത്തിയത്...
'തക്കിജ്ജ' എന്ന വാക്കിന്റെ അർത്ഥം 'പുറത്തേക്ക്' എന്നാണ്..
മാലിദ്വീപിൽ ജയിലിൽ കഴിയുന്ന ഏതൊരു തടവ് പുള്ളിയും കേൾക്കാൻ ഏറെ ആഗ്രഹിക്കുന്ന വാക്കാണ് അത്...
തന്റെ പേരിനൊപ്പം 'തക്കിജ്ജ' എന്ന് ചേർത്ത് വിളിച്ചാൽ ആ ദുരിതക്കയത്തിൽ നിന്നും അവന് മോചനം ലഭിക്കും.. അപ്പോൾ ആ വാക്കിന്റെ വിലയെത്രയെന്ന് ഊഹിക്കാമല്ലോ..

Maldives സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. അതി മനോഹരമായ പഞ്ചസാര മണൽ തീരങ്ങൾ, നീലക്കടൽ, കടലിലേക്കിറങ്ങി സ്ഥാപിച്ചിട്ടുള്ള റിസോർട്ടുകൾ..
എന്നാൽ ചിത്രങ്ങളിലൊന്നും കാണാത്ത Maldives ന്റെ മറ്റൊരു മുഖം ഈ പുസ്തകത്തിൽ ഞാൻ കണ്ടു.. ആ നാടും, നാട്ടുകാരും, ആ നാട്ടിലെ നീതി ന്യായ വ്യവസ്ഥയും ദ്വീപ് പോലെ തന്നെ ഇടുങ്ങിയ അവരുടെ മനസ്ഥിതിയും കുറച്ചു മനുഷ്യന്മാരുടെ ജീവിതത്തെ നിലം പരിശാക്കുന്ന കാഴ്ച്ച..

മാലിദ്വീപിലെ സ്കൂളിൽ അധ്യാപനായി ജോലി ചെയ്ത കോഴിക്കോടുകാരനായ ജയചന്ദ്രൻ മൊകേരി എന്ന മനുഷ്യനെ അയാൾ പഠിപ്പിച്ച ക്ലാസ്സിലെ തന്നെ ഒരു കുട്ടി കള്ളക്കേസിൽ കുടുക്കി പീഡങ്ങൾക്കിരയാക്കിയപ്പോൾ, നിരപരാധിയായ ആ മനുഷ്യൻ അവിടുത്തെ തടവറയിൽ കിടന്ന് നരകിച്ചതിന്റെ സത്യകഥയാണ് ഈ പുസ്തകം..

ജയിലഴിക്കുള്ളിലെ ഏകാന്ത ജീവിതം.. സ്വപ്നങ്ങളും പ്രത്യാശകളും നഷ്ട്ടപ്പെട്ട്, അസ്വാതന്ത്ര്യത്തിന്റെ പടുകുഴിയിലമർന്ന് സഹിച്ചും ക്ഷമിച്ചും അയാൾ നടത്തിയ ഭീകരമായ ദുരിതജീവിതം ഈ പുസ്തകത്താളുകളെ പൊള്ളിക്കുന്നു...
.
.
.
📚Book - തക്കിജ്ജ
✒️Writer- ജയചന്ദ്രൻ മൊകേരി
📜Publisher- dc books
Profile Image for Razeen Muhammed rafi.
152 reviews1 follower
September 24, 2021
അടുജീവിതത്തിന് ശേഷം മനസ്സിൽ സ്പർശിച്ച ഒരു പ്രവാസിയുടെ ജീവിതകഥ അണ് തകിജ്ജ എൻ്റെ ജയിൽജീവിതം. മാലിദ്വീപിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന ജയചന്ദ്രൻ മൊകേരി എന്ന കോഴിക്കോട് സ്വദേശി ഒരു വിദ്യാർത്ഥിയുടെ വ്യാജ പ്രചരണത്തിൽ ബാലപീഡന കേസിൽ അറസ്റ്റ് ആകുന്നു. കുട്ടിയുടെ മാതാപിതാക്കൾ വ്യാജ കേസ് അണ് എന്ന് മനസ്സിലാക്കി കേസ് പിൻവലിക്കുന്നു. എന്നൽ മാലി പോലീസ് അദ്ദേഹത്തെ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷികുന്നു. തൻ്റെ ജയിൽ യദനകളും ജയിലിൽ കഴിയുന്ന സഹ തടവുകാരുടെയും കഥ വിവരിക്കുന്ന കഥാകാരൻ ,പുറംലോകത്തെ അവസ്ഥ എന്താണെന്ന് പോലും അറിയാതെ ദിവസങ്ങൾ എണ്ണി കഴിയുന്നു. എംബസ്സി ജീവനക്കാരുടെ അനാസ്ഥയും അദ്ദേഹം ഈ കഥയിൽ വിവരിക്കുന്നുണ്ട്.
സുഷമ സ്വരാജും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഇടപെടലിൽ ജയിൽ മോചിതനായി നാട്ടിൽ വരുന്ന കഥാകാരൻ തൻ്റെ ജയിൽജീവതം വിവരിച്ചു ഈ പുസ്തകം എഴുതുന്നത് .
Profile Image for Daisy George.
113 reviews1 follower
October 18, 2024
‘‘ശരീരത്തിലൂടെ അതിശക്തമായി വൈദ്യുതി പ്രവഹിച്ചതുപോലെയാണ് എനിക്കു തോന്നിയത്. രാത്രി 9 മണിക്ക് ടിവി കണ്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി രണ്ടു മൂന്ന് പൊലീസുകാർ സിവിൽ ഡ്രസ്സിൽ കയറിവന്നു. അന്യനാട്ടിൽ അതും നിയമങ്ങൾ കർക്കശമായ മാലദ്വീപിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് ഞാൻ. വികൃതി കാട്ടി ക്ലാസ്സിലൂടെ ഓടിനടന്ന ഒരു ആൺകുട്ടിയെ ചുമലിൽ പിടിച്ച് സീറ്റിലിരുത്തി എന്നതാണ് ഞാൻ ചെയ്ത കുറ്റം. കുട്ടിയും മാതാപിതാക്കളും നൽകിയ പരാതിയിലെ അന്വേഷണത്തിന് സ്റ്റേഷനിൽ കൊണ്ടുപോകാനാണ് അവർ വന്നത്. ’’
2014 ഏപ്രിൽ 4 ... മനസ്സിനെ ആഴത്തിൽ മുറിവേൽപിച്ച ആ ദിവസം ഓർത്തെടുക്കുകയാണ്, 'തക്കിജ്ജ' എന്ന പുസ്തകത്തിലൂടെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ ജയചന്ദ്രൻ മൊകേരി. ചെയ്യാത്ത തെറ്റിന് ജയിലിലടയ്ക്കപ്പെട്ട അദ്ദേഹം പുറത്തിറങ്ങുന്നത് എട്ടു മാസവും 20 ദിവസവും കഴിഞ്ഞാണ്. ❤️‍🩹

"ജയിലിലായിരുന്ന സമയത്ത് ഞാൻ ഏറ്റവും കൂടുതൽ പ്രണയിച്ചതും കാത്തിരുന്നതും തക്കിജ്ജ എന്ന ദ്വിവേഹി (മാലദ്വീപിലെ ഭാഷ) വാക്കിനായാണ്.പുറത്തേക്ക് എന്നർഥമുള്ള ഈ വാക്ക് പേരിനൊപ്പം ചേർത്തു പറഞ്ഞാൽ അർഥം ജയിൽമോചിതനായി എന്നാണ്. ഒരു ഘട്ടത്തിൽ 25 വർഷം വരെ ജയിലിൽ കിടക്കേണ്ടി വന്നേക്കാം എന്നു പറഞ്ഞിരുന്നു. ആത്മഹത്യയെക്കുറിച്���ു പോലും ചിന്തിച്ചുപോയി. അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തിൽ ജയചന്ദ്രൻ തക്കിജ്ജ എന്നു കേട്ടപ്പോൾ അത് തലച്ചോറിനു മനസ്സിലാക്കാൻ കുറച്ചുസമയം എടുത്തു... "😒🥹

വ്ലോഗ് എഴുതുന്ന കാലത്താണ് മൊകേരി മാഷിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ വ്ലോഗിലൂ ടെയാണ് മനോഹരമായ Maldives കടൽ സമൂഹത്തെ കണ്ട് മോഹിക്കുന്നതും അത്രയേറെ അടുത്തറിയുന്നതും. മാഷിന്റെ അറസ്റ്റും, വാർത്തകളും, പ്രാർത്ഥനയും, മോചനവുമെല്ലാം അടുത്തറിഞ്ഞത് കൊണ്ട് ഈ വായന എളുപ്പമായിരുന്നില്ല.💔💝

ഒരു അടക്കം പറച്ചിൽ പടരുന്നു, അതൊരു വലയമാവുന്നു, വലയമധ്യത്തിൽ നിങ്ങളാവുന്നു, വലയമല്ലത് ഒരു വലയുടെ വെളുമ്പെന്ന് തിരിച്ചറിയുമ്പോഴേക്ക് അകലെ ഒരു കൂട്ടം വിഡ്ഢികളുടെ ആഘോഷം!
@dayseye.ig ♡
Profile Image for Hareesh Kakkanatt.
32 reviews7 followers
May 31, 2023
മാലിദ്വീപിലെ കുത്തഴിഞ്ഞ സംവിധാനങ്ങൾ.
Displaying 1 - 8 of 8 reviews

Can't find what you're looking for?

Get help and learn more about the design.