മൂക്കുമുട്ടെ വായിച്ച് മനസ്സിന്റെ വയറും നിറച്ച് ഒരു നീണ്ട ഏമ്പക്കവും വിട്ടു ഒറ്റയിരുപ്പിൽ 'തിന്നു തീർത്ത' പുസ്തകം. വായിൽ കപ്പലോട്ടമത്സരം നടക്കുകയായിരുന്നു അവസാന പേജു വരെ. 25 എഴുത്തുകാർ അവരുടെ പ്രിയ രുചികൾ വിളമ്പുന്നത് വായനക്കാരന്റെ മനസ്സുകളിലേക്കാണ്. വിളമ്പിയ സദ്യയ്ക്ക് ചേരും വിധം വായിച്ചിരിക്കാൻ രസമുള്ള എഴുത്താണ് വിനു ജോസഫിന്റേത്. ഏതു വിശപ്പില്ലാത്തവന്റെ വയറ്റിലും തീയും നാവിൽ വെള്ളവുമൂറിക്കാൻ മൂന്നു നാല് പേജ് ധാരാളം.