രോഗശയ്യയില്‍ വെച്ച് ജീവിതത്തെക്കുറിച്ചും ജീവിതവ്യമായ രൂപങ്ങളെക്കുറിച്ചും ജ്ഞാനിമങ്ങളെക്കുറിച്ചും വിചാരപ്പെടുന്ന ഈ നോവലിലെ കഥാപാത്രം ഒരു പ്രച്ഛന്നജ്ഞാനിയുടെ എല്ലാ ഭൂമികളും സ്വന്തമാക്കുന്നു. ബുദ്ധത്വവും ശൈവത്വവും ക്രൈസ്ഥവതയും ആ വിചാരങ്ങളെ പുഷ്പ്പിക്കുന്ന സജീവഘടഖങ്ങളാണ് ശരീരത്തിന്‍റെയും മനസ്സിന്‍റെയും ജൈവപ്രക്രിയകളെ സ്പര്‍ശിച്ചറിയാന്‍ മാനുഷികബുദ്ധിക്ക് സാധ്യമല്ലെന്ന അറിവ് അതിലൊന്നാണ്. യാതനയനുഭവിക്കുന്നവനില്‍ ക്രിസ്തുവിന്‍റെ അത്യുന്നതഭാവങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും, പുരുഷപ്രതീകങ്ങളില്‍ ശൈവമുദ്രകള്‍ ധ്വനിക്കുന്നതും, മരണ-രോഗാവസ്ഥകളെ നേരിടാന്‍ ബുദ്ധകല്പനകള്‍ ആശുപത്രിയിലൂടെ സഞ്ചരിക്കുന്നതും നാം അനുഭവിച്ചറിയുന്നു.
Kovilan, was a Malayalam language novelist from Kerala state, South India. He was considered to be one of the most prolific writers of contemporary Indian Literature