Jump to ratings and reviews
Rate this book

KAALI GANDAKI

Rate this book

200 pages, Paperback

Published January 1, 2014

4 people are currently reading
74 people want to read

About the author

G.R. Indugopan

45 books113 followers
G.R.Indugopan, is a noted young writer in Malayalam literature who has written nine books, mostly novels. Regarded as a novelist with scientific bend, his Ice -196 C is the first technology novel in malalayam, based on nanotechnology and published by DC books. Muthalayani 100% Muthala deals with the issues of globalization. His other famous novel Manaljeevikal, focuses on the sad plight of people staying in the mineral sand mining areas of Kollam Chavara area. Iruttu Pathradhipar is a collection of short stories. He has bagged several noted awards like Abudabi Shakthi, Kumkumam, Ashan prize etc.
He is also the script writer of the Sreenivasan starred film, Chithariyavar, directed by Lalji. Recently he has scripted and directed the movie called Ottakkayyan where the director paints the screen with dark side of human nature to hint at the rotting core of this society.
He works as the senior sub editor of the Malayala Manorama daily. He lives in Trivandrum, Kerala, with his family.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
4 (4%)
4 stars
18 (18%)
3 stars
46 (46%)
2 stars
26 (26%)
1 star
4 (4%)
Displaying 1 - 18 of 18 reviews
Profile Image for Anand.
82 reviews18 followers
June 28, 2025
കടലിൽ നിന്നുള്ള കാറ്റ് നഗരത്തിലെത്തിക്കുവാൻ എം പി യുടെ ക്ഷണപ്രകാരമെത്തുന്ന എഡ്വിയിൽ നിന്ന് തുടങ്ങുന്നു. എഡ്വി സതീശനെ കണ്ടുമുട്ടുന്നു. അവിടുന്ന് അത്, പദ്മനാഭപുരം കൊട്ടാരത്തിലെ രാജാവിന്റെ ചിത്രാലയം എന്ന മ്യൂസിയം പൂർത്തീകരിക്കുന്നതിലേക്കുള്ള ജോലിയിലേക്ക് കഥയെ എത്തിക്കുന്നു. ഉമയെന്നു പേരായ നാല് സ്ത്രീകൾ, മൂർത്തി, ഡോ ജീവൻ, പോറ്റി എങ്ങനെ കുറെ കഥാപാത്രങ്ങളിൽ എത്തുന്നു. ചരിത്രം, പുരാണം, സൈക്കോളജി എല്ലാം കൂടിക്കുഴഞ്ഞു ഇരിക്കുമ്പോൾ കൂടമ്പു എന്ന കഥാപാത്രം വരുന്നു. അവിടുന്ന് വീണ്ടും പുരാണം, യാത്രാവിവരണം വീണ്ടും സൈക്കോളജി എന്നിങ്ങനെ പോവുന്നു. ഇടക്കൊക്കെ വായനയുടെ ഹരം പോവുന്നുണ്ട്. ഒരു ശരാശരി വായനാനുഭവം ആയിരുന്നു.
2.5/5
Profile Image for Abhilash.
Author 5 books284 followers
August 7, 2020
3 stars for the middle part of the novella. Rest is run-of-the-mill.
Profile Image for Arun Divakar.
831 reviews423 followers
September 21, 2016
There are prominent landmarks to almost every Indian city and for Trivandrum the Padmanabha Swamy temple assumes this role. This grandiose structure is a standing testimonial to the centuries of history of the landscape of Kerala and Travancore. Of late the fabulous wealth of the temple has made it world famous. The wealth having been amassed over a long period of time starting from a monarchy and moving through British rule to parliamentary democracy also meant that there countless stories and myths surrounding the temple and its environs. This short novel takes its inspiration from the rich and fertile myths around the temple and weaves a rather inconsistent narrative with all of them. The temple, palaces and the stories form only one strand among many but the final product resembled more of a jumbled yarn than a finished piece of cloth.

The whole story revolves around the royal family of Travancore wanting to establish a museum of arts and seeking the help of a news photographer to accomplish this. Colorful characters are sprinkled throughout the narrative – a European who is on assignment for an urban modernization project, a veterinary surgeon who is also a deranged sadist with a vendetta, his wife who is an extreme case of multiple personality disorder, a Brahmin priest who is a clairvoyant form the principal characters in the plot. All of them have their own fictional histories and the plot is not a coherent story but a collection of shorter stories and incidents from the lives of the characters. The experiences from the lives of the characters are diverse, entertaining and ultimately unconnected and irrelevant to the main narrative. The author tries to tie them all into a single knot but they all slip out and go their own ways. The sum of parts here do not make a whole story. Once this became clear, I stopped focussing on the main narrative and enjoyed the shorter stories in there and they are damn good.

Recommended for the shorter tales within the actual one. Indugopan fails to impress with a coherent and solid narrative but impresses mightily with the smaller ones.

Note : Kali Gandaki, also known as the Gandaki river is in Nepal and forms the place from which the salagramas (fossilized shells) were recovered which together form the idol of Vishnu as Padmanabha in the temple.
Profile Image for Manoj Unnikrishnan.
220 reviews21 followers
December 22, 2024
ഈ നോവലിനെപ്പറ്റി പറയാനാണെങ്കിൽ, നമുക്കാദ്യം ജി.ആർ. ഇന്ദുഗോപന് എന്താണ് പറയാനുള്ളതെന്ന് നോക്കാം.
“നായും നായകനും നായികയും അവളുടെ നായരുമൊക്കെ ഇതിൽ തെക്കുവടക്ക് കിടക്കുകയാണ്. ഇവരങ്ങോട്ടുമിങ്ങോട്ടുമൊക്കെ പറയുന്ന കഥ. ഏത് ഇടവഴിയിൽകൂടിയും കേറിപ്പോകും. നമ്മക്കോ മനസ്സിനു തോന്നുന്നമട്ടിൽ ജീവിക്കാൻ പറ്റുന്നില്ല. നമ്മുടെ ചില കഥാപാത്രങ്ങൾക്കെങ്കിലും വേണ്ടായോ?”
ഇതുപോലെത്തന്നെയാണ് ഈ നോവലിന്റെ കഥ. നമ്മൾ ചിലപ്പോഴെങ്കിലും വളരെ പരസ്പരബന്ധമില്ലാത്ത, നേർ രേഖയിലല്ലാത്ത, വിചിത്രങ്ങളായ ചില സ്വപ്‌നങ്ങൾ കാണാറില്ലേ? അതുപോലെ, കഥയുടെ തുടക്കവും അവസാനവും തമ്മിൽ ബന്ധിപ്പിക്കുന്ന കഥയുടെ ഗതി, പലയിടങ്ങളിൽ തട്ടിത്തെറിച്ച്, പോവുന്ന വഴിയിൽ രൂപം മാറി, പോവും വഴിയിലെ കഥകളും കൂടെക്കൂട്ടി ഒഴുകുന്നൊരു പുഴ പോലെയാണ്. കഥാകാരൻ കഥയെയും കഥാപാത്രങ്ങളെയും സ്വതന്ത്രമായി, സ്വന്തമായി രൂപപ്പെടാൻ വിട്ടിരിക്കുകയാണ്. ശംഖുമുഖം കടപ്പുറത്തുനിന്നും തിരുവനന്തപുരം നഗരത്തിലേക്ക് കാറ്റിന്റെ ഒരു ഇടനാഴി കീറാനായി ഇംഗ്ലണ്ടിൽ നിന്നുമെത്തിയ എഡ്വിയെന്ന സായിപ്പിൽ നിന്നാണ് കഥ തുടങ്ങുന്നത്. അയാൾക്ക് കൊട്ടാരത്തിൽ താമസമൊരുക്കിക്കൊടുക്കുന്നത് സതീശ് ചന്ദ്രൻ എന്നൊരു പത്രഫോട്ടോഗ്രാഫർ. കൊട്ടാരത്തിനുള്ളിൽ ഉമാറാണി, ഉമാകുമാരി, ഉമാഹരി, ഉമാദേവി എന്നിങ്ങനെ നാല് സ്ത്രീകളെ നമ്മൾ പരിചയപ്പെടുന്നു. കഥ എഡ്വിയിൽ നിന്നും ശാഖാ മാറി ഒഴുകാൻ തുടങ്ങുന്നു. ആ ഒഴുക്കിൽ ഒരു കൂടമ്പു പോറ്റിയും അനന്തൻ മൂർത്തിയുമൊക്കെ വന്നുപോകുന്നു. കഥ ഒഴുകിയൊഴുകി നേപ്പാളിലെ കാളി ഗണ്ഡകിയിലേക്കും ആസ്സാമിലേക്കും കട്ടക്കിലേക്കുമൊക്കെ നമ്മെ കൊണ്ടുപോകുന്നു. തുടക്കവും ഒടുക്കവുമൊക്കെ ഒരുവിധത്തിൽ കൂട്ടിമുട്ടിക്കാനൊരു ശ്രമം കഥാകാരൻ നടത്തിയിട്ടുണ്ട്.

കഥ ഇടയ്ക്കിടെ ഉദ്വേഗം കൂട്ടിയിരുന്നെങ്കിലും, ഇടയ്ക്കിടെ വേഗതക്കുറവ് അനുഭവപ്പെട്ടിരുന്നു. അതിനാൽ വായിച്ചുതീർക്കാൻ കുറച്ചു സമയമെടുത്തു. ഇഷ്ടവും ഇഷ്ടക്കേടും ബാലൻസ്ഡ് ആയി നിൽക്കുന്നു. ഒരു വ്യത്യസ്തമായ വായന.
Profile Image for DrJeevan KY.
144 reviews48 followers
July 16, 2021
ജി.ആർ ഇന്ദുഗോപൻ്റെ എഴുത്തുകൾക്കെല്ലാം ഒരു വ്യത്യസ്തതയും ആകർഷണീയതയും ഉണ്ട്. എഴുത്തിൻ്റെ ശൈലിയും ഭാഷയുമാണത്. അത് തന്നെയാണ് അദ്ദേഹത്തിൻ്റെ പുസ്തകങ്ങളിലേക്ക് വായനക്കാരെ ആകർഷിക്കുന്ന ഘടകവും. ആ പതിവ് ശൈലിയിൽ നിന്നും വിഭിന്നമായ ഒരു നോവലാണ് കാളി ഗണ്ഡകി. എന്നിരുന്നാൽ കൂടിയും വായനയിൽ കല്ലുകടി ഒന്നും തോന്നിക്കാത്ത വിധത്തിൽ തന്നെയാണ് ഈ പുസ്തകവും എഴുതിയിരിക്കുന്നത്. നോവലുകളേക്കാൾ കൂടുതലായി ഇന്ദുഗോപൻ്റേതായി ഉള്ളത് കഥകളാണ്. ഈ നോവലിലെ ചില കഥാപാത്രങ്ങളും കഥയും യഥാർത്ഥത്തിൽ ഉണ്ടായിരുന്നതാണെന്ന് എഴുത്തുകാരൻ തന്നെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.

നോവലിൻ്റെ പേരായ കാളി ഗണ്ഡകി എന്നത് ടിബറ്റിൽ നിന്നും ഉദ്ഭവിച്ച് ഹിമാലയപർവതത്തിനുള്ളിലൂടെ നേപ്പാളിലൂടെ ഒഴുകുന്ന ഒരു നദിയുടെ പേരാണ്. കാളി ഗണ്ഡകിയുടെ ഒഴുക്ക് പോലെ താളത്തിലൊഴുകുന്ന ഒരു കഥാഗതിയാണ് ഈ നോവലിൻ്റേത്. ശംഖുമുഖം കടപ്പുറത്തുനിന്നും തിരുവനന്തപുരം നഗരത്തിലേക്ക് കാറ്റിൻ്റെ ഒരു ഇടനാഴി നിർമിച്ചെടുക്കാനുള്ള ദൗത്യവുമായി ഇംഗ്ലണ്ടിൽ നിന്ന് വരുന്ന എഡ്വി എന്ന യുവാവിലൂടെ ആരംഭിക്കുന്ന കഥ എഡ്വിക്ക് താമസമൊരുക്കിക്കൊടുക്കുന്ന പത്രഫോട്ടോഗ്രാഫറായ സതീശ് ചന്ദ്രനിലേക്ക് ഗതി മാറുന്നു. തിരുവിതാംകൂർ മഹാരാജാവിൻ്റെ നിർദേശപ്രകാരം ഉമയമ്മറാണിയുടെ കൊട്ടാരത്തിൽ ചിത്രങ്ങളൊരുക്കുകയെന്ന ദൗത്യമാണ് സതീശിൻ്റേത്. സതീശിൻ്റെ സഹായത്തിനായി എവിടെനിന്നോ കൊട്ടാരത്തിൽ എത്തിച്ചേരുന്ന ഉമാറാണി, ഉമാകുമാരി, ഉമാഹരി, ഉമാദേവി. ഉമയമ്മറാണിയുടെ കൊട്ടാരത്തിൽ യാദൃശ്ചികതയെന്നോണം വന്നുചേരുന്ന ഉമ എന്ന പേരിൽ തന്നെ പേരുകൾ തുടങ്ങുന്ന നാല് സ്ത്രീകൾ. ഇവർക്കെല്ലാം പുറമേ ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികളും കൂടമ്പ് പോറ്റിയും കൂടി എത്തിച്ചേരുന്നതോടെ കഥാഗതി വേറൊരു ഗതി സ്വീകരിക്കുകയാണ്. എങ്ങനെയൊക്കെ ഗതി മാറി ഒഴുകിയാലും കാളി ഗണ്ഡകി എന്ന നദി പോലെ ഈ കഥയെയും ഇന്ദുഗോപൻ അവസാനം ഒന്നുചേർക്കുന്നുണ്ട്.

മാന്ത്രികതയും മാജിക്കൽ റിയലിസവും ചരിത്��വും യാത്രാവിവരണവും പലരുടെയും പലവിധ അനുഭവങ്ങളും മിസ്റ്ററിയും സൈക്കോളജിയും എല്ലാം കൂടിച്ചേർന്ന ഒരു അപൂർവമായ വായനാനുഭവമായിരുന്നു ഈ പുസ്തകം. ഈ നോവൽ എങ്ങനെയോ സംഭവിച്ചുപോയെന്നാണ് ഇന്ദുഗോപൻ തന്നെ പറഞ്ഞിട്ടുള്ളത്. അതുപോലെയാണ് ഈ വായനാക്കുറിപ്പെഴുതുമ്പോഴും. ഒരു ഭ്രമാത്മകമായ ലോകത്തുനിന്ന് പുറത്തുവന്ന അനുഭൂതിയാണ്. അതുകൊണ്ട് തന്നെ എന്തൊക്കെയോ എഴുതി പോവുകയാണ് ഞാൻ. സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഈ പുസ്തകം വായിച്ചു തന്നെ അറിയേണ്ട ഒരനുഭവമാണ്.
Profile Image for Sreelekshmi Ramachandran.
298 reviews38 followers
September 22, 2023
വീണ്ടുമൊരു ഇന്ദുഗോപൻ നോവൽ കൂടി വായിച്ചു തീർത്തിരിക്കുകയാണ്.
പുറംചട്ടയിലെ കടുംനീല നിറം എന്നെ ആകർഷിച്ചിരുന്നു. ആ കടുംനീല നിറത്തിനു പിന്നിലെ കഥ കൂടി അറിഞ്ഞപ്പോൾ അവിശ്വസനീയതയും അത്ഭുതവും ഒക്കെകൂടി ഒരു വല്ലാത്ത അനുഭവം..
ഒരു ഫോട്ടോഗ്രാഫറുടെ യഥാർത്ഥ അനുഭവങ്ങളിൽ നിന്ന് ഇന്ദ്രിയങ്ങൾക്കപ്പുറത്തേക്ക് ഒരു നോവൽ എന്നാണ് 'കാളി ഗണ്ഡകി'യുടെ അടിക്കുറിപ്പ്.

സതീശ് ചന്ദ്രൻ എന്ന പത്ര ഫോട്ടോഗ്രാഫർ തിരുവിതാംകൂർ മഹാരാജാവിനു വേണ്ടി ഉമയമ്മ റാണിയുടെ കൊട്ടാരത്തിൽ ഒരു ചിത്രശാല ഒരുക്കാൻ തീരുമാനിക്കുന്നു. ആ ദൗത്യത്തിന് സതീശ് ചന്ദ്രനെ സഹായിക്കാൻ നാല് സ്ത്രീകൾ എത്തിചേരുന്നു.
ഉമാറാണി, ഉമാകുമാരി, ഉമാഹരി, ഉമാദേവി..
ഇതിനിടയിൽ ശംഖുമുഖം കടപ്പുറത്ത് നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് കടൽ കീറി ഒരു ഇടനാഴി ഉണ്ടാക്കാനുള്ള ദൗത്യവുമായി എത്തിയ എഡ്വി എന്ന ഇഗ്ലണ്ടുകാരൻ യുവാവിനെ സതീശ് ചന്ദ്രൻ പരിചയപ്പെടുന്നു. അയാളെ കടവാവലുകളുടെ കൊട്ടാരത്തിൽ സതീശ് പാർപ്പിക്കുന്നു.

കൊട്ടാരത്തിൽ ചിത്രം വരയ്ക്കാൻ എത്തിയ ഉമാറാണിയുടെ ഭൂതകാലം സതീശനെ അലട്ടുന്നു. അവളുടെ കഥയറിയാൻ ഇറങ്ങിയ സതീശ് പിന്നീട് അനുഭവിച്ചതും അറിഞ്ഞതുമൊക്കെ കല്പനകൾക്കപ്പുറത്തെ മാന്ത്രികാനുഭവങ്ങളായിരുന്നു.
കാലങ്ങൾക്ക് മുൻപ് നേപ്പാളിലെ കാളി ഗണ്ഡകി നദിയിലേക്കും ആസ്സാമിലേക്കും കട്ടക്കിലേക്കും സതീശ് ചന്ദ്രൻ നടത്തിയ യാത്രകളും കൂടിക്കാഴ്ച്ചകളും.. ആ യാദൃശ്ചികതകൾ ജീവിതത്തിൽ കൊണ്ട് വരുന്ന അത്ഭുതങ്ങളും അന്യോഷണാത്മകതയുടെ ത്രില്ലും ചരിത്ര- യഥാർത്ഥ സംഭവങ്ങൾ പകരുന്ന കൗതുകങ്ങളും ചേർന്ന ഒരു നോവൽ. അതാണ്‌
ജി. ആർ. ഇന്ദുഗോപന്റെ കാളി ഗണ്ഡകി..

ഇത്തരം വിഷയങ്ങൾ വായിക്കാൻ താല്പര്യമുള്ളവർക്ക് ഈ പുസ്തകം ചിലപ്പോൾ interesting ആയി തോന്നിയേക്കാം..
എന്നെ സംബന്ധിച്ച് വായിച്ചു കൊണ്ടിരുന്ന ഒരു genre മാറ്റിപിടിച്ചപ്പോൾ തോന്നിയ ഒരു refreshment.. അതാണ്‌ ഈ പുസ്തകത്തിൽ ഞാൻ കണ്ടെത്തിയ പുതിയ വായനാനുഭവം
.
.
.
📚Book - കാളി ഗണ്ഡകി
✒️Writer- ജി. ആർ. ഇന്ദുഗോപൻ
🖇️publisher- dcbooks
Profile Image for Anuroop Kuniyil.
10 reviews
January 12, 2026
കാളിഗണ്ഡകി


ഒരു വ്യത്യസ്തമായ വായനാനുഭവം.

ഇന്ദുഗോപൻ്റെ മറ്റു കൃതികളിൽ നിന്നും തികച്ചും വ്യത്യസ്തം. 
ചരിത്രം, രാഷ്ട്രീയം, പ്രണയം, മനശാസ്ത്രം, തത്വശാസ്ത്രം, യുദ്ധം, പ്രളയം, സ്ത്രീ സ്വാതന്ത്ര്യം, യാത്രാ വിവരണം എന്നിങ്ങനെ എല്ലാം ചേർന്നുള്ള ഒരു മിശ്രിതം ആണ് ഈ കൃതി. 


എഡ്വി എന്ന ഇംഗ്ലീഷ്കാരനിലൂടെ നോവൽ ആരംഭിക്കുന്നതെങ്കിലും, സതീശ് ചന്ദ്രൻ എന്ന ഫോട്ടോഗ്രാഫർ കേന്ദ്ര കഥാപാത്രത്തിലൂടെ ആണ് നോവൽ പുരോഗമിക്കുന്നത്. 
പത്മനാഭപുരം കൊട്ടാരത്തിൽ തിരുവിതാംകൂർ രാജാവിൻ്റെ അമൂല്യമായ ഗ്ലാസ് നെഗറ്റീവുകൾ ഉപയോഗിച്ച് ചിത്രാലയം എന്ന ഒരു മ്യൂസിയം നിർമിക്കാൻ സതീശ് ചന്ദ്രൻ നടത്തുന്ന പ്രയത്നവും അതിൻ്റെ സാക്ഷാത്കരവും ആണ് നോവലിൻ്റെ പ്രമേയം.

സതീശ് ചന്ദ്രൻ്റെ ഈ ഉദ്യമത്തെ സഹായിക്കാൻ, ഉമാദേവി, ഉമാഹരി, ഉമാറാണി, കൂടമ്പ് പോറ്റി, തുടങ്ങിയവർ എത്തുന്നു. ഇതിൽ ഉമാറാണി എന്ന ചിത്രകാരിയുടെ നിഗൂഢത നിറഞ്ഞ ജീവിതവും. 

അതിൽ അനന്തൻ മൂർത്തി എന്ന ആന ഡോക്ടറും, മനഃശാസ്ത്ര വിദഗ്ധൻ ഡോക്ടർ ജീവൻ എന്നിവരുടെ പങ്കും. അത് സതീശ് ചന്ദ്രൻ്റെ ചിത്രാലയം എന്ന് മ്യൂസിയത്തിന് എങ്ങിനെ ബാധിക്കുന്നു എന്നും, അതിനെ തന്ത്ര പൂർവ്വം നേരിടുന്നതും  ആണ് ഇതിലെ കാതലായ ഭാഗം. 

സതീശ് ചന്ദ്രൻറെ ഫോട്ടോഗ്രാഫി ജീവിതത്തിൽ നടന്നിട്ടുള്ള സംഭവ ബഹുലമായ ഓരോ യാത്രകളും, ചിത്രാലയം മ്യൂസിയം പൂർത്തീകരണവുമായി ഈ സംഭവങ്ങൾ എങ്ങിനെ ബന്ധപ്പെട്ടുകിടക്കുന്നു എന്നത് ഇതിലെ മറ്റൊരു ഭാഗം.

ഒരുപാട് സംഭവങ്ങൾ കൂടിക്കുഴഞ്ഞു കിടക്കുന്നത് കാരണം വായന വിരസമാകുന്നു. എന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം. 
Profile Image for Dr. Charu Panicker.
1,169 reviews75 followers
September 4, 2021
ശംഖുമുഖം കടപ്പുറത്ത് നിന്നും നഗരത്തിലേക്ക് കാറ്റിന്റെ ഒരു പാത നിർമ്മിക്കാനായി എംപിയുടെ ക്ഷണപ്രകാരമാണ് ഇംഗ്ലീഷുകാരനായ എഡ്വി തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്. സതീഷ് ചന്ദ്രൻ ഒരു മാധ്യമ ഫോട്ടോഗ്രാഫറാണ്. പത്മനാഭപുരത്തെ രാജാവ് ചിത്രാലയം എന്ന പേരിൽ കൊട്ടാരത്തിന്റെ ഒരു ഭാഗം മ്യൂസിയമാക്കാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടി ചിത്രങ്ങളുടെ നെഗറ്റീവും ചില കേടുവന്ന ചിത്രങ്ങൾ പുതുക്കി വരയ്ക്കാനും ഒക്കെയായി ഈ സതീഷിനെ ആണ് ഏൽപ്പിച്ചിരിക്കുന്നത്. സതീഷ് അവിടെ തന്നെയാണ് വർഷോപ്പ് തയ്യാറാക്കിയിരുന്നത്. നാലു സ്ത്രീകളും (ഉമാദേവി, ഉമാറാണി, ഉമാഹരി, ഉമാകുമാരി) 3 വിദ്യാർത്ഥികളുമാണ് അയാളെ സഹായിക്കാൻ ഉണ്ടായിരുന്നത്. അതേ കൊട്ടാരത്തിലെ ഒഴിഞ്ഞു മുറിയിലേക്കാണ് എഡ്വിക്കും എത്തുന്നത്. ചരിത്രവും മിത്തും സൈക്കോളജിയും എല്ലാം കൂട്ടിക്കുഴച്ച് യഥാർത്ഥത്തിന്റെ മേമ്പൊടി ചാലിക്കുന്നു.

പുസ്തകത്തിന്റെ തലക്കെട്ട് കാളി ഗണ്ഡകി ഒരു നദിയാണ്. അത് നേപ്പാളിൽ കൂടെയാണ് ഒഴുകുന്നത്. ആ നദി പോലെയാണ് ഈ നോവലും. ഒരുപാട് കൈവരികളും തോടുകളും ഒക്കെ ചേർന്ന് ഒരു വലിയ നദിയായി മാറുന്ന പോലെ, പലയിടത്തു നിന്നും വരുന്ന വളരെ വ്യത്യസ്തമായ പരസ്പര ബന്ധം ഇല്ലാത്ത കഥാപാത്രങ്ങൾ എല്ലാം കൂടെ ചേർന്ന് ഇതിനെ വലിയ നോവലാക്കിമാറ്റുന്നു.
Profile Image for Amarnath.
254 reviews11 followers
July 28, 2023
This is fragmentary and it is intentionally so. If you want to read something different by Indhugopan go ahead. But if you are looking for a taste of his capable writing this is not the place. Maybe choose this after you have tried few of his other works.

As this is a early work of his one is able to trace the writer in making but not at all a place to start reading him.

I liked the structure at times and i didn't quite like it at other times.

This remains one of the works of his I didn't like much.

As for the characters I can't say any of them left an impact on me. This didn't quite relieve the itch in me for a good Indhugopan story.
Profile Image for Dr. AROMAL M VIJAY.
24 reviews2 followers
September 26, 2022
ജി ആർ ഇന്ദുഗോപന്റെ ഞാൻ വായിക്കുന്ന ഒൻപതാമത്തെ പുസ്തകമാണ് കാളി ഗന്ധകി. ഇന്ദുഗോപന്റെ മുൻ രചനകളുമായി ഒട്ടും താരതമ്യം ചെയ്യാൻ കഴിയാത്ത രചനയാണ് ഇത്. എവിടെന്നോ തുടങ്ങി എങ്ങനെയോ തീർന്നൊരു രചന. അദേഹത്തിന്റെ വിലായത്തു ബുദ്ധ, ഡീറ്റെക്റ്റീവ് പ്രഭാകരൻ, നാലഞ്ചു ചെറുപ്പക്കാർ, പടിഞ്ഞാറെകൊല്ലം ചോരക്കാലം, അമ്മിണിപിള്ള വെട്ടുകേസ്, ട്വിങ്കൾ റോസയും പത്രണ്ടു കാമുകന്മാരും, ഇന്ദ��ഗോപന്റെ കഥകൾ, പ്രേതവേട്ടക്കാരൻ എന്നീ രചനകൾ ഒരുപാട് ഇഷ്ട്ടപെട്ട വ്യക്തി എന്ന നിലയിൽ എനിക്ക് ഒട്ടും ഇഷ്ടപെടാത്ത ഒരു പുസ്തകമാണ് കാളി ഗന്ധകി. വലിയ പുതുമയൊന്നും ഇല്ലാതെ വെറുതെ വായിക്കാവുന്ന രചന.
13 reviews
April 30, 2023
Indugopan is one of the finest writers of Malayalam we have now. I am not a fan of contemporary writers of Malayalam. But this book was a journey through the mighty Himalayas. It depicted the history of Kerala through the eyes of a photographer.
Also, a must read if you are from Trivandrum.
This entire review has been hidden because of spoilers.
Profile Image for Govind Maheswaran.
9 reviews
January 21, 2025
The description gives a horror novel vibes, but its more of the protagonist’s introspection. Book started with an interesting plot, which was later revealed to be a subplot. Overall, its a collection of some very interesting subplot woven together by a dull central story.
Profile Image for Aravind Jayan.
110 reviews2 followers
March 23, 2020
ചരിത്രവും മിത്തും സങ്കൽപ്പവും യാഥാർഥ്യവും എല്ലാം നന്നായി ബ്ലെന്റായി കിടക്കുന്ന ഒരു ഇന്ദുഗോപൻ കോക്‌ടെയ്ൽ .
Profile Image for Amitra Jyoti.
181 reviews12 followers
January 21, 2021
ഒരു വല്ലാത്ത ബുക്ക്‌. ഒരൊറ്റ വട്ടം എന്തായാലും വായിക്കാം.3.5 സ്റ്റാർസ് നുള്ള വകയുണ്ട്.
Profile Image for Subin PT.
40 reviews4 followers
May 22, 2025
ഇന്ദുഗോപന്റെ സ്റ്റൈലേ ഫീൽ ചെയ്തില്ല. സേതുവിന്റെ പാണ്ഡവപുരം ഒക്കെ വായിക്കുന്ന ഒരു ഫീൽ :(
7 reviews
January 21, 2026
കുറെ ജീവിതങ്ങൾ ഒരു ലക്ഷ്യവുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും പായുന്നു. കൂട്ടിമുട്ടുന്നു...
എഡ്ഡി, അനന്തൻ നമ്പ്യാർ, ഉമാ റാണി, ചിത്ര ആർട്ട് ഗ്യാലറി... എന്താണെന്നു ഒരു പിടിയും. കിട്ടുന്നില്ല
Displaying 1 - 18 of 18 reviews

Can't find what you're looking for?

Get help and learn more about the design.