Tamil translation of Kunhabdulla's Malayalam novel. This is a story about the mosque and its surroundings. A story about the graves and the dwellers there. The story about the dwellers who rise from the graves and dwell again.
Punathil Kunjabdulla (3 April 1940 – 27 October 2017) was an Indian writer from Kerala. A medical doctor by profession, Kunjabdulla was a practitioner of the avant-garde in Malayalam literature. His work includes more than 45 books, including 7 novels, 15 short story collections, memoirs, an autobiography and travelogues. His work Smarakasilakal (Memorial Stones) won the Central and State Akademi Awards.
Punathil Kunjabdulla has become one of my favourite Malayalam authors after Marunn...His writing is simple but manages to draw a picture of the people and places giving one a feeling of Deja Vu... I've visited this place sometime feeling...The story is not about one person, it is about a multitude of people in a village whose lives revolve around the zamindar Khan Bahadur Pookkoya Thangal. Thangal himself is painted in grey he is generous and benevolent but at the same time can be cruel at times. There is a melancholy strain running throughout the story be it that of the life of the horseman Adraman or the Mullah Eramullah... Kunjali and Pookunjeebi are characters etched out of life..The end of some of the characters were heartbreaking at times...An engaging read ..
മരുന്ന് വായിച്ചതിനു ശേഷം ഞാൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഒരു ആരാധികയാണ്. സരസമായ എഴുത്ത് ഒരു ദേശത്തിന്റെ കഥ പറയുമ്പോൾ അത് ചിത്രങ്ങളായി തന്നെ വായനക്കാരന്റെ മനസ്സിലെത്തുന്നു.ഇത് ഒരാളുടെ കഥയല്ല ജമീന്ദാരായ പൂക്കോയ തങ്ങളുടേയും ഒരു പാട് ആശ്രിതരുടേയും കഥയാണ്. തങ്ങളുടെ കഥാപാത്രം ഒരേ സമയത്ത് ആശ്രിതവൽസലനും ഉപകാരിയും പക്ഷേ ക്രൂരനും ആണ്.. ദു:ഖത്തിന്റെ ഒരു നേരിയ നിഴൽ കഥയിലുടനീളം ഉണ്ട് കുതിരക്കാരൻ അദ്രമാന്റെ കഥ തൊട്ട് എറമുള്ളാൻറ കഥ വരെ .കുഞ്ഞാലിയും പൂക്കുഞ്ഞീബിയും എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളാണ്. ചില കഥാ പാത്രങ്ങളുടെ അന്ത്യം മനസ്സിനെ പിടിച്ചുലച്ചു കളയും. വായനക്കാരനെ പിടിച്ചിരുത്തുന്ന ഒരു വായനാനുഭവം.
കേരള സാഹിത്യ പുരസ്കാരവും , കേന്ദ്ര സാഹിത്യ അകാധമിയും ഒരുമിച്ചു അവാർഡ് ചാർത്തി കൊടുത്ത ഒരു ബുക്ക് എന്നാ നിലയിൽ വലിയ പ്രതീഷയോടെയാണ് ഞാൻ ഈ ബുക്ക് മേടിച്ചത് ...... പൂനത്തിലിന്റെ "എന്റെ കാമുകിമാരും" എന്നാ സാധനം വായിച്ചിട്ടും ഇത് വരെ പടം ഒന്നും പഠിച്ചില്ലല്ലോ എന്റെ ദൈവമേ എന്ന് തോന്നി പോകും ..അന്ധവിശ്വാസത്തിന്റെ ഭീകരമായ മുഖം തുറന്നു കാണിക്കുന്നു എന്നോകെ പറഞ്ഞപ്പോ ഇത് വരെ കാണുകയും കേള്ക്കുകയും ചെയ്യാത്ത ഒരു പ്രത്യേകത പ്രതീഷിച്ചു. സത്യം പറഞ്ഞാൽ ഒരു പുതുമയും അവകാശപെടാൻ ഇല്ലാത്ത ഒരു തരം നോവൽ ... വായിച്ചിരിക്കാം അത്ര തന്നെ ബോറടിപ്പിക്കില്ല ............
വരികൾക്കിടയിലൂടെ വായിക്കേണ്ട, കാലത്തെ അതിജീവിക്കുന്ന നോവൽ.. അതാണ് സ്മാരകശിലകൾ... പുരാതനമായ ഒരു മുസ്ലിം പള്ളിയുടേയും അതിനു ചുറ്റുമുള്ള മനുഷ്യരുടെയും കഥ..
ഖാന്‍ ബഹദൂര്‍ പൂക്കോയത്തങ്ങൾ ധനികനും പ്രമാണിയുമാണ്... ഒരു രാജാവിനെ പോലെയാണ് അയാൾ ആ നാട്ടിൽ ജീവിക്കുന്നത്.. ഒരേ സമയം നന്മയുടെയും തിന്മയുടെയും മുഖമാണ് അയാൾക്ക്... അശരണരെ സഹായിക്കാനും, ദാന ധർമങ്ങൾ ചെയ്യാനും തങ്ങൾക്ക് മനസ്സുണ്ട്.. അതെ സമയം ഗ്രാമത്തിലെ മുക്കുവക്കുടിലിലെ അശരണരായ പെണ്ണുങ്ങളെ പ്രാപിക്കുകയും, തന്റെ വീട്ടിൽ ജോലിക്ക് വരുന്ന കൊച്ചു പെൺകുട്ടിയെ തന്റെ ലൈംഗിക മോഹങ്ങൾക്ക് ഇരയാക്കുകയും ചെയ്യുന്നുണ്ട് ഈ കഥപാത്രം..
13 വർഷങ്ങൾക്ക് ശേഷം കാത്തിരുന്ന് തങ്ങൾക്കു ഒരു മകൾ ജനിക്കുന്നു.. പൂക്കുഞ്ഞിബീ.. അതേ സമയം നീലി എന്ന പെണ്ണ് പ്രസവിച്ച, അച്ഛനാരെന്ന് അറിയാത്ത ഒരു ആൺ കുഞ്ഞിനെ സ്വന്തം മകള്‍ക്കൊപ്പം തങ്ങൾ വളര്‍ത്തുന്നു... അവന് കുഞ്ഞാലി എന്ന് പേരിടുന്നു.. വലുതാവുമ്പോള്‍ കുഞ്ഞാലിയും പൂക്കുഞ്ഞിബീയും നിക്കാഹ് കഴിക്കണം എന്നും അയാൾ ആഗ്രഹിക്കുന്നു.... എന്നാൽ വിധി മറ്റൊന്ന്..
തുടക്കം മുതൽ ഒടുക്കം വരെ ഇതൊരു ദുഃഖ കഥയാണ്.. പക്ഷേ പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരന്റെ ക്രാഫ്റ്റ് ഗംഭീരമായി കൊത്തി വച്ചിരിക്കുന്നത് ഈ രചനയിലാണ്.. അദ്ദേഹത്തിന്റെ രാഷ്ട്രീയ സാമൂഹിക നിരീക്ഷണം.. മനുഷ്യന്റെ ഒറ്റപ്പെടലും വിഭ്രാന്തിയും മരണവും ജീവിതവും നിരാശയും ലൈംഗിക ചേതനകളുമെല്ലാം ഒന്നൊന്നായി പ്രകടമാകുന്ന ഒരു സൃഷ്ടി..
വായിച്ചില്ലായിരുന്നെങ്കിൽ തീർച്ചയായും നഷ്ടമായേനെ.. . . . 📚Book - സ്മാരകശിലകൾ ✒️Writer- പുനത്തിൽ കുഞ്ഞബ്ദുള്ള 📜Publisher- dc books
ചില കഥകൾ വായിക്കുമ്പോൾ തോന്നും ഇത് വായിച്ചാൽ മാത്രം മതിയോ അതോ കഥകൾക്കിടയിലൂടെ വായിക്കണോ. ഇവിടെ തങ്ങളുടെയും കുഞ്ഞാലിയുടെയും ആറ്റംബിയുടെയും പോകുഞ്ഞിബിയുടെയും കഥകളിലൂടെ പോകുമ്പോഴും ഒരു കാലഘട്ടത്തിന്റെ ഒരു സമുദായത്തിന്റെ കൂടെ കഥയാണ് പറയുന്നത്. കുതിരയെ തേടി നാടുമുഴുവനും പ്രണവേദനയിൽ അലയുന്ന അദ്രുമാനും, ക്യാൻസർ വന്നു ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഏറുമുള്ളാനും, കുഞ്ഞാലിയെ നെഞ്ചോട് ചേർത്തു പിടിച്ച പത്തുവും, മാഷും എല്ലാം ഒരു നൊമ്പരമായ്‌എന്നും ഉള്ളിൽ നിൽക്കും. പ്രൗഢിയുടെയും കാരുണ്യത്തിന്റെയും ആൾ രൂപമായ തങ്ങൾക്ക് കുഞ്ഞാലി സ്വന്തം മകനെ പോലെ ആയിരുന്നു. എന്നാൽ എവിടെയും അവൻ അവഗണിക്കപ്പെട്ടു. അവന്റെ ഉയർച്ച കൊതിച്ച വായനക്കാർ ഒരു ശുഭപര്യവസാനം കൊതിച്ചെങ്കിലും കൊടും വേദന നിറയ്ക്കുന്ന കഥാന്ദ്യം ആയിരുന്നു.
இயல்பாக சென்று கொண்டிருக்கும் கதையில் சுமார் ஐந்தாறு இடங்களில் வரும் மீயியற்கை விவரணைகள் என்னை மிகவும் கவர்ந்தன. கால்பந்து விளையாடும் சாமியாரை இனி என்னால் மறக்கவே முடியாது என்று நினைக்கிறேன். நாவலின் முடிவு கவித்துவமாக இருந்தது.
குளச்சல் மு. யூசுப் அவர்களுடைய முதல் மொழிபெயர்ப்பு நாவல் இது. மொழியாக்கம் எப்போதும் போல் அருமையாக இருந்தது.
വർഷങ്ങൾക്ക് മുമ്പാണ് ആദ്യമായി സ്മാരകശിലകളിലേക്ക് യാത്ര പോകുന്നത്... കുഞ്ഞാലിയെയും പൂകുഞ്ഞിബീയും പരിചയപ്പെടുന്നത്...
സ്മാരകശിലകൾ വല്ലാത്തൊരു നോവൽ ആണ്... വരികൾക്കിടയിലൂടെ വായിക്കേണ്ട നോവൽ വർഷങ്ങൾക്ക് ഇപ്പുറവും വായനാ സാധ്യതയുള്ള നോവൽ
നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ കുഞ്ഞാലിയും, തങ്ങളും, പൂക്കുഞ്ഞിബീയും, ആറ്റബീയും പാത്തുവും, കോമപ്പൻ വൈദ്യനും ആലമേലുവും ഒക്കെയാണ്..
പള്ളിയുടെ പശ്ചാത്തലം വിവരിച്ചു കൊണ്ട് തുടങ്ങുന്ന നോവൽ മുക്രി ആയ ഏറുമുള്ളാനിലൂടെ കടന്നു പോകുന്നു... അവിടെ നിന്നും പ്രമാണിയായ തങ്ങളിലേക്കും ആറ്റബീയിലേക്കും കുഞ്ഞാലിയിലേക്കും പൂക്കുഞ്ഞിബീയിലേക്കും നോവൽ സഞ്ചരിക്കുന്നു.. വേദനപെടുത്തുന്ന ഒരു അവസാനത്തോടെ നോവൽ നമ്മുടെ വായനയെ അവസാനിപ്പിക്കുന്നു... കാലത്തെ അതിജീവിച്ച വര്ഷങ്ങള്ക്ക് ഇപ്പുറവും വായനക്ക് ഒത്തിരി സാധ്യതകള്‍ നല്‍കുന്ന ഒരു നോവൽ കൂടിയാണ് ഇത്...
മുസ്ലിം സമൂഹത്തിലെ പശ്ചാത്തലമാണ് നോവലിനുള്ളത്... നോവൽ അവസാനിച്ചാലും പല കഥാപാത്രങ്ങളും നമ്മുടെ ഉള്ളില്‍ ഒരു നോവ് പടർത്തും...
ഏറുമുള്ളാനും അദ്രമാനും ആണ് ഹൃദയത്തോട് ചേർന്നിരിക്കുന്ന കഥാപാത്രങ്ങൾ... മുക്രി ആയി വേഷപ്പകർച്ച ചെയ്യേണ്ടി വന്ന ഏറുമുള്ളാൻ കുതിരയെ ജീവനക്കാളേറേ സ്നേഹിച്ച അദ്ര മാൻ ഇവരൊക്കെ ചെറിയൊരു തേങ്ങൽ നമുക്ക് സമ്മാനിക്കും
അടുക്കള റാണിയായി ജീവിച്ച പാത്തു കുഞ്ഞാ��ിയെ സ്വന്തം മകനായി കാണുന്നു പ്രസവിച്ചില്ലെങ്കിലും അവനെ മുലയൂട്ടുന്നു ഈ നോവലിലെ പച്ചയായ കഥാപാത്രങ്ങൾ നമ്മളെ സ്വാധീനിക്കും
തങ്ങൾ പ്രൗഢിയുടെയും സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതീകമാണ്
രാജകുമാരിയുടെ കഥകൾ കേട്ടു വളർന്ന അറയ്ക്കൽ റാണി പൂക്കുഞ്ഞുബിയുടെ വിധി നമ്മളെ കരയിക്കും ക്ഷയരോഗ ബാധിതനായ ഒരു ചെറുപ്പക്കാരനുമായുള്ള വിവാഹത്തിനു ശേഷം അവൾ നമ്മളോട് യാത്ര പറയുന്നു ആ യാത്ര പറച്ചിലോടെ നോവൽ അവസാനിക്കുന്നു
കുഞ്ഞാലിയുടെയും പൂക്കുഞ്ഞു ബീയുടെ ആത്മബന്ധം എത്ര മനോഹരമായാണ് നോവലിസ്റ്റ് പറഞ്ഞു പോയത്
കുഴക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം നൽകാതെ മരണത്തിലേയ്ക്ക് യാത്ര പോയവളാണ് നീലി
കഥാപാത്രങ്ങളിലൂടെയും പ്രയോഗങ്ങളിലൂടെയും വായനക്കാരന്റെ ഹൃദയം കീഴടക്കി കുതിക്കുകയാണ് സ്മാരകശിലകൾ
ചില കഥകൾ എത്ര തലമുറകൾ കഴിഞ്ഞാലും ആസ്വാദ്യമാംവണ്ണം മനോഹരമായി ആയിരിക്കും രചിച്ചിട്ടുണ്ടാകുക. അത്തരത്തിൽ ഒരു കൃതിയാണ് പുനത്തിലിന്റെ 'സ്മാരകശിലകൾ'. ഒരു വലിയ തറവാടും തറവാട്ടിലെ ഒരു ജന്മിയും ജന്മിയെ ചുറ്റിപ്പറ്റി ജീവിക്കുന്ന കുറെ ജീവിതങ്ങളും. ഈ പുസ്തകം വായിക്കാനെടുത്ത അഞ്ച് ദിവസങ്ങൾ അറയ്ക്കൽ തറവാട്ടിനോട് ചുറ്റിപ്പറ്റി ഉള്ള ഒരു ജീവിതാനുഭവമായിരുന്നു. തീർച്ചയായും വായിക്കേണ്ട പുസ്തകങ്ങളിൽ ഒന്ന്.
അപ്രതീക്ഷിതമായി കിട്ടിയ ഒരു ബുക്ക് എന്നോണം വലിയ പ്രതീക്ഷകൾ ഇല്ലാതെ വായിച്ചു തുടങ്ങിയ നോവൽ ആയിരുന്നു സ്മരകാശിലകൾ.നേരത്തെ എന്നോ കേട്ടിടുണ്ട് എന്നല്ലാതെ പുനത്തിൽ കുഞ്ഞബ്ദുള്ള എഴുതിയ ഈ നോവൽ എന്നിൽ ഒരു ശ്രദ്ധ ആകർഷിച്ചിരുന്നില്ല. എന്നാൽ മികച്ചൊരു വായനാനുഭവം നൽകാൻ ഈ ബുക്കിന് സാധിച്ചു.കാരക്കൽ തറവാടും തങ്ങളും ബീവിയും കുഞ്ഞാലിയും ഏറു മുള്ളനും എല്ലാവരും വായിച്ച ശേഷവും മനസ്സിൽ തങ്ങി നിൽക്കുന്നു.
Read the Tamil translation of SmarakSilakal novel, translated by Kulachal M.Yusaf. Yusaf had translated works of Vaikkom Mohammed Basheer like Balyakalasakhi. This is one of his finest translation in Tamil, the language is playful and lively and feels very native the way the Muslim Malabar life comes to fore.
The novel is the centred on Mapla Muslim life. The central character of the novel is Khan Bahadur Pookkoya Thangal, a feudal landlord who is all that personifies a feudal life. He is incredibly generous, sensual, yet exploitative and lustful. He is living on the labour and blood of his labourers. He is caring of the people who are dependent on him, he feels like a patriarch to the entire Muslim population and considers the people working in his home as an extended family. Thangal's life is ordered and people work for him due to years of feudal loyalism.
After his death the ordered life he built collapsed, his house is taken over by someone (Pattalam Ibrayi) who used to work for Thangal also suspected to be an illicit son of Thangal's father. Thangal's daughter(Pookunjeebi) gets killed due to the ruthlessness of Pattalam Ibrayi. Kunajali who is the adopted son of Thangal is driven out of the house because of the hatred shared by Thangal's wife Attabeevi and Pattalam Ibrayi. We see that Pattalam Ibrayi who himself is an illicit son having so much hatred for Kunjali. Initially, you wonder whether Ibrayi should understand him more than anyone but it's to the contrary. Kunjali is considered as a Harami by Attabeevi as he is born to a Hindu girl Neeli who dies after childbirth. Nothing is known of his biological father but Thangal is deeply attached to him and brings him up as his own son. Thangal himself killed while trying to Molest fisherwomen when her husband kills Thangal. Although Thangal considers it to usual to sleep with the wives of fishermen things change as the older feudal world is crumbling and even in that scene he casually asks the newlywed girl has not her husband not said anything about it. This indicates a sense of usualness to the whole sordid affair. But we see through sporadic events like the communist movement indications to the change in times in the feudal world.
After Thangal's death, we see a role reversal, Pattalam Ibrayi wins over Attabevi, Attabeevi's capitulation initially feels strange but on reflection, we see that she is dependent on men to live her life and she switches her loyalty so easily. Ibrayi is far more ruthless and exploitative than Thangal, Thangal one can argue is genuinely large hearted the way he helps the whole village. He is never shown as a cunning person, his only weakness he shares the lust he has for women. Ibrayi, on the other hand, is mean and has no sensibility. In a way, it directly attacks the new social order that is built after the collapse of the feudal world. Ibrayi is much more silly and exploitative and cruel the way he handles Kunjali. Also although the feudal world order was exploitative it had its values, you see Thangal being kind to the orphan Kunjali, the way he generously donates to poor people on the eve of Ramazan etc. On the other hand, Ibrayi lacks any sense of values, he has neither the old feudal values nor has he learnt the modern values and that makes him worse compared to Thangal. In the end, we see Thangal's daughter and son dying like orphans in this changed world where their ancestry means nothing which also makes you wonder whether it is the tears of countless women whose lives Thangal destroyed came back to destory his family and his world.
വർഷങ്ങൾക്ക് മുമ്പാണ് ആദ്യമായി സ്മാരകശിലകളിലേക്ക് യാത്ര പോകുന്നത്... കുഞ്ഞാലിയെയും പൂകുഞ്ഞിബീയും പരിചയപ്പെടുന്നത്...
സ്മാരകശിലകൾ വല്ലാത്തൊരു നോവൽ ആണ്... വരികൾക്കിടയിലൂടെ വായിക്കേണ്ട നോവൽ വർഷങ്ങൾക്ക് ഇപ്പുറവും വായനാ സാധ്യതയുള്ള നോവൽ
നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ കുഞ്ഞാലിയും, തങ്ങളും, പൂക്കുഞ്ഞിബീയും, ആറ്റബീയും പാത്തുവും, കോമപ്പൻ വൈദ്യനും ആലമേലുവും ഒക്കെയാണ്..
പള്ളിയുടെ പശ്ചാത്തലം വിവരിച്ചു കൊണ്ട് തുടങ്ങുന്ന നോവൽ മുക്രി ആയ ഏറുമുള്ളാനിലൂടെ കടന്നു പോകുന്നു... അവിടെ നിന്നും പ്രമാണിയായ തങ്ങളിലേക്കും ആറ്റബീയിലേക്കും കുഞ്ഞാലിയിലേക്കും പൂക്കുഞ്ഞിബീയിലേക്കും നോവൽ സഞ്ചരിക്കുന്നു.. വേദനപെടുത്തുന്ന ഒരു അവസാനത്തോടെ നോവൽ നമ്മുടെ വായനയെ അവസാനിപ്പിക്കുന്നു... കാലത്തെ അതിജീവിച്ച വര്ഷങ്ങള്ക്ക് ഇപ്പുറവും വായനക്ക് ഒത്തിരി സാധ്യതകള്‍ നല്‍കുന്ന ഒരു നോവൽ കൂടിയാണ് ഇത്...
മുസ്ലിം സമൂഹത്തിലെ പശ്ചാത്തലമാണ് നോവലിനുള്ളത്... നോവൽ അവസാനിച്ചാലും പല കഥാപാത്രങ്ങളും നമ്മുടെ ഉള്ളില്‍ ഒരു നോവ് പടർത്തും...
ഏറുമുള്ളാനും അദ്രമാനും ആണ് ഹൃദയത്തോട് ചേർന്നിരിക്കുന്ന കഥാപാത്രങ്ങൾ... മുക്രി ആയി വേഷപ്പകർച്ച ചെയ്യേണ്ടി വന്ന ഏറുമുള്ളാൻ കുതിരയെ ജീവനക്കാളേറേ സ്നേഹിച്ച അദ്ര മാൻ ഇവരൊക്കെ ചെറിയൊരു തേങ്ങൽ നമുക്ക് സമ്മാനിക്കും
അടുക്കള റാണിയായി ജീവിച്ച പാത്തു കുഞ്ഞാലിയെ സ്വന്തം മകനായി കാണുന്നു പ്രസവിച്ചില്ലെങ്കിലും അവനെ മുലയൂട്ടുന്നു ഈ നോവലിലെ പച്ചയായ കഥാപാത്രങ്ങൾ നമ്മളെ സ്വാധീനിക്കും
തങ്ങൾ പ്രൗഢിയുടെയും സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതീകമാണ്
രാജകുമാരിയുടെ കഥകൾ കേട്ടു വളർന്ന അറയ്ക്കൽ റാണി പൂക്കുഞ്ഞുബിയുടെ വിധി നമ്മളെ കരയിക്കും ക്ഷയരോഗ ബാധിതനായ ഒരു ചെറുപ്പക്കാരനുമായുള്ള വിവാഹത്തിനു ശേഷം അവൾ നമ്മളോട് യാത്ര പറയുന്നു ആ യാത്ര പറച്ചിലോടെ നോവൽ അവസാനിക്കുന്നു
കുഞ്ഞാലിയുടെയും പൂക്കുഞ്ഞു ബീയുടെ ആത്മബന്ധം എത്ര മനോഹരമായാണ് നോവലിസ്റ്റ് പറഞ്ഞു പോയത്
കുഴക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം നൽകാതെ മരണത്തിലേയ്ക്ക് യാത്ര പോയവളാണ് നീലി
കഥാപാത്രങ്ങളിലൂടെയും പ്രയോഗങ്ങളിലൂടെയും വായനക്കാരന്റെ ഹൃദയം കീഴടക്കി കുതിക്കുകയാണ് സ്മാരകശിലകൾ
നാട്ടിലെ വലിയ പ്രതാപിയാണ് പൂക്കോയത്തങ്ങൾ. ഭാര്യ ആറ്റബീവി. 13 വർഷം കാത്തിരുന്നാണ് അവർക്ക് ഒരു കുഞ്ഞു ഉണ്ടാവുന്നത്. അവരാ കുഞ്ഞിനെ പൂക്കുഞ്ഞുബി എന്ന് ��ിളിച്ചു. അതേസമയമാണ് അച്ഛൻ ആരാണെന്നറിയാത്ത ഒരു കുഞ്ഞിനെ നീലി പ്രസവിക്കുന്നത് . നീല പ്രസവിക്കുന്ന കുഞ്ഞിന്റെ പേരാണ് കുഞ്ഞാലി. അവനെ പൂക്കോയത്തങ്ങൾ എടുത്തു വളർത്തുന്നു. പൂക്കോയത്തങ്ങൾ അതിരാവിലെ കടപ്പുറത്ത് ചെറ്റകുരയിയൊക്കെ പോയി അവിടെയുള്ള സ്ത്രീകളുമായി രഹസ്യ ബന്ധം സ്ഥാപിക്കുകയായിരുന്നു. അങ്ങനെയൊരു അവസരത്തിലാണ് ഒരു മുക്കുവൻ തങ്ങളെ കൊല്ലുന്നത്. തങ്ങൾ മരിച്ചതോടെ പൂക്കുഞ��ഞിബിയുടെ ജീവിതം മാറുന്നു. ഭരണം ഏറ്റെടുത്ത ഇബ്രാഹിം അവളുടെ സ്വപ്നങ്ങളുടേയും ആഗ്രഹങ്ങളുടെയും ചിറകുകളാണ് അരിഞ്ഞ് വീഴ്ത്തുന്നത്. സ്മാരകശിലകൾ പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരന്റെ ഒരു മികച്ച രചന തന്നെയാണ്.
The story is unhurried and full. There is a barrage of characters and there is drama which is unadulterated and slightly raw. I could find a strong whiff of “khasakinte ithihasam” all around it. Read it if you want to know how a rich kerala muslim household worked in the beginning of the 20th century. There is wit, heart and a tinge of revolution in it. A good read in short.
ഞാൻ ആദ്യമായി വായിക്കുന്ന ഒരു പുനത്തിൽ കുഞ്ഞബ്ദുള്ള നോവൽ എന്നതിനാലും ഒരു പാട് നാളുകൾക്ക് ശേഷം വായിക്കുന്നൊരു മലയാള നോവൽ എന്നതിനാലും സ്മാരകശിലകൾ ഏറെ വ്യത്യസ്തമായൊരു അനുഭവം നൽകുന്നു. കാലത്തിനു മുന്നേ സഞ്ചരിച്ച, ആധുനികതയെ അതിജീവിച്ച നോവൽ എന്നൊക്കെയാണ് സ്മാരകശിലകൾ അറിയപ്പെടുന്നത്. കൂടാതെ കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള പള്ളിയും പള്ളിപ്പറമ്പും അറയ്ക്കലമ്പലവും ചായക്കടയും ഗോസായിക്കുന്നുകളും കടപ്പുറവും സ്‌കൂളും ഒക്കെ ചേർന്ന വടക്കൻ ഗ്രാമീണ പശ്ചാത്തലത്തിൽ, നമ്മുടെ കാലത്തിനും ഒരു പാട് കാലം മുന്നേ നടക്കുന്നൊരു കഥയാണിത്. ഒരുപാട് കഥാപാത്രങ്ങൾ അവരുടെ വേഷങ്ങൾ ആടിത്തീർത്തു പോവുന്നു. അവരെല്ലാം വായനക്കാരന്റെയുള്ളിൽ അവരവരുടേതായ സ്മാരകശിലകൾ പാകുന്നു. പള്ളിപ്പറമ്പിലെ അസംഖ്യം മീസാൻകല്ലുകൾക്ക് താഴെ മണ്ണിനടിയിൽ ജീവിതവേഷം അഴിച്ചുവെച്ച ഗതി കിട്ടിയതും കിട്ടാത്തതുമായ ആത്മാക്കളെ പോലെ. മുസ്ലിം പശ്ചാത്തലത്തിൽ, ഒരു കാലഘട്ടത്തെ, അക്കാലത്തെ മനുഷ്യരെ, സാമൂഹികവ്യവസ്ഥയെ ആഴത്തിൽ കൊത്തി വെച്ചിരിക്കുന്നു ഈ കഥാശിലയിൽ.
അറയ്ക്കൽ തറവാട്ടിലെ പ്രതാപശാലിയായ ഖാൻബഹദൂർ പൂക്കോയതങ്ങൾ ആണ് കഥയിലുടനീളം നിറഞ്ഞു നിൽക്കുന്ന പ്രധാന വ്യക്തി. സിങ്കപ്പൂരിൽ നിന്നും കച്ചവടം മതിയാക്കി നാട്ടിൽ വന്നതാണ് തങ്ങളും ഒരു കുതിരയും, കുതിരക്കാരനായ സിങ്കപ്പൂരുകാരൻ ബുദ്ധനദ്രാമാനും. തറവാട്ടിൽ തങ്ങളെ ചുറ്റിപ്പറ്റി ഒരു പാട് ആളുകൾ ജീവിക്കുന്നുണ്ട്. തങ്ങളുടെ ഭാര്യ ആറ്റബീ, അരുമ മകൾ പൂക്കുഞ്ഞിബീ, വളർത്തു മകൻ കുഞ്ഞാലി, പടിപ്പുര കാവൽക്കാരൻ ഗൂർഖ ബുഹാരി, അടുക്കളപ്പണിക്കാരികളുടെ മേധാവി കുറൈശിപ്പാത്തു, പണിക്കാരൻ കുട്ടി ഹൈദ്രോസ്, ബാക്കി പേര് സൂചിപ്പിക്കാത്ത അനേകം ബന്ധുക്കൾ, പരിചാരകവൃന്തങ്ങൾ. പിന്നെ തറവാട്ടിൽ ഇടയ്ക്കിടെ വന്നു പോവുന്ന മറ്റാളുകൾ. തങ്ങളുടെ വലംകൈ കാര്യസ്ഥൻ ബാപ്പുക്കണാരൻ, പള്ളി മുക്രി എറമുള്ളാൻ, കണാരന്റെ ഭാര്യ പൊക്കി, നാടിന്റെ ഒരേയൊരു വൈദ്യരായ കോമപ്പൻ വൈദ്യർ, കുഞ്ഞിരാമൻ വക്കീൽ, പട്ടാളം ഇബ്രായി, ചായക്കടക്കാരൻ ഒമ്പതരക്കണ്ണൻ, ശങ്കരക്കുറുപ്പ് മാസ്റ്റർ, മൂസ്സമുസലിയാർ, കഥക്കിടയിൽ പ്രത്യക്ഷപ്പെടുന്ന ദിവ്യനായ സ്വാമി, അങ്ങനെ നീളുന്നു പേരിലും സ്വഭാവത്തിലും പ്രത്യേകതകൾ പേറുന്ന കഥാപാത്രങ്ങളുടെ നിര.
ഒരുപാട് മരണങ്ങൾ എത്തി നോക്കുന്നുണ്ട് ഈ നോവലിൽ. കഥ തുടങ്ങുന്നത് തന്നെ ഒരു മരണത്തിൽ നിന്നാണ്. ഈ നോവലിലെ ഒരു പ്രധാന കഥാപാത്രമായ എറമുള്ളാൻ മുക്രിയെ നമ്മൾ ഈ സന്ദർഭത്തിൽ പരിചയപ്പെടുന്നു. കുഞ്ഞാലിയുടെ അമ്മയായ നീലിയുടെ മരണം ആണ് അടുത്തത്. അവിഹിത ഗർഭത്തിന്റെ പേരിൽ വീട് വിട്ടിറങ്ങിയ നീലിയെ വിധി തങ്ങളുടെ വീട്ടിലെത്തിക്കുന്നു. ഒരാൺകുഞ്ഞിനെ പ്രസവിച്ച ഉടൻ മരിച്ചു പോവുന്ന നീലി അവസാന ശ്വാസം വരെയും ആരാണ് അവളെ പിഴപ്പിച്ചതെന്ന് പറയുന്നില്ല. ആ രഹസ്യം നീലിക്കും കഥാകാരനും മാത്രം സ്വന്തം. നീലിയുടെ പ്രസവസമയം തന്നെ തങ്ങളുടെ ഭാര്യ ആറ്റബീയും ഒരു പെൺകുഞ്ഞിനു ജന്മം നൽകുന്നു. നീലിയുടെ മകനെ കുഞ്ഞാലിയാക്കി തന്റെ സ്വന്തം മകളായ പൂക്കുഞ്ഞിബീയോടൊപ്പം തങ്ങൾ വളർത്തുന്നു. ആ വീട്ടിൽ കുഞ്ഞാലിയെ ഇഷ്ടമില്ലാത്ത ഒരേയൊരാൾ ആറ്റബീയും. അവളെ സംബന്ധിച്ചിടത്തോളം കുഞ്ഞാലി ‘ഹറാത്ത്’ ആണ്. കോളറ കാരണം ബാപ്പുക്കണാരന്റെ ഭാര്യ പൊക്കിയും, ആ വേർപാട് താങ്ങാനാവാതെ, പള്ളിപ്പറമ്പിലെ അറബിപ്പുളിമരത്തിൽ ഒരു മുഴം കയറിൽ തൂങ്ങി ബാപ്പുക്കണാരനും മരിക്കുന്നു. അടുത്തതായി, മരണം അല്ലെങ്കിൽ പോലും, സവാരി നടത്താൻ കെല്പില്ലാതായാൽ മരണത്തിനു തുല്യം എന്ന പോലെ തറവാട്ടിൽ നിന്നും ഒഴിവാക്കപ്പെടുന്ന തങ്ങളുടെ കുതിരയും അതിനെ തിരഞ്ഞു നാടായ നാടെല്ലാം നടന്ന അദ്രാമാനും. രണ്ടു പേരുടെയും അന്ത്യം ഇവിടെ പറയുന്നില്ല എങ്കിലും ബുദ്ധിസ്ഥിരത നഷ്ടപ്പെട്ട അദ്രാമാൻ മരിച്ചതിനു തുല്യം. നിത്യേന ബാങ്ക് വിളിച്ചു തൊണ്ടയിൽ ക്യാൻസർ വന്നു എറമുള്ളാനും നമ്മുടെ ഉള്ളിൽ വലിയൊരു കല്ല് പാകി മരണത്തിന് അടിപ്പെടുന്നു.
തങ്ങൾ എത്ര മാത്രം നല്ല ഹൃദയത്തിനുടമയാണോ അത്ര തന്നെയുള്ള അയാളുടെ വിഷയാസക്തി അയാളെ അന്യദേശത്തു നിന്നും അടുത്തിടെ അന്നാട്ടിലെത്തിയ പെരച്ചന്റെ കത്തിക്ക് മുന്നിൽ വീഴ്ത്തുന്നു. ഈ നോവലിന്റെ മുക്കാൽ ഭാഗത്തോളം നിറഞ്ഞു പകർന്നാടിയ ഖാൻബഹദൂർ പൂക്കോയ തങ്ങൾ വായനക്കാരന്റെയുള്ളിൽ വളരെ വലിയൊരു വിഷമസ്ഥിതി സൃഷ്ടിക്കുന്നു. ഇനി നാഥനില്ലാത്ത തറവാടിന്റെ, ആ നാടിന്റെ, കുഞ്ഞാലിയുടെ, പൂക്കുഞ്ഞിബീയുടെ, തങ്ങളെ ചുറ്റിപ്പറ്റി നിന്ന ഒരു പാട് നല്ല മനുഷ്യരുടെ അവസ്ഥ എന്താവും? അത്രയും നാൾ ഒരു പാട്ടുകാരൻ മാത്രമായി പിന്നിൽ നിന്നിരുന്ന ഇബ്രായി മുന്നിലേക്ക് വരുന്നു, ഇപ്പറഞ്ഞവരുടെയെല്ലാം ലോകം കീഴ്മേൽ മറിയുന്നു.
പൂക്കുഞ്ഞിബീയുടെ കുഞ്ഞുനാളുകളിൽ ആറ്റബീയും പിന്നീടൊരിക്കൽ കുറൈശിപ്പാത്തുവും പറഞ്ഞു കൊടുക്കുന്നൊരു ജിന്നിനെ സ്നേഹിച്ച സുന്ദരിയായ രാജകുമാരിയുടെ കഥയുണ്ട്. ഇഷ്ടമില്ലാത്ത കല്യാണരാവിൽ കാമുകനായ ജിന്നിനോടൊത്തു പോവുന്ന രാജകുമാരിയുടെ കഥ. കഥയിലെ ജിന്ന് രാജകുമാരിയെ കൊല്ലുന്നു. ഒടുവിൽ പൂക്കുഞ്ഞിബീ ഗോസായിക്കുന്നുകളുടെ താഴവരയിൽ കടൽത്തീരത്ത് ഒരു സ്വർണ്ണമത്സ്യം പോലെ നനഞ്ഞു കിടന്നു. വായനക്കാരന്റെ മനസ്സിൽ കഥാകാരൻ പാകുന്ന അവസാനത്തെ മീസാൻകല്ല്. അവളെ മറി കടന്ന് വിപ്ലവപാതയിലേയ്ക്ക് മല കയറുന്ന കുഞ്ഞാലിക്കൊപ്പം വായനക്കാരനും നടന്നകലുന്നു.
🕌"ഓരോ കാലടി മുന്നോട്ടുവയ്ക്കുന്തോറും പൂക്കുഞ്ഞിബീയുടെ ഗന്ധം അവൻ്റെ നാസാരന്ധ്രങ്ങളെ ആകർഷിച്ചു. അവൻ മുന്നോട്ടു നീങ്ങി. സ്റ്റേഷൻ റോഡും രാജപാതയും കടപ്പുറം റോഡും പിന്നിടുമ്പോഴേക്കും പൂക്കുഞ്ഞിബീയുടെ മണം അവൻ ശരിക്കും മനസ്സിലാക്കി. മൂക്കിനു നേരെ മുന്നോട്ട് അവൻ കുതിച്ചു. മടപ്പള്ളിപ്പള്ളിയും ഹൈസ്കൂളും കടപ്പുറവും കടൽത്തീരത്തെ നെറുകെ മുറിക്കുന്ന പുഴയും കല്ലുമ്മക്കായകൾ വിരിയുന്ന പാറകളും പിന്നിട്ട് അവൻ ഗോസായിക്കുന്നിൻ്റെ താഴ് വരയിലെത്തി. ഗോസായിക്കുന്നിൻ്റെ താഴ് വരയിൽ, കടപ്പുറത്തെ വിജനതയിൽ, ഒരു സ്വർണമത്സ്യംപോലെ പൂക്കുഞ്ഞിബീ അടിഞ്ഞുകിടക്കുന്നു. നനഞ്ഞ പൂഴിയിൽ നുരയ്ക്കുന്ന തിരമാലകൾ തണുത്ത ശരീരത്തെ ഇടയ്ക്കിടെ നനച്ചുകൊണ്ടിരുന്നു." അതെ, പുരാതനമായ ആ പള്ളിയുടെയും പള്ളിപ്പറമ്പിൻ്റെയും കഥ തന്��െ. . 🕌പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കൃതികളിൽ ഏറ്റവും മികച്ചതെന്ന പേരിൽ അറിയപ്പെട്ടിട്ടുള്ള ഒരു കൃതിയാണ് സ്മാരകശിലകൾ. പുനത്തിലിൻ്റേതായി ഞാനാദ്യമായി വായിക്കുന്നതും സ്മാരകശിലകൾ തന്നെയാണ്. വളരെ ലളിതമായ ഭാഷാശൈലിയോടു കൂടിയ അദ്ദേഹത്തിൻ്റെ എഴുത്ത് എടുത്തുപറയേണ്ടുന്ന ഒന്നുതന്നെയാണ്. കാലത്തെയും ആധുനികതയെയും ഒരുപോലെ അതിജീവിച്ച കൃതിയാണിത്. . 🕌വടക്കൻ മലബാറിലെ അതിപുരാതനവും പേരുകേട്ടതുമായ അറയ്ക്കൽ തറവാടും തറവാട്ടിലെയും അന്നാട്ടിലെത്തന്നെയും ജന്മിയെപ്പോലെ വാഴുന്ന ഖാൻ ബഹദൂർ പൂക്കോയത്തങ്ങളും തറവാടിനോടു ചേർന്നുകിടക്കുന്ന നിഗൂഢതകൾ ഉറങ്ങുന്നതും ജീർണിച്ചതും പുരാതനവുമായ ഒരു പള്ളിയും പള്ളിപ്പറമ്പിൽ അന്തിയുറങ്ങുന്ന ആത്മാക്കളും ഇതിനെയെല്ലാം ചുറ്റിപ്പറ്റി നിലനിൽക്കുന്ന വിശ്വാസങ്ങളും പാരമ്പര്യങ്ങളും മിത്തുകളും ജിന്നുകളും ഇഫരീത്തുകളും മലക്കുകളും എല്ലാം ചേർന്ന ഒരു മായികലോകം തന്നെ നമുക്ക് മുന്നിൽ പ്രിയ എഴുത്തുകാരർ അവതരിപ്പിക്കുകയാണ്. . 🕌വായിച്ചുകഴിഞ്ഞാൽ എന്നെന്നും ഓർത്തിരിക്കാൻ തക്കവണ്ണം കഥാപാത്രങ്ങൾ കൊണ്ടും കഥാസന്ദർഭങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് സ്മാരകശിലകൾ. വായിച്ചുതീർന്നാലും ചില പുസ്തകങ്ങളിൽ നമ്മളറിയാതെ കുരുങ്ങിക്കിടക്കും. മുകുന്ദൻ്റെ മയ്യഴി പോലെ, എസ്.കെ. പൊറ്റെക്കാടിൻ്റെ അതിരാണിപ്പാടം എന്ന ദേശം പോലെ, പുനത്തിലിൻ്റെ സ്മാരകശിലകളിലെ ഗോസായിക്കുന്നിൻ്റെ താഴ് വരകളും കാരക്കാടെന്ന പ്രദേശവും അറയ്ക്കൽ തറവാടും പുരാതനമായ ആ പള്ളിയും പള്ളിപ്പറമ്പും ഈ നോവൽ വായിച്ചുകഴിഞ്ഞതോടെ എൻ്റെയും പ്രിയപ്പെട്ട കഥയും ഇടങ്ങളുമാവുകയാണ്. മലയാളത്തിൽ എല്ലാ വായനക്കാരും ഒരിക്കലെങ്കിലും നിർബന്ധമായും വായിച്ചിരിക്കേണ്ട മറ്റൊരു പുസ്തകം.
നാല് ഭാഗമായി തിരിച്ചിട്ടുള്ള ഈ നോവലിന്റെ പ്രധാന കഥാപാത്രം ഖാൻ ബഹദൂർ പൂക്കോയ തങ്ങളും, അയാളുടെ വളർത്തു മകൻ കുഞ്ഞാലിയുമാണ്.
സിംഗപ്പൂരിൽ പൈസ സമ്പാദിച്ചു നാട്ടിൽ വന്നു സെറ്റിൽ ചെയ്ത ആളാണ് തങ്ങൾ, ഭാര്യ ആറ്റബീവി. സിംഗപ്പൂരിൽ നിന്നും ഒരു കുതിരയും, അതിനെ നോക്കാനായി ഒരു ബുദ്ധ മതക്കാരനായ അദ്രാമൻ കൂടെ വന്നിട്ടുണ്ട്. തങ്ങളുടെ ഭാര്യ ഒരു മകളെ പ്രസവിക്കുന്ന അതെ സമയം, അച്ഛൻ ആരെന്നറിയാതെ നീലി ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചു മരിക്കുന്നു. തങ്ങൾ ആ കൊച്ചിനെ വളർത്തുന്നു, എന്നാൽ അത് ഒട്ടും സഹിക്കവയ്യാതെ ആറ്റബീവി അവനോടു വെറുപ്പും ദേഷ്യവും പ്രകടിപ്പിക്കുന്നു. തങ്ങളുടെയും ആറ്റബീവിയുടെയും സ്വാധീനതയിൽ വളരുന്ന കുഞ്ഞാലിയും പൂകുഞ്ഞിബിയും, തങ്ങളുടെ മരണത്തിനു ശേഷം വീടിന്റെ കാര്യസ്ഥനായി ഇടംപിടിക്കുന്ന ഇബ്രാഹിമിന്റെ അധികാരത്തിൽ വീർപ്പുമുട്ടുന്നു.
ഈ കഥ നടക്കുന്ന ഗ്രാമം, അതിന്റെ കഥാപാത്രങ്ങൾ, അവരുടെ കഥകളിലൂടെയും എഴുത്തുകാരൻ സഞ്ചരിക്കുന്നുണ്ട്. ഓർത്തിരിക്കുന്ന ചില കഥാപാത്രങ്ങളും, സന്ദര്ഭങ്ങളും ഇവയൊക്കെയാണ് - കാര്യസ്ഥൻ ബാപുകണാരൻ, അയാളുടെ ഭാര്യ പൊക്കി, മാറ് മറക്കാതെ നടന്ന അവരെ കൊണ്ട് മാറ് മറപ്പിച്ച ടെക്‌നീക്; തങ്ങളുടെ അച്ഛന്റെ കബര്സ്ഥാനത്തിന്റെ ശക്തി, അദ്രമാന്റെ കുതിരക്കു അസുഖം ബാധിച്ചത്, പാലക്കാടിലെ അമ്മിണി ഡോക്ടർ, കാൻസർ വന്നു മരിക്കുന്ന വാങ്ക് വിളിക്കാരനായ ഏറമുളാണ്; സ്‌കൂളിലെ മൂസ മുസലിയാർ, ഇന്സ്പെക്ഷന് വന്ന രാധാകൃഷ്ണൻ നായർ, കുഞ്ഞാലിയുടെ സുന്നത് കല്യാണം; നാട്ടിലെ കോളറ പടരുന്ന കാലം, ഒഞ്ചിയം കലാപത്തിന്റെ മാറ്റൊലികൾ, ഹൈ സ്‌കൂളിൽ പോകുന്ന കുഞ്ഞാലി, പട്ടാളം ഇബ്രാഹിയുടെ ഭരണം.
അതികം കേട്ട് പരിചയം ഇല്ല്യാത്ത മുസ്‌ലിം പശ്ചാത്തലവും, അതികം സങ്കീർണതകൾ കുത്തി നിറയ്ക്കാതെ കഥാപാത്രങ്ങളുമാണ് കഥയുടെ ബലം, എന്നാൽ, മനസ്സിൽ തട്ടുന്ന ഒരു സംഭവവും കഥാപാത്രവും ഇല്യാത്തതാണ് കഥയുടെ ദൗര്‍ബല്യം.
പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരന്റെ മാസ്റ്റർ പീസാണ് സ്മാരകശിലകൾ. മരണത്തെ അത്രമേൽ പുണർന്നിരിക്കുന്ന ഒരു കൃതിക്ക് സ്മാരകശിലകൾ എന്ന പേര് പൂർണ്ണമായും യോജിക്കുന്നു. മലബാറിലെ മുസ്‌ലിം പശ്ചാത്തലത്തിൽ രചിച്ചിരിക്കുന്ന നോവൽ ഒരു കാലഘട്ടത്തെയും ഒരുപാട് കഥാപാത്രങ്ങളെയും ഗോസായിക്കുന്നിനെയും അറക്കൽ തറവാടിനെയും ഒക്കെ ആഴത്തിൽ അടയാളപ്പെടുത്തി വെക്കുന്നു.
ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ ഒരൊന്നാന്തരം കഥാപാത്ര സൃഷ്ടിയാണ്. പല തരം സ്വഭാവ സവിശേഷതകളുടെ സങ്കരമാണ് തങ്ങൾ. തങ്ങൾക്കൊപ്പം തന്നെ കുഞ്ഞാലിയും പൂക്കുഞീബിയും ഏറമുള്ളനിക്കയും ഒക്കെ വായനക്കാരന്റെ മനസിൽ നൊമ്പരം നിറക്കുന്ന ഓർമ്മകളായി അവശേഷിക്കുന്നു. തുടക്കം മുതൽ ഒടുക്കം വരെ നോവലിൽ മരണം നിറഞ്ഞ് നിൽക്കുന്നു. ജീവിതത്തിന് ഒരേ ഒരു സത്യമേ ഉള്ളു അത് മരണമാണെന്ന് വിളിച്ച് പറയുകയാണ് പുനത്തിൽ ഈ കൃതിയിലൂടെ.
രണ്ടായിരത്തിപ്പതിനഞ്ച് ആഗസ്റ്റ് ആറിനു മേടിച്ചതായി എന്റെ കയ്യൊപ്പിനു താഴെ തിയ്യതി സൂചിപ്പിക്കുന്നു. എന്റെ വായനക്കായി ആ പുസ്തകം കാത്തിരുന്നതുപോലെ തോന്നി, അസംഖ്യം പുസ്തകങ്ങള്‍ക്കിടയില്‍ പൊടിപിടച്ച ഒരു ശിലപോലെ.
അറയ്ക്കല്‍ തറവാട്ടിന്റെ എഴുതാത്ത ചരിത്രം എത്ര രസകരമായാണ് പുനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്? ഇനി പൂക്കോയയെന്ന അമാനുഷനെയും, ആറ്റ്ബീയെയും, പൂകുഞ്ഞിബീയെയും, കുഞ്ഞാലിയെയും, പാത്തുവിനെയും, എറമുള്ളാനെയും ഒക്കെ ആജീവനാന്തം മനസ്സില്‍ കൊണ്ടുനടക്കും. നന്മയുടെ പ്രതിരൂപമായരു കോമപ്പന്‍ വൈദ്യനെ ഇന്നത്തെ വൈദ്യന്മാര്‍ മാതൃകയാക്കിയെങ്കില്‍ എന്ന് ആശിച്ചു.
I took more time than what I usually take to read a malayalam book. All the malayalam books I've read so far has been my favourite but this is an exception. The story is basically revolving around a boy and a gi, who lives somewhere in the Malabar region of kerala. The book is interesting but somewhere I felt like it lacks what makes a reader go crazy. I don't know the genre of this book, hence I don't know whether my perception needs to be changed. So.. Read it. Its a one time read. All books are.
"എല്ലാം നശിക്കട്ടെ. തനിക്ക് ഒന്നുമില്ലാത്ത, ഒരു സ്ഥാനവുമില്ലാത്ത, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട, കളിയാക്കപ്പെടുന്ന,ആളുകളുള്ള ഈ തറവാട് മുടിയട്ടെ! കൊള്ളയടിക്കപ്പെടട്ടെ! കത്തിനശിക്കപ്പെടട്ടെ! പക്ഷെ തങ്ങളുപ്പാപ്പയെ ആരും ഒന്നും ചെയ്യരുതേ!" At the end we will understand whether it was a premonition or not.
കാലത്തിനും ദേശത്തിനും അപ്പുറം, കലാതിശായിയായി നിൽക്കാൻ കെല്പുള്ള കൃതികൾ വിരളമാണ്. മലബാറിൻ്റെ ഭാഷ വായനക്കാരനെ ചെറുതായി ഒന്ന് കുഴപ്പിച്ചേക്കാം. എന്നിരുന്നാലും സ്മരകാശിലകൾ മലയാള ഭാഷക്കും സാഹിത്യത്തിനും ഒരു സ്മാരകം തന്നെ സൃഷ്ടിച്ചിരിക്കുന്നു. തങ്ങളും പൂക്കുഞ്ഞിബിയും കുഞ്ഞാലിയും പാത്തുമ്മയും വായനക്കാരൻ്റെ മനസ്സിൽ എന്നും തങ്ങിനിൽക്കും.
അയൽപക്കത്തെ ഒരു തറവാട്ടിൽ പാർക്കാൻ പോയൊരു പ്രതീതി.എന്റെ കൂടെ അടുത്ത നാടായ കുറ്റ്യാടി, കൊയിലാണ്ടി,വടകര ബേ���് ചെയ്ത് അറക്കൽ തറവാട്ടിനെ സൃഷ്ടിച്ച പുനത്തിൽ അതിൽ നന്നായി വിജയിച്ചെന്ന് വേണം പറയാൻ...കുഞ്ഞാലിയും പൂക്കുഞ്ഞിബീയും പൂക്കോയതങ്ങളും ഖുറൈഷിപ്പാത്തുവും എറമുള്ളാനും എല്ലാവരും ജീവിക്കുകയും മരിക്കുകയും പിന്നെയും ജീവിക്കുകയും ചെയ്യുന്നു