കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍. 1933 ജൂലൈ 15-ന് പൊന്നാനിക്കടുത്ത് കൂടല്ലൂരില്‍ ജനിച്ചു. അദ്ധ്യാപകനായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപര്‍, പിന്നീട് പത്രാധിപര്‍ (1956-'81). മാതൃഭൂമി പീരിയോഡിക്കല്‍സ് എഡിറ്റര്‍ (1988-'99). കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), ഓടക്കുഴല്‍ അവാര്‍ഡ് (വാനപ്രസ്ഥം), ജ്ഞാനപീഠ പുരസ്‌കാരം എന്നിവ ലഭിച്ചു. തിരക്കഥയ്ക്കുള്ള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ പലതവണ കിട്ടി. നിര്‍മ്മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള 1974-ലെ ദേശീയ അവാര്‍ഡും. കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെയും ഡി.ലിറ്റ് ബഹുമതി. 2004-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.
Madath Thekkepaattu Vasudevan Nair, popularly known as M. T., was an Indian author, screenplay writer and film director. He was a prolific and versatile writer in modern Malayalam literature, and was one of the masters of post-Independence Indian literature. Randamoozham, which retells the story of the Mahabharata from the point of view of Bhimasena, is widely credited as his masterpiece. At the age of 20, as a chemistry undergraduate, he won the prize for the best short story in Malayalam for Valarthumrigangal at World Short Story Competition jointly conducted by New York Herald Tribune, Hindustan Times, and Mathrubhumi. His first major novel, Naalukettu (The Legacy), written at the age of 23, won the Kerala Sahitya Akademi Award in 1958. His other novels include Manju (Mist), Kaalam (Time), Asuravithu (The Demon Seed), and Randamoozham (The Second Turn). The emotional experiences of his early days went into his novels, and most of his works are oriented towards the basic Malayalam family structure and culture. His three novels set in traditional tharavads in Kerala are Naalukettu, Asuravithu, and Kaalam. Nair was a screenwriter and director of Malayalam films. He directed seven films and wrote the screenplay for around 54 films. He won the National Film Award for Best Screenplay four times, for: Oru Vadakkan Veeragatha (1989), Kadavu (1991), Sadayam (1992), and Parinayam (1994), which is the most by anyone in the screenplay category. In 1995 he was awarded the highest literary award in India, Jnanpith, for his overall contribution to Malayalam literature. In 2005, India's third highest civilian honour, Padma Bhushan, was awarded to him.
I love to see authors coming out of their usual writing style and comfort zone to grant us a different reading experience. Daya is one such valiant attempt by M.T.
The beauty of Valluvanad is the first thing that comes to our mind when we hear the name M.T. In this novel; he chose to write a book in a different setting with different types of people. The life of people in the Middle East is beautifully described by the author.
M.T. tells us the story of Daya, who is a slave girl who is working for Mansoor. She is perfect in every way. She is intelligent, beautiful, and kind to every human being. The author tells us how she helps Mansoor to overcome a big crisis he faces in his life through this novel.
This book will be a good choice if you are a fan of M.T. or if you love reading books like The Arabian Nights.
പറയാനിനിയും ഒരുപാടു കഥകൾ ബാക്കിവെച്ച് മലയാളസാഹിത്യത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന ശ്രീ എം.ടി. വാസുദേവൻ നായർ വിടവാങ്ങുന്നതിന്റെ രണ്ടോ മൂന്നോ ദിവസം മുൻപാണ് ഞാൻ ദയ എന്ന പെൺകുട്ടി വായിച്ചത്. തിരക്കുകൾ കാരണം ഈ കുറിപ്പെഴുതാൻ കുറച്ചു വൈകിപ്പോയി. പണ്ട് ബാലഭൂമി തുടങ്ങിയ കാലത്താണെന്നു തോന്നുന്നു, ആദ്യം എം.ടി. യുടെ ബാലസാഹിത്യനോവലുകളായ മാണിക്യക്കല്ലും, പിന്നീട് ദയ എന്ന പെൺകുട്ടിയും അതിൽ അച്ചടിച്ചുവന്നത്. അക്കാലത്തുതന്നെയാണ് ഛായാഗ്രാഹകൻ വേണു തന്റെ ആദ്യ സംവിധാന സംരംഭമായ ദയ എന്ന സിനിമയുമായി വരുന്നതും. ഒരുപക്ഷേ സിനിമയുടെ മുന്നോടിയായി മൂലകഥ ബാലഭൂമിയിൽ പ്രസിദ്ധീകരിച്ചതുമാവാം. കുറേക്കാലത്തിനിപ്പുറം ഈയിടെയാണ് ഞാൻ എഴുപതോളം പേജുകളിൽ വർണ്ണചിത്രങ്ങളോടുകൂടിയ ഈ ചെറിയ പുസ്തകം വാങ്ങിയത്. ആയിരത്തൊന്നു രാവുകളെ ആസ്പദമാക്കി എം.ടി. എഴുതിയ ദയ എന്ന പെൺകുട്ടി.
ബാഗ്‌ദാദ് നഗരത്തിലെ ധനികനായ വ്യാപാരിയുടെ ഒരേയൊരു മകനായ മൻസൂർ തന്റെ പിതാവിന്റെ മരണശേഷം ധൂർത്തിലും കൂട്ടുകെട്ടുകളിലും പണമെല്ലാം നഷ്ടപ്പെട്ട് നശിച്ചിരിക്കുന്ന നേരത്താണ് ദയയെ കാണുന്നത്. ദയ മൻസൂറിന്റെ വീട്ടിലെ ജോലിക്കാരിയാണ്. അവളുടെ ബുദ്ധിയും സൗന്ദര്യവും മൻസൂറിനെ വിവേകപൂർവ്വം ജീവിക്കാനുള്ള പ്രേരണയായിത്തീരുന്നു. എങ്കിലും വിധി അവരെ ഒരു പ്രത്യേക സാഹചര്യത്തിൽ അകറ്റുന്നു. പിന്നീട് ദയയുടെ ബുദ്ധിവൈഭവം മൂലം അവരെങ്ങനെ ഒന്നിക്കുന്നു എന്നതാണ് ബാക്കി കഥ. ഇക്കഥ തികച്ചും ചെറിയ കൂട്ടുകാർക്കുവേണ്ടി എഴുതിയതാണ്. എങ്കിലും എം.ടി.യുടെ എഴുത്തിന്റെ മാന്ത്രികത ഈ കുഞ്ഞുകഥയിലും പ്രകടമാണ്. ഈ വായനക്കിടയിൽ ഞാൻ എന്റെ കുട്ടിക്കാലത്തേയ്ക്കൊന്നു പോയി വന്നു. നന്ദി എം.ടി. സർ, ഒരു കാലഘട്ടത്തെ പ്രായഭേദമന്യേ വായനയുടെ ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയതിന്… 🙏
"പ്രാർത്ഥനകൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാം? . സ്രാഷ്ടവും സൃഷ്‌ടിയും തമ്മിലുള്ള ഒരു മാനസികബന്ധമായി വേണം പ്രാർത്ഥനയെ കണക്കാക്കാൻ. പത്ത് ദിവ്യഫലങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. പ്രാർത്ഥന അത് ഹൃദയത്തെ പ്രകാശമാനമാക്കുന്നു. മുഖത്തെ ശോഭിപ്പിക്കുന്നു. പരമകാരുണികനായ ഈശ്വരനെ പ്രീതിപ്പെടുത്തുന്നു. തിന്മയുടെ മൂർത്തിയായ ചെകുത്താനെ കോപംകൊള്ളിക്കുന്നു. അനുകമ്പയെ ആകർഷിക്കുന്നു. തിന്മയെ അകറ്റുന്നു. ദോഷങ്ങളിൽനിന്ന് രക്ഷ നല്കുന്നു. ശത്രുക്കളിൽനിന്ന് നമ്മെ മറച്ചുപിടിക്കുന്നു. വ്യക്തിയുടെ ചൈതന്യം തളരുമ്പോൾ ഊതിക്കത്തിച്ചു ശക്തമാക്കുന്നു. എല്ലാറ്റിനും ഉപരിയായി അടിമയായ മനുഷ്യനെ തന്റെ ഉടമയായ ദൈവത്തോടടുപ്പിക്കുന്നു" . മഞ്ജു വാര്യർ തകർത്തഭിനയിച്ച 'ദയ' എന്ന സിനിമക്കാധാരമായ പുസ്തകം. . . Publisher: dc books ₹75
സ്കൂൾ കാലത്തൊക്കെ പുറമെ എംടിയുടെ favourite നോവൽ നാലുകെട്ടാണ്, മഞ്ഞാണ് എന്നൊക്കെ പറയുമ്പോഴും സത്യത്തിൽ എൻ്റെ favourite നോവൽ ഇതായിരുന്നു. പത്തു രൂപയുടെ H&C ഇറക്കിയ മോണ്ടിക്രിസ്റ്റോ പ്രഭുവിൻ്റെ വിവർത്തനവും, ഇതും ആയിരുന്നു അന്ന് ഏറ്റവും ത്രിൽ അടിച്ച് വായിച്ച പുസ്തകങ്ങൾ. ഇന്നിപ്പോൾ ഒരുപാട് കാലങ്ങൾക്ക് ശേഷം Re-read ചെയ്തപ്പോഴും ആ ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചില്ല. എങ്കിലും ബാലസാഹിത്യകൃതി എന്നതിനു പകരം ഒരു പ്രോപ്പർ നോവൽ എഴുതുന്ന രീതിക്ക് തന്നെ എംടി ഈ പ്ലോട്ടിനെ ട്രീറ്റ് ചെയ്തിരുന്നെങ്കിൽ കൂടുതൽ നന്നായേനെ എന്ന് തോന്നായ്‌കയുമില്ല. Nevertheless, this novel is always special to me ♥️
Can be a children's book from the maestro. Loved it. It tells the story of a girl "Daya" and her struggles in life. Adapted to a Malayalam feature film "Daya".
ദയ എന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ഓടിവരുന്നത് മഞ്ജു വാര്യർ തകർത്തഭിനയിച്ച ചലച്ചിത്രം ആയിരിക്കും. എം ടി വാസുദേവൻ നായർ എഴുതിയ കുട്ടികൾക്കുള്ള നോവലാണ് പിൽക്കാലത്ത് ഈ ചലച്ചിത്രത്തിനു ആധാരമായത്. ആയിരത്തൊന്നു രാവുകളിലെ ഒരു കഥയെ ആസ്പദമാക്കിയാണ് ഈ ബാലസാഹിത്യ നോവൽ രചിച്ചിരിക്കുന്നത്. ബാഗ്ദാദ് പശ്ചാത്തലമാക്കി നടക്കുന്ന ഈ കഥ സുമുറൂദ് എന്ന ദയയെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് നീങ്ങുന്നത്. അതീവ ബുദ്ധിമതിയായിരുന്നു ദയ. സ്വത്തു മുഴുവൻ നഷ്ടപ്പെട്ടു ദരിദ്രൻ ആയ യജമാനനെ എല്ലാവരും ഉപേക്ഷിച്ചു പോയിട്ടും ദയ മാത്രം കൂടെ നിൽക്കുന്നു. സ്വന്തം ബുദ്ധിവൈഭവം കൊണ്ട് യജമാനൻ ആയ മന്സൂറിനെ പല അപകടങ്ങളിൽ നിന്നും ദയ രക്ഷിക്കുന്നു. പക്ഷെ ദയയെ പറ്റി മനസിലാക്കിയ കൊമ്പനാലി ദയയെ തട്ടിക്കൊണ്ടു പോകുകയും ദയ അവിടെ നിന്നും രക്ഷപ്പെടുന്നതും ഒരു രാജ്യത്തിന്റെ മന്ത്രി ആയി തീരുന്നതും ഒക്കെയാണ് കഥ. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഒത്തിരി ഇഷ്ടപ്പെടുന്നതാണ് ഈ പുസ്തകം
ദയ എന്ന ചലച്ചിത്രമായി ഈ പുസ്തകം മാറിയിട്ടുണ്ട്. പുസ്തകവും ചലച്ചിത്രവും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല. തൻ്റെ സമ്പത്ത് മുഴുവൻ നശിപ്പിക്കുന്ന മൻസൂറും അവനെ രക്ഷിക്കാൻ എത്തുന്ന ബുദ്ധിമതിയായ പണക്കാരിയായ ദയ എന്ന സൂറത്തുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. എന്തിരുന്നാലും ദയയുടെ വിവേകവും വിവരവും ഭംഗിയും ഒക്കെയാണ് ഇതിൽ മുഴച്ചുനിൽക്കുന്നത്. സിനിമ കണ്ടിട്ട് പുസ്തകം വായിക്കുന്ന ഒരാൾക്ക് വീണ്ടും ഒരിക്കൽ കൂടി സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു ഈ പുസ്തകം.