മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാള്‍. ചേര്‍ത്തലയിലെ എരമല്ലൂരില്‍ ജനനം. മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി ഓഫീസിൽ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോൾ കുസാറ്റിൽ ജോലി ചെയ്യുന്നു. മകൻ കുഞ്ഞുണ്ണി. ജാഗരൂഗ എന്ന പുസ്തകത്തിനു് മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (2004),അമ്മേം കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം എന്ന പുസ്തകത്തിനു് മികച്ച ബാലസാഹിത്യത്തിനുള്ള സിദ്ധാർത്‍ഥ ഫൗണ്ടേഷൻ പുരസ്കാരം (2012) എന്നിവ ലഭിച്ചു.
പ്രിയയുടെ ഓര്‍മ്മക്കുറിപ്പുകള്‍. അവരുടെ അനുഭവങ്ങളിലെല്ലാം ഒരു വേദനയുടെ നനവ് ഉണ്ടായിരുന്നു. ഒഴുക്കില്‍ ഒരില, കഥബാക്കി, മായക്കാഴ്ചകള്‍ എന്നീ ഓര്‍മ്മപ്പുസ്തകങ്ങള്‍ ഒരുമിക്കുന്നു ഇവിടെ.