Jump to ratings and reviews
Rate this book

കേരളചരിത്രത്തിലെ 10 കള്ളക്കഥകള്‍ | Kerala Charithrathile 10 Kallakathakal

Rate this book

144 pages, Paperback

First published October 1, 2016

3 people are currently reading
96 people want to read

About the author

M.G.S. Narayanan

12 books7 followers
Muttayil Govinda Sankara Narayanan, commonly known as M. G. S. Narayanan was an Indian historian, academic and political commentator. He headed the Department of History at Calicut University (Kerala) from 1976 to 1990. and served as the Chairman (2001–03) of the Indian Council of Historical Research.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
11 (27%)
4 stars
15 (37%)
3 stars
8 (20%)
2 stars
4 (10%)
1 star
2 (5%)
Displaying 1 - 11 of 11 reviews
Profile Image for Sajith Kumar.
726 reviews144 followers
January 7, 2021
തീവ്രമായി മതാടിസ്ഥാനത്തിൽ വിഭജിച്ചുനിൽക്കുന്നതാണ് കേരളസമൂഹം. സഹിഷ്ണുതയുടേയും നവോത്ഥാനത്തിന്റേയും മുഖാവരണങ്ങൾക്കുള്ളിൽ ഈ പുഴുക്കുത്തുവീണ യാഥാർഥ്യത്തെ നമ്മുടെ ബുദ്ധിജീവികൾ ഒളിച്ചുവെക്കാൻ പാടുപെടുന്നു. മതസങ്കല്പങ്ങളെ ചരിത്രമായും ചരിത്രവസ്തുതകളെ മതബിംബങ്ങളുമായും ഏച്ചുകെട്ടിക്കൊണ്ടാണ് പണ്ഡിതസമ്മതമായ ചരിത്രരചന പോലും കേരളത്തിൽ നിലനിൽക്കുന്നത്. പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണീ ഭൂമിയെന്ന സങ്കല്പത്തെ സാധൂകരിക്കാൻ ഭൂമിശാസ്ത്രപരമായ കടൽ പിൻവാങ്ങലും നരവംശശാസ്ത്രപരമായ വ്യാഖ്യാനങ്ങളും നിരത്തുന്നവർ ഒരു ഭാഗത്ത്. ക്രിസ്തുശിഷ്യനായ തോമാശ്ലീഹ ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ ഇവിടെയെത്തി നമ്പൂതിരിമാരെ മതം മാറ്റിയാണ് ഇവിടത്തെ ക്രിസ്ത്യാനികൾ ഉണ്ടായതെന്ന് മറ്റൊരു വിഭാഗം. അവസാനത്തെ ചേരസാമ്രാജ്യ പെരുമാൾ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് മക്കത്തുപോയി പ്രവാചകൻ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയെന്ന് മറ്റുചിലർ. തികഞ്ഞ ഒരു വർഗീയകലാപമായിരുന്ന 1921-ലെ മാപ്പിള ലഹളയെ സാമ്രാജ്യത്വവിരുദ്ധസമരമായി ഇടതുചരിത്രകാരന്മാർ തന്മയത്വത്തോടെ അവതരിപ്പിക്കുന്നത് കാണുമ്പോഴാണ് രേഖകൾ കിട്ടാനിടയില്ലാത്ത പ്രാചീനകാലങ്ങളിൽ എന്തെല്ലാം അട്ടിമറികൾ നടന്നിരിക്കാമെന്ന് നാം അത്ഭുതപ്പെട്ടുപോകുന്നത്. ഇന്നത്തെ കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ചരിത്രകാരനാണ് ശ്രീ. എം. ജി. എസ്. നാരായണൻ. പൊതുവിൽ അറിയപ്പെടുന്ന കേരളചരിത്രത്തിന്റെ ഒരു പൊളിച്ചെഴുത്താണ് ഈ പുസ്തകം. നിലവിൽ വിശ്വസിക്കപ്പെടുന്ന പല ധാരണകളും തിരുത്തുന്നതോടൊപ്പം തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന പത്തു സിദ്ധാന്തങ്ങളും ഈ പുസ്തകം നിരത്തുന്നു. കേരളചരിത്രം തന്നെ ഇതുവരെ ഒരു വലിയ കള്ളക്കഥ ആയിരുന്നുവെന്നേ ഇതുവായിക്കുന്ന ഒരാൾക്ക് തിരിച്ചറിയാനാവൂ.

പൊതുസമൂഹം അംഗീകരിക്കുന്ന കേരളചരിത്രം അബദ്ധജടിലമാണെന്നു സ്ഥാപിച്ചുകൊണ്ട് എം.ജി.എസ് തുടക്കത്തിലേ വായനക്കാരുടെ ഉദ്വേഗമുണർത്തുന്നു. ഏകദേശം ക്രി.പി. ഏഴാം നൂറ്റാണ്ടുവരെ കേരളം ഇടതൂർന്ന കാടുകൾ നിറഞ്ഞ, പരിഷ്കൃത ജനസമൂഹങ്ങൾ അധിവസിക്കാത്ത വിജനഭൂമിയായിരുന്നുവത്രേ. അവിടെ തീരദേശത്തോടുചേർന്ന ചില തുറമുഖങ്ങളിലൂടെ പശ്ചിമേഷ്യയുമായി വ്യാപാരം നടന്നിരുന്നു. ഒന്നാം ചേരസാമ്രാജ്യം എന്നൊന്നില്ല. ഉത്തരദേശത്തുനിന്ന് ബ്രാഹ്മണർ ഇവിടെയെത്തി കാടുവെട്ടിത്തെളിച്ച് ഗ്രാമങ്ങൾ സ്ഥാപിക്കുകയും ഒൻപതാം നൂറ്റാണ്ടിൽ ബ്രാഹ്മണമേധാവിത്വത്തിൽ പെരുമാൾ ഭരണം ഏർപ്പെടുത്തുകയും ചെയ്തു. ചോളന്മാരുമായി നടന്ന നൂറ്റാണ്ടുയുദ്ധം ഇളംകുളം കുഞ്ഞൻപിള്ളയുടെ ഭാവനാസൃഷ്ടി മാത്രമാണ്. ബ്രാഹ്മണത്തളികളുമായുണ്ടായ അഭിപ്രായഭേദത്തെത്തുടർന്ന് അവസാനത്തെ പെരുമാൾ സ്ഥാനഭൃഷ്ടനാക്കപ്പെടുകയും കേരളം നിരവധി നാട്ടുരാജ്യങ്ങളായി ചിതറിപ്പോവുകയും ചെയ്തു. മാത്രവുമല്ല, ചേരതലസ്ഥാനം തമിഴ്‌നാട്ടിലെ കരൂർ ആണെന്നാണ് ഗ്രന്ഥകാരന്റെ അഭിപ്രായം. ചിലപ്പതികാരത്തിന്റെ സൂക്ഷ്മപരിശോധനയിൽ അത് ഒൻപതാം നൂറ്റാണ്ടിലെ കൃതിയാണെന്ന് ബോദ്ധ്യമായതോടെ മുസിരിസ് ആസ്ഥാനമായ ഒന്നാം ചേരസാമ്രാജ്യത്തിന്റെ അടിസ്ഥാനം തന്നെ തകരാറിലായി.

കേരളചരിത്രകാരന്മാർ തങ്ങളുടെ വിജ്ഞാനശാഖയുടെ സ്ഥാപകമൂല്യങ്ങൾ വിസ്മരിച്ചുകൊണ്ട് നിലവിലെ രാഷ്ട്രീയ-സാമൂഹ്യവ്യവസ്ഥകളുടെ ആശയപരമായ മുൻവിധികളെയാണ് ശിരസ്സിലേന്തുന്നത്. ഇത് രൂക്ഷമായ വിമർശനത്തിനു പാത്രമാകുന്നു. ജന്മം കൊണ്ട് മുസ്ലീമോ, ദളിതനോ, നസ്രാണിയോ ആയവർ അതാത് കൂട്ടങ്ങളിലെ സഹജപക്ഷപാതങ്ങൾ ഉറപ്പിച്ച് അവരുടെ അധികാരപിന്തുണ നേടാൻ ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത് (പേജ് 75). ഈ കാഴ്ചപ്പാടുകൾ തമ്മിലുള്ള സംഘർഷത്തിന്റെ ഫലമായി ഉൽപ്പാദിപ്പിക്കപ്പെടുന്നത് ജീർണതയും സ്തംഭനവും മാത്രമാണ്. ഇതിൽ ബുദ്ധിപരമായ പുരോഗതിയില്ല, ചർവിതചർവ്വണമോ, മുദ്ര കുത്തി അയിത്തം കൽപ്പിച്ച് വേർതിരിച്ചുനിർത്തലോ മാത്രമേയുള്ളൂ. ഈ മുദ്രകൾ ഉയർത്തിക്കാട്ടി യുദ്ധം ചെയ്യുന്നതിലൂടെ രണ്ടു നൂറ്റാണ്ടു മുൻപിലേക്ക് മടങ്ങിപ്പോവുകയാണ് പ്രായം കൊണ്ട് ചെറുപ്പക്കാരായവർ പോലും പലപ്പോഴും ചെയ്യുന്നത്.

കേരളചരിത്രത്തിന്റെ സമൂലമായ പരിഷ്കരണത്തോടൊപ്പം തെറ്റായ പത്തു സങ്കല്പങ്ങൾ വിവരിക്കുന്ന അദ്ധ്യായങ്ങളാണ് പുസ്തകത്തിന്റെ ശീർഷകത്തിനടിസ്ഥാനം. ഈ പത്തു കള്ളക്കഥകളെ ഇങ്ങനെ സംഗ്രഹിക്കാം - 1) പരശുരാമൻ കേരളം സൃഷ്ടിച്ചു 2) തോമാശ്ലീഹ കേരളത്തിൽ വന്നു 3) മഹാബലി കേരളം ഭരിച്ചു 4) ചേരമാൻ പെരുമാൾ നബിയെ സന്ദർശിച്ചു 5) വാസ്കോ ഡാ ഗാമ കാപ്പാട് കപ്പലിറങ്ങി 6) ടിപ്പു സുൽത്താന്റെ സ്വാതന്ത്ര്യപോരാട്ടം 7) പഴശ്ശി രാജ വൈരമോതിരം വിഴുങ്ങി മരിച്ചു 8) മാപ്പിള ലഹള കാർഷികസമരമായിരുന്നു 9) വികസനത്തിലെ കേരളമാതൃക 10) പറവൂരിനടുത്തുള്ള 'പട്ടണം' മുസിരിസാക്കാൻ ശ്രമിക്കുന്നത്. എല്ലാ ചരിത്ര വിദ്യാർത്ഥികളും അവശ്യം വായിച്ചിരിക്കേണ്ടതാണ് എം.ജി.എസ് അവതരിപ്പിക്കുന്ന ന്യായവാദങ്ങളും തീർപ്പുകളും.

മാർക്സിയൻ ചിന്തയേയും ചരിത്രരചനയിൽ അതിന്റെ സ്വാധീനത്തേയും ഇതിൽ തോലുരിച്ചുകാണിക്കുന്നു. മാർക്സ് എന്ന ചരിത്ര-സാമൂഹിക പണ്ഡിതനോട് ഗ്രന്ഥകാരന് തികഞ്ഞ ബഹുമാനം തന്നെയാണെങ്കിലും കേരളത്തിലേയും ഭാരതത്തിലെ തന്നെയും ചരിത്രനിർമ്മിതി ഇടതുപക്ഷ ചരിത്രകാരന്മാർ സത്യങ്ങൾ പുറത്തുവിടാതെയും വസ്തുതകൾ വളച്ചൊടിച്ചും മലീമസമാക്കുന്നതിനെ നിശിതമായി വെളിപ്പെടുത്തുന്നു. സംഘബലം കൊണ്ട് മാർക്സിയൻ സിദ്ധാന്തങ്ങൾക്ക് അപ്രമാദിത്വം കൽപ്പിച്ച്, മതവിശ്വാസ തുല്യമാക്കാൻ ശ്രമിച്ച ആദ്യകാല സൈദ്ധാന്തികർ തന്നെ അതിന് ശവക്കുഴി തോണ്ടി. മനുഷ്യരിൽ ഉള്ള അത്യുൽക്കടകാമനകളെ രാക്ഷസീയസ്വഭാവമുള്ള ഒരു പ്രസ്ഥാനത്തിന്റെ ഉപകരണങ്ങളായി അത് മാറ്റിയെടുത്തു. എന്നാൽ മാർക്സിന്റെ കാലത്തുതന്നെ യൂറോപ്പിൽ ദേശീയതകൾ വളരുന്നുണ്ടായിരുന്നു. പിൽക്കാലത്ത് നാസി-ഫാസിസ്റ്റ് ഭരണങ്ങൾക്ക് ജന്മം നൽകിയ തീവ്രദേശീയത ഒരു രാഷ്ട്രീയ ഘടകമായി മനസ്സിലാക്കുന്നതിൽ മാർക്സ് പരാജയപ്പെട്ടു. ദേശീയതയുടെ കാലം കഴിഞ്ഞുപോയി എന്നദ്ദേഹം തെറ്റിദ്ധരിച്ചു. തന്മൂലം ഭാവിപ്രവചനങ്ങൾ ഒന്നടങ്കം പാളിപ്പോയി.

ഈ കൃതിക്ക് ഒന്നാന്തരം അവതാരികയാണ് ശ്രീ. കേശവൻ വെളുത്താട്ട് നൽകിയിരിക്കുന്നത്. എം. ജി. എസ്. നാരായണൻ എന്ന ചരിത്രപ്രതിഭ ആരാണെന്നും എങ്ങനെയാണ് അദ്ദേഹം ചരിത്രപഠനഭൂമികയിൽ നെടുനായകത്വം വഹിച്ചതെന്നും കേരളചരിത്രവിജ്ഞാനത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ എന്തെന്നും ഇത് വ്യക്തമാക്കിത്തരുന്നു. ഈ പുസ്തകത്തിൽ പൊളിച്ചെഴുതിയ സംഭവങ്ങളും വസ്തുതകളും ശരിയായ തെളിവുകളുടെ പിൻബലത്തോടെ സാമാന്യം വിശദമായ മറ്റൊരു കൃതിയിലൂടെ വ്യക്തമാക്കേണ്ടത് ഗ്രന്ഥകാരന്റെ ബാദ്ധ്യതയാണ്. നിശ്ചലമായിരുന്ന വിജ്ഞാനപ്പരപ്പിൽ ഈ കൃതിയിലെ സംഭ്രമിപ്പിക്കുന്ന ആശയങ്ങൾ ഉയർത്തിവിട്ടിരിക്കുന്ന ഓളങ്ങൾ നിസ്സാരമല്ല. തദ്‌വിഷയകമായി കൂടുതൽ പഠനങ്ങൾ നിരവധി പണ്ഡിതർ നടത്തും എന്ന് പ്രതീക്ഷിക്കാവുന്നതാണ്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Profile Image for Deepu George.
265 reviews30 followers
December 3, 2016
The truth with out bias . I thinking historian's point of view . Very good
Profile Image for Manoj Unnikrishnan.
218 reviews21 followers
May 20, 2024
കാലാകാലങ്ങളായി നമ്മൾ കേട്ടു പഠിച്ച പല ചരിത്ര സത്യങ്ങളും പൊളിച്ചെഴുതുകയാണ് എം. ജി. എസ്. നാരായണൻ കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ എന്ന ഈ ലേഖന സമാഹാരത്തിൽ. ചരിത്രപഠനത്തിലും അതിന്റെ സമാഹാരണത്തിലും ഇപ്പോഴും ഉപയോഗിക്കുന്ന രീതികളിലും സമീപനങ്ങളിലും കാര്യമായ മാറ്റങ്ങൾ വേണമെന്ന് അദ്ദേഹം എടുത്തു പറയുന്നു. നമ്മൾ ഇപ്പോൾ മനസ്സിലാക്കിവെച്ചിരിക്കുന്ന പല കാര്യങ്ങളിലും കാലങ്ങളായി കേരളം ഭരിക്കുന്ന രാഷ്ട്രീയം കക്ഷികളുടെയും, വ്യക്തികളുടെയും, ജാതിമത സംഘടനകളുടെയും താൽപ്പര്യങ്ങൾക്കനുസരിച്ചു വളച്ചുകെട്ടലുകൾ നടന്നിട്ടുള്ളതായി പരാമർശമുണ്ട്.

ചരിത്രത്തിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, കേരളചരിത്രത്തിന്റെ പൊളിച്ചെഴുത്ത്, കേരളചരിതത്തിനായി ഈ തലമുറയ്ക്ക് എന്തു ചെയ്യാൻ കഴിയും?, ചരിത്രാന്വേഷണത്തിനായി നമുക്ക് വേണ്ടതെന്ത്, കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ എന്നിങ്ങനെ പല അധ്യായങ്ങൾ ഉണ്ട്. ഇതിൽ അവസാനത്തെ ഭാഗമായ 10 കള്ളക്കഥകൾ ഏറെ കൗതുകം ഉണർത്തുന്നതാണ്. നാളിതുവരെയും മനസ്സിൽ ഊട്ടിയുറപ്പിച്ച പല കാര്യങ്ങളും ഇപ്പോൾ സംശയത്തിലേയ്ക്ക് വഴി മാറിയോ? പരശുരാമൻ മഴുവെറിഞ്ഞു കേരളം സൃഷ്ടിച്ചത്‌, സെന്റ് തോമസ് കേരളത്തിൽ വന്നത്‌, മഹാബലി കേരളം ഭരിച്ചത്, ചേരമാൻ പെരുമാൾ നബിയെ കണ്ടത്‌, ഗാമ ആദ്യമായി കാപ്പാട് കപ്പലിറങ്ങിയത്, ടിപ്പുസുൽത്താനെ മഹത്വവൽക്കരിക്കുന്നത്, പഴശ്ശിരാജ വൈരമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തത്, 1921ലെ മാപ്പിളലഹള, കേരളത്തെ കൊട്ടിഘോഷിക്കപ്പെട്ട വികസനമാതൃക, പറവൂരിലെ പട്ടണം മുസിരിസ് ആണെന്ന് വരുത്തിത്തീർക്കാൻ അന്നത്തെ സർക്കാർ നടത്തിയ ശ്രമങ്ങൾ - എന്നിങ്ങനെ പോകുന്നു ആ 10 കാര്യങ്ങൾ.

ഞാൻ കാര്യമായി നോൺ-ഫിക്ഷൻ വായിക്കുന്ന ഒരാളല്ല എങ്കിലും ഈയിടെയായി കുറച്ചു പുസ്തകങ്ങൾ തേടിപ്പിടിച്ചു സ്വരുക്കൂട്ടി വെച്ചിട്ടുണ്ട്. അതിലൊന്നാണ് ഈ പുസ്തകം. പഠനകാലത്ത് ചരിത്രം ഇഷ്ടവിഷയങ്ങളിൽ ഒന്നായിരുന്നെങ്കികും മാർക്ക് വാങ്ങാൻ മന:പാഠം പഠിച്ചു ഉത്തരപേപ്പറിൽ ഛർദിക്കുകയായിരുന്നു. അന്ന് പഠിച്ച പല കാര്യങ്ങളും ഈ പുസ്തകം വായിച്ചപ്പോൾ കുറച്ചെങ്കിലും ഓർത്തു പോയി. ചരിത്രം ഇഷ്ടവിഷയമായ ഏതൊരാൾക്കും ഒരു മുതൽക്കൂട്ടാവും ഈ പുസ്തകം.
Profile Image for Bobby Abraham.
54 reviews2 followers
January 16, 2020
Book is good nonetheless. But More than 60% of the book talks about how history should be read and how to research on it. Very few pages actually talks about the 10 myths. Author tries to add in a lot of information and does it quite well. But for a regular, 'not so informed about History' reader will find the book challenging. Won't be a book that I would recommend anyone other than people who wants to know history.
6 reviews12 followers
July 14, 2019
A new perspective to the Kerala history. Every Keralite, left with a little common sense, should go through this and debate. Has to read it with an open mind. It can throw your past into rubbish basket. We need to evolve with right perspective through true knowledge. We cant do it with emotional stupidity.
13 reviews
July 24, 2025
നൂറുശതമാനം സാക്ഷര സംസ്ഥാനം എന്ന് അഭിമാനം കൊള്ളുന്ന, ശാസ്ത്രബോധം, ശാസ്ത്രീയ വിദ്യാഭ്യാസം എന്ന് നേരത്തോട് നേരം ഉദ്‌ഘോഷിക്കുന്ന, നമ്മുടെ ഈ കേരളത്തിൽ, നാം അറിഞ്ഞു വെച്ചിട്ടുള്ള, പറഞ്ഞു പഠിപ്പിക്കുന്ന ഒട്ടുമിക്ക ചരിത്രസംഭവങ്ങളും നൂറുശതമാനം കൃത്രിമമാണെന്ന് ശാസ്ത്രീയമായ അപഗ്രഥനത്തിലൂടെ ശ്രീ. എം.ജി.എസ് നാരായണൻ സരളമായി പ്രതിപാദിക്കുന്നു.
Profile Image for Sarath Krishnan.
120 reviews44 followers
November 7, 2018
The book discusses 10 common mistakes people have on Kerala history. This includes popular myths on Mahabali, Parasu Ram, Cheraman Perumal, St Thomas and so on. This shows the importance of delineating myth from History.
Profile Image for Agney.
9 reviews
April 24, 2020
The book hardly fits into the category of History. Most of the chapters are merely personal opinions and the authors fail to support his propositions with sources. Moreover, the ideological and political prejudice of the author colours the narration.
28 reviews1 follower
October 2, 2023
Towards the end it is not the historian talking it is the rss guy in him coming out. Why??
Displaying 1 - 11 of 11 reviews

Can't find what you're looking for?

Get help and learn more about the design.