'ഒന്നും പറയാനില്ലേ?'
'ഒന്നു ചോദിക്കണമെന്നുണ്ട്.'
'എന്നെ വെറുത്തുതുടങ്ങിയോ?'
'എന്തിന്?'
'ഒരിക്കൽ സ്നേഹിച്ചിരുന്നതുകൊണ്ട്.'
- തരിശുനിലം
📘എന്റെ പ്രിയപ്പെട്ട കഥകൾ
✒️മാധവികുട്ടി
➡️മാധവികുട്ടിയുടെ പത്തൊൻപത് കഥകളുടെ സമാഹാരം. അന്ന് വെയിൽ ഏഴു മണിക്കേ മറഞ്ഞുള്ളു, മതിലുകൾ, കൂടുകൾ, കല്യാണി, മലഞ്ചേരിവുകളിൽ, തരിശുനിലം, വേനലിന്റെ ഒഴിവ്, പക്ഷിയുടെ മണം, ചുവന്ന പാവാട, നെയ്പായസം, തണുപ്പ്, സ്വയംവരം, നാവികാവേഷം ധരിച്ച കുട്ടി, പ്രഭാതത്തിന്റെ രഹസ്യം, പ്രേമത്തിന്റെ വിലാപകാവ്യം, നപുംസകങ്ങൾ, അവശിഷ്ടങ്ങൾ, വെളുത്ത ബാബു എന്നിങ്ങനെ മനുഷ്യന്റെ വൈകാരികതലങ്ങളെ ഭാവുകത്വത്തോടെ അവതരിപ്പിക്കുന്ന കഥകൾ.
ഇതിൽ 'നെയ്പായസം ' പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ വായിച്ച് കണ്ണുനഞ്ഞത് ഇന്നും ഓർക്കുന്നു.