കോന്തലയിലുള്ളത്ര വയനാട് ഇന്ന് വയനാട്ടിലില്ല. കുത്തിപ്പറിക്കുന്ന തണുപ്പ് ഇടമുറിയാത്ത മഴ ഏകാന്തത മാറിമാറിച്ചിരകുന്ന ചീവീടുകൾ തീരാത്ത രാവുകൾ ഇരുട്ടിനിരട്ടിയിരുട്ട് അസ്വസ്ഥതയ്ക്കിരട്ടിയസ്വസ്ഥത പ്രത്യാശയ്ക്ക് ഇരട്ടി സൂര്യപ്രഭ. കാപ്പിപൂത്താൽ ഭൂമിയിലെ ഏറ്റവും വിസ്തൃതമായ ഉദ്യാനം. തുടിയൊച്ചകൊണ്ട് കരയിട്ട വേനൽസന്ധ്യകൾ, സദാ എന്തെങ്കിലും കുഴിച്ചിടുകയോ കുഴിച്ചെടുക്കുകയോ ചെയ്യുന്ന കർഷകർ. കുഴിച്ചിട്ടാൽ കുപ്പിച്ചില്ലും മൂന്നാംനാൾ മുളച്ചു പൊന്തുന്ന വയനാടൻ മണ്ണിന്റെ ഭാവപ്പകർച്ചകൾ ഒരു കവി ഭാഷയിലേക്കു പകർത്തുന്നു.
Kalpatta Narayanan (born January, 1952) is an Indian novelist, short story writer, essayist, columnist, and a poet of Malayalam literature. He is known for his novel, Ithramathram and a number of poetry anthologies and other literary contributions. He is a recipient of several awards including Basheer Literary Award, Ayyappan Puraskaram and the Kerala Sahitya Akademi Award for Literary Criticism.
എന്തുകൊണ്ടാണ് വായനാടുമായി ബന്ധപ്പെട്ട കഥകൾ എനിക്ക് എപ്പോളും പ്രിയപെട്ടതാകുന്നത് എന്ന് ആലോചിച്ചിട്ടുണ്ട്. എത്തി ചേരുന്ന ഉത്തരം എപ്പോളും ഒന്നു തന്നെ. നടപ്പാതയുടെ ഇരുവശങ്ങളും വയലുകളുള്ള, കാപ്പി പൂക്കളുടെ മണമുള്ള , സന്ധ്യയോടെ ഊറി വരുന്ന തണുപ്പുള്ള വയനാടിനെ ആർക്കാണ് ഇഷ്ടമല്ലാത്തത്. കല്പറ്റ നാരായണൻ മാഷിന്റെ ആത്മകഥാംശമുള്ള കോന്തല (വയനാടിന്റെ ആത്മകഥ ) പ്രിയപ്പെട്ട കൂട്ടത്തിലേക്ക് ചേർക്കാവുന്ന ഒന്ന് തന്നെയാണ്. കോന്തലയിലുള്ളത്ര വയനാട് ഇന്ന് വായനാട്ടിലില്ല.
ചുരം കയറിയപാടെ നമ്മെ പൊതിയുന്ന ആ കുളിരുള്ള കാറ്റൊഴിച്ചാൽ വയനാട് പാടെ മാറി എന്ന് പറഞ്ഞു വെച്ചാണ് തുടങ്ങുന്നത്. തുടർന്നങ്ങോട്ട് നാരായണൻ മാഷിന്റെ മാഷിന്റെ ജീവിതത്തിൽ കടന്നു വന്നവരെയാണ് നമ്മൾ കാണാൻ പോകുന്നത്. ഓരോ അധ്യായവും ഓരോ കഥാപാത്രങ്ങൾ, ഓരോ ഓര്മ പുതുക്കലുകൾ. പൊട്ടൻ മാണി , അവന്റെ പെങ്ങൾ കരിഞ്ചി , രോഹിണി, നമ്പ്യാരും പീടികയും, കൊഞ്ഞൻ കുഞ്ഞിദാമൻ , അലക്കുകാരി മാതു, പി കെ, ഏട്ടൻ എന്നിങ്ങനെ നമ്മളെ ഒരു വേള സന്തോഷിപ്പിക്കുയും എന്നാൽ അധ്യായത്തിന്റെ അവസാനം വിഷമയിപ്പിക്കുകയും ചെയ്യുന്ന ജീവിതങ്ങൾ.
വളരെ വേഗത്തിൽ വായന കഴിഞ്ഞു. ഒരിത്തിരി കൂടി വിശദമായി കുറച്ചു കൂടെ വായനാടിനെയും നാട്ടുകാരെയും കുറിച്ച് എഴുതിയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു.
"വശങ്ങളിൽ കുടഞ്ഞിട്ട ചൂടുള്ള പുല്ലട്ടികളിൽ ചാഞ്ഞിരുന്ന് വയനാട്ടിലെ സന്ധ്യയോടെ കഠിനമായിത്തുടങ്ങുന്ന തണുപ്പിൽ ചായ കുടിക്കാൻ നല്ല സുഖമാണ്. തലയിൽ വിരലോടിക്കുന്ന ഇടവിടാത്ത കൈവിരലുകളുമായി അമ്മയുണ്ടാവും തൊട്ടടുത്ത്" ☕🍃
കൽപറ്റ നാരായണൻ തൻ്റെ ജീവിതത്തിൽ വന്നും നിന്നും പോയ പലരെയും ഓർത്ത് എഴുതി ഈ പുസ്തകം വയനാടൻ ഗ്രാമഭംഗിയും കാർഷിക വ്യവസ്ഥിതികളും വിവരിക്കുന്നിടത് നിറഞ്ഞ ആ പശ്ചാത്തലം എത്ര മനോഹരം. ഇന്ന് നാം കാണുന്ന വയനാട് ഏറെ മാറിയിരിക്കുന്നു. ചിരക്ക് വണ്ടികളുടെ അതിപ്രസരമില്ലാത്ത, ചപ്പ് ചവറുകളുടെ കൂമ്പാരങ്ങളില്ലാത്ത, അമ്പര ചുംമബികളായ കെട്ടിടങ്ങളില്ലാത്ത, റാന്തൽ വിളക്ക് കത്തിച്ചു പോകുന്ന കാള വണ്ടിയും, നടപാതയിലെ ഇരുവശങ്ങളിലെ വയലുകളും, ആതിഥേയ മനസ്സുള്ള മനുഷ്യരും നിറഞ്ഞ തീർത്തും നമ്മുക്ക് അന്യമായ ഒരു വയനാടിൻ്റെ പൂർവ വിശേഷങ്ങൾ പങ്കുവെക്കുന്ന ഓർമ്മക്കുറിപ്പ്.