This ebook is from DC Books, the leading publisher of books in Malayalam. DC Books' catalog primarily includes books in Malayalam literature, and also children's literature, poetry, reference, biography, self-help, yoga, management titles, and foreign translations.
The world of Unnikuttan contains his parents, his school, his village, and his relatives. It is so small and so large at the same time. We can see our lives and childhood in most of the deeds done by Unnikuttan.
Rereading books about Unnikuttan is, in a sense reinventing childhood for the book lovers who read it when they were a child. This book is overloaded with nostalgia and will keep you glued to it and won’t leave you even after you finish reading it. It might be a book targeted primarily at children. Still, I think that this is one of the best creations of Nandanar that you should never miss.
നന്തനാരുടെ ഉണ്ണിക്കുട്ടൻ ഒരു യഥാർത്ഥ വ്യക്തിയായിരുന്നെങ്കിൽ ഈ വർഷം ഷഷ്ടിപൂർത്തി ആഘോഷിക്കുന്നുണ്ടാവും. എന്നെക്കാൾ രണ്ടു വയസ്സു പ്രായക്കൂടുതൽ.
എൻ്റെ കുട്ടിക്കാലത്തെ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളായിരുന്നു ഉണ്ണിക്കുട്ടൻ കഥകൾ. അവ ഒന്നിച്ചു സമാഹരിച്ച ഈ പുസ്തകം ഒരു നിധി തന്നെയാണ്: ഗൃഹാതുരത്വം നിറച്ചുവെച്ച ഒരക്ഷരഖനി.
മദ്ധ്യകേരളത്തിലെ ഒരു ഉന്നത മദ്ധ്യവർഗ്ഗ സവർണ്ണ കുടുംബത്തിലെ രണ്ടാം സന്തതിയാണ് ഉണ്ണിക്കുട്ടൻ. (ഇതു പറയാൻ പ്രത്യേക കാരണമുണ്ട്. എൻ്റെ ഗൃഹാതുരത്വം പ്രധാനമായും ഉണരുന്നത് സമാനമായ കുടുംബ ചുറ്റുപാടിൽ നിന്നാണ്.) "ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം" എന്ന ആദ്യ നോവലിൽ, അവന് നാല് വയസ്സ് കഴിഞ്ഞ് അഞ്ചു നടപ്പാണ്. തന്നെക്കാൾ രണ്ടു വയസ്സു മൂപ്പുള്ള കുട്ട്യേട്ടനും, രണ്ടു വയസ്സു കുറഞ്ഞ അമ്മിണിയും, അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും അടങ്ങിയതാണ് അവൻ്റെ കുടുംബം. കാര്യസ്ഥനായ കുട്ടൻ നായരും പുറം പണിക്കു വരുന്ന കാളിയമ്മയും മുണ്ടിയും ചേർന്നാൽ അവൻ്റെ ലോകം പൂർണ്ണമാകുന്നു. ഈ ലോകത്തെ അവൻ എങ്ങനെ കാണുന്നു എന്ന് അവൻ്റെ തലയ്ക്കകത്തു കയറിയിരുന്ന് നമ്മെക്കാണിച്ചു തരികയാണ് നന്തനാർ.
ഒരഞ്ചുവയസ്സുകാരനെ സംബന്ധിച്ചിടത്തോളം ഒരു ദിവസം വളരെ നീണ്ട ഒരു കാലയളവാണ്; പ്രത്യേകിച്ചും അവൻ ജിജ്ഞാസുവാണെങ്കിൽ. ലോകത്തെ മുഴുവൻ അത്ഭുതത്തോടെ വീക്ഷിക്കുകയും പരീക്ഷണങ്ങൾ നടത്തുകയും ഉണ്ണിക്കുട്ടൻ അങ്ങനെ "വികൃതി" എന്ന വിശേഷണം സമ്പാദിക്കുന്നു. അവൻ്റെ ജിജ്ഞാസ നിറഞ്ഞ കണ്ണുകളിലൂടെ കൊയ്ത്തും മെതിയും കളംപാട്ടും കുറവരുടെ കുരങ്ങുകളിയും പുള്ളുവരുടെ നാവോറും നിറഞ്ഞ ഒരു ലോകം നമുക്കു മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു. ഊണുകഴിഞ്ഞു മുറുക്കാൻ സമയമുണ്ടായിരുന്ന ഒരു ലോകം; പുതിയ സിനിമാ നോട്ടീസ് അത്ഭുതമായിരുന്ന ഒരു ലോകം; മത്തായിച്ചേട്ടനും മീൻപിടിക്കുന്ന മാപ്പിളയും സ്വതന്ത്രമായി ഉണ്ണിക്കുട്ടൻ്റെ മുത്തച്ഛനോട് സംവദിച്ചിരുന്ന ഒരു ലോകം. (നന്തനാർ ആ ലോകത്തു നിന്നാണ് ഇതെഴുതുന്നത്. ഗൃഹാതുരത്ത്വം എൻ്റെ മനസ്സിലാണ്.)
"ഉണ്ണിക്കുട്ടൻ സ്കൂളിൽ" എന്ന ചെറിയ നോവലെറ്റിൽ ഉണ്ണിക്കുട്ടൻ്റെ ആദ്യ സ്കൂൾ ദിനമാണു നോവലിസ്റ്റ് കാണിച്ചു തരുന്നത്. ആധുനിക പഠനസാമഗ്രികളൊന്നുമില്ലാതെ കുരുന്നുകൾ തറയും പറയും പഠിച്ചിരുന്ന കാലം. ടീച്ചർമാർ ക്ലാസ്സിൽ കഥകൾ പറഞ്ഞിരുന്ന കാലം. "ഉണ്ണിക്കുട്ടൻ വളരുന്നു" എന്ന മൂന്നാമത്തെ നോവലിൽ പക്ഷെ, ഈ നിഷ്കളങ്ക ബാല്യത്തിലേക്ക് അസ്വാരസ്യങ്ങൾ കടന്നു വരുന്നുണ്ട്: സാമൂഹിക ഉച്ചനീചത്വങ്ങളെക്കുറിച്ചുള്ള ആദ്യ അറിവുകൾ. എന്നാൽ ഗ്രന്ഥകാരൻ ഈ സംഭവത്തിനു ശേഷം അതിവേഗം നോവൽ അവസാനിപ്പിക്കുന്നു: "ഉണ്ണിക്കുട്ടൻ വളരുകയാണ്" എന്ന അവസാന വാക്യത്തോടെ. ടോം സായറിൻ്റെ കഥയിൽ മാർക്ക് ട്വെയ്ൻ പറഞ്ഞ പോലെ, ഇനിയെഴുതിയാൽ ഇതു മുതിർന്നയാളുടെ കഥയാകും എന്നു മനസ്സിലാക്കിയിട്ടാകും.
ഉണ്ണിക്കുട്ടൻ കാണുന്നതുപോലെ സുന്ദരമല്ല അന്നത്തെ ലോകം. എങ്കിലും വഴിയിലെവിടെയോ നഷ്ടപ്പെട്ട നന്മകൾ നാം അവിടെ കാണുന്നു. പ്രായം വർദ്ധിക്കാതെ ഒരു കുഞ്ഞുകുട്ടിയായി, അവനവിടെ കളിച്ചു നടന്നോട്ടെ.
കുട്ടിക്കാലത്ത് എത്തിപ്പെട്ട പോലെ ആണ് ഇത് വായിച്ചാല്‍. ആ ഗൃഹാതുരതയും , നഷ്ടപ്പെട്ട നന്മകളും എല്ലാം വീണ്ടും ഓര്‍മയില്‍ വരും. സ്കൂള്‍ കാലഘട്ടത്തില്‍ പഠിക്കാനുണ്ടായിരുന്ന കഥകളില്‍ ഒന്ന്‍ .
10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ചാം ക്ലാസ്സിലെ മലയാളം സെക്കന്റ് പേപ്പറില്‍ ഇത് വായിച്ചതിന്റെ അവ്യക്തമായ ഓര്‍മ്മ. ക്ലാസ് മുറിക്ക് പുറത്ത് തകര്‍ത്ത് പെയ്തുകൊണ്ടിരുന്ന മഴയും, പുതിയ സ്കൂളിന്റെ അങ്കലാപ്പും എല്ലാംകൂടി ഓര്‍ത്തെടുത്തപ്പോള്‍ 10 വര്‍ഷങ്ങള്‍ക്കിപ്പുറം അത് വീണ്ടുമൊരിക്കല്‍ കൂടി വായിക്കണമെന്ന് തോന്നി. ഒരുപാട് തേടി നടന്നാണ് "ഉണ്ണിക്കുട്ടന്റെ ലോകം" കൈയ്യില്‍ കിട്ടുന്നത്. 'ഉണ്ണിക്കുട്ടന്‍ സ്കൂളില്‍' എന്ന നോവലിന്റെ ഒരു ഭാഗം മാത്രമാണ് അന്ന് വായിച്ചത്. ക്ലാസ്സ്മുറി ഓര്‍മ്മകള്‍ മാത്രമല്ല, ഒരുപാട് ബാല്യകാലസ്മരണകള്‍ തിരികെ തന്നു "ഉണ്ണിക്കുട്ടന്റെ ലോകം". ഉണ്ണിക്കുട്ടനും, അച്ഛനും, അമ്മയും, മുത്തച്ഛനും, മുത്തശ്ശിയും, കുട്ട്യേട്ടനും, അമ്മിണിയും, കുട്ടന്‍നായരും, പാര്‍വതികുട്ടിയമ്മയും, അച്യുതന്‍കുട്ടിയും, കൃഷ്ണന്‍കുട്ടിയും, രാധടീച്ചറും, അപ്പുണ്ണിയും എല്ലാം ചേര്‍ന്ന ഒരു വലിയ ചെറിയ ലോകം. നോവലിന്റെ ഒടുവില്‍ പറയുന്നപോലെ കാലത്തോടൊപ്പം ഉണ്ണിക്കുട്ടനും വളരുകയാണ്. എന്നാല്‍ കാലത്തിന് പിന്നോട്ട് പോകാനാഗ്രഹിക്കുന്ന ഒരു ഉണ്നിക്കുട്ടനില്ലേ നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ?
a very cute and innocent perspective of a little boy of 4 of a typical village in Kerala, dating between 80s or 90s. How he see things, how he wonder about the little things around him. i loved the first part best.' unnikuttante oru divasam'.in it so many tiny details of his typical day home is interestingly put. An easy read.
"Few things leave a deeper mark on a reader than the first book that finds its way into his heart. Those first images, the echo of words we think we have left behind, accompany us throughout our lives and sculpt a palace in our memory to which, sooner or later - no matter how many books we read, how many worlds we discover, or how much we learn or forget - we will return." - The Shadow of the Wind, Carlos Ruiz Zafon
For me those enchanted pages will always be the ones in 'Unnikuttante Lokam'.
I read this book when i was in my 7th grade. I realize its influence during this second reading now, at the age of 25, and when i glance back into my life, i can see 'Unnikuttante Lokam'(Unnikuttan's World) entwined with mine.
The goodness, the innocence that lasts in me might well be from this book.
ചില പുസ്തകങ്ങൾ വായിക്കുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു സുഖമുണ്ടല്ലോ.. ഗൃഹാതുരത്വം നിറയുന്ന പല തരം ഓർമ്മകൾ അവ ഇങ്ങനെ മനസ്സിലേക്ക് കൊണ്ട് തരും..
' ഉണ്ണിക്കുട്ടന്റെ ലോകം' ഒരു നിധി പോലെയാണ് തോന്നിയത്.. ചില പുസ്തകങ്ങൾ അങ്ങനെയാണ്..
എത്ര മനോഹരമായ എഴുത്താണ് നന്തനാരുടേത്..! ഒരിക്കലും തിരിച്ചു വരാത്ത നന്മയുടെ, നിഷ്കളങ്കതയുടെ ആ കാലം.. ആ ഗ്രാമഭംഗി.. അതിന്റെ നൈർമല്യം.. എത്ര വായിച്ചാലും മതി വരുന്നില്ല..
ഉണ്ണിക്കുട്ടൻ കാണുന്ന കാഴ്ചകൾ, നമുക്കും കൂടെ വിശദമായി അതി സൂക്ഷ്മമായി കാണിച്ചു തരികയാണ് എഴുത്തുകാരൻ ഈ പുസ്തകത്തിൽ..
അവന്റെ തറവാട്, അവിടുത്തെ ആളുകൾ, അവന്റെ ഗ്രാമം, പള്ളിക്കൂടം, പ്രകൃതി.. ഇതൊക്കെ എനിക്കും എവിടെയൊക്കെയോ പരിചതമാണ്.. ഇതൊക്കെ ഞാനും പൂർണമായി അല്ലെങ്കിലും കണ്ടിട്ടും അനുഭവിച്ചിട്ടുമുണ്ട്..
ഉണ്ണിക്കുട്ടന്റെ ലോകം, ഉണ്ണിക്കുട്ടൻ സ്കൂളിലേക്ക്, ഉണ്ണിക്കുട്ടൻ വളരുന്നു എന്നീ മൂന്നു ഭാഗങ്ങളായാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്..
ഉണ്ണിക്കുട്ടൻ വളർന്ന ആ കാലമൊക്കെ ഒരുപാടു മാറി.. ഗ്രാമവും ഗ്രാമഭംഗിയുമൊക്കെ ഏറെ മങ്ങി.. എങ്കിലും പഴമയുടെ ഈ വായനക്ക് ഇന്നും വല്ലാത്തൊരു സുഖമുണ്ട്..
ഉണ്ണിക്കുട്ടൻ വളരണ്ട.. ആ കാലവും മാറേണ്ട.. അവൻ ആ കൊച്ചുകുട്ടിയായി കാഴ്ചകളൊക്കെ കണ്ട്, കുറുമ്പ് കാട്ടി പാടത്തും തൊടിയിലുമൊക്കെ ഇങ്ങനെ ഓടി കളിക്കട്ടെ..
.
.
.
📚Book - ഉണ്ണിക്കുട്ടന്റെ ലോകം ✒️Writer- നന്തനാർ 📜Publisher- dcbooks
Took me back to my school dayz. Unnikuttan Schoolilekku I read this chapter in my 5th standard malayalam 2nd text book. A beautiful story that won't leave us, which has the power to revoke a smile after these 15 years.Its magical how a book can take us back to our childhood. Those rainy days, wet umberllas, smell of new books, chit chat with bench mates, making new friends, getting into a new phase of life, small dreams of growing big thats what this book carries for us. A tale that is as beautiful as rain, make us all feel like a 4 year old child. Also shows the beauty of a 80's Kerala village, nalukettu tharavad, native festivals, rituals before and after each festival, how each season is welcomed with traditions, all in the perspective of a 4 year old innocent boy. Deeply nostalgic and brings back the good times which we forget in this hectic busy world.
ആദ്യമായി ഉണ്ണിക്കുട്ടന്റെ ലോകം വായിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആണ്. അന്ന് തൊട്ടിന്നുവരെ എത്ര തവണ ആവർത്തിച്ചു വായിച്ചിട്ടും വീണ്ടും വീണ്ടും വായിക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒരേയൊരു കൃതിയാണ് ഉണ്ണിക്കുട്ടന്റെ ലോകം.
ഉണ്ണിക്കുട്ടൻ എന്ന നാലു വയസുകാരന്റെ ചിന്തകളും വിശേഷങ്ങളും ആണ് നോവൽ. ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടൻ സ്കൂളിലേക്ക്, ഉണ്ണിക്കുട്ടൻ വളരുന്നു എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ. അച്ഛനും അമ്മയും കുട്ടേട്ടനും അമ്മിണിയും മുത്തശ്ശനും മുത്തശ്ശിയും കുട്ടൻനായരും തുടങ്ങി ഒരുപിടി കഥാപാത്രങ്ങൾ. ഒരു നാലുവയസുകാരന്റെ നിഷ്കളങ്കതയും കൊച്ചു വികൃതികളും വാശിയുമെല്ലാം വളരെ മനോഹരമായി എഴുതിയിരിക്കുന്നു.
അത്രമേൽ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കൃതി. ആദ്യമായി ഒറ്റയിരുപ്പിന് വായിച്ചു തീർത്ത നോവൽ, എന്നെ വായനയ്ക്കും പുസ്തകങ്ങൾക്കും അടിമപ്പെടുത്തിയ കൃതി, ഇനിയും എത്രയോ തവണ ആവർത്തിച്ചു വായിക്കാൻ പോകുന്ന നോവൽ അങ്ങനെ ഒരുപിടി വിശേഷണങ്ങളുള്ള കൃതിയാണ് എന്നെ സംബന്ധിച്ച് ഉണ്ണിക്കുട്ടന്റെ ലോകം.
എന്റെ പുസ്തക ഇഷ്ടങ്ങളെ പങ്കുവെക്കുന്ന ഇവിടെ ഉണ്ണിക്കുട്ടന്റെ ലോകവും വേണം എന്ന മോഹം കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്. വായിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ തീർച്ചായും വായിച്ചിരിക്കേണ്ട കൃതി.
The innocence and curiosity of childhood are depicted in these pages. The world is seen through the eyes of a five-year old. He sees what the grownups won't see. Awakens the child inside every one of us.
നമ്മുടെ എല്ലാവരുടെയും മനസ്സിലെ നമ്മൾ മറന്ന ആ ഉണ്ണിക്കുട്ടന്റെ കൂടെ ഒരു യാത്ര. എങ്ങിനെയൊക്കെയോ എവിടെയൊക്കെയോ വെച്ച് നമുക്ക് നഷ്ടമായ പലതും ഓർമിപ്പിച്ചു കൊണ്ടൊരു യാത്ര. 😀
ഡി സി ബുക്സിന്റെ ഓൺലൈൻ സ്റ്റോറിൽ പുസ്തകങ്ങൾ പരതി നോക്കവേ പലപ്പോഴും "ഉണ്ണിക്കുട്ടന്റെ ലോകം" എന്റെ കണ്ണിലൂടെ മറഞ്ഞുപോയിട്ടുണ്ട് അന്നൊന്നും അതൊന്നു വായിക്കാം എന്ന് അതിയായ മോഹം തോന്നിയിട്ടുമില്ല. ഒടുവിൽ ആ കൃതിയിലൂടെ കടന്നുപോകണം എന്നൊരു മോഹം എന്നിൽ ജനിച്ചത് എന്റെ മകനോടൊപ്പമാണ്. കുഞ്ഞു കവിളിൽ വിരിയുന്ന പുഞ്ചിരികൾ അവരുടെ കുസൃതികൾ എത്ര കൗതുകകരമാണ് അവയൊക്കെ, എങ്കിൽ ഉണ്ണിക്കുട്ടൻ എന്ന കുസൃതിക്കുരുന്നിന്റെ ഒരു ദിവസം അത്രത്തോളം ബ്രിഹത്തായി വർണിക്കപ്പെട്ടിട്ടുള്ള ഉണ്ണിക്കുട്ടന്റെ ലോകം എത്രത്തോളം ആസ്വാദ്യകരമാകും... ഉണ്ണിക്കുട്ടന്റെ ലോകം ഞാൻ വളരെ പതിയെ വായിച്ചു തുടങ്ങിയ ഒരു കൃതിയാണ് ഓരോ നുറുങ്ങും പൊട്ടും പൊടിയും ഒക്കെ വളരെ വിപുലമായി ഭാവനയിൽ നെയ്തെടുത്തു വായിച്ച ഒന്ന്. നമ്മുടെ ഒക്കെ ബാല്യകാല സ്‌മൃതികൾ അണമുറിയാതെ നമ്മിലേക്ക് ഒഴുകി ഒഴുകി പെരുകി ഒരു മഹാ പ്രവാഹം പോലെ അവ നമ്മി�� നിറയും ഉണ്ണിക്കുട്ടന്റെ ലോകത്തിലൂടെ. എനിക്കേറെ അതിശയം തോന്നിയ ഘടകം ഒരു കൊച്ചു കുട്ടിയുടെ ഒരു ദിവസത്തെ കുറിച്ച് നൂറ്റിഇരുപതിൽ പരം താളുകളിൽ വർണ വിസ്മയം തീർത്തിരിക്കുന്നു. ഉണ്ണിക്കുട്ടന്റെ ജ്യേഷ്ഠ സഹോദരൻ അനുജത്തി അച്ഛൻ അമ്മ മുത്തശ്ശി മുത്തശ്ശൻ കുട്ടൻ നായർ എന്നീ പ്രധാന കഥാപാത്രങ്ങൾക്ക് പുറമെ അത്രത്തോളം പ്രാധാന്യമില്ലാത്തതും കഥാഗതിക്ക് അനിവാര്യമായതുമായ മറ്റു ചില ചെറു ���ഥാപാത്രങ്ങളിലുമായി കഥ മുൻപോട്ട് പോകുന്നു അതിനാൽ കഥാപാത്രങ്ങളുടെ അതിപ്രസരം കഥാതന്തുവിനെ വഴിതിരിച്ചു വിടുന്നില്ല. ആവർത്തന വിരസതയുടെ അലോസരപ്പെടുത്തൽ ഒരിടത്തുപോലും ദർശിക്കുവാൻ സാധിക്കുന്നില്ല എന്നതിലുപരി പുലരിയുടെ ആദ്യ കണം മുതൽ ഉണ്ണിക്കുട്ടന്റെ മിഴികൾ വീഴ്ചയുടെ തളർച്ചയാൽ മൂടപ്പെടുംവരെയുള്ള, നിദ്ര അവനെ തഴുകി കടന്നുപോകും വരെയുള്ള നുറുങ്ങു സങ്കല്പംങ്ങൾ പോലും കാഴ്ച്ചക്കപ്പുറമല്ല ഉണ്ണിക്കുട്ടന്റെ ലോകം എന്നൊരനുഭൂതി നമ്മളിൽ ഉളവാക്കാത്തക്ക വിധത്തിൽ അവതരിപ്പിക്കുവാൻ കഥാകൃത്തിനു സാധിച്ചിരിക്കുന്നു. നാട്ടിൻ പുറത്തിന്റെ നന്മകളും. തൊണ്ണൂറുകളുടെ അവസാന വർഷങ്ങളിലോ ഇരുപതാം നൂറ്റാണ്ടിലോ ജനിച്ച പുതു തലമുറയിൽപ്പെട്ട പലരും കണ്ടിട്ടില്ലാത്തോ അല്ലെങ്കിൽ ഇനിയൊരിക്കലും കാണുവാൻ കഴിയാത്തതോ ആയ ഒരു ലോകം നമുക്ക് ഉണ്ണിക്കുട്ടന്റെ ലോകം എന്ന കൃതിയിൽ ഒരു ബ്രിഹത്തായ ചിത്രം പോലെ കാണുവാൻ കഴിയും. കേവലം ചൊക്ലി പട്ടിക്കും, കഴുത്തിൽ കിങ്ങിണി കെട്ടിയ ആട്ടിൻ കുട്ടിയും, തൊടിയിൽ നിന്നും വെയില് കായുവാൻ മുറ്റത്തേക്ക് ഓടിയെത്തുന്ന ഓന്തും, ഓടം തട്ടിയെടുത്തു പറന്നു പോയ കാക്കയും, ഉറിയിൽ തൂക്കിയിട്ടിരിക്കുന്ന മത്തങ്ങകളും, ഓലപ്പന്തും, മഞ്ഞതുമ്പികളും ഒക്കെ കൂടി ഗ്രാമീണതയുടെ നന്മകളിലേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്നു... കാലം നീങ്ങുകയാണ് കാലത്തിനൊപ്പം ഉണ്ണിക്കുട്ടനും വളരുകയാണ്...
അഞ്ചാം ക്ലാസ്സിലെയോ ആറാം ക്ലാസ്സിലെയോ (കൃത്യമായി ഓർക്കുന്നില്ല) മലയാളം സെക്കന്റ് പേപ്പർ പാഠപുസ്തകത്തിലുണ്ടായിരുന്ന മനോഹരമായ ഒരു ഭാഗത്തിന്റെ പൂര്‍ണ്ണരൂപത്തിലായുള്ള 'ഉണ്ണികുട്ടന്റെ ലോകം' വായിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമായി വാങ്ങിക്കുമ്പോഴാണ്. എപ്പോൾ എടുത്ത് വായിച്ചാലും കുട്ടികാലത്ത് എത്തിപ്പെട്ടത് പോലെയുള്ള ഗൃഹാതുരുത്വവും കൈവിട്ട് പോയ നിഷ്കളങ്കതയും നന്മയും മനസ്സിൽ നിറഞ്ഞ് വരും.
ഉണ്ണികുട്ടന്റെ ഒരു ദിവസം എന്ന ആദ്യ ഭാഗമാണ് കൂടുതൽ ആകർഷകമായി തോന്നിയത്. നാല് വയസ്സുകാരനായ ഉണ്ണികുട്ടൻ രാവിലെ ഉറക്കമെണീക്കുമ്പോള്‍ മുതല്‍ അവന്റെ കുഞ്ഞികണ്ണുകളിലൂടെ കാണുന്ന അവന്റെ ലോകം. അവന്റെ അച്ചനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും മൂത്ത സഹോദരനായ കുട്ടേട്ടനും അനിയത്തിയായ അമ്മിണിയും കാര്യസ്ഥനായ കുട്ടൻ നായരും പുറം പണിക്ക് വരുന്ന കാളിയമ്മയും മുണ്ടിയും ചേർന്ന അവന്റെ കൊച്ചുലോകം. കേരളത്തിലെ ഒരു ഉന്നത സവർണ്ണ കുടുംബത്തിൽ ജനിച്ച ഉണ്ണികുട്ടന്റെ വളരെ നീണ്ട കാലയളാവായ ഒരു ദിവസം അത്യാകർഷകമായി അവതരിപ്പിക്കുന്നതിൽ നന്തനാർ വിജയിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഓരോ മലയാളിയുടേയും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഈ ഉണ്ണികുട്ടൻ. ഈ നോവൽ വായിക്കുന്ന ആരേയും അവരുടെ കുട്ടിക്കാലത്തേക്ക് തിരിച്ച് കൊണ്ടൂപോകാനുള്ള ശക്തി ഇതിലെ വാക്കുകൾക്കുണ്ട്.
ജിജ്ഞാസുവായ ഉണ്ണികുട്ടന്റെ കണ്ണൂകളിലൂടെ ആ കാലത്തെ കൊയ്ത്തും മെതിയും കളം പാട്ടും, വാഴക്കുല പഴുപ്പിക്കാനായി മണ്ണിൽ കുഴിയെടുത്ത് കുഴിച്ചിടുന്ന രീതിയും, തുള്ളിക്കൊരു കുടം പോലെ പെയ്യുന്ന മഴയും, ഊണിന് ശേഷം മുറുക്കുന്ന മുത്തശ്ശനും മുത്തശ്ശിയും, മഞ്ഞത്തുമ്പികളും, കിങ്ങിണികെട്ടിയ ആട്ടിങ്കുട്ടിയും, ഓലപ്പന്തും, ചൊക്ലി പട്ടിയും, കാക്കയും, ഓന്തും, ഒക്കെയായി ആ ഗ്രാമീണ ഓർമ്മകളിലേക്ക് നമ്മളും ഓടിപ്പോവും.
ഉണ്ണികുട്ടൻ സ്കൂളിൽ എന്ന ഭാഗത്തിൽ കഥ പറയുന്ന രാധടീച്ചറും മനസ്സിനോട് ചേർന്ന് നിൽക്കുന്ന കഥാപാത്രമാണ്.
ഉണ്ണികുട്ടൻ വളരുന്നു എന്ന മൂന്നാം ഭാഗം വളരെ പെട്ടെന്ന് അവസാനിപ്പിച്ചത് പോലെ തോന്നി. നോവലിന്റെ അവസാനം കഥാകൃത്ത് പറഞ്ഞ് നിർത്തിയത് “ഉണ്ണികുട്ടൻ വളരുന്നു” എന്നാണ്. ഉണ്ണികുട്ടൻ അവിടെ വളർന്നുകൊണ്ടിരിക്കുമ്പോൾ തിരിച്ച് ഉണ്ണികുട്ടന്റെ പ്രായത്തിലേക്ക് പോവാൻ തോന്നുന്ന എനിക്ക് എന്റെ ആ പഴയ കുട്ടിക്കാലത്തെ മനസ്സാണ്. ഒരു ദിവസമെങ്കിലും അങ്ങനെ ഒന്നുകൂടി ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..
A perfect illustration of the life of a toddler from upper caste Kerala from the 1980s. The author has successfully got into the shoes of the child ‘Unnikkuttan’ and described very minute elements of his surroundings through his eye. The story element of the novel is trivial but the author has killed it with details so much so that you will be able to visualise everything. The novel took me back to my childhood and through Unnikkuttan I was seeing myself. You may also find yourself in despair at times due to the subtle things that had in your childhood which you miss at present. The author has also brought up the socioeconomic and caste related inequalities through the elders of the family contrast to the the naive and prejudice less approach of Unnikkuttan towards everyone. This novel also will teach you that how important and complex is the process of upbringing of a child and how each and every minute thing matters for a child. A child should be loved and also parents must appreciate his curiosity as early years of life of a child is the time where maximum growth of brain is happening and his future depends on what his family has feeds in this age. In my opinion every malayali will love this novel.
ചില പുസ്തകങ്ങൾ വായിക്കുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു സുഖമുണ്ടല്ലോ.. ഗൃഹാതുരത്വം നിറയുന്ന പല തരം ഓർമ്മകൾ അവ ഇങ്ങനെ മനസ്സിലേക്ക് കൊണ്ട് തരും..
' ഉണ്ണിക്കുട്ടന്റെ ലോകം' ഒരു നിധി പോലെയാണ് തോന്നിയത്.. ചില പുസ്തകങ്ങൾ അങ്ങനെയാണ്..
എത്ര മനോഹരമായ എഴുത്താണ് നന്തനാരുടേത്..! ഒരിക്കലും തിരിച്ചു വരാത്ത നന്മയുടെ, നിഷ്കളങ്കതയുടെ ആ കാലം.. ആ ഗ്രാമഭംഗി.. അതിന്റെ നൈർമല്യം.. എത്ര വായിച്ചാലും മതി വരുന്നില്ല..
ഉണ്ണിക്കുട്ടൻ കാണുന്ന കാഴ്ചകൾ, നമുക്കും കൂടെ വിശദമായി അതി സൂഷ്മയായി കാണിച്ചു തരികയാണ് എഴുത്തുകാരൻ ഈ പുസ്തകത്തിൽ..
അവന്റെ തറവാട്, അവിടുത്തെ ആളുകൾ, അവന്റെ ഗ്രാമം, പള്ളിക്കൂടം, പ്രകൃതി.. ഇതൊക്കെ എനിക്കും എവിടെയൊക്കെയോ പരിചതമാണ്.. ഇതൊക്കെ ഞാനും പൂർണമായി അല്ലെങ്കിലും കണ്ടിട്ടും അനുഭവിച്ചിട്ടുമുണ്ട്..
ഉണ്ണിക്കുട്ടന്റെ ലോകം, ഉണ്ണിക്കുട്ടൻ സ്കൂളിലേക്ക്, ഉണ്ണിക്കുട്ടൻ വളരുന്നു എന്നീ മൂന്നു ഭാഗങ്ങളായാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്..
ഉണ്ണിക്കുട്ടൻ വളർന്ന ആ കാലമൊക്കെ ഒരുപാടു മാറി.. ഗ്രാമവും ഗ്രാമഭംഗിയുമൊക്കെ ഏറെ മങ്ങി.. എങ്കിലും പഴമയുടെ ഈ വായനക്ക് ഇന്നും വല്ലാത്തൊരു സുഖമുണ്ട്..
ഉണ്ണിക്കുട്ടൻ വളരണ്ട.. ആ കാലവും മാറേണ്ട.. അവൻ ആ കൊച്ചുകുട്ടിയായി കാഴ്ചകളൊക്കെ കണ്ട്, കുറുമ്പ് കാട്ടി പാടത്തും തൊടിയിലുമൊക്കെ ഇങ്ങനെ ഓടി കളിക്കട്ടെ..
.
.
.
📚Book - ഉണ്ണിക്കുട്ടന്റെ ലോകം ✒️Writer- നന്തനാർ 📜Publisher- dcbooks
ഉണ്ണിക്കുട്ടൻ എന്ന ചെറിയ കുട്ടിയുടെ കണ്ണിലൂടെ വിസ്മയകരമായ ഒരു ലോകത്തെ കാണിക്കുകയാണ് എഴുത്തുകാരൻ ഈ പുസ്തകത്തിലൂടെ. ചെടികളും തൊടികളും വേട്ടാളന്‍കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും ഉണ്ണിക്കുട്ടനോട് വര്‍ത്തമാനങ്ങള്‍ പറഞ്ഞു. അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും കുട്ടന്‍നായരും അടങ്ങുന്നതാണ് അവന്റെ ലോകം. വേനലും മഞ്ഞും മഴയും ഉണ്ണിക്കുട്ടന്റെ ലോകത്ത് ആയിരമായിരം വര്‍ണ്ണ ങ്ങള്‍ നെയ്തു. വിഷുവും ഓണവും തിരുവാതിരയും അവന്റെ ഹൃദയത്തെ ഉമ്മവച്ചുണര്‍ത്തി. ഒരു കുരുന്നു ഹൃദയത്തിന്റെ ആഹ്ലാദത്തിന്റെ, കുസൃതിത്തരിപ്പുകളുടെ, വിസ്മയങ്ങളുടെ, കൊച്ചുകൊച്ചു ദുഃഖങ്ങളുടെ കഥയാണ് ഈ നോവല്‍.
പണ്ട് അഞ്ചാം ക്ലാസ്സിലോ മറ്റോ പഠിക്കാനുണ്ടായിരുന്ന ഒരു ചെറിയ ഭാഗം... അതായിരുന്നു ഈ ബുക്കിലേക്ക് എത്തിച്ചത്. അന്ന് പഠിച്ച ഭാഗത്തിന്റെ ബാക്കി അറിയാൻ നാട്ടിലെ വായനശാലയിൽ പോയി കണ്ടു പിടിച്ചു വായിച്ച നോവൽ. എന്റെ കുട്ടിക്കാലത്തൊന്നും അനുഭവിക്കാൻ പറ്റാതെ പോയൊരു ഗൃഹാതുരത്വം അന്ന് വായിച്ചറിയാൻ പറ്റി... ഉണ്ണിക്കുട്ടന്റെ കുഞ്ഞു ലോകവും അവന്റെ നിഷ്കളങ്കമായ സംശയങ്ങളും ചോദ്യങ്ങളും ഇന്നും ഏറെ പ്രിയപ്പെട്ടതായി തന്നെ നിൽക്കുന്നു.
Unnikuttante lokamis an illusion created by Nandanar. Here the storyteller has beautifully portrayed the worries of a little cherry boy named Unnikuttan. Unnikuttante lokam is a novel that gives great importance to family relationships. When we read the Unnikuttante lokham our mind goes back to the old times without even knowing it. The storyteller has completed this story without being boring
റേറ്റ് ചെയ്യാൻ താത്പര്യമില്ല. ഒര് ചെറിയ കുട്ടിയുടെ ദിവസങ്ങളിലേക്കുള്ള ഒര് എത്തി നോട്ടം ആയിരുന്നു ഈ പുസ്തകം ഒപ്പം സ്വന്തം ബാല്യകാലത്തേക്കുള്ള ഒര് യാത്രയും. ഈ പുസ്തകത്തിലെ വരികളല്ല ഞാൻ ആസ്വദിച്ചത് പകരം ഇത് സമ്മാനിച്ച ഓർമ്മകൾ ആണ് .
കുട്ടിക്കാലത്ത് വായിച്ചപ്പോൾ ഇഷ്ടപ്പെട്ടിരുന്ന പുസ്തകം.
ഇരുപത് വർഷങ്ങൾക്ക് ഇപ്പുറം നൊസ്റ്റാൾജിയ മൂത്ത് വീണ്ടും വായിച്ചപ്പോൾ ജാതീയതയുടെ ഗ്ലോറിഫിക്കേഷൻ ഇങ്ങനെ ആദ്യാവസാനം നിറഞ്ഞു നിന്നത് കാരണം എന്തോ ഈ പഴയ സുഖം കിട്ടിയില്ല.