10 ചെറുകഥകളുടെ സമാഹാരം. പൂച്ചക്കുട്ടികളുടെ വീട്, പാനിപ്പെട്ടിലെ യുദ്ധം, ബോലാറാം, അത്രയ്ക്കൊന്നും പ്രാധാന്യം ഇല്ലാത്ത കാര്യങ്ങളെ കുറിച്ച്, മൃത്യു, പൂച്ചക്കുട്ടികളുടെ വീട് 2,ഒരു പൂക്കാലത്തിനു വേണ്ടി, ഒരു ഇടവേളയുടെ അറുതി, ഗുരുസ്മരണ, നളിനകാന്തി എന്നിവയാണവ. പൂച്ചക്കുട്ടികളുടെ വീട് എന്ന കഥയിൽ മക്കളില്ലാത്ത ദമ്പതികൾ പൂച്ചയെ സ്വന്തം കുഞ്ഞിനെ പോലെ സ്നേഹിക്കുകയും പരിലാളിക്കുകയും ചെയ്യുന്നു. പാനിപ്പട്ട് യുദ്ധം എന്ന കഥയിൽ കാൻന്റീൻ സൂപ്പർവൈസർ ആവാൻ വേണ്ടി ജോലിക്ക് ഇൻറർവ്യൂ വന്ന ആളോട് പാനിപ്പട്ട് യുദ്ധത്തെ പറ്റി ചോദിക്കുന്നതും രസകരമായ മറുപടി കിട്ടുന്നതുമാണ് പറയുന്നത്. ബോലാറാം എന്ന കഥയിൽ അയാളുടെ മകനെ പഠിപ്പിച്ചിട്ടും ജാതിയിൽ കുറഞ്ഞവരാണ് എന്ന പേരിൽ അനുഭവിക്കുന്ന വിവേചനങ്ങളും അയാളുടെ മരണവുമാണ് പങ്കുവയ്ക്കുന്നത്. നമ്പ്യാർ മാഷിന്റെ ജീവിതവും അദ്ദേഹത്തിനെ അദ്ദേഹത്തിൻ്റെ ശിഷ്യർ സ്മരിക്കുന്നതുമാണ് പറയുന്നത്. പുതിയ വീട് വെച്ചിട്ട് അതിന് നളിനകാന്തി എന്ന് പേരിടുന്നതും അതിന്റെ ന്യായീകരണങ്ങളും ഒക്കെയാണ് പറയുന്നത് അവസാന കഥയായ നളിനകാന്തിയിൽ പറയുന്നത്.