9 ചെറുകഥകളുടെ സമാഹാരം. ഒരു പകൽക്കിനാവ്, സുനന്ദയുടെ അച്ഛൻ, ദേശ് ഒരു ഹിന്ദുസ്ഥാനി രാഗം, അബുദാബി, ഒരു കള്ള കഥ, ഒരു പഴയ കഥ, ശവദാഹം, നായ്ക്കളും മനുഷ്യന്മാരും, കടൽ എന്നിവയാണവ. മനസ്സിൽ തങ്ങി നിൽക്കുന്ന കഥകൾ ഒന്നുമില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അബുദാബിയും ശവദാഹവും നായ്ക്കളും മനുഷ്യന്മാരുമാണ് അൽപമെങ്കിലും വായനാസുഖം തന്നത്.
അബുദാബി എന്ന കഥ അവിടെ നടത്തിയ കഥാമത്സരത്തിൽ വിജയികളെ നിർണയിക്കാനായി നാട്ടിലുള്ള ഒരു എഴുത്തുകാരനെ ഈ കഥകളുമായി സമീപിക്കുന്നതാണ് പറയുന്നത്. ശവദാഹം എന്ന കഥ വേറിട്ട വഴിയിലൂടെ തന്നെയാണ് നടക്കുന്നത്. നായ്ക്കളും മനുഷ്യൻമാരും, നായകളോട് സ്നേഹം കാണിക്കുന്ന ഒരു കുടുംബത്തെയും അവരെ നഖശിഖാന്തം എതിർക്കുന്ന നാട്ടുകാരെയും കാണാം.