Jump to ratings and reviews
Rate this book

Kathikante Panippura

Rate this book
It's a How-To book for writing stories by the master writer of Malayalam, M T vasudevan Nair. He shares his writing experiences and thoughts. A must-read for upcoming writers.

76 pages, Kindle Edition

First published September 1, 1963

29 people are currently reading
232 people want to read

About the author

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍. 1933 ജൂലൈ 15-ന് പൊന്നാനിക്കടുത്ത് കൂടല്ലൂരില്‍ ജനിച്ചു. അദ്ധ്യാപകനായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപര്‍, പിന്നീട് പത്രാധിപര്‍ (1956-'81). മാതൃഭൂമി പീരിയോഡിക്കല്‍സ് എഡിറ്റര്‍ (1988-'99). കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), ഓടക്കുഴല്‍ അവാര്‍ഡ് (വാനപ്രസ്ഥം), ജ്ഞാനപീഠ പുരസ്‌കാരം എന്നിവ ലഭിച്ചു. തിരക്കഥയ്ക്കുള്ള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ പലതവണ കിട്ടി. നിര്‍മ്മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള 1974-ലെ ദേശീയ അവാര്‍ഡും. കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെയും ഡി.ലിറ്റ് ബഹുമതി. 2004-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.

Madath Thekkepaattu Vasudevan Nair, popularly known as M. T., was an Indian author, screenplay writer and film director. He was a prolific and versatile writer in modern Malayalam literature, and was one of the masters of post-Independence Indian literature. Randamoozham, which retells the story of the Mahabharata from the point of view of Bhimasena, is widely credited as his masterpiece.
At the age of 20, as a chemistry undergraduate, he won the prize for the best short story in Malayalam for Valarthumrigangal at World Short Story Competition jointly conducted by New York Herald Tribune, Hindustan Times, and Mathrubhumi. His first major novel, Naalukettu (The Legacy), written at the age of 23, won the Kerala Sahitya Akademi Award in 1958. His other novels include Manju (Mist), Kaalam (Time), Asuravithu (The Demon Seed), and Randamoozham (The Second Turn). The emotional experiences of his early days went into his novels, and most of his works are oriented towards the basic Malayalam family structure and culture. His three novels set in traditional tharavads in Kerala are Naalukettu, Asuravithu, and Kaalam.
Nair was a screenwriter and director of Malayalam films. He directed seven films and wrote the screenplay for around 54 films. He won the National Film Award for Best Screenplay four times, for: Oru Vadakkan Veeragatha (1989), Kadavu (1991), Sadayam (1992), and Parinayam (1994), which is the most by anyone in the screenplay category. In 1995 he was awarded the highest literary award in India, Jnanpith, for his overall contribution to Malayalam literature. In 2005, India's third highest civilian honour, Padma Bhushan, was awarded to him.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
53 (30%)
4 stars
74 (42%)
3 stars
38 (21%)
2 stars
7 (4%)
1 star
1 (<1%)
Displaying 1 - 12 of 12 reviews
Profile Image for Subin PT.
39 reviews4 followers
December 28, 2025
Gems from the book,

ഞാൻ എനിക്കു നൽകിയ താക്കീതുകൾ (കഥയെഴുത്ത് ഗൗരവമേറിയ കാര്യമായി സ്വീകരിച്ച കാലത്ത്) ഇവയാണ്:
1. കഥാപാത്രങ്ങൾ പ്രസംഗിക്കരുത്. സാധാരണ മനുഷ്യരെപ്പോലെ ആവശ്യത്തിനു മാത്രം സംസാരിച്ചാൽ മതി.
2. അവർക്കു ദുഃഖമുണ്ടെങ്കിൽ അതു വായനക്കാർക്കു മനസ്സിലാക്കിക്കൊടുക്കേണ്ട ചുമതലയുണ്ട് കാഥികന്. ‘ഹൃദയം തുണ്ടുതുണ്ടായി, പൊട്ടിപ്പൊട്ടിക്കരഞ്ഞു; കണ്ണീർച്ചാലുകൾ കൂലംകുത്തി ഒഴുകി’ എന്നൊക്കെ കമന്‍ററി നടത്താൻ കാഥികൻ വേണ്ട.
3. ‘അന്ന് കരഞ്ഞുകൊണ്ടാണ് മകൻ കയറിവന്നത്’ എന്ന് എഴുതേണ്ടിടത്ത് സ്വപുത്രൻ ബാഷ്പാകുലനേത്രങ്ങളോടെയാണ് മാതാവിന്‍റെ സവിധത്തിലെത്തിയത് എന്നെഴുതിയാൽ എന്നെ തല്ലണം.
Profile Image for Sandeep Kumar.
49 reviews2 followers
June 24, 2020
“മുമ്പ് കഥകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന മനുഷ്യരുടെ വയറാണ് പലപ്പോഴും സംസാരിച്ചിരുന്നത്. ഇപ്പോൾ ഹൃദയമാണ് കൂടുതൽ സംസാരിക്കുന്നത്. ഇതൊരു evolution process മാത്രമാണ്. ആരും ആരെയും കുറ്റപ്പെടുത്താൻ നോക്കേണ്ട. പഴയ തലമുറയും പുതിയ തലമുറയും എല്ലാം സർഗാത്‍മക പരിവർത്തനത്തിന്‍റെ ഓരോ ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. ഞാനോ നീയോ കേമൻ എന്ന പ്രശ്നം വെറും വങ്കത്തമാണ്.” കഥയുടെ രംഗത്തേക്ക് കടന്നുവരാനാശിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടാകും ഈ പുസ്തകം
Profile Image for Aswathy Ithalukal.
78 reviews24 followers
November 28, 2022
പുസ്തകം : കാഥികന്റെ പണിപ്പുര
എഴുത്തുകാരൻ : എം.ടി

" അലസതയുടെ ആതിഥ്യം സ്വീകരിച്ചു കൊണ്ട് കസേരയിൽ വളഞ്ഞൊടിഞ്ഞു കിടക്കുന്ന നേരത്താണ് അപ്രതീക്ഷിതമായി ഒരു കഥയുടെ ആശയം മനസിലേയ്ക്ക് കടന്നു വരുന്നത്.നിശബ്ദമായി കരയുകയും വേദനയോടെ മന്ദഹസിക്കുകയും ചെയ്ത നിമിഷങ്ങൾ ഹൃദയത്തിൽ വീണ്ടും ഉയിർതെഴുന്നേറ്റ് വരും അല്ലെങ്കിൽ ചില വ്യക്തികൾ മനസിലേയ്ക്ക് കടന്നു വരുന്നു. അപ്പോൾ മുൻപ് തീരെ ആലോചിക്കാതെയിരുന്ന ഒരു കഥ എന്റെ മനസിൽ രൂപം കൊള്ളുന്നു. നിർമ്മിച്ചും അഴിച്ചു കൂട്ടിയും താരതമ്യപ്പെടുത്തിയും തീരുമാനത്തിലെത്തി കഴിഞ്ഞു കഴിയുമ്പോഴേക്കും കഥയുടെ പൂർണമായ രൂപം മനസ്സിൽ തെളിഞ്ഞിരിക്കും തുടക്കവും ഒരു ശീർഷകവും കൂടി അത്രയുമായാൽ കഥ ആയി പിന്നീട് എപ്പോൾ വേണമെങ്കിലും അത് കടലാസിലേയ്ക്ക് പകർത്താം.."

എഴുത്തെന്ന നിർമ്മാണ പ്രക്രിയയുടെ പ്രായോഗിക വശങ്ങളെ കുറിച്ച് എം ടി എഴുതുന്ന കുറിപ്പുകൾ ആണ് ഈ പുസ്തകം. കാഥികന്റെ പണിപ്പുര എന്ന ശീർഷകം പോലെ തന്നെ കഥയെഴുത്തുകാരന്റെ പണിപ്പുരയിൽ കഥകൾ എങ്ങനെ ഉണ്ടാകുന്നു അതിലേക്ക് എങ്ങനെ കടക്കുന്നു എന്നിവയെ കുറിച്ചുള്ള അഭിപ്രായങ്ങളും വ്യക്തിപരമായ അനുഭവങ്ങളും കടന്നു വരുന്ന പുസ്തകമാണിത്.

എന്തിനെഴുതുന്നു?
കഥാകാരനിലൂടെ കഥയിലേയ്ക്ക്
നോവലിനെ പറ്റി
ഒരു കഥ ജനിക്കുന്നു
ഏകാന്തപഥിക
കാഥികന്റെ ബാലപാഠങ്ങൾ
എന്നിവയാണ് ഇതിൽ കടന്നു വരുന്നത്.

എന്തിനെഴുതുന്നു എന്നുള്ള ചോദ്യത്തിന് ഉത്തരമായി എം ടി കുറച്ചധികം കാര്യങ്ങൾ കുറിയ്ക്കുന്നുണ്ട്. അവസാന ഭാഗത്തിലേയ്ക്ക് വന്നാൽ അദ്ദേഹം പറയുന്നു.

"അസംതൃപ്തമായ ആത്മാവിനു വല്ലപ്പോഴും വീണു കിട്ടുന്ന ആഹ്ലാദത്തിന്റെ അസുലഭ നിമിഷങ്ങൾക്ക് വേണ്ടി സ്വാതത്ര്യത്തിന് വേണ്ടി ഞാനെഴുതുന്നു.

ആ സ്വാതന്ത്ര്യമാണ് എന്റെ അസ്തിത്വം അതില്ലെങ്കിൽ ഞാൻ കാനേഷുകുമാരി കണക്കിലെ ഒരക്കം മാത്രമാണ് "

കഥയെഴുത്തിനെ കുറിച്ച് കുറിയിക്കുമ്പോൾ ഒരു കഥ പറയുക മാത്രമല്ല എം ടി യുടെ ആഗ്രഹം കഥ അനുഭവിപ്പിക്കുക എന്നത് കൂടിയാണ്. അനുഭവിപ്പിക്കൽ കുറവായ കഥകളുടെ ഈ കാലത്തിൽ ഇത്തരമൊരു അഭിപ്രായത്തിനു ഇപ്പോഴും പ്രസക്തിയുണ്ടെന്നു തോന്നുന്നു...

നോവലിനെ പറ്റിയുള്ള ഇടത്തിൽ,

തന്റെതായ കാലഘട്ടത്തിലെ മൂല്യങ്ങളെ ധർമ്മ സങ്കടങ്ങളെ വേദനകളെ ചൈതന്യങ്ങളെ പ്രതിഫലിപ്പിക്കുക ഈ പരീക്ഷണഫലങ്ങൾക്ക് കിട്ടാൻ പോകുന്ന സ്വീകരണങ്ങൾ ഒട്ടും അഭിലഷണീയമാവില്ല. ലൈംഗിക ഡീറ്റെക്റ്റീവ് നോവലുകൾ (ഇതാണത്രേ ഏറ്റവും പുതിയ മാർക്കറ്റ് ഉള്ള സാഹിത്യം ) കൊണ്ടും തികച്ചും തൃപ്തിപ്പെടുത്തുന്ന ആസ്വാദകലോകത്തിനു ജീവിതമൂല്യങ്ങളെപറ്റി ധാരണകളില്ല. കാലത്തിനൊപ്പം വളർന്നു നിൽക്കുന്ന സാധാരണ മനുഷ്യർ നമ്മെ സംബന്ധിച്ചിടത്തോളം അതിദൂരസ്ഥമായ ഒരാശയും മാത്രമാണല്ലോ? "

"കടന്നു ചെല്ലാത്ത ജീവിത മണ്ഡലങ്ങളുടെ നേരെ കണ്ണടച്ച് നേരത്തെ പറഞ്ഞ കെട്ടിയൊരുക്കിവെച്ച കൊച്ചുവീടുകളെ അനുസ്മരിപ്പിക്കുന്ന കഥാവസ്തുവും ടൈപ്പുകളായ കഥാപാത്രങ്ങളും ഉള്ള നോവൽ സങ്കേതങ്ങളിലേയ്ക്കാണ് ഇനിയും നാം തിരിയുന്നതെങ്കിൽ കാലത്തിന്റെ ഓലപ്പാളികളിൽ വിസ്‌മൃതിയുടെ ചുഴികളിൽ അപ്രത്യക്ഷമാവുന്ന ഒലത്തുരുമ്പുകൾ ആയിരിക്കും നമുക്ക് കിട്ടുന്നത് "

തുടർന്ന് "നിന്റെ ഓർമ്മയ്ക്ക് "എന്ന കഥ എഴുതാനുണ്ടായ സാഹചര്യവും ആ അനുഭവങ്ങളും എം ടി എഴുതുന്നു. സ്വന്തം അനുഭവത്തിലെ സംഭവങ്ങൾ കഥയായി എഴുതേണ്ടി വന്നതിനെ കുറിച്ച്, ആരുടെ ഭാഗത്ത് നിന്നും കഥ പറയണമെന്നുള്ള ചിന്തകളെ കുറിച്ച്, ആ കഥയെ കുറിച്ചുള്ള വേദനകൾ അങ്ങനെ എഴുത്ത് മുന്നോട്ട് പോകുന്നു. എം ടി യുടെ വാക്കുകൾ കടമെടുത്താൽ ഗർഭത്തിലിരുന്നു ഏറ്റവുമധികം എനിക്ക് നോവ് ഏൽപ്പിച്ച ഒരു കഥ അങ്ങനെ ജനിച്ചുവെന്നു പറയട്ടെ...(എന്റെ ഓർമ്മയ്ക്ക് )

കഥയെഴുതുന്ന മനുഷ്യരോടു എം ടി യ്ക്ക് പറയാനുള്ളതാണ് അവസാന ഭാഗത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. അഭിപ്രായങ്ങൾ പലതും ഈ കാലഘട്ടത്തിലും പ്രസക്തിയുണ്ടെന്നു തോന്നുന്നു എഴുത്തുകാർ ഇത്തരമൊരു അഭിപ്രായ പ്രകടനത്തോട് ഇപ്പോൾ യോചിക്കില്ലെങ്കിൽ കൂടി...

"സഹതാപത്തിന്റെ പേരിലും ശക്തിയേറിയ ശുപാർശയുടെ പേരിലും പ്രസിദ്ധീകരണം നേടുന്നത് കൊണ്ട് അതെഴുതിയ ആൾക്കും അയാളുടെ സാഹിത്യ ജീവിതത്തിനും ഒരു മേന്മയും കിട്ടാൻ പോകുന്നില്ല.."

(കാലത്തിനു മീതെ സഞ്ചരിക്കുന്ന വാക്കുകൾ )

അശ്വതി ഇതളുകൾ
Profile Image for Manoj Unnikrishnan.
218 reviews21 followers
May 15, 2024
കഥയെഴുതാൻ ആഗ്രഹിക്കുന്നവർക്കും കഥയെഴുതി തെളിഞ്ഞവർക്കും ഒരു പോലെ മാർഗ്ഗദർശിയാകാവുന്ന സ്വാനുഭവങ്ങളാണ് കാഥികന്റെ പണിപ്പുരയിലൂടെ എം.ടി പറയുന്നത്. ഞാൻ മുൻപേ വായിച്ച കാഥികന്റെ കല യ്‌ക്കൊരു അനുബന്ധം ആണ് ഈ പുസ്തകം. 64 പേജുകൾ മാത്രമുള്ള ചെറിയൊരു പുസ്തകമാണെങ്കിലും ഉള്ളടക്കം വിശാലമായ അനുഭവങ്ങൾ പങ്കുവെക്കുന്നു. ആറ് അദ്ധ്യായങ്ങളായാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നത്.

തനിക്ക് വേണ്ടിയാണ് താൻ എഴുതുന്നതെന്നും അതിന് യാതൊരു തരത്തിലുള്ള ബാഹ്യശക്തികളുടെയും പ്രേരണയില്ലെന്നും എന്തിനെഴുതുന്നു? എന്ന അദ്ധ്യായത്തിൽ വിവരിക്കുന്നു. സാഹിത്യത്തിൽ യാതൊരു കുടുംബപാരമ്പര്യവും ഇല്ലാത്ത എം.ടി ചെറുപ്പത്തിലേ മനസ്സിൽ വേരുറപ്പിച്ചൊരു ആഗ്രഹമാണ് എഴുത്തുകാരനാവുക എന്നത്. അതിനായുള്ള നിരന്തരപരിശ്രമം കവിത, ലേഖനം, കഥ എന്നിങ്ങനെ വിവിധ മേഖലകളിലൂടെ കടന്നു പോയി. കഥയുടെ നിർമ്മാണപ്രക്രിയയിൽ മനസ്സിൽ തോന്നുന്ന ആനന്ദം തന്നെയാണ് എഴുതാനുള്ള ഏറ്റവും വലിയ പ്രേരകം എന്��് വായനക്കാരൻ മനസ്സിലാക്കുന്നു.

ഒരു സിമ്പോസിയത്തിനു വേണ്ടി പത്രാധിപർ അയച്ചു കൊടുത്ത ഒരു ചോദ്യാവലിയും അതിനുള്ള വിശദമായ ഉത്തരങ്ങളുമാണ് കഥാകാരനിലൂടെ കഥയിലേക്ക് എന്ന അദ്ധ്യായത്തിൽ ഉള്ളത്. മലയാള നോവൽ സാഹിത്യവും നോവലിസ്റ്റുകളുടെ സമീപനങ്ങളും ആണ് നോവലിനെപ്പറ്റിയിൽ വിവരിക്കുന്നത്.

സ്വന്തം ജീവിതത്തോട് ഒരുപാട് ഒട്ടിനിൽക്കുന്നൊരു കഥയാണ് നിന്റെ ഓർമ്മയ്ക്ക് എന്ന് എം.ടി പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. തനിക്ക് പത്ത് വയസ്സുള്ളപ്പോൾ, സിലോണിൽ നിന്നും അവധിക്ക് വന്ന അച്ഛന്റെ കൈ പിടിച്ചു വീട്ടിൽ കയറി വന്ന സിംഹളപ്പെൺകുട്ടി തന്റെ സഹോദരിയാണെന്ന് വീട്ടുകാരുടെയും പണിക്കാരുടെയും മുറുമുറുക്കലുകളിൽ നിന്നും മനസ്സിലാക്കുന്നതും, അതിൽ തനിക്ക് മാത്രം ഉള്ളിൽ തോന്നിയ ഗൂഢമായ സന്തോഷവും, അവസാനം അമ്മയോട് വഴക്കിട്ട് അച്ഛൻ അവളുടെ കൈയും പിടിച്ചൊരുനാൾ രാത്രിയിൽ തിരികെ സിലോണിലേയ്ക്ക് പോകുന്നതുമായ കാര്യങ്ങളാണ് നിന്റെ ഓർമ്മയ്ക്ക് പറയുന്നത്. ആ കഥ എഴുതുമ്പോൾ ആരുടെ വീക്ഷണകോണിൽ നിന്ന് വേണം കഥ പറയാൻ എന്നൊരു തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നതും, എഴുതിക്കഴിഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞതും വളരെ ഭംഗിയായി ഒരു കഥ ജനിക്കുന്നു എന്ന അദ്ധ്യായത്തിൽ പറയുന്നു.

അകാലത്തിൽ ആത്മഹത്യയിലൂടെ മലയാള സാഹിത്യത്തിനോടു വിട പറഞ്ഞൊരു കഥാകാരിയാണ് രാജലക്ഷ്മി. തന്റെ കഥകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ കാരണമാണ് അവർ മരണത്തിലേക്ക് സ്വയം നടന്നു കയറിയതെന്ന് മുൻപെവിടെയോ വായിച്ചിട്ടുള്ളതായി ഓർക്കുന്നു. അവരുടെ കഥകൾ യാതൊരുതരത്തിലും മോശമോ സാഹിത്യഗുണം ഇല്ലാത്തതോ ആയിരുന്നില്ല. ജീവിതത്തോട് ഒരുപാട് ഒട്ടിനിൽക്കുന്ന, തീക്ഷ്ണമായ എഴുത്തായിരുന്നുതാനും. എങ്കിലും എന്തിനവർ തന്റെ ജീവിതത്തിന്റെ മുപ്പത്തിനാല് വർഷങ്ങൾ മാത്രം നമുക്ക് നൽകി വിട പറഞ്ഞു എന്നതിനെപ്പറ്റിയുള്ളൊരു പഠനമാണ് ഏകാന്തപഥിക. തന്റെ സമകാലീനയായൊരു കഥാകൃത്തിന്റെ വേർപാടിൽ വേദനിക്കുന്ന എം.ടി യെ ഇതിൽ കാണാം.

ഒരു കഥാകാരനാവാൻ തുനിഞ്ഞിറങ്ങി ലക്ഷ്യം കാണാൻ ശ്രമിക്കുന്നവരും, ഒന്ന് രണ്ടു പരാജയങ്ങൾക്കൊടുവിൽ പരിശ്രമം ഉപേക്ഷിക്കുന്നവരുമായ ചിലരുടെ കത്തുകൾക്ക് മറുപടി പറയുകയാണ് കാഥികന്റെ ബാലപാഠങ്ങൾ. പാതിവഴിയിൽ ഉപേക്ഷിക്കാതെ, അക്ഷീണം മുന്നോട്ടു പോവാൻ, വരുംതലമുറയിലെ കഥാകാരന്മാർക്ക് കഴിയട്ടെ എന്ന ആശംസയും.
Profile Image for Joyal Vs.
11 reviews
November 28, 2025
' കാഥികൻ്റെ കല' കിട്ടിയില്ല. പണിപ്പുര വാങ്ങി.
64 പേജുകൾ മാത്രമുള്ള ചെറിയ പുസ്തകം.
എന്നാൽ , ഈ പറയുന്ന 64 പേജുകൾ, അങ്ങനെ വായിച്ചു തീർത്തു എന്ന് പറയാൻ കഴിയുന്ന ഒന്നല്ല.
കാരണം , നിങ്ങൾ - പ്രത്യേകിച്ച് ഒരു എഴുത്തുകാരൻ/എഴുത്തുകാരി ആവണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ - വായിച്ചു തീർന്നുവെന്ന് കരുതിയ ഈ പുസ്തകത്തിലേക്ക് പലയാവർത്തി തിരിച്ചു വരുമെന്നത് സംശയമില്ലാത്ത കാര്യമാണ്.

എംടിയെന്ന എഴുത്തുകാരൻ്റെ മാത്രമല്ല പരന്ന വായനക്കാരൻ്റെ കൂടി മനസ്സിലൂടെയുള്ള സഞ്ചാരമാണ് വായനക്കാരന് ഈ പുസ്തകം സമ്മാനിക്കുന്നത്.

രണ്ടാം അദ്ധ്യായത്തിലെ ചോദ്യോത്തരഭാഗം ചോദ്യം- ഉത്തരം എന്നിങ്ങനെ നൽകാതെ ചോദ്യങ്ങൾ തുടർച്ചയായും അതിനു ശേഷം ഉത്തരങ്ങൾ തുടർച്ചയായും നൽകിയത് ചെറുതായി അലോസരപ്പെടുത്തി.

താൻ എങ്ങനെ എഴുത്തുകാരനായി എന്നതും, ആ യാത്രയിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെന്തെല്ലാമായിരുന്നു എന്നതും, വിശദമാക്കുന്ന അത്മകഥാംശമുള്ള ഭാഗങ്ങളും , 'നിൻ്റെ ഓർമയ്ക്ക് ' എന്ന കഥയുടെ പിന്നിലെ നിർമാണ പ്രക്രിയ എങ്ങനെയായിരുവെന്നത് വിവരിച്ച ഭാഗങ്ങളും എനിക്ക് വളരെയേറെ ഇഷ്ടമായി.



4/5
Profile Image for Tez Treesa Joseph.
41 reviews1 follower
October 18, 2025
കാഥികന്റെ പണിപ്പുര വായിച്ചപ്പോൾ ലഭിച്ചത് തികച്ചും ഒരു പുതിയ അനുഭവമാണ്. ഇതൊരു പുസ്തകം എന്നതിലുപരി, മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്റെ എഴുത്തുമുറിയിലേക്ക് കടന്നുചെല്ലാനുള്ള ഒരവസരമാണ്. ഓരോ കഥയും നോവലും പിറവിയെടുക്കുന്നതിന് പിന്നിലെ ചിന്തകളും നിരീക്ഷണങ്ങളും അദ്ദേഹം ലളിതമായി പങ്കുവെക്കുമ്പോൾ, നമ്മൾ ആ സൃഷ്ടിയുടെ ഭാഗമാവുന്നത് പോലെ തോന്നും.ഒരു സാധാരണ വായനക്കാരനെ സംബന്ധിച്ചിടത്തോളം, ഇത് എം.ടി.യോടൊപ്പം ഇരുന്ന് അദ്ദേഹത്തിന്റെ എഴുത്തിനെക്കുറിച്ച് സംസാരിക്കുന്നത് പോലെയായിരുന്നു. കഥാപാത്രങ്ങളെ എങ്ങനെ കണ്ടെത്തുന്നു, കഥാസന്ദർഭങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നു, ഭാഷയെ എത്രമാത്രം സൂക്ഷ്മതയോടെ ഉപയോഗിക്കുന്നു എന്നെല്ലാം വായിച്ചറിയുന്നത് വളരെ കൗതുകകരമായിരുന്നു.
എഴുതാൻ ആഗ്രഹിക്കുന്നവർക്കും, എം.ടി.യുടെ കൃതികളെ സ്നേഹിക്കുന്നവർക്കും ഇതൊരു മികച്ച വഴികാട്ടിയാണ്. ഓരോ വായനക്കാരനും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണിത്.
Profile Image for Fayyas.
6 reviews1 follower
October 31, 2020
Very good book for anyone wanting to come to the world of literature. Advices from a giant of Malayalam literature on what it takes to be a writer and what an author might consider while writing a story.
Profile Image for Athira Mohan.
80 reviews62 followers
December 27, 2020
"ഇന്നാകട്ടെ ജീവിതത്തിനൊരു ശൂന്യതയുണ്ട്, ഏകസ്വരതയുണ്ട്, വിരസതയുണ്ട്. ഈ ശൂന്യതയിൽ നിന്ന് കോരിയെടുത്താണ് ഇന്നും മിക്കവാറും നാളെയും നമുക്ക് നിർമാണം നടത്തേണ്ടത് " a timeless read on the craft of writing.
2 reviews
January 2, 2021
MT says the hardships of a real writer but he never exaggerate the life ,he lets readers to explore from his reality...
Profile Image for Santy.
62 reviews4 followers
September 10, 2023
A writing on 'writing' specifically on stories.
Profile Image for Akhil Prabhakaran.
48 reviews
December 30, 2025
ആരും എന്നെ ആശ്രയിക്കുന്നില്ല. ആരും എന്നെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന രോദനം ആരെയും എവിടെയും എത്തിക്കുനില്ല 🔥

ഈ വായന ഏവർകും ഒരു വഴികാട്ടി ആകുമെന്നതിനു സംശയം ഇല്ല ❤️

Must read ❤️
Profile Image for Anju Vincent.
72 reviews32 followers
February 25, 2021
അംഗീകാരം, വരുമാനം, സ്ഥാനക്കയറ്റത്തിന് ഉള്ള സാധ്യതകൾ എന്നിവയൊന്നും സാഹിത്യകാരന്റെ പ്രോസ്പെക്ടസിൽ പെടുന്നതല്ല. അനുഭവങ്ങളിൽനിന്നാണ് തനിക്ക് ആവശ്യമായ പ്രമേയങ്ങൾ എഴുത്തുകാരൻ കണ്ടെടുക്കുന്നത് എന്ന് സാമാന്യമായി പറയാറുണ്ട്. പക്ഷേ ഒരു സാധാരണ വ്യക്തിയുടെ ജീവിതാനുഭവങ്ങൾ എത്ര പരിമിതമാണ്! അതിവിചിത്രവും അത്ഭുതകരവുമായ ജീവിതാനുഭവങ്ങൾ ഉള്ളവരാണ് ചുറ്റുമുള്ള പലരും. പക്ഷേ അവർ എഴുത���തുകാർ ആവുന്നില്ല. അസാധാരണമായ അനുഭവങ്ങൾ മാത്രം കൈമുതലായുള്ളവർ പിന്നെ എങ്ങനെ എഴുത്തുകാരായി മാറുന്നു? സാധാരണമെന്നു പ്രത്യക്ഷത്തിൽ തോന്നാവുന്ന അനുഭവങ്ങളിൽ അസാധാരണമായ ചില ഭാവതലങ്ങൾ കണ്ടെത്താൻ കഴിയുന്നത് കൊണ്ടാണ് ഒരാൾക്ക് എഴുതാൻ കഴിയുന്നത്.

'കഥകൾ ഒളിപ്പിച്ച ദേശം' എന്ന ലേഖനത്തിൽ എം ടി എഴുതിയ ഏതാനും വരികളാണ് ഇവ. കാഥികന്റെ പണിപ്പുര എന്ന പുസ്തകത്തിൻറെ അന്തസത്ത മുകളിൽ പറഞ്ഞ വരികൾ ആണെന്ന് പറയാം. ഒരു സാഹിത്യകാരന്റെ യഥാർത്ഥ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് എം ടി. എന്തിനെഴുതുന്നു, കഥാകാരനിലൂടെ കഥയിലേക്ക്, നോവലിനെപ്പറ്റി, ഒരു കഥ ജനിക്കുന്നു, ഏകാഥപതിക, കാഥികന്റെ ബാലപാഠങ്ങൾ
തുടങ്ങിയ ലേഖനങ്ങളുടെ ഒരു സമാഹാരമാണ് ഇൗ പുസ്തകം.

എംടി അദ്ദേഹത്തിൻറെ എഴുത്ത്, എഴുതാൻ ഇടയായ സാഹചര്യങ്ങൾ, ചില കഥാപാത്രങ്ങളും അവർ പിറവിയെടുത്ത സാഹചര്യങ്ങളും അദ്ദേഹത്തിന് പ്രിയപ്പെട്ട എഴുത്തുകാരുടെ രചനകൾ എന്നിവയെക്കുറിച്ചെല്ലാം വായനക്കാരുമായി പങ്കുവെക്കുന്നു. അവസാനത്തെ ലേഖനം എഴുതാൻ ആഗ്രഹിക്കുന്ന, സാഹിത്യകാരൻ ആവാൻ ഇഷ്ടപ്പെടുന്ന ഓരോരുത്തർക്കും വേണ്ടിയുള്ള ഒരു കത്താണ്.

നിങ്ങൾ ഒരു എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നു എങ്കിൽ തീർച്ചയായും ഈ പുസ്തകം വായിക്കണമെന്ന് തന്നെയാണ് എൻറെ അഭിപ്രായം. ഈ പുസ്തകത്തിലൂടെ എം ടി പറയാതെ പറഞ്ഞ ഒരു കാര്യമുണ്ട്, വായന ഇഷ്ടപ്പെടുന്ന ഒരാൾക്ക് വായനകുറിപ്പുകൾ എഴുതുന്ന ഒരാൾക്ക് തീർച്ചയായും എഴുത്തുകാരൻ ആകാൻ സാധിക്കും. എന്നെങ്കിലുമൊരിക്കൽ ഞാൻ ഒരു എഴുത്തുകാരിയായാൽ ഞാൻ പറയും എനിക്ക് ഏറ്റവും നല്ല പ്രചോദനം നൽകിയ പുസ്തകം ആയിരുന്നു ഇതെന്ന്.
Displaying 1 - 12 of 12 reviews

Can't find what you're looking for?

Get help and learn more about the design.