കൊഗ്നിറ്റീവ് ബിഹേവിയർ തെറാപ്പിയെന്ന് ആധുനിക മനശ്ശാസ്ത്രം വിവക്ഷിക്കുന്ന രീതിഭാവങ്ങൾക്ക് സമമാണ് ഈ ഗ്രന്ഥം. കഥാർസിസ് (Catharsis) എന്ന കലാ സാഹിത്യ പ്രസ്ഥാനങ്ങൾ വിളിക്കുന്ന വികാര വിമലീകരണത്തിന്‍റെ മനശ്ശാസ്ത്രസാധ്യതതന്നെയാണ് കൊഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി. ഈ പുസ്തകത്തിൽ ഗോപിനാഥ് മുതുകാട് പറയുന്നതുപോലെ ഒരു കല്ലിന് നിശ്ചലമായ ജലാശയത്തെ മുഴുവൻ ഇളക്കാനാകുമെങ്കിൽ ഒരു വാക്കിന് മനുഷ്യമനസ്സിനെ ആകമാനം മാറ്റിമറിക്കുവാനാകും. ഒരു കഥയ്ക്ക് ഹൃദയത്തിന്‍റെ ആഴങ്ങളെ സ്പർശിക്കുവാനാകും. ഒരു സംഭവത്തിന് നമ്മെത്തന്നെ ഗുരുതുല്യനാക്കി മാറ്റുവാനും കഴിയും. അങ്ങനെ മനുഷ്യനെ ഇംപ്രൂവ് ചെയ്യാനുള്ള മനശ്ശാസ്ത്രസംബന്ധമായ രാസവിദ്യയാണ് കൊഗ്നിറ്റീവ് ബിഹേവിയർ തെറാപ്പിയെങ്
മാന്ത്രികനായ ഗോപിനാഥ് മുതുകാടിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന പുസ്തകമാണിത്. അദ്ദേഹത്തിന്റെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന ചില നനുത്ത ഓർമ്മകൾ വായനക്കാർക്ക് വേണ്ടി എഴുതിയിരിക്കുന്നു.