ജീവിതത്തിന്റെയും പ്രണയത്തിന്റെയും രതിയുടെയും വ്യത്യസ്തതലങ്ങളെ ആവിഷ്‌കരിക്കുന്ന നോവൽ. മൂന്നു ശതാബ്ദങ്ങൾക്കപ്പുറം ജലസമാധിയടഞ്ഞ ജനറൽ ആൽർട്ടോമെയർ എന്ന ഭീമാകാരക്കപ്പൽ അന്വേഷിച്ചുപുറപ്പെട്ട കൃഷ്ണചന്ദ്രൻ. അവന്റെ ജന്മാന്തരപ്രേമത്തിന്റെയും കാത്തിരിപ്പിന്റെയും കഥ. മലയാളചെറുകഥയിൽ എണ്ണം പറഞ്ഞ സൃഷ്ടികളിലൂടെ ആസ്വാദകമനസ്സിൽ ചിരപ്രതിഷ്ഠനേടുകയും ദേശീയതലത്തിൽ യുവസാഹിത്യകാരന്മാർക്കുള്ള പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്ത ഇന്ദു മേനോന്റെ ആദ്യനോവൽ.
This ebook is from DC Books, the leading publisher of books in Malayalam. DC Books' catalog primarily includes books in Malayalam literature, and also children's literature, poetry, reference, biography, self-help, yoga, management titles, and foreign translations.
സംഗീതജ്ഞനായ ഉമയനല്ലൂർ എസ്. വിക്രമൻനായരുടെയും വി. സത്യവതിയുടെയും മകളായി കോഴിക്കോട് ജനിച്ചു. ഗുരുവായൂരപ്പൻ കോളജിൽനിന്ന് മലയാളത്തിലും സോഷ്യോളജിയിലും രണ്ടാം റാങ്കോടെ ബിരുദം. മൂന്നാം റാങ്കോടെ സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം. ഗോത്രമിത്തുകളെക്കുറിച്ചുള്ള പഠനത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽനിന്നും പിഎച്ച്.ഡി. കഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്കാർ, കേരളസാഹിത്യഅക്കാദമി ഗീതാഹിരണ്യൻ അവാർഡ്, ഉറൂബ് അവാർഡ്, ജനപ്രിയട്രസ്റ്റ് അവാർഡ്, മാതൃഭൂമി കഥാപുരസ്കാരം, അങ്കണം അവാർഡ്, ഇ.പി. സുഷമ എൻഡോവ്മെന്റ്, മലയാളശബ്ദം അവാർഡ്, എസ്.ബി.ടി. ചെറുകഥാ അവാർഡ്, നോവലിന് ഗലേറിയ ഗാലെന്റ് അവാർഡ്, അക്ഷരം എ നാസർ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2015–ൽ ഇന്ത്യാടുഡേ ഇന്ത്യയിലെ മൂന്ന് യുവ എഴുത്തുകാരെ തിരഞ്ഞെടുത്തതിൽ ഒരാളായി. കിർടാഡ്സ്സിൽ ലകച്ററായിരുന്നു. ഇപ്പോൾ നവകേരള പോസ്റ്റ് ഡോക്ടെറൽ സയന്റിസ്റ്റായി ഗോത്രഷാമനികതയിൽ ഗവേഷണം ചെയ്യുന്നു.
വായന മുഴുമിക്കാൻ കഴിയാതെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന പുസ്തകം. ഇതൊരു മോശം നോവലാണെന്നു ഞാൻ പക്ഷേ, പറയില്ല. ഗ്രന്ഥകർത്താവിന്റെ ഉള്ളിൽ ഒരു കഥയുണ്ട്: രതിയുടേയും പീഡാനുഭവങ്ങളുടേയും ശക്തമായ ബിംബങ്ങളിലൂടെ അതു സംക്രമിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ട്. വേദനയുടേയും ലൈഗിംകോന്മാദത്തിന്റേയും അതിർവരമ്പുകൾ വളരെ നേർത്തതാണെന്ന സത്യത്തിന് ഇന്ദുമേനോൻ ഈ നോവലിൽ അടിവരയിടുന്നു.
മുങ്ങിപ്പോയ ഒരു കപ്പലും അതിന്റെ പ്രേതരൂപങ്ങളും അതിനെ പ്രതി ജീവിതം പാഴാക്കുന്ന ഒരു കൂട്ടം ജനങ്ങളും അവരുടെ രതിമൂർച്ഛകളും രതിവൈകൃതങ്ങളും എല്ലാം കൂടിക്കലർന്ന് ഭൂത-ഭാവി-വർത്തമാനങ്ങളെ തൃണവൽഗ്ഗണിച്ച് ഒഴുകുന്ന ഈ കഥ പുതുമയാർന്നതാണെന്നു പറയാതെ വയ്യ. പക്ഷെ ഇതിലൂടെയുള്ള എന്റെ ഗമനം വളരെ ദുർഘടം പിടിച്ചതായിരുന്നു. ഒരു പക്ഷേ എനിക്കു വേണ്ടി എഴുതപ്പെട്ട പുസ്തകമാവില്ല, ഇത്.
എങ്കിലും കഥയുടെ നൂതനത്ത്വത്തിനും ആഖ്യാനത്തിലെ കരുത്തിനുമായി രണ്ടു നക്ഷത്രങ്ങൾ നൽകുന്നു.
കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം അഥവാ ഒരു ഉന്മാദിനിയുടെ സ്വപ്നാടനം
"എൻറെ നട്ടപ്പിരാന്തുകൾ,എൻറെ പ്രേമം, എൻറെ ഭയം, എൻറെ വിഷാദം, എൻറെ ഉന്മാദം, എൻറെ ഏകാന്തത- എല്ലാം കൂടി കുഴമാന്തി ഇത് എൻറെ മുന്നിലെത്തുമ്പോൾ ഞാനല്ലാതെ മറ്റൊന്നും ഇതിൽ (നോവലിൽ) ഇല്ല എന്ന് എനിക്ക് മനസ്സിവാവുന്നു." ശ്രീമതി ഇന്ദുമേനോൻ തൻറെ നോവലിന് ആമുഖമായി പറഞ്ഞതാണീ വാക്കുകൾ.
ഇംഗ്ളീഷിലും മറ്റും എഴുതപ്പെടാറുള്ള ഫാൻറസി നിറഞ്ഞ ഫിക്ഷൻ കഥകൾക്ക് എക്കാലത്തും ആസ്വാദകവൃന്ദം ഏറെയാണ്. അവയുടെ കഥാതന്തുവും ചടുലത നിറഞ്ഞ ആഖ്യാന ശൈലിയുമൊക്കെ വായനക്കാര ഹഠാദാകർഷിക്കാറുമുണ്ട്. അത്തരമൊരു കഥാതന്തുവിനാൽ പ്രചോദിതയായിട്ടാവാം ശ്രീമതി ഇന്ദു ഈ നോവൽ എഴുതിത്തുടങ്ങിയത് എന്നു വായന പൂർത്തിയാക്കിയപ്പോൾ തോന്നി. മലയാളത്തിൽ ഇത്തരമൊരെഴുത്ത് എന്റെ പരിമിതമായ വായനാനുഭവത്തിൽ അധികം കണ്ടിട്ടില്ല. കേട്ടറിഞ്ഞതിലും വായിച്ചതിലും പലതും, ഇംഗ്ളീഷ് നോവലുകളുടെ വിവർത്തനങ്ങളോ അല്ലെന്കിൽ നിലവാരം കുറഞ്ഞ അപസർപ്പക കഥകളോ ആയിരുന്നു. അടുത്ത കാലത്ത് ശ്രീ. ബെൻയാമിൻറെ "മഞ്ഞ വെയിൽ മരണങ്ങൾ " ആണ് ഇത്തരത്തിലെഴുതി വിജയം കൈവരിച്ച ഒരു കൃതി.
നോവലിസ്റ്റ് പറഞ്ഞതു പോലെ തൻറെ പ്രണയവും ഉന്മാദവും ഭയവുമൊക്കെ വല്ലാതെ ഭീകരമായ രീതിയിൽ പ്രചോദിതമായപ്പോൾ എഴുതിയതു കൊണ്ടാവാം , വായനക്കാരനും പലപ്പോഴും ഒരു മൗഢ്യം തോന്നി പോകുന്നത്. ജീവിതം , പ്രണയം , രതി ഇവയുടെ വ്യത്യസ്ത തലങ്ങൾ അനാവരണം ചെയ്യപ്പെടുകയാണ് വായനക്കാരനു മുന്നിൽ. ജന്മം, പുനർജന്മം , ജന്മാന്തരബന്ധങ്ങൾ- അങ്ങനെ എല്ലാ ജീവിത മരണാനന്തര ജീവിത ശാഖകളിലൂടെയും വായനക്കാരനും സഞ്ചരിക്കുന്നു നോവലിസ്റ്റിനൊപ്പം.
ചില പ്രണയ-രതി ആഖ്യാനങ്ങൾ വളരെ സുന്ദരമാണെന്കിലും പ്രധാന കഥാതന്തുവിൽ നിന്നുള്ള മുഖം തിരിച്ചിൽ പലപ്പോഴും മടുപ്പുളവാക്കുന്നു. തൽഫലമായി എന്തൊക്കെയോ അപൂർണതകളും ശുന്യതയുമൊക്കെ വായനക്കാരൻ അനുഭവിക്കുന്നു. കഥാപാത്രങ്ങളുടെ ബാഹുല്യവും കഥ നടക്കുന്ന കാലഘട്ടങ്ങളുമൊക്കെ വളരെ ബൃഹത്തായതിനാൽ സ്രഷ്ടാവിൻറെ കൈയിലെ പിടി വിട്ട് ഒരു പൊട്ടിയ പട്ടം പോലെ പറന്നു നടക്കുകയാണീ വിചിത്ര പുസ്തകം. കഥാപാത്രങ്ങൾ നൽകുന്ന ആശന്കകൾ ആസ്വാദ്യകരമാണെന്കിലും കൂടുതലും ശന്കകളാണ് നമുക്കുണ്ടാകുന്നത്.
ചുരുക്കി പറഞ്ഞാൽ ചെറിയ ക്യാൻവാസിൽ മനോഹരമായി വരയ്ക്ക്കാമായിരുന്ന ചിത്രം വളരെ വലിയ ഒരു ക്യാൻവാസിലേക്ക് പറിച്ചു നട്ട് അഭംഗിയാക്കി ഈ കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം.
I liked this novel very much. Something of this scale is not attempted in Malayalam literature. It reminded me of One Hundred Years of Solitude, in the general structure and in the climax.
The novelist very painstakingly draws a vivid scenery and makes the reader experience the story. Some may feel that the novel is too detailed and lacks in pacing of the plot. But the story is very atmospheric and all the descriptions are essential to the structure of the novel.
Sometimes I felt that many characters are needlessly introduced and doesn't contribute to the plot. But then I felt that their stories, mirrored the sufferings of our main characters and somehow ended up contributing to the total atmosphere of the novel.
ഒരു വരിയിൽ ചെറുകഥ ഒളിപ്പിച്ചു വയ്ക്കുന്ന, ഒരു ചെറുകഥയിൽ നോവൽ ഒളിപ്പിച്ചു വയ്ക്കുന്ന ഇന്ദ്രജാലക്കാരി ഇവിടെയും നമ്മളെ നിരാശപ്പെടുത്തുന്നില്ല. ഈ നോവലിലെ ഓരോ അദ്ധ്യായങ്ങളിലും ഒരു പുസ്തകം തന്നെ ഒളിപ്പിച്ചു വയ്ക്കുന്നു ഈ അനുഗ്രഹീത എഴുത്തുകാരി Indu Menon
ഭാഷയുടെ മാസ്മരികത കൊണ്ട് വായനക്കാരെ വ്യത്യസ്തമായൊരു തലത്തിലേക്ക് ഉയർത്തുന്ന രചനാരീതി.
മനുഷ്യമനസ്സുകളിൽ ഉറങ്ങിക്കിടക്കുന്നതും, ഏത് നിമിഷവും ഉണരാൻ സജ്ജമായിരിക്കുന്നതുമായ മാരകവിഷശക്തിയുള്ള മൃഗീയവാസനയുടെ ഉദാഹരണം വരച്ചുകാട്ടി വായനക്കാരെ നിലംപരിശാക്കി കൊണ്ടാണ് നോവലിന്റെ തുടക്കം തന്നെ.
This novel to me is a very ambitious plan implemented with lazy effort with no proper editor present. Though there are incidents spread over almost 4 centuries, the characters in 17th and 21st century talk in the same way, with characters in 17th century in remote Kerala uses English word etc. Once the novelist starts description of some sexual fantasy, she can go on forever, maybe that's the part the author enjoyed the most. Also, many parts of the novel, doesn't contribute anyway to the main story, or even without those parts, it doesn't make any difference.