ആത്മകഥാംശമുള്ള നോവൽ എന്നാണ് ഈ പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മാസ്റ്റർ ഓഫ് ഹ്യൂമൻ എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറ്. അദ്ദേഹത്തിൻ്റെ എഴുത്ത് ഭാഷ സാധാരണ ഒരു വായനക്കാർക്കും മനസ്സിലാവുന്ന തരത്തിലുള്ളതല്ല. അതുകൊണ്ടുതന്നെ ഈ പുസ്തകവും പലതവണ പലവിധ വായനകൾക്ക് വിധേയമായാൽ മാത്രമേ മനസ്സിലാവുകയുള്ളൂ. ഈ പുസ്തകത്തിൽ അദ്ദേഹത്തിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാനവും അപ്രധാനമായ കാര്യങ്ങളും ടിപ്പുസുൽത്താൻ മലബാർ പിടിച്ചടക്കാൻ നടത്തിയ ആക്രമണത്തെപ്പറ്റിയും പറയുന്നു.