Jump to ratings and reviews
Rate this book

ചുവന്ന ബാഡ്‌ജ് | Chuvanna Badge

Rate this book

343 pages, Paperback

First published March 1, 2017

1 person is currently reading
36 people want to read

About the author

Rajesh R Varma

3 books2 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
3 (10%)
4 stars
18 (60%)
3 stars
8 (26%)
2 stars
1 (3%)
1 star
0 (0%)
Displaying 1 - 13 of 13 reviews
Profile Image for Abhilash.
Author 5 books285 followers
June 18, 2020
രാജേഷ് വർമ്മയുടെ "ചുവന്ന ബാഡ്‌ജ്‌" എന്ന നോവൽ വായിച്ചു തുടങ്ങുന്പോൾ വായനക്കാരന് ഓർമ്മവരുന്ന അനവധി നോവലുകൾ ഉണ്ടായിരിക്കും - 1984 തൊട്ടു ധർമ്മപുരാണം, എസ് (ഡ്രാക്കുലിക്) വരെയുള്ളവ. എന്നാൽ ഇത്രത്തോളം വർത്തമാനകാല യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന, ആ ഒരൊറ്റക്കാര്യത്തിൽ നിന്ന് സദാ പൊറുതികേട്‌ തോന്നിക്കുന്ന ഒരാഖ്യാനം നമ്മുടെ ഭാഷയിൽ ഇല്ല എന്നുതന്നെ പറയണം. നമ്മുടെ നാട്ടിൽ കഴിഞ്ഞ രണ്ടു ദശകങ്ങളിൽ നടന്ന, അതിസാധാരണം, സ്വാഭാവികം എന്നൊക്കെ തോന്നിക്കുന്ന സംഭവങ്ങളെ മുഴുവൻ ഒരു ഫാസിസ്റ്റു ശക്തിയുടെ വളർച്ചയുടെ ഘട്ടങ്ങളായി അവതരിപ്പിക്കുകയാണ് എഴുത്തുകാരൻ. അതാണ് പ്രധാനമായും ഈ നോവലിന്റെ പ്രഹരശേഷിക്ക് കാരണം.

കൗമാരത്തിലേക്ക് കടക്കുന്ന ഒരു കുട്ടിയുടെ കേവല മത്സരബുദ്ധിയിൽ നിന്ന് ഉണ്ടാവുന്ന ചിന്തകളും പ്രവൃത്തികളും ആണ് കഥ. തമിഴനായ ക്‌ളാസിലെ ഒന്നാം സ്ഥാനക്കാരനെ തോൽപ്പിക്കുക എന്നതാണ് നായകന്റെ ഏക ലക്‌ഷ്യം. ഒരു സാധാരണ കുട്ടി ചെയ്യുന്നപോലെ അയാൾ ദൈവ പ്രാർത്ഥനയും വഴിപാടുമൊക്കെയായി മുന്നോട്ടുപോകുന്നു. അതേ സമയത്തു ഭാരതം മുഴുവൻ ഒരു ഫാസിസ്റ്റ് സംഘടന ശക്തിയാർജ്ജിക്കുകയാണ്. അവർ തങ്ങളെ ചെറുക്കുന്നഎല്ലാറ്റിനെയും, കറുത്തവരെയും, കീഴാളരെയും നാടുകടത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. നാത്സികൾ എന്നാണ് ഫാസിസ്റ്റുകൾ അറിയപ്പെടുന്നത്, അവരുടെ ഇരകൾ ജൂതരെന്നും. നോവലിലെ ഒരു കാര്യംപോലും അസാധാരണം എന്ന് തോന്നിക്കുന്നില്ല എന്നതാണ് അതിന്റെ ഏറ്റവും പ്രത്യേകത തോന്നിക്കുന്ന ഗുണം. പല ജോലിസ്ഥലങ്ങളിലും മറ്റുമായി ഇത്തരം, ആരും വലിയ കാര്യമായി കണക്കാക്കാത്ത, വിവേചനങ്ങളും ഒറ്റപ്പെടുത്തലുകളും കണ്ടു ശീലിച്ചിട്ടുള്ളതുകൊണ്ട് (നിന്റെ മുടിയെന്താ സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാറിന്റെപോലെ, ദാറ്റ് ചിങ്കീ ഗേൾ ഈസ് ഈസി യാർ, ഏതു ചാലിൽ കുളിച്ചാണ് ഇന്ന് നീ ജോലിക്കു വന്നത്, ഇത് ഐബിഎം ഓഫിസാണോ അതോ കോയമ്പത്തൂർ മാർക്കറ്റോ) ഞാൻ പലപ്പോഴും ചെയ്തുകൊണ്ടിരുന്നത് നായകന്റെ (നാത്സികളുടെ) ഏതു പ്രവർത്തിയോടാണ് എനിക്ക് ഐക്യപ്പെടാൻ പറ്റുന്നത് എന്നു നോക്കലായിരുന്നു. എന്നിലെ ഫാസിസ്റ്റിനെ/റേസിസ്റ്റിനെ കണ്ടെത്താനുള്ള ഒരു ലിറ്റ്മസ് ടെസ്റ്റ് പോലെയാണ് പലപ്പോഴും ഈ നോവൽ ഞാൻ വായിച്ചത്. ഒരു ചെക്‌ലിസ്റ്റിനെതിരെ വായന എന്നുള്ളത് അനന്യമായിരിക്കണം.

ഭാഷയിലും, ഭക്ഷണത്തിലും, മറ്റു ജീവിതരീതികളിലും കാലക്രമേണ വരുന്ന/വരുത്തുന്ന മാറ്റങ്ങൾ കാണിച്ചിരിക്കുന്നതും (നാത്സികൾ എല്ലാം ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യുകയാണ്, നായകന്റെ പരിസരത്തുള്ള മൈതാനിക്കു കിട്ടുന്ന പേര് റാണി ദുർഗ്ഗാവതി ക്രീഡോദ്യാൻ എന്നാണ്) പല സമയങ്ങളിലെ ചരിത്ര സംഗതികളെ ഈയൊരു കാലയളവിലേക്ക് തുന്നിച്ചേർക്കുന്നതും മറ്റും (ഗോവിന്ദച്ചാമി എന്ന ജൂതൻ നടത്തുന്ന ബലാൽസംഗം, മുല്ലപ്പെരിയാർ വിഷയം) കഥയെ യാഥാർഥ്യത്തോട് ചേർത്തു നിർത്തുന്നു - അതാണ് നോവൽ ഇത്ര മാത്രം ഡിസ്റ്റർബ് ചെയ്യുന്നത്. നാഷണൽ ഹൈവേകളിൽ ഹിന്ദി ഉപയോഗിക്കുന്നതിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം നടക്കുന്നു എന്ന് ഇന്നലെ വായിക്കുകയുണ്ടായി. അവരുടെ ചോവനിസം ഇന്ന് തുടങ്ങിയതല്ല. ആ വഴിയേയും ആണ് സംഘ് ഇവിടെ വരുന്നത് -"നിങ്ങൾ മാറേണ്ട, പക്ഷെ നിങ്ങളുടെ കുട്ടികളെ ഞങ്ങൾ മാറ്റുന്നുണ്ട്" എന്ന് നോവലിൽ ഒരിടത്തുണ്ട് (കുട്ടികളുടെ ചാനലുകളിൽ കാണിക്കുന്ന കൃഷ്ണ കഥാപാത്രങ്ങളും മറ്റും നോക്കിയാൽ കാണാം അവരെങ്ങനെയാണീ ഭാഷ വഴി അവരുടെ സംസ്കാരവും മൂല്യങ്ങളും നമുക്കിടയിൽ വിൽക്കുന്നത് എന്ന് - അതിലെ ഭക്തി/ദുഷ്ടനിഗ്രഹം എന്ന പേരിൽ കാണിക്കുന്നതരം വയലൻസ് ഞെട്ടിക്കുന്നതാണ്). നോവലിലും ഇത് തന്നെ കാണുന്പോൾ നമ്മൾ അതിനെ ഇക്കാര്യങ്ങളുമായി ചേർത്തുവായിക്കാൻ പ്രേരിതരാകുന്നു.

രാജേഷ് വർമ്മയുടെ ഭാഷ തെളിമയുള്ളതാണ് - ഒരു തട്ടും തടയുമില്ലാതെ എളുപ്പത്തിൽ വായിച്ചുപോകാവുന്ന രീതിയിലാണ് നോവലിന്റെ ഘടന. ഒരു കുട്ടിയുടെ വ്യൂ പോയിന്റിൽ നിന്നുള്ള കഥയെങ്കിലും സാധാരണ അത്തരം കഥകളിൽ വരുന്ന പതിവുസംഗതികൾ പോലും ഇതിലെ ഭീകരതയുടെ പരിസരങ്ങളിൽ മുങ്ങിപ്പോവുന്നു. ഞാൻ ഇതാവുമെങ്കിൽ നിങ്ങളും ഇതാവും (പ്രിമോ ലെവി പറഞ്ഞ - ഇതുമുന്നേ സംഭവിച്ചിട്ടുണ്ട്, ഇനിയും സംഭവിക്കാം എന്നത് ഒന്നിലധികം പേർ പുസ്തകപ്രകാശന വേദിയിൽ പറയുകയുണ്ടായി) എന്നാണവൻ വായനക്കാരനോട് പറയുന്നത്.

NB : കൂട്ടത്തിൽ പുസ്തകത്തിന്റെ പ്രിന്റ് ക്വാളിറ്റിയയെയും പരാമർശിക്കാതെ വയ്യ (ചിന്ത പബ്ലിഷേഴ്സ്). പുസ്തകങ്ങൾക്ക് പല ഗുണങ്ങൾ വേണമെന്ന് എല്ലാവരും ആഗ്രഹിക്കും, ഇത് പക്ഷേ പൊതുവെ പബ്ലിഷേർസ് ശ്രദ്ധിക്കാറില്ല, ചില വായനക്കാരും. വൃത്തിയായി പ്രിന്റ് ചെയ്തു വരുന്ന പുസ്തകവും ഒരനുഭവമാണ്.
Profile Image for Jacob Joshy.
33 reviews14 followers
April 17, 2023
Aijaz Ahmed has written "that every country gets the fascism that it deserves", Rajesh Varma has done genuine care to draw a rough picture of what that will look like in India's case through his novel 'Chuvanna Badge' which is an in-depth study of characteristics of fascism.
Despite all this I was constantly distracted by a logical fallacy I felt in the novel, this might be a result of my flawed reading or something idk
Profile Image for Rakesh Konni.
24 reviews30 followers
May 17, 2017
സ്വാർത്ഥതയിലാണ് ഫാസിസത്തിന്റെ ബീജം എന്നാണ് 'ചുവന്ന ബാഡ്ജ്' പറഞ്ഞു നിർത്തുന്നത്. ഞങ്ങൾ-അവർ എന്ന ദ്വന്ദ്വം കൃത്യമായി വരച്ചിടപ്പെട്ട അത്തരം മനസ്സുകളുടെ സമ്മേളനമാണ് ഫാസിസത്തെ യാഥാർത്ഥ്യമാക്കുന്നത്. നോവലിൽ പ്രതിപാദിക്കുന്ന 70കളിൽ ഒറ്റപ്പെട്ട മനസ്സുകളിൽ ഒതുങ്ങിനിന്നിരുന്ന സാങ്കല്പികം മാത്രമായിരുന്ന വെറുപ്പിൽ അധിഷ്ഠിതമായ ചിന്താഗതി ഇന്ന് മുഖ്യധാരയിലേക്ക് പരന്നിരിക്കുന്നു. അതുതന്നെയാണ് രാജേഷ് വർമ്മയുടെ ഈ നോവലിനെ കാലികപ്രസക്തമാക്കുന്നത്.
Profile Image for Umesh Narendran.
1 review3 followers
Read
June 18, 2020
A classic!

This should be translated into English and every Indian should read it.
Profile Image for Dileep Viswanathan.
34 reviews12 followers
August 20, 2017
ചുവന്ന ബാഡ്ജ് ഒരു ദുസ്വപ്നമാണു. ഫാഷിസത്തെ ചെറുക്കുന്ന ഒരോ മനുഷ്യനും അനുഭവിക്കുന്ന ദുസ്വപ്നം. കാലത്തെ സൂപ്പർ ഇമ്പോസ് ചെയ്ത് രാജേഷ് ഈ ദുസ്വപ്നം വായനക്കാനെക്കൊണ്ടും അനുഭവിപ്പിക്കുന്നു.
Profile Image for RAJESH PARAMESWARAN.
21 reviews25 followers
August 22, 2017
രാജേഷ് വർമയുടെ 'ചുവന്ന ബാഡ്ജ്' സമകാലീന കേരളത്തിൻറെ ഒരു ethnographic study പോലെ വായിച്ചു പോകാവുന്ന ഒന്നാണ്. കഥകളും ഉപകഥകളുമായി പുരോഗമിക്കുന്ന ഈ നോവൽ പലപ്പോഴും ' ഞാൻ ഇത് കണ്ടിട്ടുണ്ട്' അല്ലെങ്കിൽ ഈ അനുഭവം എനിക്കുണ്ടായിട്ടുണ്ട് എന്ന് പറയിക്കുന്നു.. കഥാപാത്രങ്ങളുടെ സാമൂഹ്യ സാംസ്കാരിക പശ്ചാത്തലം മാറ്റി നിർത്തിയാൽ.

പുസ്തകത്തെ പറ്റി എനിക്ക് തോന്നിയ പരാതികൾ ( ഇവയത്രയും എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തലാണെന്നറിഞ്ഞുകൊണ്ടു തന്നെ )

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകിയിരുന്നെങ്കിൽ കഥാ സന്ദര്ഭങ്ങൾക്ക് കൂടുതൽ മിഴിവും നോവലിന് കുറച്ചുകൂടെ ഇമ്പാക്റ്റും ഉണ്ടാകുമായിരുന്നു എന്ന് തോന്നി.

രാഷ്ട്രീയ സംഭവങ്ങൾ കാലക്രമം മുൻനിർത്തി പരാമർശിച്ച് നോവലിൽ ഏകോപിപ്പിച്ചപ്പോൾ, ഫാഷിസ്റ്റ് ആക്രമണത്തെ ചെറുക്കാൻ ഒരു രാഷ്ട്രീയ ശക്തിയും കേരളത്തിൽ ഉണ്ടാകുന്നില്ല എന്ന നോവലിലെ സൂചന അൽപ്പം വിചിത്രമായി തോന്നി.
Profile Image for VipIn ChanDran.
83 reviews3 followers
May 11, 2023
ചുറ്റും പരന്നു നാം നിലകൊള്ളുന്ന സ്വർഗ്ഗഭൂമിയെ ദൂരെയുള്ള സാങ്കൽപ്പിക സ്വർലോകത്തേക്ക് മാറ്റാൻ അകമഴിഞ്ഞാഗ്രഹിക്കുന്ന ഒരുപറ്റം അക്കരെപ്പച്ച ആരാധകരെ സൃഷ്ടിച്ചെടുക്കുന്നതിൽ സമാന്തര ലോകത്തെ ഫാസിസ്റ്റുകൾക്ക് കഴിഞ്ഞു എന്ന ചിന്ത നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടെങ്കിൽ നിങ്ങളിൽ വിവേകം അവശേഷിക്കുന്നു എന്നുവേണം അനുമാനിക്കാൻ.

നിറഞ്ഞുകവിഞ്ഞ ആ വിവേകത്തെ വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു ഇതര ചരിത്ര (alternate history) നോവലാണ് രാജേഷ് ആർ വർമ്മയുടെ "ചുവന്ന ബാഡ്ജ്".

ഫാസിസം തെളിഞ്ഞുനിൽക്കുന്ന സമാന്തര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നല്ല കാലം വിളയാടുമ്പോൾ അതിന് തടയിട്ടില്ലെങ്കിൽ എന്തു സംഭവിക്കുമെന്നും ഭാവിയിലെന്താണ് കാത്തിരിക്കുന്നതെന്നും ഇതിലും ലളിതമായി വിശദമാക്കുക വയ്യ. ചിന്ത പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം ഓരോ വായനക്കാരെയും ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു എന്നത് എഴുത്തുകാരന്റെ വിജയമാണ്. ചുരുക്കം, മികച്ച വായനാനുഭവം ❤️

#chuvannabadge #bookreview #rajeshrvarma #chinthapublications
Profile Image for Sreekanth.
21 reviews7 followers
October 27, 2019
സമൂഹ മാധ്യമങ്ങളിൽ നമ്മൾ ദിവസവും കാണുന്ന കേശവമാമനും സുമേഷ് കാവിപ്പടയും ഒരു ചരിത്രത്തിന്റെ ഭാഗമായാൽ എങ്ങനെയിരിക്കുമോ അതാണ് "ചുവന്ന ബാഡ്ജ്".1975 -കളിലെ കേരളചരിത്രം കഥാകൃത്ത് തന്റെ ബാല്യകാല ഓർമ്മകളായി ,ഒരു ഏഴാം ക്ലാസുകാരന്റെ ചിന്ത ബോധ്യങ്ങളോടെ എഴുതിയിരിക്കുന്നു . പക്ഷെ അന്നത്തെ കേരളചരിത്രമായി നമ്മുടെ നടപ്പു കാലത്തെ ഹൈന്ദവ ഫാഷിസ്റ്റ് സംഭവങ്ങളെ എടുത്തു വച്ചിരിക്കുന്നു (ആൾട്ടർനേറ്റീവ് ഹിസ്റ്ററി). തറവാട് ഗ്രൂപ്പുകളിലെ മൂന്നു തലയുള്ള നാഗവും ,ശിവലിംഗ സമാനമായ ശിലകളുമെല്ലാം അതിന്റെ ഫാന്റസിയെ മായ്ചുകളഞ്ഞു നല്ല ഒന്നാംതരം ചരിത്രങ്ങളാകുന്നു . നമ്മൾ കൂടുതൽ ഭീതിതമായ നാളുകളിലേക്ക് പോകുമ്പോൾ , ഒരു രാഷ്ട്രം കള്ളങ്ങളുടെ നെയ്‌ത്ത്‌ കൊണ്ട് എങ്ങനെ ഒരു ഭീകര സ്വരൂപമാകുന്നു എന്ന് നോവലിൽ വരച്ചു കാട്ടപ്പെടുന്നു .
ഓർവെല്ലിന്റെ '1984' പോലുള്ള ഒരു ടെംപ്ലേറ്റിലാണ് നോവലിന്റെ ആഖ്യാന രീതി .
Profile Image for Praveen SR.
117 reviews56 followers
May 11, 2020
The kind of book to read, when you are under a fascist Government, to read the pages, stop and think everytime you encounter something similar to what you have seen around you in real life. The slow take over of a fascism in society, through the eyes of a kid. No wonder, catch 'em young is a slogan for the khaki shorts!
Profile Image for Dr. Charu Panicker.
1,156 reviews74 followers
July 28, 2022
സ്മരണകൾ പോലുള്ള അവതരണമാണ് ഈ പുസ്തകത്തിൽ കാണാൻ കഴിയുക. ജർമ്മനിയിലെ നാസികളുടെ കീഴിലുള്ള ജീവിതവും അതിനു തൊട്ടുമുമ്പുള്ള ജനജീവിതം കേരളത്തിലായിരുന്നു എങ്കിൽ എങ്ങനെയായിരിക്കുമെന്ന് ഇവിടെ കാണിച്ചുതരുന്നു. ഏകാധിപത്യത്തിലേക്കുള്ള ദൂരം വളരെ ചെറുതാണെന്ന് ഇന്നത്തെ ഒരു അവസ്ഥയിൽ എന്നു പറയാതെ പറയുന്ന രചന.
Profile Image for Jubair Usman.
39 reviews1 follower
January 22, 2020
2019 ലെ വായന അവസാനിക്കുന്നത് ചുവന്ന ബാഡ്ജിലാണ്.

എഴുപതുകളുടെ മധ്യത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നാത്സികളുടെ പിടിയിലാകുന്നതും തുടർന്ന് സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. തന്റെ തന്നെ ബാല്യകാല ഓർമ്മകളെന്ന രീതിയിലാണ് രചയിതാവ് ഈ 'alternate history' നമുക്കു മുമ്പാകെ അവതരിപ്പിക്കുന്നത്. ഫാസിസ്റ്റുകളുടെ വരവും അവർ വീര പരിവേഷം നേടുന്നതും ശുദ്ധിയുടേയും അച്ചടക്കത്തിന്റേയും സുരക്ഷയുടേയുമെല്ലാം പേരു പറഞ്ഞ് social structure നെ ഒന്നാകെ മാറ്റിയെടുക്കുന്നതുമെല്ലാം ഇന്നത്തെ രാഷ്ട്ട്രീയ സാഹചര്യവുമായി ചേർത്തു വായിക്കുമ്പോൾ കഥയും യാഥാർത്ഥ്യവും നമ്മെ ഭയപ്പെടുത്തും വിധം കലർന്നു കിടക്കുന്നത് കാണാം.

ജനാധിപത്യ വിരുദ്ധ നിയമങ്ങൾ നിലവിൽ വരുന്ന, പ്രതിഷേധങ്ങൾ വെടിയുണ്ടകളാൽ നിശബ്ദമാക്കപ്പെടുന്ന ഈ ഇരുണ്ട നാളുകളിൽ നിർബന്ധമായും വായിക്കപ്പെടേണ്ട പുസ്തകമാണ്. Highly recommended.
Profile Image for Rasmi Binoy.
6 reviews7 followers
Read
January 30, 2018
http://www.thehindu.com/books/review-...

The edge of reason

Have you ever tried zooming out from a single point on a Google satellite map? In no time you would hover over the Blue Marble (as the image of the Earth made by the crew of Apollo 17 in 1972 is known as) among zillions of cosmic globules. You would be underwhelmed by the sheer insignificance of your existence. What are we but inconsequential organisms, like fungi or bacteria, put here by extremely random, pathetically mundane serendipity? To quote Shakespeare, full of sound and fury, signifying nothing.

Now, zoom in. Again, in no time, you will be back to being your proverbial chest-thumping self. “I am large, I contain multitudes” (Walt Whitman) wouldn’t begin to describe you. You are here for a reason. Your mere breath has the inimitable power to alter the universe.

Ethereal thoughts

The last few pages of Rajesh R. Varma’s Chuvanna Badge make you think such ethereal thoughts, awed in part by his technique, but mostly in an attempt to find answers to upsetting questions within and outside. You would almost pardon the writer for making you painstakingly read 300-odd pages till then because this novel achieves what it has set out to do. Most disturbingly so.

In the Thiruvalla of the seventies, a schoolboy is telling us about his new English medium school and his burning desire for the ‘Red Badge’ awarded to the topper. Thrown into a hostile turf from his cozy Malayalam medium local school where he had hogged the limelight, the boy is disheartened, almost choked to emotional death. Eventually, he feels reassured that his unfailing devotion to the town deity and special classes from none other than the mother of his prime contender – Veeramani, the Red Badge holder – would help him win in the end.

Although he makes astounding progress within a short period and attains the third rank, the Red Badge remains elusive. What ensues in the life of this 12-year-old makes for an excruciating read.

One grows impatient and would be tempted to skip chunks of paragraphs, pages, or even chapters. Because these pages detail a phenomenon we have been witnessing, experiencing, debating, and trying to make sense of in the here and the now. Because these pages bring back a not-so-distant past, and a future that could see the end of reason. The phenomenon is called fascism.

Black and white

Chuvanna Badge is neither about red, nor about the harmless wish of a schoolboy for a topper’s badge. It’s about black and white, where white means good and black means bad. It’s about the dangerous binaries used to spawn hate and make human beings kill each other. It’s about everything — from demonetisation to beef lynchings to murder of dissent — we brush under the carpet, so we get to live one more ‘normal’ day. It’s so familiar, it’s scary.

The writer portrays how a single, selfish thought can eventually crush humanity. How it can shrink the universe into a colourless dot. And it’s unsettling, to say the least. Even in the realm of fiction. Rajesh, the boy in the story, does get the Red Badge in the end. His greatest wish turning out to be the scariest nightmare makes for a stunning, exhilarating twist in the plot. Yet, with this book, one just cannot revel in the elevating effects of literature, put it away, and return to the daily grind.

Because we did have a Hitler alive and breathing amidst us. We did have concentration camps and gas chambers. The Diary of a Young Girl still sells in millions.

And it is no fiction.
Displaying 1 - 13 of 13 reviews

Can't find what you're looking for?

Get help and learn more about the design.