Collection of stories by Ambikasuthan Mangad. 'Randu Matsyangal' has 12 stories including Cherippukalude Kunnu, Parakkunna Sundarikal, Pranavayu, Lipin Enna Kutti, Varikkachakkayude Manam, Chinthavishtayaya Leela and Randu Vellakkaduvakal. This book has an autobiographical note on his writing. It also has an afterword by Biju Kanjangad.
സമ്പൂര്‍ണ്ണമായ പാരിസ്ഥിതികസമര്‍പ്പണമാകുന്ന കഥകളാണ് അംബികാസുതന്‍ മാങ്ങാടിന്റെ രണ്ടു മത്സ്യങ്ങള്‍. പരിസ്ഥിതി ഈ കഥകളില്‍ പ്രമേയപരമായ ഒരു തിരഞ്ഞെടുപ്പോ ബൗദ്ധികമായ ഒരാവിഷ്‌കാരതന്ത്രമോ അല്ല. അത് കഥയുടെ ജൈവികപ്രകൃതിയാണ്. പാരിസ്ഥിതികനാട്യങ്ങള്‍ക്കിടയില്‍ സ്വയംഭൂവാകുന്ന ഒരു പ്രാണസത്ത. മനുഷ്യാധികാരത്തിന്റെ സംസ്‌കാരവിന്യാസങ്ങളെ നിര്‍മ്മമതയോടെ നോക്കിക്കാണുന്ന പ്രപഞ്ചചേതന. അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.
പുതുമ നിറഞ്ഞ നിരവധി കഥകളുടെ സമാഹാരമാണ് രണ്ടു മത്സ്യങ്ങൾ. മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുമ്പോൾ പ്രകൃതി എങ്ങനെ തിരിച്ചടിക്കും എന്ന് തെളിയിക്കുന്നതാണ് ഓരോ കഥകളും. അതുപോലെ കാലം മാറുന്നതിനനുസരിച്ച് മനുഷ്യരുടെ ജീവിത രീതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും കഥകളിൽ കാണാം.