കമലയും ഷാലിയും ലെസ്ബിയൻ പ്രണയികൾ. എൽ.എസ്.ഡി.യുടെ ലഹരി നുണയുന്നവർ. കമലയ്ക്ക് രണ്ടു കുട്ടികൾ. ഇരട്ടകളായ ആദിയും ശിവയും. അവരെ അവൾക്ക് സമ്മാനിച്ച മാധവൻ അവളോടു വഴക്കിട്ടുപിരിഞ്ഞു. ആസിഡിന്റെ ലഹരി കമലയെ വിഷാദരോഗിയാക്കുന്നു. ഓർമ്മ്കളും സ്വപ്നങ്ങളും കൂടിക്കലരുന്ന ജീവിതപരിസരങ്ങളിലൂടെ രണ്ടു സ്ത്രീകളുടെ പ്രണയത്തിന്റെയും കലഹത്തിന്റയും സഞ്ചാരങ്ങൾ. ഒപ്പം രണ്ടു കുട്ടികളുടെയും. മനോനിലകളുടെ അപരിചിതലോകത്തേക്ക് വായനക്കാരെ ആനയിക്കുന്ന നോവൽ.
Sangeetha Sreenivasan is a novelist, script writer, who writes both in Malayalam and English.She is the daughter of Malayalam writer and social activist Sarah Joseph.
Sangeetha's first Malayalam novel- Aparakanthi is to be made as a feature film by Malayalam director Madhupal. Sangeetha herself is writing the script for the film.
"അമ്പലം ഒരു പ്രതീകമാണ് മനുഷ്യന് സ്വയം തിരിച്ചറിയാനുള്ള ഇടം. പുറം തോടുകൾ വെടിഞ്ഞ് ഉള്ളിലേക്കിറങ്ങിചെല്ലാൻ അവനെ പ്രേരിപ്പിക്കുന്ന ഇടം. ലൗഗികസുഖങ്ങളും പ്രശ്നങ്ങളും സകല ആനമയിലൊട്ടകങ്ങളും വെറുതെയൊന്ന് ചുറ്റിക്കറങ്ങി ഇതിലൊന്നും വലിയ കാര്യമില്ല എന്ന തിരിച്ചറിവോടെയാണ് അകത്തേക്ക് പ്രവേശിക്കേണ്ടത്. അമ്പലത്തിന്റെ അകം മനസ്സിന്റെ ഉള്ളറയാണ്. പുറംലോകം ഇത്രമേൽ നിസാരമാക്കിത്തീർക്കുന്നത് മായയുടെ കളിവിളയാട്ടമാണ്. കാമം, ക്രോധം, പക, വെറുപ്പ്, വെട്ടിപ്പിടിക്കലുകൾ. അതിനെ ജയിക്കുക എളുപ്പമല്ല. അതുകൊണ്ടാണ് മനുഷ്യർ ദ്വൈതങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്." . തീർത്തും വ്യത്യസ്തമായ ഒരു വായനാനുഭവം. മലയാളം എഴുത്തുകളിൽ തന്നെ contemporary ഫിക്ഷൻ കാറ്റഗറിയിൽ ഉൾപെടുത്താവുന്ന ഒരു കൃതി. ഇരട്ടക്കുട്ടികളുടെ ജീവിതത്തിലൂടെ സങ്കീർണമായ മറ്റുപല ജീവിതങ്ങളുടെയും ഒരു ഉൾകാഴ്ചയാണ് ഈ പുസ്തകം. കമല എന്ന അമ്മയുടെ താളം തെറ്റിയ ജീവിതം തികച്ചും യഥാസ്ത്തികമായി ഒപ്പിയെടുത്തിരിക്കുന്നു.
ഒരു പാട് വട്ടം തുടങ്ങിയും ഉപേക്ഷിച്ചും വായിച്ചു തീർത്ത പുസ്തകമാണ്. സമയക്കുറവ് കൊണ്ടോ അല്ലെങ്കിൽ അവരുടെ എഴുത്ത് രീതി എന്നെ ആകർഷിച്ചില്ല എന്നതു കൊണ്ടോ ആണ്. സിനിമ കാണുന്നതിനെക്കാൾ കൂടുതൽ വായിക്കുമ്പോൾ കഥയിൽ Involved ആവുന്നത് കൊണ്ട് frequent flashback കളും കഥ പറയുന്ന വ്യക്തി ഒരു മുന്നറിയിപ്പുമില്ലാതെ മാറുന്നതും എന്നെ സംബന്ധിച്ച് കഥയിൽ നിന്ന് ആരോ വലിച്ച് പുറത്തേക്കിടുന്ന പോലെ ഒരു തരം പകച്ചു നിൽക്കുന്ന അനുഭവമായിരുന്നു. വീണ്ടും തിരിച്ച് കയറുന്നത് കുറച്ച് മടുപ്പിക്കുന്ന പരുപാടി ആണ്. (ഇത് തികച്ചും personal ആയ അഭിപ്രായമാണ്). കമല എന്ന പേരിനോട്, ചുവന്ന വലിയ പൊട്ടും പട്ടുസാരികളും ഒരു പാട് മരങ്ങളും പൂക്കളും താമരക്കുളവും ഒക്കെയുള്ള തറവാടും തുന്നിപ്പിടിപ്പിക്കുമ്പോ മലയാളിക്കു തോന്നുന്ന സാമാന്യം മികച്ച ഗൃഹാതുരത്വവും പ്രണയത്തിന്റെ പല നിർവചനങ്ങളേയും മാറ്റിമറിച്ചേക്കാം എന്ന ആത്മവിശ്വാസവും എവിടെയും എടുത്തു പറയാതെ തന്നെ ഉപയോഗപ്പെടുന്നുണ്ട്. കുറച്ചൊക്കെ privileged ആയിരുന്നെങ്കിലും homosexual ആയ ഒരു ഒറ്റ പെൺകുട്ടിയോട് മരണം വരെ ഒരു heteronormative society ക്ക് ചെയ്യാനാവുന്നതൊക്കെ കമലയും അനുഭവിക്കുന്നുണ്ട്. അതിഭയങ്കരമായി LSD ക്ക് അടിമയായ കടുത്ത depression അനുഭവിക്കുന്ന സ്ത്രീയുടെ sexual preference നെ വായനക്കാർ അതുമായി ചേർത്ത് വായിക്കാതിരിക്കാനെങ്കിലും Sensible ആയ ഒരു psychiatrist നെ അവരിതിൽ ഉൾപ്പെടുത്തി എന്നതാണ് ഒരു സമാധാനം. ഒരു പാട് stereotype കൾ പൊളിച്ചെഴുതാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ അവർ നടത്തിയിട്ടുണ്ട് which is very much appreciable. In fact she tries to covey this explicitly " Acid is cool, if you are cool. അല്ലെങ്കിൽ അത് ആത്മഹത്യാപരമാണ്. നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ നല്ലത് ആസിഡ് ഒഴിവാക്കുന്നതാണ്."
ലെസ്ബിയൻ പ്രണയവും മയക്ക്മരുന്നുപയോഗവും കൊണ്ട് തകരുന്ന ജീവിതങ്ങളുടെ ഒരു ചിത്രം ഈ പുസ്തകത്തിൽ വരച്ച് കാട്ടുന്നു. കമല എന്ന നായികയെ മനസ്സിലാക്കാനോ സഹതപിക്കാനോ അൽപം ബുദ്ധിമുട്ടാണ്. ഷാലി എന്ന കഥാപാത്രത്തിനെയാണ് കൂടുതൽ ഇഷ്ടമായത്. അവസാനഭാഗത്ത് ഇഴച്ചിൽ അനുഭവപ്പെടുകയും ഒരു മുന്നറിയിപ്പില്ലാത്ത വിധത്തിൽ പെട്ടെന്ന് അവസാനിക്കുകയും ചെയ്തപോലെ തോന്നി.
if you are a person with mood swings, don't dare to read this. it will spoil your entire month maybe. you can't predict how it will affect you. but if you are a mother I can warn you that you will not sleep after reading the ending