Jump to ratings and reviews
Rate this book

Thakshankunnu Swaroopam

Rate this book
രണ്ടായിരത്തിപതിനാറിലെ വയലാര്‍ അവാര്‍ഡ് വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്ക്കാരം, ബഷീര്‍ പുരസ്ക്കാരം, ചെറുകാട് അവാര്‍ഡ്, ഭാഷാ ഇന്‍സ്റ്റിയൂട്ട് അവാര്‍ഡ് ലഭിച്ച കൃതി.

Paperback

First published November 1, 2012

31 people are currently reading
425 people want to read

About the author

U.K. Kumaran

21 books11 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
63 (35%)
4 stars
66 (37%)
3 stars
38 (21%)
2 stars
4 (2%)
1 star
6 (3%)
Displaying 1 - 26 of 26 reviews
Profile Image for Shajith P R.
79 reviews4 followers
August 1, 2016
ഒരു വ്യക്തിയിലൂടെ ഒരു നാടിന്റെയും ഒരു നാടിലൂടെ ഒരു കാലഘട്ടത്തിന്റെയും കഥ ഹൃദയസ്പർശിയായി വർണ്ണിച്ചിരിക്കുന്നു. ഇന്നത്തെ തലമുറയുടെ പല പ്രവർത്തികളും ചൂണ്ടിക്കാട്ടി ഇതിനാണോ നാമ്മുടെ പൂർവികർ ഇത്ര കഷ്ടപെട്ടതു എന്നുള്ള പ്രസക്തമായാ ചോദ്യം വളരെ ശക്തമായി മുന്നോട്ടു വയ്ക്കുന്നുണ്ട് ഈ നോവൽ.

ഒരു കല്ലുകടിയായി തോന്നിയത്, കഥയിലെ ചില സംഭവങ്ങളെങ്കിലും മറ്റുള്ള നോവലിൽ വന്നിട്ടുണ്ട് എന്നുള്ളതാണ്. എങ്കിലും മനുഷ്യൻ തമ്മിലുള്ള ആത്മബന്ധം വെറും ടെക്നോളജിയിൽ ഒതുങ്ങുന്ന ഈ കാലത്തു, ബന്ധങ്ങളുടെ വില ഉയർത്തി പിടിക്കുന്ന ഒരു നല്ല സൃഷ്ടി
Profile Image for Ganesh.
110 reviews5 followers
January 9, 2025
Thakshankunnu Swaroopam: A Masterpiece of Nostalgia and Storytelling

Thakshankunnu Swaroopam is a gem of Malayalam literature that firmly places itself alongside the timeless creations of M.T. Vasudevan Nair, S.K. Pottekkatt, Uroob, and other literary giants.

Starting 2025 with this book feels like a triumph, and it’s an unequivocal 5-star read for me.

Malayalam literature is no stranger to stories of fictional or real-life villages and their residents, but Thakshankunnu Swaroopam brings something uniquely evocative to the table. The earthy scent of the village soil seeps through every page, drawing readers deep into the heart of Thakshankunnu.

At its core, the story revolves around Ramar, a protagonist whose identity is inseparably tied to the village. Ramar and Thakshankunnu exist in a symbiotic relationship: one cannot be imagined without the other. His character arc is the beating heart of the narrative, transforming from a crybaby to a resilient figure who grows in tandem with the village and its people.

What truly enchanted me were the quirky, colorful characters that populate Thakshankunnu. Each has their own unique charm and story, intricately woven into the larger narrative tapestry.

Thakshankunnu itself is a character—a village untouched by modernity, where electricity is absent but life pulses with vibrancy during its annual temple festival. This vibrancy meets the fervor of the nationalist movement sparked by Kellappan, uniting villagers like Ramar, Kunjikellu, Pokkar Haji, Kannachhan, and many others in the tide of change.

As time marches on, economic and political upheavals leave indelible marks on the lives of the villagers. Change comes with a price, and the Thakshankunnu of the past gradually transforms, its essence fading into memory.

In the closing pages, U.K. Kumaran masterfully evokes a bittersweet nostalgia, capturing the inevitable passage of time and the eventual forgetting of those who once formed the soul of Thakshankunnu.

With its richly detailed world, memorable characters, and poignant storytelling, Thakshankunnu Swaroopam is a literary triumph that lingers long after the final page.
59 reviews
December 4, 2016
One of the best works I have read in contemporary Malayalam literature..simple and down to earth style of writing.. author uses myths,fables,anecdots and crystal clear narration to tell the story of a land in his inimitable style.This is craft of story telling at its best.i would rate it up there with pottekad's ODK and Mukundans MPT.
Profile Image for Dhani.
14 reviews1 follower
October 12, 2024
കേട്ടറിഞ്ഞ കഴിഞ്ഞ കാലത്തേക്കുള്ള ടൈം ട്രാവലായിരുന്നു തക്ഷൻകുന്ന് വായന, യഥാർത്ഥത്തിൽ അതൊരു വായനയായി ഇപ്പോൾ തോന്നുന്നില്ല അതൊരു കാഴ്ചയായിരുന്നു. അച്ഛന്റെ തല്ലുവാങ്ങി തടിപ്പാലത്തിൽ കിടന്ന് കരഞ്ഞരാമറിന്റെ കൂടെ ഒരു ജീവിതകാലം നീളുന്ന യാത്ര, ചേക്കുവിനോടും കുഞ്ഞിക്കേളുവിനോടും കൂട്ടുകൂടിയും സൊറപറഞ്ഞും രാമറിന്റെ കൂടെ ഞാൻ ചൊവ്വ്വവയലിനിരുപുറവും നടന്നു,കാലിച്ചന്തയും മാദാമ്മയുടെ കടയും ചെമ്പകച്ചോടും പൊടിപറക്കുന്ന റോഡും എന്റെ യാഥാർഥ്യങ്ങളാണിപ്പോൾ, ശ്രീധരൻ ഡോക്ടരിലും കണ്ണച്ചനിലും കണ്ട നന്മയും കെ കേളപ്പനും മഹാന്മാഗാന്ധിയും അബ്‌ദുറഹ്‌മാൻ സാഹിബും നയിച്ച നവോത്ഥാന സമരങ്ങളും , കാറ്റിൽ നാട്ടിലാകെ പരന്ന വസൂരി ബാധയും , ലോകയുദ്ധ കാലത്തേ പട്ടിണിയും, ജാപ് ഏജന്റായ കണാരനേയും മറയ്ക്കുന്നതെങ്ങനെ?.ഇതിനിടയിൽ നടക്കുന്ന രാമറിന്റെ വളർച്ചയും കല്യാണിയുമായുള്ള പ്രണയവും ജീവിതവും എത്ര സുന്ദരമായാണെഴുതി വച്ചിരിക്കുന്നത്. കാലത്തിനും സമയത്തിനുമെതിരെ ഏതാണ്ട് നൂറു കൊല്ലം പിന്നിലേക്ക് സഞ്ചരിച്ച വായനാനുഭവം സമ്മാനിച്ച ഈ കൃതി മലയാളത്തിലെ മികച്ച വായനാനുഭവങ്ങളിൽ ഒന്നാകുന്നു.
Profile Image for Deffrin Jose.
35 reviews7 followers
April 8, 2025
പുറമെ രാമർ എന്ന ബാലൻ രാമർ മുതലാളി ആകുന്ന കഥയാണ് തക്ഷൻകുന്ന് സ്വരൂപം എങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ തക്ഷൻകുന്ന് എന്ന ഗ്രാമത്തിൽ നിന്നുകൊണ്ട് കാണാനുള്ള ഒരു ശ്രമമായും ഈ നോവലിനെ കാണാം. സ്വാതന്ത്ര്യലബ്ധിക്ക് മുൻപ്, ശേഷം എന്നിങ്ങനെ ആ ഗ്രാമത്തെ രണ്ടായി പകുക്കാം എന്ന് തോന്നുന്നു. ഇന്ത്യ-പാക് വിഭജനം ഉണ്ടാകുന്നതുവരെ തക്ഷൻകുന്ന് നന്മയുടെയുടെയും സ്നേഹത്തിന്റെയും ഉദാത്തമാതൃക ആയാണ് യു കെ കുമാരൻ നിർവചിക്കുന്നത്. വർഗീയത അന്നാട്ടുകാരുടെ ചിന്തകളിലേ കടന്നുവന്നിട്ടില്ല എന്ന് വേണം കരുതാൻ. എന്നാൽ വിഭജനത്തിന് ശേഷം ഹിന്ദു-മുസ്ലിം ചേരിതിരിവുകൾ ഉണ്ടാകുകയും ആളുകൾ പരസ്യമായി വർഗീയത പറയുകയും അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതായും കാണാം. കേന്ദ്രകഥാപാത്രമായ രാമർ ആളുകളെ സ്വാധീനിക്കാൻ കഴിവുള്ള ഒരാൾ ആയതിനാൽ കലഹങ്ങൾ ഒഴിവാക്കാൻ അയാൾ ശ്രമിക്കുന്നുണ്ട്. എന്നാലും വിഭജനം അക്കാലത്ത് ആളുകളെ ഏത് രീതിയിൽ സ്വാധീനിച്ചു എന്നതിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ നോവൽ
Profile Image for Dr. Charu Panicker.
1,155 reviews74 followers
May 25, 2022
ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം തൊട്ടുള്ള വടക്കേ മലബാറിലെ തക്ഷൻകുന്ന് എന്ന ഗ്രാമത്തിന്റെ കഥയാണ് ഇതിൽ പറയുന്നത്. കുട്ടിയായ രാമറിലൂടെ കഥ ആരംഭിക്കുന്നു. അവന്റെ വളർച്ചയ്ക്കൊപ്പം തന്നെ തക്ഷൻകുന്നിനേയും വായനക്കാർ നോക്കി കാണുന്നു. കെ കേളപ്പനും മഹാത്മാഗാന്ധിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും പട്ടിണിയും പൊടിപറത്തി പാഞ്ഞുപോകുന്ന ബസ്സും പുസ്തകത്തിലൂടെ കണ്ടറിയാം. ഈ നോവൽ ഒരേസമയം ചരിത്രവും വർത്തമാനവും ആകുന്നു.
Profile Image for Sarath Krishnan.
120 reviews43 followers
January 31, 2020
An interesting take on Indian history from the point of view of a common man.. However, there is no startling situations other than what is commonsensical to all.
Profile Image for Neethu Raghavan.
Author 5 books56 followers
July 26, 2022
ഒരുപാട് തേടി നടന്ന്, തിരയൽ അവസാനിപ്പിച്ച് പോയപ്പോൾ അപ്രതീക്ഷിതമായി കയ്യിൽ വന്നത് ആണ് തക്ഷൻകുന്ന് സ്വരൂപം.
ഇതൊരു നാടിൻ്റെ കഥയാണ് ... സ്വാതന്ത്ര്യ സമരവും, പോരാട്ടങ്ങളും ഒക്കെ ആയി ഇന്ത്യയുടെ തന്നെ ചരിത്രം പറയുന്നുണ്ട്.
രാമറും, കുഞ്ഞികേളുവും, കണ്ണച്ചനും, മാതമ്മയും നാടുവിട്ടുപോയ മകനും, മൈനർ ബാലനും, ശ്രീധരൻ ഡോക്ടറും, ചേക്കൂവും, കല്യാണിയും, വാര്യരും, അബ്ദു റഹ്മാനും നമ്മൾ എവിടെ ഒക്കെയോ കാണുന്ന വ്യക്തികൾ ആണ്. നന്മയും തിന്മയും ഒരു കാലഘട്ടത്തിൻ്റെ ചിന്തകളും, ഗ്രാമത്തിൻ്റെ നിഷ്കളങ്കതയും, പ്രണയവും, ദുഃഖവും, ചതിയും എല്ലാം തക്ഷകുന്നിൽ ഉണ്ടും.
അമ്മ മരിച്ച്, രണ്ടാനമ്മയും അച്ഛനും താമസിക്കുന്ന വീട്ടിൽ നിന്ന് പുറത്താക്കപെടുന്ന രാമറിൽ നിന്നാണ് കഥ തുടങ്ങുന്നത്. അവൻ്റെ അറിവും സാമൂഹിക ബോധവും വികസികുന്നതിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. എവിടെ സംസാരിക്കണം എന്നും ഇവിടെ മൗനം ആചരിക്കണം എന്നും രാമർ തിരിച്ചറിയുന്നു. ഗാന്ധിജിയെ ആരാദിച്ചവരും അംബേദ്കറിൻ്റെ സേനയിൽ ചേരാനായ് ഇംഗ്ലീഷ് പഠിച്ചവരും, അഹിംസ ആയിരുന്നു ശെരി എന്ന് പറഞ്ഞ് തിരികെ വന്നവരും തക്ഷൻകുന്നിൽ ഉണ്ടായിരുന്നു. മാതമ്മ എന്ന താഴ്ന്ന തട്ടിലുള്ള ഒരു സ്ത്രീ��ാണ് ആദ്യമായ് ആ നാട്ടിൽ ബസ്സ് സർവീസ് തുടങ്ങുന്നത്. തൻ്റെ തയ്യൽ കടയിൽ ചെമ്മൺ നിറയുന്നതിനാൽ ഇതിനെ എതിർത്ത കുഞ്ഞി കേളു തന്നെ ആണ് അവിടെ റെയ്ൽവേ സ്റ്റേഷന് അപേക്ഷ കൊടുത്തതും. മേൽജാതിയിൽ പെട്ടവർ താഴ് ജാതിയിൽ പെട്ട പെൺകുട്ടികളെ അടയാളം വച്ച് പോകും..പിന്നെ അവൾ അയാൾക് മാത്രം ഉള്ളത് ആണ്. ഇതിൽ മനം നൊന്ത് ജീവിക്കുന്ന മാതാപിതാക്കളും സന്തോഷിക്കുന്ന മാതാപിതാക്കളും ഉണ്ടായിരുന്നു. അതിനെതിരെ പടനയിച്ച നാട്ടുകാരും ഉണ്ട്.
മത സൗഹാർദവും, മത വിദ്വേഷവും ഓരോ കാലഘട്ടത്തിൻ്റെ അടയാളങ്ങൾ ആകുന്നുണ്ട്.
രമരുടെ ജീവിതത്തിലും പലരും കടന്നു വരികയും പോവുകയും ചെയ്യുന്നുണ്ട്.
ചിലകഥകൾ എവിടെ ഒക്കെയോ മുൻപ് കെട്ടത്തുപോലെ തോന്നിയിരുന്നു. ഒരു പക്ഷെ ഒരു നാട്ടിൽ നടക്കുന്ന സംഭവങ്ങൾ അടങ്ങിയത് കൊണ്ട് ആകാം.. ആ കാലത്തെ ജീവിതം അങ്ങിനെ ആയത് കൊണ്ട് ആകാം. എങ്കിലും തീർച്ചയായും എല്ലാവരും വായിച്ചിരിക്കേണ്ട ഒരു നോവൽ തന്നെ ആണ് ഇത്.
Profile Image for Santhosh.
7 reviews
December 17, 2021
തക്ഷന്‍കുന്ന് സ്വരൂപം: ചരിത്രത്തിന്‍റെ വര്‍ത്തമാനവും, വര്‍ത്തമാനത്തിന്‍റെ ചരിത്രവും.
✍️ -സന്തോഷ് പല്ലശ്ശന

ഒരു കൃതിയെ അനുഭവിക്കുമ്പോള്‍ ഭാഷയിലും ആഖ്യാനത്തിലും ആവിഷ്ക്കാരത്തിലുമൊക്കെ വായനക്കാരനില്‍ ഉണര്‍ത്തുന്ന പൂര്‍വ്വാപര ബന്ധങ്ങളാണ് ക്ലാസ്സിക് രചനകളുടെ ഒരു പ്രത്യേകത. ക്ലാസ്സിക് നോവല്‍ അത് ഒരു കൃതി എന്ന നിലയ്ക്കുമാത്രമല്ല അത് ഉപജീവിക്കുന്ന ഭാഷയേയും അതു പ്രതിനിധാനം ചെയ്യുന്ന സംസ്കൃതിയേയുമൊക്കെ എല്ലാ കാലത്തും മുന്നോട്ടു നയിച്ചുകൊണ്ടേയിരിക്കുന്നു. വായനക്കാരന്‍റെ ഭാഷയേയും ജീവിത ദര്‍ശനത്തെയാകെയും ജീവിതത്തോടുള്ള സമീപനത്തെയുമൊക്കെ ഉടച്ചു വാര്‍ക്കുന്നു. അതുകൊണ്ടുതന്നെ “തക്ഷന്‍കുന്ന് സ്വരൂപം” എന്ന യു. കെ. കുമാരന്‍റെ നോവല്‍ ഒരു ക്ലാസ്സിക് രചനയാണെന്ന് ഞാന്‍ നിസ്സംശയം പറയുകയാണ്. മലയാളത്തില്‍ ഇതുവരെയുണ്ടായിട്ടുള്ള ദേശ-ഇതിഹാസ നോവലുകളുടെ പട്ടികയില്‍ മുന്‍ നിരയില്‍ നിര്‍ത്താവുന്ന ഒരു മനോഹര നോവലെന്നുതന്നെ ഞാനിതിനെ വിശേഷിപ്പിക്കുന്നു.
സ്വാതന്ത്ര്യത്തിനു രണ്ടു രണ്ടര പതിറ്റാണ്ടു മുന്‍പു മുതല്‍ സ്വാതന്ത്ര്യ ഭാരതത്തിന്‍റെ ആധുനിക ജീവിത പരിണാമങ്ങളുടെ തുടക്കം വരെയുള്ള തക്ഷന്‍ കുന്ന് എന്ന ദേശത്തിലെ സാധാരണ മനുഷ്യരുടെ ഇതിഹാസമാണ് തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവല്‍.
രാമര്‍, കുഞ്ഞിക്കേളു, കല്യാണി, കണ്ണച്ചന്‍, ശ്രീധരന്‍ ഡോക്ടര്‍, മാതാമ്മ, കെ. കേളപ്പന്‍, മഹാത്മാഗാന്ധി, അബ്ദുള്‍ റഹ്മാന്‍, മൊയ്തുമൗലവി തുടങ്ങി ചരിത്രവും ഭാവനയും കലര്‍ന്ന നൂറോളം കഥാപാത്രങ്ങളാണ് നോവലിന്‍റെ ജീവന്‍.
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചുകൊണ്ട് സ്വാതന്ത്ര്യപൂര്‍വ്വ ഭാരതത്തിലെ ഒരു ദേശത്തിന്‍റെ കഥവായിക്കുന്നതിന്‍റെ മൗഢ്യമൊന്നും ഒരു വായനക്കാരനെ ഒരിക്കലും ബാധിക്കുന്നില്ല. ഈ നോവല്‍ ഒരേ സമയം ചരിത്രവും വര്‍ത്തമാനവുമാകുന്ന, പ്രമേയത്തിലേയും ആവിഷ്ക്കാരത്തിലേയും മഹാ മാന്ത്രികതയാണ് തക്ഷന്‍കുന്ന് സ്വരൂപമെന്ന ഈ നോവലിനെ കാലാതിവര്‍ത്തിയാക്കുന്നത്.
രാമര്‍ എന്ന സാധാരണക്കാരനായ ഒരു കഥാപാത്രത്തിന്‍റെ പതുക്കെ വികസിക്കുന്ന സാമൂഹിക ബോധത്തിലൂടെയാണ് നോവല്‍ മുന്നോട്ടു പോകുന്നത്. അതിലൂടെ ദേശത്തിന്‍റെ ചരിത്രവും വര്‍ത്തമാനവും, നാടിന്‍റെ സ്വാതന്ത്ര്യമെന്ന അതിവൈകാരികാശയത്തിന് പിന്നീട് ഏല്‍ക്കേണ്ടി വരുന്ന തിരിച്ചടികളും വൈരുദ്ധ്യത്തിന്‍റെ രാഷ്ട്രീയവുമൊക്കെ ഈ നോവലില്‍ ഓര്‍മ്മിപ്പിക്കുന്നു.
വ്യവസ്ഥിതിയോടുള്ള ശാന്തമായി കലഹിച്ചുകൊണ്ടാണ് രാമന്‍ എന്ന കഥാപാത്രം വളരുന്നത്. അഹിംസാ വാദിയായ ഗാന്ധിയും തീവ്രവാദിയായ സുഭാഷ് ചന്ദ്രബോസും തക്ഷന്‍കുന്നിലെ രാമറുടേയും കുഞ്ഞിക്കേളുവിന്‍റെയും സാമൂഹിക നിലപാടുകളെ സങ്കീര്‍ണ്ണമാക്കുന്നു. പക്ഷെ അവരല്ലാം വ്യക്തമായ സാമൂഹിക നിലപാടിലേയ്ക്കുതന്നെ വളരുന്നുമുണ്ട്.
തക്ഷന്‍കുന്നിലെ ചെമ്മണ്‍പാതിയിലൂടെ മാതാമ്മ എന്ന കീഴാള സ്ത്രീ ആദ്യമായി ഒരു ബസ് സര്‍വ്വീസ് ആരംഭിക്കുമ്പോള്‍ സ്വതേ പുരോഗമന വാദിയായ കുഞ്ഞിക്കേളു അതിനെ വലിയൊരു ശല്യമായാണ് കാണുന്നത്. തക്ഷന്‍കുന്ന് ചന്തയിലെ തന്‍റെ തയ്യല്‍ക്കടയിലിരുന്നുകൊണ്ടു നടത്തുന്ന രാഷ്ട്രീയ വീക്ഷണങ്ങളില്‍ മാതാമ്മയുടെ ബസ്സ് ഉയര്‍ത്തുന്ന ചെമ്മണ്‍പൊടി അയാളെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്. ഏതൊരുവന്‍റേയും പുരോഗമനാശയങ്ങളിലും ചില വൈരുദ്ധ്യാത്മകമായ അംശങ്ങളെങ്കിലും അയാളെ പിന്നോട്ടു വലിക്കുമായിരിക്കാം. ആധുനികതയെ സംശയത്തോടെ നോക്കിയിരുന്ന കുഞ്ഞുക്കേളുതന്നെയാണ് തക്ഷന്‍കുന്നില്‍ ഒരു റയില്‍വെ സ്റ്റേഷനുവേണ്ടി അപേക്ഷിക്കുന്നതും. ഒരിക്കലും താനാണ് റയില്‍വേ സ്റ്റേഷനുവേണ്ടി പ്രയത്നിച്ചയാള്‍ എന്ന് ആരോടും അദ്ദേഹം അവകാശപ്പെടുന്നില്ല. അടിസ്ഥാനപരമായി യാതൊരു യാന്ത്രവല്‍കൃത സാഹചര്യത്തേയും അദ്ദേഹം മനസ്സു തുറന്ന് അംഗീകരിക്കുന്നില്ല, പക്ഷെ അദ്ദേഹം ഒരു പരിധിവിട്ട് അതിനെ എതിര്‍ക്കുന്നുമില്ല. സ്വാതന്ത്ര്യം ലഭിച്ച രാത്രി പന്ത്രണ്ടുമണിക്ക് അദ്ദേഹം യാദൃശ്ചികമായി മരിച്ചുപോകുന്നു. ഒരുപക്ഷെ കുഞ്ഞിക്കേളുവിന്‍റെ മരണവും കൃഷ്ണവാരിയരുടെ ഭാര്യയുടെ ആത്മഹത്യയും ചന്തയിലുണ്ടാകുന്ന തീപിടുത്തവും ചേക്കു കൊലപാതകിയാകുന്നതുമൊക്കെ നോവലിന് ചെറിയ കൃത്രിമത്വം സമ്മാനിക്കുന്നുണ്ടെങ്കിലും നോവലിസ്റ്റിന്‍റെ ഈ ബോധപൂര്‍വ്വമായ നീക്കങ്ങളെ മുഴച്ചുനില്‍ക്കാത്ത രീതിയില്‍ ആ നോവലിന്‍റെ ആഖ്യാനവും സത്യസന്ധമായ സമീപനങ്ങളും ഇതിനെ സംരക്ഷിച്ചു നിര്‍ത്തുന്നുണ്ട്.
നാടുവാഴി കുടുംബങ്ങള്‍ കീഴാള പെണ്‍കുട്ടികളില്‍ “അടയാളം വെയ്ക്കല്‍” എന്നൊരു ചടങ്ങുണ്ട്. ഒരു പെണ്‍കുട്ടിയെ നാടുവാഴി അടയാളം വെച്ചാല്‍ പിന്നെ അവള്‍ ആയാള്‍ക്കുള്ളവളാണ്. ഇത്തരം സാമൂഹിക അനീതികളോട് സമൂഹം നിരന്തരമായി കലഹിച്ചുകൊണ്ടുകൂടിയാണ് നാടിന്‍റെ സ്വാതന്ത്ര്യ സമരം മുന്നോട്ടു പോകുന്നത്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം തക്ഷന്‍കുന്നിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വാര്‍ത്തകള്‍ രാമറിനു കേള്‍ക്കേണ്ടി വരുന്നു. നാടുവാഴി ചൂഷണത്തിന്‍റെ സ്ഥാനത്ത് മറ്റുരൂപത്തില്‍ ചൂഷണ വ്യവസ്ഥകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്ന അസ്വസ്ഥ ജനകമായ അവസ്ഥയെ രാമര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു.
ഗാന്ധിയും കേളപ്പിനും, അബ്ദുള്‍ റഹ്മാനുമൊക്കെ വളര്‍ത്തിയെടുത്ത നാടിന്‍റെ മതേതരത്വത്തിനും സാഹോദര്യത്തിനും സ്വാതന്ത്ര്യാനന്തരം പല രീതിയിലുള്ള ഭീഷണികള്‍ നേരിടേണ്ടിവരുന്നത് രാമറിനെ അസ്വസ്ഥനാക്കുന്നു. എക്കാലവും മത സാഹോദര്യത്തെക്കുറിച്ച് സംസാരിച്ചിരുന്ന ചേക്കുപോലും മതവിദ്വേഷത്തിന്‍റെ പേരില്‍ അരുംകൊലനടത്തുന്നുണ്ട്.
കെ. കേളപ്പിന്‍ ഈ നോവലില്‍ ഒരു മുഖ്യ കഥാപാത്രമാണ്. വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും, പുലയക്കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി കെ. കേളപ്പന്‍ സഹിച്ച ത്യാഗവും പോരാട്ടങ്ങളുമൊക്കെ നോവലിന്‍റെ പ്രധാനപ്പെട്ട ഒരു ഘടകമായി വരുന്നുണ്ട്. തക്ഷന്‍കുന്ന് ഭാരതത്തിന്‍റെതന്നെ സ്വാതന്ത്ര്യ സമരപോരാട്ടത്തിന്‍റേയും സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ സാമൂഹികവും രാഷ്ട്രീയവുമായ വൈരുദ്ധ്യത്തിന്‍റേയും പരിച്ഛേദമാണ്.
നോവലിനെ വായിപ്പിക്കുന്ന ഒരു ഘടകം ഭാഷയിലും ആവിഷ്ക്കരണത്തിലും യു. കെ. കുമാരന്‍ സ്വീകരിച്ചിരിക്കുന്ന ലാളിത്യമാണ് എന്നു തോന്നു���്നു. രാമര്‍ എന്ന ഒരു സാധാരണക്കാരന്‍റെ ആന്തരിക ജീവിതത്തിലൂടെയാണ് നോവല്‍ പോകുന്നത്. അതൊടോപ്പംതന്നെ അത് തക്ഷന്‍കുന്നിന്‍റെ ആത്മാവിലൂടേയും നോക്കുന്നുണ്ട്. രാമറുടെ ആത്മകഥാഖ്യാനമാകാതെയും തേര്‍ഡ് പേര്‍സണിലുമൊക്കെ കഥപറഞ്ഞുപോകുന്ന വളരെ വ്യത്യസ്തമായ ഒരു ആഖ്യാന രീതിയാണ് ഈ നോവലില്‍ യു.കെ കുമാര്‍ സ്വീകരിച്ചിരിക്കുന്നത്. ആഖ്യാനത്തിലെ പാകതകൂടിയാണ് ഈ നോവലിനെ വായനാക്ഷമമാക്കുന്നത്..

പുസ്തകം: തക്ഷന്‍കുന്ന് സ്വരൂപം
യു. കെ. കുമാരന്‍
പ്രസാധകര്‍: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
അവതാരിക: എം. ജി. എസ്. നാരായണന്‍
പേജ്: 504
വില: 600 ക.
23 reviews11 followers
October 4, 2014
തീര്‍ച്ചയായും വായിച്ചിരിക്കേണ്ട നോവൽ

ലളിതം സുന്ദരം
Profile Image for Harsh Agrawal.
242 reviews16 followers
Read
October 15, 2023
Thakshankunnu Swaroopam

Author: U K Kumaran

Translated from the Malayalam by Jayasankar Keezhayi

Genre: Historical Fiction

Pages: 431

MRP: Rs. 620/-


When the rigid shackles of caste discrimination meet the intoxicating air of freedom, a fascinating historical fiction takes shape. Acclaimed Malayalam writer UK Kumaran’s Thakshankunnu Swaroopam, translated by Jayasankar Keezhayi, traces the sociopolitical churnings of early 20th century Kerala through the lives of over 100 intricately etched characters.


Spanning close to a century between the 1900s to the 1990s, the novel is set in and around the eponymous village of Thakshankunnu. With British rule on the wane and India’s freedom struggle gaining momentum, we see the winds of change sweep across this sleepy hamlet. The potters, stone cutters, coconut pluckers, grass sellers and other ordinary folk are drawn into the gathering storm. Their aspirations collide with rigid feudal structures, sparking acts of defiance.


At the heart of the novel is Ramar, a spunky lower caste boy blessed with empathy and wisdom beyond his years. His journey from childhood to adulthood mirrors the region’s own coming of age. Be it challenging casteist taunts at school or quietly depositing his hard earned savings in the bank, Ramar’s small rebellions foreshadow the larger rebellion to come.


Around him spins a cast of masterfully etched characters like the stoic Kannachan, the fiery tailor Kunhikkelu and the enigmatic Kelappan. The easy rhythm of Kumaran's prose draws us into their lives. We weep as a potter’s hopes are crushed by a powerful landlord. We root for a courageous girl who refuses to become a concubine. And we fume at the blatant oppression of so-called “untouchables”.


Yet, Kumaran eschews excessive sermonizing. Without downplaying the social evils, he gives us a balanced bird’s eye view of life in the Thakshankunnu of yore. The Jagratha processions and defiant slogans coexist with temple rituals and superstitions. The crackling idealism of the freedom struggle blends seamlessly with timeless stories of love, loss, kinship and belonging.

Continue reading here: https://www.keetabikeeda.in/post/thak...
Profile Image for KS Sreekumar.
83 reviews2 followers
September 25, 2023
വയലാര്‍ അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ വരികൂട്ടിയ പുസ്തകമാണ് യു.കെ കുമാരന്‍ എഴുതിയ തക്ഷന്‍കുന്ന് സ്വരൂപം. ഒരു ദേശത്തിന്‍റെ കഥയും, ഖസാക്കിന്‍റെ ഇതിഹാസവുമൊക്കെ മനസ്സിന്‍റെ ആസ്വാദന മണ്ഡലങ്ങളില്‍ ഉയര്‍ത്തിയ അതേ വികാരം വീണ്ടും ഓര്‍മ്മിപ്പിക്കാനായത് തക്ഷന്‍കുന്ന് സ്വരൂപത്തിന്‍റെ വായനയിലൂടെയാണ്. കഥാകാരന്‍ തന്നെ പറയുംപോലെ പലപ്പോഴും ചരിത്രത്തെയും സംസ്കാരത്തെയും ഉണര്‍ത്തുവാന്‍ എന്തിനേക്കാളേറെ സര്‍ഗ്ഗാത്മകതയ്ക്കാണ് സാധ്യമാകുക. ഇന്നതെ തലമുറയ്ക്കന്യമായ ഒരു സംസ്കാരം ഉണ്ടായിരുന്നുവെന്ന് ബോധ്യപ്പെടുത്തുവാന്‍, ഇങ്ങനെയൊരു കാലഘട്ടം മുന്നിലൂടെ ഒഴുകിപോയിരുന്നുവെന്ന് പഴയതലമുറയെ ഓര്‍മ്മപ്പെടുത്തുവാന്‍ ഇത്തരം ദേശത്തിന്‍റെ കഥകള്‍ കൂടിയേ തീരു. ഒരു ദേശത്തിന്‍റെ നൂറുവര്‍ഷത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഘലകളിലൂടെയാണ് ഈ നോവല്‍ കടന്നുപോകുന്നത്. ഒരു ഗ്രാമത്തിന്‍റെ വിശുദ്ധിയുടെയും അശുദ്ധിയുടെയും അടയാളങ്ങളായ കുറേയേറെ കഥാപാത്രങ്ങളെയും, ചരിത്രത്തിന്‍റെ നെടുംതൂണുകളായി മാറിയ, സ്വാതന്ത്ര്യ സമരനേതാക്കളേയും, നവോദ്ധാന നായകന്മാരേയും എല്ലാം ഒരു ഗ്രാമത്തിന്‍റെ ഭാഗഭാഗാക്കി നോവലിസ്റ്റ് ഈ പുസ്തകത്തിലേക്ക് കൊണ്ടുവരുന്നു. കേരളസന്ദര്‍ശനത്തിനെത്തിയ മഹാത്മാഗാന്ധിയും, തക്ഷന്‍കുന്നിന്‍റെ ആലസ്യത്തില്‍ ഉണര്‍വ്വിന്‍റെ വിത്തുവിതച്ച കെ കേളപ്പനും, സ്വാതന്ത്ര്യ സമരസേനാനികളായിരുന്ന മുഹമ്മദ് അബ്ദുറഹിമാനും, പി കൃഷപിള്ളയും, എം.കെ ഗോപാലനും, ദേശത്തിന്‍റെ ഇരുളില്‍ വെളിച്ചമായി തീര്‍ന്ന കുഞ്ഞിക്കേളുവും, ജന്‍മിത്വത്തിനെതിരെയുള്ള പ്രതികാരത്തിലൂടെ സ്കൂള്‍ ഉപേഷിച്ച്, ആദ്യം എല്ലാത്തിനും സാക്ഷിയായി നില്‍ക്കുകയും, ഒടുവില്‍ നോവലിന്‍റെ കരുത്തായി തീരുകയും ചെയ്യുന്ന രാമറും, രാമര്‍ക്ക് ശക്തി പകര്‍ന്ന കല്യാണിയും, പായകീറി ഭ്യൂഡലിസത്തിനെതിരെ പ്രതികരിച്ച വെള്ളായിയും, സ്ത്രീശക്തിയുടെ പ്രതീകമായി തീര്‍ന്ന മാതാമ്മയും എല്ലാം ഒരു കാലഘട്ടത്തിന്‍റെ തീയായി ഈ ദേശപുസ്തക്‍ത്തില്‍ അനുവാചകന്‍ അനുഭവിക്കുന്നു. ഒടുവില്‍ മാറിവരുന്ന കാലം കൊണ്ടുവന്ന മഴയില്‍ ആ തീനാമ്പുകള്‍ ഓരോന്നായി കെട്ടുപോകുമ്പോള്‍ അറിയാതെ ഉള്ളിലെവിടെയോ ഒരു തീരാനോവായി അവരോരുത്തരും മാറുന്നു. എത്ര തലമുറകള്‍ കടന്നുപോയലും ചരിത്രത്തിന്‍റെ ഗന്ധമുള്ള ഈ നോവല്‍ മരണമില്ലാതെ മനുഷ്യമനസ്സുകളില്‍ ജീവിക്കും, തീര്‍ച്ച.
Profile Image for Babu Vijayanath.
129 reviews9 followers
June 6, 2022
തക്ഷകൻ കുന്ന് എന്ന ഗ്രാമത്തിന്റെ ഇതിഹാസമാണ് തക്ഷകൻ കുന്ന് സ്വരൂപം എന്ന യു കെ കുമരനെഴുതിയ ചരിത്രനോവൽ. ബ്രിട്ടീഷ് ഇന്ത്യയിൽ ജനിച്ച രാമറുടെ ജീവിതത്തിലൂടെയാണ് തക്ഷകൻ കുന്നിന്റെ ചരിത്രം നോവലിസ്റ്റ് വിവരിക്കുന്നത്.

രാമറുടെ ജീവിതത്തിൽ വിരിയുന്ന സാമൂഹിക ബോധത്തിലൂടെ ഈ ക്ലാസിക് രചനാശൈലിയിലെഴുതിയ നോവൽ തക്ഷകൻ കുന്നിന്റെയും ഭാരതത്തിന്റെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ വർണ്ണിക്കുന്നുണ്ട്. ഒരേസമയം ഗാന്ധിയും ബോസും അവർക്ക് നേതാക്കളാകുന്നു. കേളപ്പനും അബ്ദുറഹ്മാൻ സാഹിബും അവരുടെ നേതാക്കളാകുന്നു. കുഞ്ഞിക്കേളു, ശ്രീധരൻ ഡോക്ടർ,മൈനർ ബാലൻ, കല്യാണി,ചേക്കൂ,പോക്കർ ഹാജി, മതാമ്മ, കണ്ണച്ചൻ , ഡോക്ടർ കൃഷ്ണയ്യർ, ക്ലാര തുടങ്ങിയ നിരവധി കഥാപാത്രങ്ങളുടെ ചെറുതും വലുതുമായ ചരിത്രങ്ങൾ വിവരിക്കുന്നതോടൊപ്പം കെ കേളപ്പൻ,ഗാന്ധി മുതലായവർ ഇതിലെ കഥാപാത്രങ്ങളായുണ്ട്. ഐ എൻ എയിൽ ചേർന്ന വീരന്മാരുടെ കഥയും തക്ഷകൻ കുന്നിന് പറയാനുണ്ട്.

രാമറുടെയും കുഞ്ഞിക്കേളുവിന്റെയും കേളപ്പന്റെയും സാമൂഹിക സേവനനിലപാടുകളിലൂടെ അക്കാലത്തെ ജനസേവകരുടെ നേർചിത്രം വരയ്കുന്ന നോവൽ ഗുരുവായൂർ സത്യാഗ്രഹം വൈക്കം സത്യാഗ്രഹം നവഖാലി എന്നിങ്ങനെ ഇന്ത്യയുടെയും കേരളത്തിന്റെയും സാമൂഹിക ചിത്രം വരയ്കുന്നുണ്ട്.

നിരവധി അവാർഡുകൾ നേടിയ ഈ നോവൽ ഒരു ദേശത്തിന്റെ കഥപോലെ തന്നെ തക്ഷകൻ കുന്നിന്റെ കഥ ക്ലാസിക് രീതിയിൽ വിവരിക്കുന്നു. നിരവധി രാമറുകളാണ് കേരളത്തിനെ പുരോഗതിയിലേക്ക് നയിച്ചതെന്ന് പറയാം. ഉൽപതീഷ്ണുക്കളുടെ പഴയ കാലഘട്ടം ആണീ നോവൽ വിവരിക്കുന്നത്. എന്നാലും കാലക്രമേണ ആ മനുഷ്യ നന്മകൾ നശിച്ചു പോകുന്നത് രാമറിലൂടെ വായനക്കാർക്ക് അറിയാനാവും.

യുദ്ധകാല കെടുതികളും വിശദമായിത്തന്നെ വായനക്കാരിലേക്ക് എത്തിക്കുന്നുണ്ട്. മലയാള ഭാഷയിലെ സവിശേഷ രചന. അയിത്തം മുതലായവ തകരുന്ന ആ കാലഘട്ടത്തിന്റെ ചരിത്രം. തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു മലയാള നോവൽ. തക്ഷകൻ കുന്ന് കേരളത്തിന്റെ ഒരു മിനിയേച്ചർ പതിപ്പാണ്. ചില നാടകീയതകളെല്ലാം ഉണ്ടെങ്കിലും എഴുത്തിന്റെ മാന്ത്രീകത അതിനെ സമർത്ഥമായി മറികടക്കുന്നുണ്ട്.



37 അധ്യായങ്ങളും 415 പേജുകളുമുള്ള ഈ പുസ്തകം പുറത്തിറക്കിയത് SPCSആണ്.
This entire review has been hidden because of spoilers.
Profile Image for Sreelekshmi Ramachandran.
292 reviews33 followers
October 1, 2023
ഒരു പുസ്തകം തീർന്നു പോയതിൽ ഞാൻ ഇത്ര നിരാശപ്പെട്ടിട്ടില്ല.. എന്റെ തക്ഷൻകുന്ന് ദിനങ്ങൾ അവസാനിച്ചതിൽ എനിക്ക് ദുഃഖം തോന്നുന്നു. അത്രയ്ക്കും ആസ്വദിച്ച് ഞാൻ വായിച്ച പുസ്തകമായിരുന്നു ഇത്.
കല്ലുവെട്ടി പാച്ചറുടെ മകനായ രാമറിലൂടെ, അയാളുടെ എൺപത്‌ വർഷങ്ങൾ നീണ്ട ജീവിതത്തിലൂടെ,
ഒരു നാടിന്റെയും കാലഘട്ടത്തിന്റെയും മൊത്തം ചരിത്രം വരച്ചു കാണിക്കുകയാണ് എഴുത്തുകാരൻ. ചരിത്രവും സങ്കൽപ്പവും ഇടകലർ���്ന നോവൽ. മനസ്സിൽ തങ്ങി നിൽക്കുന്ന നൂറോളം കഥാപാത്രങ്ങൾ ഇതിലുണ്ട്.. കുഞ്ഞിക്കേളു, കണ്ണച്ചൻ, മൈനർ ബാലൻ, ശ്രീധരൻ ഡോക്ടർ,കല്യാണി, മാതാമ്മ,ചേക്കു, പോക്കർ ഹാജി.. ഓരോ കഥാപാത്രങ്ങളുടെയും detailing അപാരമാണ്.. അടയാളം പറഞ്ഞു വെച്ച സ്വന്തം മാനം രക്ഷിക്കാൻ പുഴയിൽ ചാടി മരിച്ച ചീരുകണ്ഠന്റെ മകളും ബോസ്സിന്റെ അനുയായിയാവാൻ ഇംഗ്ലീഷ് പഠിച്ചു NIA യിലേക്ക് പോയ കണാരനും പിഴച്ചവൾ എന്ന അപമാനഭാരമോർത്ത് കുഞ്ഞിനേയും കൊണ്ട് പുഴയിൽ ചാടി മരിച്ച വാരസ്യാരും മറാത്തി സംസാരിക്കുന്ന മാതാമ്മയുടെ മോനും ഓക്കെ മനസ്സിൽ തങ്ങുന്ന കഥാപാത്രങ്ങളാണ്.

നാനാജാതിമതസ്ഥർ ഉള്ള ആ നാട്ടിൽ ഒരു പ്രശ്നം വന്നാൽ എല്ലാവരും ഒരുമിച്ചു നിന്ന് അത് പരിഹരിക്കുന്നു. സാമൂഹിക വിഷയങ്ങളിൽ അവരുടെ പൊതുബോധം അഭിനന്ദനീയമാണ്... തക്ഷൻകുന്നും കീഴൂർ ക്ഷേത്രവും ആന്തൂരാൻ കുന്നും അവിടുത്തെ ജനങ്ങളും അവരുടെ ജീവിതവും വരച്ചിടുന്നതോടൊപ്പം കെ കേളപ്പനും ഗാന്ധിജിയും ബോസും ഓക്കെ വരുന്നത്തോടെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവും സങ്കീര്‍ണതകൾ ഇല്ലാതെ വായിക്കാം മനസിലാക്കാം.

രാമർ ജീവിച്ച തക്ഷൻകുന്ന്..രാമർ മാറിയപ്പോൾ തക്ഷൻകുന്നും മാറി. ഒടുവിൽ നീണ്ട വർഷങ്ങളുടെ ചുവടു വെയ്പ്പുകൾ അവസാനിപ്പിച്ച് പ്രപഞ്ചത്തിലെ സർവ ചൈതന്യങ്ങളെയും മനസ്സ് കൊണ്ടു പ്രണമിച്ച് കണ്ണുകൾ അടച്ച് രാമർ കിടക്കുന്നത്തോടെ കഥയും അവസാനിക്കുന്നു..

ഏറെ സംതൃപ്തി നൽകിയ വായനാനുഭവം.. വായനയെ സ്നേഹിക്കുന്നവർ വായിക്കാതെ പോകരുത് എന്നാഗ്രഹിക്കുന്നു
.
.
.
📚Book - തക്ഷൻകുന്ന് സ്വരൂപം
✒️Writer- യു കെ കുമാരൻ
Profile Image for Manoj Unnikrishnan.
218 reviews21 followers
May 20, 2024
ഒരു പാതിരാത്രി ഒറ്റമുളപ്പാലത്തിൽ മലർന്നു കിടന്ന് തന്റെ ജീവിതം വിശകലനം ചെയ്യുന്ന സ്കൂൾ വിദ്യാർത്ഥിയായ രാമറിൽ നിന്നും തുടങ്ങുന്നു യു. കെ. കുമാരൻ എഴുതിയ തക്ഷൻകുന്ന് സ്വരൂപം. രാമറിലൂടെയാണ് നമ്മൾ തക്ഷൻകുന്നിനെ അറിയുന്നത്, ആ ഒറ്റമുളപ്പാലത്തിൽ കിടന്ന് ഇനിയെന്തെന്ന് ആലോചിച്ചു ജീവിതത്തോട് ഒട്ടിച്ചേരാനുള്ള ആവേശത്തോടെ മുന്നോട്ടു പോയി വളർന്നുവലുതായ രാമറിലൂടെ. കൂട്ടത്തിൽ കുഞ്ഞിക്കേളു, മൈനർ ബാലൻ, കണ്ണച്ചൻ, ചേക്കു, കല്യാണി, മാതാമ്മ, പോക്കർ ഹാജി, ഗോവിന്ദൻ അടിയോടി, ശ്രീധരൻ ഡോക്ടർ എന്നിങ്ങനെ മറക്കാനാവാത്ത ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെയും. തക്ഷൻകുന്ന് എന്നൊരു ദേശത്തിന്റെ മാത്രം കഥയല്ലിത്. കെ. കേളപ്പനും, മഹാത്മാഗാന്ധിയും കടന്നുവരുന്ന ഈ കഥ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെയും ചരിത്രങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്നു. എല്ലാ രീതിയിലുമുള്ള നല്ലതും കെട്ടതുമായ കാര്യങ്ങളുള്ള നാടാണ്‌ തക്ഷൻകുന്ന്. അവിടെയുള്ള കുറച്ചു നല്ല മനുഷ്യരുടെ പ്രവൃത്തികളാണ് കഥയെ മനോഹരമാക്കുന്നത്. രാമറിൽ തുടങ്ങി രാമറിൽ തന്നെ ഒടുങ്ങുന്നു ഈ ദേശചരിത്രം.

നന്മയും, തിന്മയും, പ്രണയവും, ചതിയും, സന്തോഷവും, ദു:ഖവും എല്ലാം സമാസമം ഉണ്ട് ഈ തക്ഷൻകുന്ന് ചരിത്രത്തിൽ. ഞാൻ ഈയടുത്തൊന്നും ഒരു മലയാളനോവലും ഇത്ര ആസ്വദിച്ചു വായിച്ചിട്ടില്ല. അത്രക്കിഷ്ടപ്പെട്ടു. മലയാളത്തിന്റെ സുഗന്ധം ഇത്രമേൽ ഹൃദ്യമായി പകർന്നുതന്ന യു. കെ കുമാരന് ഒരുപാടൊരുപാട് നന്ദി!
Profile Image for Adwaith S S.
31 reviews3 followers
February 2, 2022
മയ്യഴി പുഴയുടെ തീരങ്ങൾ വായിച്ചപ്പോൾ കിട്ടിയ അതേ അനുഭൂതി.
Profile Image for VipIn ChanDran.
83 reviews3 followers
April 7, 2023
തക്ഷൻകുന്നിന്റെ ചരിത്രത്തിലൂടെ, ഇന്ത്യയുടെ ചരിത്രത്തെ രേഖപ്പെടുത്തുന്ന രചന.
Profile Image for Aravind Nandakumar.
43 reviews
May 6, 2024
തക്ഷൻകുന്നു സ്വരൂപം
യു കെ കുമാരൻ
എല്ലാം നേടുന്ന നായകന്റെ കഥ വായിക്കുവാൻ ഒരു പ്രത്യേക രസം തന്നെയാണ് , ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം നേടുന്ന ഒരാളുടെ കഥ വായിക്കുമ്പോൾ ലഭിക്കുന്ന ഒരു സന്തോഷവും വിശ്വാസവും അത് പറഞ്ഞു അറിയിക്കുവാൻ സാധിക്കുകയില്ല. തക്ഷൻകുന്നു സ്വരൂപത്തിൽ അങ്ങനെ ഉള്ള ഒരു കഥപറച്ചിലാണ് . വീട്ടിൽ നിന്നും അച്ഛന്റെ പൊതിരെയുള്ള തല്ലും കൊണ്ട് ഇറങ്ങിയ രാമർ എന്ന കൗമാരക്കാരൻ പതിയെ പതിയെ തന്റെ ജീവിത ലക്ഷ്യങ്ങൾ എല്ലാം നേടുന്ന ഒരു കാഴ്ചയാണ് നമുക്ക് തക്ഷൻകുന്നു സ്വരൂപത്തിൽ കാണുവാൻ സാധിക്കുന്നത് . അയാളുടെ പ്രണയ സാക്ഷാത്ക്കാരത്തിനു പോലും ഒരു നിശ്ചയദാർട്യത്തിൻറെ കഥ പറയുവാനുണ്ട്. കൈയിൽ നിന്നും വഴുതി പോയ പ്രണയിനിയെ കാലം തനിക്കു തിരിച്ചു നൽകും എന്ന് അയാൾ വിശ്വസിക്കുന്നു , ഒടുവിൽ അയാളുടെ വാശിക്കുമുന്പിൽ കാലം പോലും തോൽക്കുന്നു .
രാമർ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ മുന്നേറുന്ന കഥ തക്ഷൻകുന്നിലെ ചരിത്രവും ഭൂമിശാത്രവും ആളുകളെയുമൊക്കെ അറിഞ്ഞു മുന്നേറുന്ന ഒരു യാത്രയാണ് . ആ യാത്രയിൽ രാമറിന്റെ വളർച്ചയും കാലഘട്ടത്തിനനുസരിച് ആ നാട്ടിൽ ഉണ്ടാകുന്ന സാംസ്കാരികവും രാഷ്ട്രീയവും ഭൂമിശാസ്ത്രവുമായ മാറ്റങ്ങളേയും നമുക്ക് കാണുവാൻ സാധിക്കുന്നു . ഗാന്ധിസവും കമ്മ്യൂണിസവും ജന്മിത്തവും ജാതി വിവേചനവും ഒക്കെത്തന്നെയും ഇതിൽ കടന്നു വരുന്നുണ്ട് അങ്ങനെ ഒരു കാലത്താണല്ലോ കഥ നടക്കുന്നത്. അതുകൊണ്ടു തന്നെ ഗാന്ധിയും , അബ്ദുറഹ്മാനും , സഖാവ് കൃഷ്ണപിള്ളയും ഒക്കെ തന്നെ ഇതിലെ കഥാപാത്രങ്ങൾ ആണ്.
രാമനെ പോലെ തന്നെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ യു കെ കുമാരൻ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. കുഞ്ഞിക്കേളുവും , കണ്ണച്ചനും ,മൈനർ ബാലനും , അങ്ങനെ അങ്ങനെ നീടുപോകുന്ന ഒരു നിര. തീർച്ചയായും എല്ല്ലാവരും വായിക്കേണ്ട മലയാളത്തിലെ ഈ നൂറ്റാണ്ടിലെ മികച്ച കഥകളിൽ ഒന്നാണ് തക്ഷണകുന്നു സ്വരൂപം.
Profile Image for Vinod Varanakkode.
47 reviews3 followers
March 4, 2025
ഞാൻ വായിച്ച യു കെ കുമാരന്റെ ആദ്യത്തെ പുസ്തകം ആണ് ഇ���്, വളരെ രസകരമായി വായിച്ചുപോകാവുന്ന ഒരു പുസ്തകം. രമറിന്റെ കുട്ടിക്കാലം മുതൽ വാർദ്ധക്ക്യം വരെ ലേഖകൻ നമ്മളെ ഒരു യാത്രക്ക് കൊണ്ടുപോകുന്നു ഈ പുസ്‌തകത്തിൽ. കേരളത്തിലെ ഒരു കാലഘട്ടം എങ്ങനെയായിരുന്നു എന്ന് നമ്മൾക്ക് മനസിലാക്കി തരുന്നു. വളരെ ലളിതമായ ആഖ്യാനമെന്നാലും വളരെ രസകരമായി എഴുതിയിരിക്കുന്നു. മലയാളം പുസ്‌തക പ്രേമികൾ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുതകമാണിതെന്നു ഞാൻ കരുതുന്നു.
287 reviews3 followers
February 21, 2017
It very well written and frankly I think I should rate it 4.5 but as it is not possible, rated 4. Though I enjoyed reading the novel, I felt something is missing from making it an outstanding unique work. I really can't pinpoint it.
Displaying 1 - 26 of 26 reviews

Can't find what you're looking for?

Get help and learn more about the design.