What do you think?

Pravachakanmarute Randampusthakam
This ebook is from DC Books, the leading publisher of books in Malayalam. DC Books' catalog primarily includes books in Malayalam literature, and also children's literature, poetry, reference, biography, self-help, yoga, management titles, and foreign translations.
- GenresFiction
349 pages, Kindle Edition
Published November 11, 2016
About the author
Benyamin
41 books836 followersBenyamin (born 1971, Benny Daniel) is an Indian novelist and short story writer in Malayalam language from Nhettur, Kulanada, Pattanamtitta district of the south Indian state of Kerala. He is residing in the Kingdom of Bahrain since 1992, from the age of twenty, and his works appear regularly on Malayalam publications in Kerala.
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 18 of 18 reviews
August 10, 2020
ബൈബിൾ ലോകത്തെ പഠിപ്പിച്ച ദൈവിക പരിവേഷമുള്ള ദൈവപുത്രനായ യേശുവിനെയല്ല, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം എന്ന ബെന്യാമിന്റെ ഈ കൃതിയിൽ നമുക്ക് കാണാൻ കഴിയുക. അമാനുഷികതയും ദൈവീക പരിവേഷവും ഇല്ലാത്ത
യേശുവിന്റേയും ശിഷ്യന്മാരുടെയും കഥ.
യിസ്രായേലിനെ ഭരിച്ച ദാവീദ് പാരമ്പര്യത്തിൽപെട്ട രാജകീയ സ്ഥാനമുള്ള യേശു. സമൂഹത്തിലെ ഉയർന്നതും താഴ്ന്നതും മറ്റു നാനാജാതി ഗോത്ര വർഗ്ഗ ഭേദമന്യേ ഏവരുടെയും സ്വാതന്ത്ര്യത്തിനായി സർവ്വ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചു വീട് വിട്ടിറങ്ങുകയും.
നസ്രേനിയർ എന്ന സംഘമുണ്ടാക്കി ശിഷ്യന്മാരുമൊത്ത് യിസ്രായേലിന്റെ മോചനത്തിനായി കാതങ്ങളും കാലങ്ങളും മറന്നു സഞ്ചരിച്ചു.
സൽക്കാരങ്ങളിൽ ഉയർന്ന ഗോത്രക്കാർക്ക് വീഞ്ഞും താഴ്ന്ന ഗോത്രക്കാർക്ക് വെള്ളവും കിട്ടിയിരുന്ന കാലം. കാനാവിലെ കല്യാണത്തിന് അവർക്കു വേണ്ടി വാദിച്ചു " ഇവർ താഴ്ന്ന ഗോത്രങ്ങളിൽ ജനിച്ചു പോയത് ഇവരുടെ കുറ്റമാണോ ?
അതുകൊണ്ടുമാത്രം ഇവർ ഒരു വിവാഹ സദ്യയിൽ വെള്ളം കൊണ്ട് തൃപ്തിപ്പെടണോ...? "
ഒടുവിൽ കൽഭരണികളിൽ സൂക്ഷിച്ചിരുന്ന വീഞ്ഞ് പന്തലിലേക്ക് എത്തുകയും, യഹൂദ ചരിത്രത്തിലാദ്യമായി വെള്ളത്തിന്റെ ഈ താഴ്ന്ന വർഗ്ഗം വീഞ്ഞിന്നാൽ ആദരിക്കപ്പെടുകയും ചെയ്തു. അവർ അവനെ വാഴ്ത്തി. അവർക്ക് ധീരനായ രാജാവിനെ കിട്ടിയിരിക്കുന്നു എന്ന് തമ്മിൽ പറഞ്ഞ് ആഹ്ലാദിച്ചു.
യഹൂദജാതിക്കുമേലെ നസ്രേനിയ സംഘം വിതച്ചു പോയ കൊടുങ്കാറ്റുകളുടെ തുടക്കം അവിടെ നിന്നായിരുന്നു.
മികച്ചതും ധീരമായതുമായ ഒരു രചനയായി നിലനിൽക്കുമ്പോഴും കുറച്ചുകൂടി വിശാലമായി അദ്ദേഹത്തിന് ഇത് അവതരിപ്പിക്കാമായിരുന്നു എന്ന് തോന്നിപ്പോയി.

November 25, 2021
നസ്രേനിയനായ യേശു ക്രിസ്തുവിൻ്റെ ജീവിതം, അതുതന്നെയാണ് പ്രവാചകന്മാരുടെ രണ്ടാംപുസ്തകം എന്ന ഈ രചന. ചാവുകടലിൻ്റെ തീരത്തു നിന്നും ലഭിച്ച ചില തുകൽ ചുരുളുകളിൽ എഴുതിരിക്കുന്നുവെന്ന് അഭ്യൂഹങ്ങൾ പരക്കുന്ന യേശുനാഥൻ്റെ സാധാരണ മനുഷ്യർക്ക് സമമായ ജീവിതം ഈ പുസ്തകത്തിൽ കാണാം. യേശുവിൻ്റെയും 12 ശിഷ്യന്മാരുടെയും കഥ, മാനുഷികമായ എല്ലാ വികാരങ്ങളും വിചാരങ്ങളും ഉൾക്കൊണ്ട് എഴുതാൻ ബെന്യാമിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ചില സന്ദർഭങ്ങളിൽ യേശുക്രിസ്തുവിൻ്റെ ജീവിതത്തിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണമായി അനുഭവപ്പെട്ടു. ഈയൊരു കുറവ് ഒഴിച്ചുനിർത്തിയാൽ വായിക്കപ്പെടേണ്ട ഒരു പുസ്തകം തന്നെയാണിത്. എനിക്ക് യേശുവിൻ്റെ ശിഷ്യന്മാരിൽ യൂദാസിനോട് ഒരു പ്രത്യേക മമത രൂപപ്പെടുവാൻ ഈ പുസ്തകം കാരണമായി.
May 5, 2015
എക്കാലവും യേശുവിന്റെ ചരിത്രം, ക്രീയാത്മക മനസ്സിന് വളക്കൂറുള്ള മണ്ണായിരുന്നു...
'ബെന്യാമിന്', ആ മണ്ണില് ഉഴുതു മറിക്കുന്നു...പൊന്തിവന്ന ശേഷിപ്പുകളെ യുക്തിയുടെയും ഭാവനയുടെയും കശാപ്പുശാലയിലിട്ടു മനുഷ്യനായ യേശുവിനു ജന്മം കൊടുക്കുന്നു...
വിഷാദിയായ..
സന്ദേഹിയായ..
കണ്ണുകളില് കടലുകളുമായി നടന്ന മനുഷ്യപുത്രന്...!!!
വായിക്കാവുന്ന ഒരു കഥ...

November 6, 2021
13. Benyamin’s Pravachakanmarude Randam Pusthakam.
“എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്നയേവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകാൻ തക്കവിധം, ദൈവം ലോകത്തെയത്രമാത്രം സ്നേഹിച്ചു.”
— യോഹന്നാൻ 3:16.
Genre : Fiction / Novel
Publishers : D C Books
No of Pages : 234
സംഭവബഹുലമായൊരു ജീവിതമായാണ്, യേശുവിന്റെ മനുഷ്യജീവിതത്തെ ബൈബിളിൽ വിശദീകരിച്ചിരിക്കുന്നത്. സർവ്വ ലോകത്തിന്റെയും രാജാവായവനിവിടെ ജനിച്ചുവീഴുന്നത്, ദാരിദ്ര്യത്തിന്റെയൊരു കാലിത്തൊഴുത്തിലേക്കാണ്. അവിടെനിന്നും, ഗാഗുൽത്താ മലമുകളിലെ കുരിശിലേക്കുവരെ നീണ്ട യാത്രയ്ക്കിടയിൽ, അവൻ അന്ധർക്ക് കാഴ്ച നൽകുന്നുണ്ട്, കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്നുണ്ട്, തളർവാത രോഗിയോട്, ‘എഴുന്നേറ്റു നിന്റെ കിടക്കയുമെടുത്ത് മുന്നോട്ട് നടക്കയെന്ന്’, കല്പിക്കുന്നുണ്ട്, അഞ്ചപ്പം കൊണ്ട് അയ്യായിരം പേർക്ക് വിരുന്നൊരുക്കുന്നുണ്ട്, കാറ്റിനെയും, കടലിനേയും വരെ, വരുതിയിലാക്കുന്നുണ്ട്.
അത്ഭുതപ്രവർത്തനങ്ങളോടൊപ്പം തന്നെ, അതുവരെ നിലനിന്നിരുന്ന നിയമങ്ങളെയും, വിശ്വാസങ്ങളെയും, സാമൂഹിക ചുറ്റുപാടുകളെയുമൊക്കെ, ചോദ്യം ചെയ്യാനുമവൻ മുതിരുന്നുണ്ട്. പലതിനെയും, തിരുത്തിയെഴുതാൻ ശ്രമിക്കുന്നുമുണ്ട്. പാപികളോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ചും, ചുങ്കക്കാരെ കൂടെക്കൂട്ടിയും, കൊള്ളരുതാത്തവരെന്ന് കൽപ്പിക്കപ്പെട്ടവർക്കുവേണ്ടി സംസാരിച്ചുമൊക്കെയവൻ, അന്നത്തെ സമൂഹത്തിന്റെ നടപ്പു രീതികളെ വെല്ലുവിളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ദൈവപുത്രനെന്ന വിശേഷണത്തോടൊപ്പമൊരു വിപ്ലവവകാരിയെന്ന നിലയിലും, ചരിത്രമവനെ രേഖപ്പെടുത്തുന്നു.
എന്നാൽ ക്രിസ്റ്റിയാനിറ്റിയെന്ന മതത്തിലേക്കെത്തുമ്പോൾ, അതിന്റെ വിശ്വാസ സംഹിതകളിലേക്കെത്തുമ്പോൾ, യേശുവിന്റെ അമാനുഷികതകൾക്കും, അതീതശക്തികൾക്കുമൊക്കെയാണ്, അവിടെ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മതങ്ങൾക്കതാണെല്ലോ അവശ്യവും! ക്രിസ്റ്റിയാനിറ്റിയല്ലാതെയുള്ള, മറ്റു അബ്രഹാമിയൻ മതങ്ങളിലും, സ്ഥിതി വെത്യസ്ഥമല്ല. എന്നാൽ യേശുവിനെയൊരു മനുഷ്യൻ മാത്രമായി അവതരിപ്പിക്കുന്ന നിരവധി കൃതികൾ, ലോകസാഹിത്യത്തിലെമ്പാടും, ഉണ്ടായിട്ടുണ്ട്. ‘The Last Temptation of Christ’ എന്ന Nikos Kazantzakis നോവലൊക്കെ, ആ നിരയിൽ വരുന്ന പുസ്തകങ്ങളാണ്. അവിടേക്കാണ്, പ്രവാചകന്മാരുടെ രണ്ടാം പുസ്തകത്തിലൂടെ, ബെന്യാമിനൊരു പുതിയ യേശുവിനെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.
അമാനുഷികമായ അത്ഭുതങ്ങളൊന്നും പ്രവർത്തിക്കാത്ത, സ്പർശനം കൊണ്ടൊരു മനുഷ്യനെയും സുഖപ്പെടുത്താത്ത, ദൈവപരിവേഷങ്ങളില്ലാത്തൊരു സാധാരണക്കാരനായ മനുഷ്യനായാണിവിടെ, യേശുവിനെ അവതരിപ്പിക്കുന്നത്. എന്നാലവൻ പ്രവർത്തിക്കുന്നതെല്ലാം മാനുഷികമായൊരു സമീപനത്തോടെ വീക്ഷിക്കുമ്പോൾ, അത്ഭുതങ്ങളായി രൂപാന്തരപ്പെടുന്നുമുണ്ട്. കാനായിലേ കല്യാണവീട്ടിലവൻ വീഞ്ഞുകുടിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവർക്ക്, അതുനേടികൊടുക്കുകയാണ് ചെയ്യുന്നത്.
അതിലൂടെ ജാതീയ ചിന്തകളെയും, വർഗ്ഗ വിവേചനത്തേയുമൊക്കെ സമൂഹത്തിൽ നിന്നും പിഴുതെറിയാനവൻ, ശ്രമിക്കുന്നു. മുന്നേ വന്നവർക്കൊന്നും ചെയ്യാൻ കഴിയാതെ പോയ പലതും, പ്രവർത്തിയിലൂടെ കാട്ടികൊടുക്കുന്നു. അത്തരത്തിൽ അവൻ ചെയ്ത ഓരോ അത്ഭുതപ്രവർത്തികളും, മനുഷ്യനാൽ സാധ്യമായ രീതികളിലേക്കിവിടെ മാറ്റിയെഴുതപ്പെടുന്നു.
ഇവിടെ അമാനുഷികത്വവും, ദൈവ പരിവേഷവുമൊക്കെ നീക്കം ചെയ്തുക്കൊണ്ടൊരു സാധാരണ മനുഷ്യനായവൻ പുനഃസൃഷ്ടിക്കപ്പെടുമ്പോൾ, അവന്റെ കഥകളിലും, അവൻ പറഞ്ഞ കഥകളിലും, ആ മാറ്റങ്ങൾ പ്രതിഫലിക്കുന്നുണ്ട്. അവനോടൊപ്പം, അവന്റെ ശിഷ്യന്മാരുടെയും, കുടുംബത്തിന്റെയും, കൂട്ടാളികളുടെയും, അധികാരികളുടെയുമൊക്കെ ജീവിതത്തിലും, മാറ്റങ്ങളുണ്ടാവുന്നുണ്ട്. മറിയയും, പത്രോസും, ബറാബാസുമൊക്കെയിവിടെ തിരുത്തി എഴുതപ്പെടുന്നുണ്ട്.
ബൈബിളിൽ ദൈവത്തിന്റെ പദ്ധതികൾ കൃത്യമായി മനസ്സിലാക്കി, അതനുസരിച്ച് മുന്നോട്ടു പോകുന്നൊരാളാണ്, യേശു. ഗത്സമൻ തോട്ടത്തിലെ അവസാന പ്രാർത്ഥനയിൽ മാത്രമാണവൻ, ‘കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും നീങ്ങിപോകേണമെയെന്ന്’ അപേക്ഷിക്കുന്നത്. എന്നാലിവിടെ, താനെടുത്തുവയ്ക്കുന്ന ചുവടുകളിലെല്ലാം, മനുഷ്യസഹജമായൊരു സംശയബുദ്ദി യേശുവിനെ പിന്തുടരുന്നുണ്ട്. ശിഷ്യന്മാരുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെയവൻ സ്തബ്ദനായി പോകുന്ന നിമിഷങ്ങളുണ്ട്. അവരുടെ മുന്നിലവൻ പൊട്ടികരയുന്നുണ്ട്, ഒരു സാധാരണ മനുഷ്യന്റെ ചേതനകളെല്ലാമവനിൽ വന്നുനിറയുന്നുണ്ട്.
ഇത്തരത്തിൽ, എത്രയൊക്കെ രീതിയിൽ മാറ്റിയും – മറിച്ചുമെഴുതിയാലും, വ്യാഖ്യാനിച്ചാലും, പിന്നെയുമൊരുപാട്, വായനാസാധ്യതകൾ ഒളിഞ്ഞുകിടക്കുന്നൊരു മഹാചരിതമായിയിവിടെ, യേശുക്രിസ്തുവിന്റെ ജീവിതത്തെ, ബെന്യാമിൻ അവതരിപ്പിക്കുന്നു. നസറേത്തിലെ കാലിത്തൊഴുത്തിൽ തുടങ്ങി ഗാഗുൽത്താമലയിലെ തടിക്കുരിശിലവസാനിച്ചുവെന്ന്, ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ മനുഷ്യജീവിതമിവിടെ പല ലെയറുകളിലായി മാറ്റിവായിക്കപ്പെടുന്നു. ക്രിസ്ത്യൻ വിശ്വാസങ്ങളും, പാരമ്പര്യങ്ങളുമൊക്കെ, സമൂലം ഉടച്ചുപണിയപ്പെടുന്നു. വായനയുടെ പുതിയ വാതായനങ്ങൾ വായനക്കാർക്കായി സൃഷ്ടിച്ചു നൽകപ്പെടുന്നു.
__________________________________________
വളരെയധികം താൽപ്പര്യത്തോടെ വായിച്ചു തീർത്ത പുസ്തകങ്ങളിൽ ഒന്നാണിത്. വരികളും വിശദീകരണങ്ങളും ഒക്കെ അത്രമേൽ മനോഹരവും, ഹൃദ്യവുമായ ഭാഷയിലാണ്, ബെന്യാമിൻ എഴുതിവച്ചിരിക്കുന്നത്. തുടക്കത്തിൽ, കഠിനമായൊരു വായനയായി തോന്നിയെങ്കിലും, പോകെ പോകെ പുസ്തകത്തിനുള്ളിലേക്കിറങ്ങി ചെല്ലാൻ, എന്നിലെ വായനക്കാരന് സാധിച്ചിട്ടുണ്ട്.
എന്നാൽ ഇത്തരത്തിൽ തീവ്രമായ ഒരു വിഷയത്തെ സമീപിക്കേണ്ട സ്കെയിലിലല്ല ബെന്യാമിനിവിടെ കഥയെ പറഞ്ഞുവെക്കുന്നത്. മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുസ്തകത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും മികച്ചുനിന്നപ്പോൾ, മൂന്നാം ഭാഗം ദ്രുതഗതിയിൽ തീർത്തപോലെയാണിവിടെ അനുഭവപ്പെടുക. ഏറ്റവും പ്രാധാന്യമേറിയ കാര്യങ്ങൾ സംഭവിക്കുന്ന അവസാന ഭാഗത്തോട് നീതിപുലർത്താൻ എഴുത്തുകാരന് കഴിയുന്നില്ല. കുറച്ചുകൂടി വിശദമായി രണ്ടുപുസ്തങ്ങളായൊക്കെ ഇറക്കിയിരുന്നെങ്കിൽ, എത്രയോ ഉയരത്തിൽ ചെന്നുനിൽക്കേണ്ടൊരു കൃതിയായിരുന്നിതെന്ന വസ്തുത, ആകെ തുകയിൽ നിരാശ സമ്മാനിക്കുന്നുണ്ട്.
കൂടുതൽ വായനകൾക്ക്,
https://thejourneytowardsmyself01.wor...

This entire review has been hidden because of spoilers.
December 16, 2025
📖- പ്രവാചകന്മാരുടെ രണ്ടാം പുസ്തകം
✒️- ബെന്യാമിൻ
📃-223
💷-270
Genre- നോവൽ
Publisher- ഡിസി ബുക്ക്സ്
ബൈബിൾ കഥകളും കഥാപാത്രങ്ങളും എനിക്ക് മുന്നേ പരിചയമുണ്ടായിരുന്നെങ്കിൽ എന്നു തോന്നിപ്പോയി ഈ നോവൽ വായിച്ചപ്പോൾ, കാരണം ആ പരിചയമില്ലായ്മ നോവൽ ആസ്വാദനത്തെ നന്നായി ബാധിച്ചു. എത്രത്തോളം വായിക്കപ്പെടുന്നുവോ അത്രത്തോളം പുതിയ വായനാ സാധ്യത തെളിഞ്ഞു വരുന്ന മഹാ ചരിതങ്ങളാണ് ഇതിഹാസങ്ങളായ മതഗ്രന്ഥങ്ങൾ. ഓരോ വായനയിലും കഥയ്ക്ക് വേറൊരു മാനവും കഥാപാത്രങ്ങൾക്ക് മറ്റൊരു സ്വത്വവും കൈവരുന്നതായി കാണാം.പുനർവായനയിൽ പാപം ചെയ്തവരായും ക്രൂരന്മാരായും മുദ്ര കുത്തപ്പെട്ടവരിലെ കാണാതെ പോയ നന്മയുടെ മിന്നാമിനുങ്ങ് വെട്ടം നാം തിരിച്ചറിയും. യോഗ്യമാരുടെയും മഹാന്മാരുടെയും നന്മയുടെ വൃക്ഷക്കൊമ്പിൽ ഗൂഢമായി പറ്റി ചേർന്ന തിന്മയുടെയും അനീതിയുടെയും പാപത്തിന്റെ ഇത്തിൾക്കണ്ണിയെ കണ്ടെത്തും. ബൈബിൾ പറഞ്ഞുവെച്ച ദൈവപുത്രനായ പ്രവാചകനെയല്ല മറിച്ച് അമാനുഷികതയുടെയും ദൈവികതയുടെയും മേലങ്കികൾ അഴിച്ചു വെയ്ച്ച ദുർബലമായ മാനുഷിക വികാരങ്ങൾ സന്നിവേശിപ്പിക്കപ്പെട്ട സാധാരണക്കാരിൽ അതി സാധാരണനായ യേശുവിന്റെയും അദ്ദേഹത്തിന്റെ ശിഷ്യൻമാരുടെയും കഥ പറയുകയാണ് എഴുത്തുകാരൻ.
നമ്മൾ വായിച്ചറിഞ്ഞ ബൈബിളിലെ പല ബിംബങ്ങളും പരിവർത്തനം ചെയ്യപ്പെട്ടിരിക്കുകയാണ് അല്ലെങ്കിൽ മറ്റൊരു വീക്ഷണത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. യേശുവിനോട് അഗാധമായ പ്രണയം ഉള്ളിൽ സൂക്ഷിക്കുന്ന വിരൂപയായ ഒരു സ്ത്രീയായിട്ടാണ് ബെന്യാമിൻ മഗ്ദലന മറിയത്തിനെ ചിത്രീകരിച്ചിരിക്കുന്നത്. പ്രണയാഭ്യാർത്ഥന നിരസിച്ചതിന്റെ പേരിൽ ഉള്ളിൽ പ്രതികാരാഗ്നി ജ്വലിപ്പിച്ചു കൊണ്ട് യേശുവിന്റെ നാശം ആഗ്രഹിച്ചു ജീവിക്കുന്ന മഗ്ദലനമറിയം.യേശുവിനെ ജീവനു തുല്ല്യം സ്നേഹിച്ചവനും സ്വന്തം ജീവൻ ബലിനല്കി അവനെ മരണത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ച അരുമശിഷ്യനായി യൂദാസിനെ അവതരിപ്പിച്ചിരിക്കുന്നു.സ്വന്തം ജീവനും ജീവിതവും യേശുവിനായി സമർപ്പിച്ച അവൻ കേവലം മുപ്പത് വെള്ളിക്കാശിന് വേണ്ടി ചതിയനായെന്ന അപവാദത്തിന്റെ കുരിശിൽ തറയ്ക്കപ്പെട്ടു തെറ്റിദ്ധരിക്കപ്പെട്ടവനായി പിൽക്കാലത്ത്.
ദിവ്യഗർഭം എന്ന സങ്കല്പത്തിനെ പാടെ തിരുത്തി മറിയത്തിന് യേശുവിന്റെ വളർത്തമ്മയായി പരിവേഷം കൊടുത്തിരിക്കുന്നു.വളർത്തമ്മയും അർദ്ധ സഹോദരന്മാരുമായുള്ള യേശുവിന്റെ ആത്മ ബന്ധം കേവലം മാനുഷിക വികാരങ്ങളിൽ അധിഷ്ഠിതനായി ജീവിക്കുന്ന അതി സാധാരണനായ മനുഷ്യനായി യേശുവിനെ എഴുത്തുകാരൻ നമുക്ക് പരിചയപ്പെടുത്തിത്തരുന്നു. സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ പൊരുതി, കുഷ്ടരോഗികളേയും നിരാംലംബരെയും ചേർത്തു നിർത്തി ഭൂമിയിൽ സ്വർഗരാജ്യം തീർക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു പോയ വിപ്ളവകാരിയാണ് യേശു ഈ നോവലിൽ.എംടിയുടെ രണ്ടാമൂഴത്തിൽ അമാനുഷികത ഇല്ലാത്ത ഇതിഹാസ കഥാപാത്രങ്ങളുടെ പുനർസൃഷ്ടി അദ്ദേഹം നടത്തിയ പോലുള്ള ബെന്യാമിന്റെ മനോഹരമായൊരുദ്യമം.ബൈബിളിലെ മറ്റു കഥാപാത്രങ്ങളെക്കുറിച്ചുള്ള അജ്ഞത വായനയിൽ കുറച്ചു കൺഫ്യൂഷൻ ഉണ്ടാക്കിയതൊഴിച്ചാൽ ബെന്യാമിന്റെ തൂലികയിൽ പിറവി കൊണ്ട മറ്റൊരു മനോഹര സൃഷ്ടിയാണീ നോവൽ
ചിലമീലിക

September 14, 2024
പ്രവാചകന്മാരുടെ രണ്ടാം പുസ്തകം
---------------------------
രചന - ബെന്യാമിൻ
Rating - 8.5
ആടുജീവിതത്തിന് ശേഷം എന്റെ കയ്യിലെത്തുന്ന പ്രിയപ്പെട്ട എഴുത്തുകാരന്റെ രണ്ടാം പുസ്തകം. ആടുജീവിതം എന്ന മാസ്റ്റർപീസ് കൊണ്ട് മലയാള വായനക്കാരുടെ ഹൃദയം കവർന്ന ബെന്യാമിന്റെ ഈ പുസ്തകം തീർച്ചയായും ഒരു മികച്ച ഒരു ചരിത്ര നോവലാണ്.
മലയാള സാഹിത്യത്തിൽ historical fiction എന്ന ഴോണറിൽ ഉൾപ്പെടുന്ന പുസ്തകങ്ങൾ വളരെ അപൂർവമാണ്. അവയിൽ ഒരു ക്ലാസ്സിക് ആയി ഈ നോവലിനെ വിശേഷിപ്പിക്കാം.
ഖുമ്റാന് ചാവുകടൽ ചുരുളുകളിൽനിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തിൽ യേശുക്രിസ്തുവിന്റെ ജീവിതവും ചരിത്രം അദ്ഭുതകരമാംവിധം മാറ്റി വായിക്കപെടുകയാണ് ഈ നോവലിലൂടെ.
ദൈവപരിവേഷങ്ങൾ ഒന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യനായി ബെന്യാമിൻ യേശുവിനെ വായനക്കാരന്റെ മുന്നിലെത്തിക്കുന്നു. ഇതുവരെ കേട്ട കഥകളിലെ ചതിയനായ യൂദാസിനെ നമുക്കിവിടെ കാണാൻ കഴിയില്ല. യൂദാസിനെ പോലെ പത്രോസും ലാസറും മറിയയും എല്ലാം ഇവിടെ തിരുത്തിയെഴുതപ്പെടുന്നു.
ബെന്യാമിന്റെ മറ്റു നോവലുകളിലേത് പോലെ, വായനക്കാരന് കഥാപാത്രങ്ങളോട് ഇഴകിച്ചേരാൻ കഴിയുന്നുണ്ട്. അവരുടെ വിജയങ്ങൾ വായനക്കാരന്റെ സന്തോഷമാകുന്നു. അവരുടെ ദുഃഖം വായനക്കാരന്റെ ദുഃഖമായി മാറുന്നു. അവരുടെ ചിന്തകൾ, വായനക്കാരന്റെ ഉള്ളിൽ വീശിയടിക്കുന്നു...
ബെന്യാമിന്റെ എഴുത്തുശൈലിയെ പറ്റി എടുത്തു പറയേണ്ടതില്ല. ലളിതവും മനോഹരവുമായ എഴുത്തുശൈലി ബെന്യാമിൻ ഈ നോവലിലും സമ്മാനിക്കുന്നു.
കഥകൊണ്ടും, കഥാപാത്ര വികസനം കൊണ്ടും, കഥാശൈലി കൊണ്ടും എല്ലാം മികച്ചു നിന്ന ഈ പുസ്തകം എനിക്ക് ഒടുവിൽ സമ്മാനിച്ചത് കനത്ത നിരാശയാണ്. ഇത്രയും മനോഹരമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കൃതി അവസാന ഭാഗമെത്തിയപ്പോൾ പെട്ടെന്ന് കുതിച്ചുപാഞ്ഞു. എല്ലാം വളരെ പെട്ടെന്ന് അവസാനിപ്പിച്ചുകളഞ്ഞു. തീർച്ചയായും ഇത് ഈ നോവലിന്റെ വലിയ ഒരു പോരായ്മയാണ്. അല്ലായിരുന്നുവെങ്കിൽ ഈ നോവൽ ഇന്ന് മലയാളസാഹിത്യത്തിലെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നായി തിളങ്ങിയേനെ...

March 3, 2021
യേശു എന്ന അതി സാധാരണക്കാരനായ മനുഷ്യന്റെ ജീവിതത്തിലൂടെ ഒരു യാത്ര. കേട്ടു പഴകിയ കഥാപാത്രങ്ങളിലൂടെ, സന്ദര്ഭങ്ങളിലൂടെ ബെന്യാമീന് നടത്തിയ പൂര്ണമായ ഒരഴിച്ചുപണി. യേശുവിന്റെ ജീവിതത്തിലെ നൊമ്പരങ്ങളും സന്ദേഹങ്ങളും തോല്വിയും ഒരു സഹജീവിയുടേത് എന്നപോലെ എഴുതപ്പെട്ടിരിക്കുന്നു.
യേശുവിന്റെ മാത്രം കഥയല്ല ഈ കൃതി. യൂദാസും, മറിയയും, മാര്ത്തയും ലാസറുംപത്രോസും പീലിപ്പോസും മഗ്ദലനയും ഇതില് കേന്ദ്ര കഥാപാത്രങ്ങള് തന്നെ. ഒരാളുടെ ജീവിതത്തിലൂടെ കഥ പറയുക എന്നതിലുപരിയായി പല സ്ഥലങ്ങളില് പല നേരങ്ങളില് പല രീതിയില് തുടരുന്ന ഒരു ത്രെഡ് എന്ന നിലയിലാണ് കഥയുടെ ഒഴുക്ക് തീര്ച്ചപ്പെടുത്തിയിരിക്കുന്നത്.
പുസ്തകം തീരെ ചെറുതായി പോയതുപോലെ തോന്നി. കഥ മാറ്റിയെഴുതാനുള്ള ക്രിയാത്മകത വേണ്ടുവോളമുള്ള ബെന്യാമീന് തിടുക്കത്തില് അവസാനിപ്പിച്ചത് പോലെ! വേണ്ടീയിരുന്ന ഒരുപാട് ഇടങ്ങള് കുറുക്കി എഴുതിയത് പോലെ.. വായിച്ചു തീര്ന്നിട്ടും വായിച്ചു തുടങ്ങിയിട്ടില്ല എന്നത്പോലെ..
സത്യത്തില് കഥാകൃത്ത്, യേശുവിന്റെ ജീവിത കഥ ആകമാനം മനുഷ്യവത്കരിച്ചിരിക്കുകയാണ് . അതിമാനുഷികത ഇല്ലാത്ത, അഹങ്കാരമില്ലാത്ത നിഷ്കളങ്കനും നിസ്വാര്ഥനും സന്ദേഹിയുമായ ഒരുവനെ ആയാസരഹിതമായി പുനര് നിര്മിക്കാന് അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പതിവുപോലെ മനോഹരമായ ഭാഷ. എന്നാല് വായനക്കാരില് നിന്ന് അല്പം ശ്രദ്ധയും മുന് ധാരണയും ആവശ്യപ്പെടുന്ന പരാമര്ശങ്ങള്.
വെള്ളം വീഞ്ഞാക്കുന്നതും കുഷ്ഠ രോഗികളെ സുഖപ്പെടുത്തുന്നതും കേവലം ഭാവാര്ത്ഥങ്ങള് മാത്രമായിരുന്നു എന്നും അവ യഥാര്ത്ഥത്തില് എന്തായിരുന്നു എന്നും ബെന്യാമീന് സങ്കല്പ്പത്തിലൂടെ പുനര് സൃഷ്ടിക്കുമ്പോള് നസ്രായനായ യേശുവിനോടു നമുക്ക് ആഴത്തില് പ്രണയം ഉടലെടുക്കുന്നു..
വായിക്കാവുന്ന കൃതിയാണ്.

July 15, 2023
ദൈവപുത്രന് എന്ന തൊങ്ങലില്ലാതെ യേശുവിനെ ചിത്രീകരിക്കുന്ന നോവല്.
ഈ ലോകത്തെ ദൈവമോ,മിത്തിക്കലോ ആയ സങ്കല്പങ്ങളെല്ലാം പുരാതനകാലത്ത് ഗോത്രങ്ങളിലെ രാജാക്കന്മാരോ,നേതാക്കന്മാരോ ആയിരുന്നു എന്നാണ് ഞാന് വിശ്വസിക്കുന്നത്. പൊതുവേ ജയിച്ചവര്ക്ക് ദൈവീക സ്ഥാനം കല്പ്പിക്കപെടുകയാണ്.
എന്നാല്,പരാജയമടഞ്ഞിട്ടും യേശു മഹാനാവുകയാണ്.അവനെ ഇന്നും രക്ഷകനായി ജനം കാണുന്നു.വലിയ യുദ്ധ വിജയമോ,നീണ്ട ജീവിതമോ ഇല്ലാതിരുന്നിട്ട് കൂടി.
അവന്റെ ആയുധം സ്നേഹമായിരുന്നു.അവന് വേണ്ടത് ജനതയുടെ സ്വാതന്ത്ര്യവും.
യേശുവിന്റെ മനസ്സിനെ മഥിച്ച ഒരു ചോദ്യമുണ്ട് നോവലില്,അധികാരം ആണോ സ്വാതന്ത്ര്യമാണോ നിനക്ക് വേണ്ടത്?അധികാരം ലക്ഷ്യം വെച്ച് സ്വാതന്ത്ര്യത്തിലേക്ക് നടത്തുന്ന പോരാട്ടങ്ങള് പരാജയങ്ങളാകുമെന്ന് നോവലിസ്റ്റ് പറയുന്നു, സിമിയോണ് മാഗസിലൂടെ.
ബൈബിളിലെ പല സന്ദര്ഭങ്ങളെയും വിശ്വാസങ്ങളെയും നോവല് ഉടച്ചു വാര്ക്കുന്നുണ്ട്.
യേശുവെന്ന സര്വ്വശക്തന് എത്രയിടങ്ങളില് ദുര്ബ്ബലനാകുന്നു.അവന്റെ പ്രവൃത്തിയിലെ യുക്തില്ലായ്മയും അതിന്റെ ദുരന്തഫലങ്ങളും യൂദാസ് എണ്ണിപ്പറയുന്നു.
മഗ്ദലന മറിയം വിരൂപയും യൂദാസ് തെറ്റിദ്ധരിക്കപ്പെട്ടവനും. ഹേരോദിയോസും സലോമിയും നിസ്സഹയാരും സ്നാപകയോഹന്നാന് മതഭ്രാന്തനും.ലാസര് സഹോദരസ്നേഹത്താല് അന്ധനും , മറിയം യേശുവിന്റെ വളര്ത്തമ്മയും. അങ്ങനെയങ്ങനെ നാം വായിച്ചറിഞ്ഞ പല ബിംബങ്ങളും തിരുത്തപ്പെടുകയാണ്.
പരാജയപ്പെട്ട ഒരു വിപ്ലവകാരിയായി, സാധാരണയില് സാധാരണനായ ഒരു മനുഷ്യന് മാത്രമായി യേശുവിനെ ഈ നോവല് വളര്ത്തുന്നു.

October 17, 2020
This purely work of fiction where writer has made use of his imagination well.a different perspective of life of Jesus
A man who challenged the system and a revolutionary in all means .and died for his believes. love the lord with all your heart and all ur might and love your neighbor as thy self.
Benyamin has done justice to the character of Jesus,by truly depicting him as a human with all the characteristic of human yet did not end as a POW.but rather as a person who died for his belives and for his people.
As a sacrificial lamb on Calvary for the people he loved
Truly a good read into the life of Judas
Thank u writer for this new thought process
Worth a read
For non Christian will recommend to read Book of Luke
Before reading this
So you could critically understand the life and character of Jesus and his disciples

May 20, 2018
കേട്ടുശീലിച്ച കഥയില്നിന്നും വ്യത്യസ്തമായ ഒരു കഥ. യേശുവും, യൂദാസും, പത്രോസും, ലാസറും, മറിയമാരും ഒക്കെ പുതുമയുള്ള, പച്ചമനുഷ്യരായി അവതരിക്കുന്നു. രസകരമായ ആഖ്യാനം. മറിയയുടെ ഹൃദയനാഥനോടുള്ള മനംതുറന്ന പ്രകടനം ഏറ്റവും ഹൃദ്യമായി അനുഭവപ്പെട്ടു.
August 5, 2023
പ്രവാചകൻമാരുടെ രണ്ടാംപുസ്തകം - ബെന്യാമിൻ
യേശുവിൻ്റെ കാലത്തെയും ജീവിതത്തെയും പുനരാവിഷ്കരിച്ചിരിക്കുന്നു ഈ നോവലിൽ.

January 27, 2025
വളരെ മികച്ച രീതിയിൽ, ബിബ്ലിക്കൽ ഭാഷയുടെ അടിസ്ഥാനം വിട്ടുപോകാതെ അതെ രീതിയിൽ എഴുതാൻ സാധിച്ചിട്ടുണ്ട്. വളരെ മാനുഷികപരമായി തോന്നിയ യേശുവിന്റെ ജീവിതം അതുപോലെ ശിഷ്യന്മാരും, മറ്റൊരു യുദാസിനെയും നമ്മ്മുക് ഈ നോവലിൽ കാണാൻ സാധിക്കും.
July 12, 2025
It reimagines Jesus' life as a social reformer rather than a prophet or a son of God. The miracles are shown as social reformations rather than actual miracles. Turning water into wine becomes giving a drink to the lowly. Giving life to the dead becomes not obeying social ostracization, and curing leprosy becomes an acceptance of the disease. The author has referred to the Qumran Dead Sea Scrolls and one other source to add some very niche perspectives on the life and times of Jesus. One aspect I find most intriguing is Judas Iscariot claiming to be Jesus in a bid to get the real Jesus freed. This is similar to the Islamic belief that someone else was crucified instead of Jesus. In any case, it is a book which someone who has a good knowledge of New Testament stories will understand better. Other than that, the message is to humanize Jesus. I find the theme similar to Reza Aslam's Zealot.
⭐️⭐️
⭐️⭐️
September 2, 2021
അമാനുഷികതയും ദേവീക പരിവേഷവും ഇല്ലാത്ത യേശുവിനെയും ശിഷ്യന്മാരെയുമാണ് ഈ പുസ്തകത്തിൽ കാണാൻ കഴിയുക. ഇസ്രയേലിനെ ഭരിച്ച ദാവീദ് പാരമ്പര്യത്തിൽ പെടുന്ന രാജകീയ സ്ഥാനമുള്ളയാളാണ് യേശു. നസ്രേനിയൻ എന്ന സംഘമുണ്ടാക്കി അനീതികൾക്കും ജാതിയ വിവേചനങ്ങൾക്കും എതിരെ പോരാടാൻ വേണ്ടി എല്ലാം ഉപേക്ഷിച്ചു തെരുവിലേക്ക് ഇറങ്ങുന്നു. കാനായിലെ കല്യാണത്തിന് വീഞ്ഞ് വിളമ്പിയ കഥ വളരെ പ്രസിദ്ധമാണ്. താഴ്ന്ന വിഭാഗക്കാർക്ക് വെള്ളം കൊണ്ട് തൃപ്തിപ്പെടണം എന്ന് പറഞ്ഞപ്പോൾ അതിനെതിരെ അദ്ദേഹം പ്രതികരിക്കുന്നു എന്നാണ് ഇതിൽ പറയുന്നത്. ക്രിസ്തീയ വിശ്വാസങ്ങളെയും പാരമ്പര്യത്തെയും ഉടച്ച പണിത നോവലാണിത്. വായിക്കുന്തോറും പുതിയ വാതായനങ്ങൾ തുറന്നിടുന്ന ചരിത്രമാണ് യേശുക്രിസ്തുവിന്റേത്.
August 21, 2013
Its very hard for me, i'm not a christian. It had some unfamiliar characters, i'm always losing the link to engage the story
November 30, 2013
This one BENYAMIN had a lot of ideas but didn't come out that well in that small book. These few pages were not enough for all his ideas to come out well . Not a must read
June 29, 2025
Jesus with existential crisis
Displaying 1 - 18 of 18 reviews