ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്ന ആഫ്രിക്കയിലൂടെ സക്കറിയയുടെ യാത്രാവിവരണമാണ് ഈ പുസ്തകം. 54 വർഷങ്ങൾക്കു മുമ്പ് എസ് കെ പൊറ്റക്കാട് യാത്ര ചെയ്ത വഴികളിലൂടെയുള്ള ഒരു വേറിട്ട സഞ്ചാരം ആണിത്.ആഫ്രിക്കയിലെ 8 രാജ്യങ്ങൾ ആണ് സക്കറിയ പ്രധാനമായും സന്ദർഷിച്ചത്, 55 രാഷ്ട്രങ്ങളാണ് ആഫ്രിക്കയിൽ ഉള്ളത്. വർഷങ്ങൾക്കു മുമ്പ് കുടിയേറ വെള്ളക്കാരും സ്വദേശികളായ കറുത്ത വർഗക്കാരും ചേർന്നുള്ള ജനവിഭാഗമാണ് ആഫ്രിക്കയിൽ ഉള്ളത്. കേപ്ടൗൺ, ജോഹന്നാസ്ബർഗ്, സിംബാവേ, സുഡാൻ, കെനിയ, ഉഗാണ്ട, ട്രാൻസാനിയ, കിളിമഞ്ചാരോ കൊടുമുടി , നൈൽ നദി, വിക്ടോറിയ തടാകം തുടങ്ങി കുറച്ച് സ്ഥലങ്ങളെക്കുറിച്ച് മാത്രമേ എനിക്ക് ആഫ്രിക്കയിൽ കേട്ട് പരിചയം ഉള്ളു. ഗാന്ധിജി ആഫ്രിക്കയിൽ നടത്തിയ സമരത്തെ കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
ആക്രമണങ്ങൾ ഏറെയുള്ള രാജ്യമാണ് ആഫ്രിക്കയിൽ ഉള്ളത്. അതിന് പ്രധാനമായ കാരണം അവിടുത്തെ ഭരണവ്യവസ്ഥയും അഴിമതിയും തന്നെയാണ്. പലപ്പോഴായി കേരളത്തിൽ നിന്ന് കുടിയേറിയ മലയാളികളും ആഫ്രിക്കയിൽ ഉണ്ട്. പക്ഷേ അവരും സ്വദേശികളായ ആഫ്രിക്കക്കാരുടെ ആക്രമണങ്ങളിൽ പെട്ടിട്ടുള്ളവരാണ്. വർണ്ണ വിവേചനവും മന്ത്രവാദവും ആഫ്രിക്കയിൽ ഇന്നും നിലനിൽക്കുന്നു.
മലയാളികളും നിരവധി ഇന്ത്യക്കാരും കൂടുതലായി താമസിക്കുന്ന ദർബൻ എന്ന പ്രദേശവും ലേഖകൻ സന്ദർശിച്ചു. മദ്യവും മയക്കുമരുന്നും ലൈംഗികതയും എയ്ഡ്സും ആഫ്രിക്കയെ നാശത്തിലേക്ക് നയിക്കുന്നു. കോണ്ടം ഉപയോഗിക്കുന്നത് എയ്ഡ്സ് പകരുന്നതിന് ആണ് എന്ന അന്ധവിശ്വാസവും ചിലരിൽ ഉണ്ട്.
മോഷണവും ആക്രമണവും കൊലപാതകവും ആഫ്രിക്കയിൽ സുപരിചിതമാണ്. തന്റെ യാത്രയിൽ ലേഖകനും മോഷ്ടിക്കപ്പെട്ടു. ജോലിചെയ്ത് കാശുണ്ടാക്കാൻ ആഫ്രിക്കക്കാർക്ക് പൊതുവേ മടിയാണ്, അതുകൊണ്ടാണ് അവർ എളുപ്പവഴി യായ മോഷണം തെരഞ്ഞെടുക്കുന്നത്. ആഫ്രിക്കൻ യുവതികൾ കേശ അലങ്കാരതിന് വേണ്ടി മാസംതോറും നല്ലൊരു തുക ചെലവിടുന്നു.
വീടിന്റെ യും സ്വയം സുരക്ഷയുടെയും കാര്യത്തിൽ ആഫ്രിക്കക്കാർ വളരെ ജാഗരൂകരാണ്. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാനും മോഷ്ടിക്കപ്പെടാനും സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ വീടിന്റെ സുരക്ഷക്കായി അവർ ആധുനിക സുരക്ഷാ ഉപകരണങ്ങളും കാവലിനായി വളർത്തു നായ്ക്കളേയും ഉപയോഗിക്കുന്നു.
കോളനിവാഴ്ചക്ക് ശേഷം ആഫ്രിക്കൻ ഭരണം മുഖാബെ ഏറ്റെടുത്തു. വൻ അഴിമതിയും, തട്ടിപ്പും നിറഞ്ഞ ഭരണമായിരുന്നു അത്. അഴിമതിയുടെ കാര്യത്തിൽ ഇന്ത്യയേക്കാൾ വളരെ മുൻപിലാണ് ആഫ്രിക്ക. സ്വർണ്ണം കണ്ടെത്തിയതോടെ നിരവധി ഖനികൾ ആഫ്രിക്കയിൽ ഉണ്ടായി. സക്കറിയ അതിൽ ചിലത് സന്ദർശിക്കുകയും ചെയ്തു. സാഹസികത നിറഞ്ഞ യാത്രയായിരുന്നു അത്.
ആഫ്രിക്കയിൽ നിലനിൽക്കുന്ന ഗോത്ര ആചാരങ്ങളും,female circumcision, widow inheritance എന്നീ ദുരാചാരങ്ങളും ഇന്നും നിലനിന്നു പോകുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ റെയിൽവേ നിർമ്മാണത്തിനായി ഇന്ത്യയിൽനിന്ന് ആഫ്രിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ പിൻതലമുറയാണ് ഇന്ന് ആഫ്രിക്കയിൽ ഉള്ളത്. അവർ ഭൂരിപക്ഷവും ധനികരാണ്. ഇൽ അമീൻ ഉഗാണ്ടയിൽ നടത്തിയ ക്രൂര ഭരണത്തെ കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
ഈജിപ്തിലെ കെയ്റോയിൽ പിരമിഡുകളുടെ സന്ദർശനവും ലേഖകൻ നടത്തി. 500 വർഷം മുമ്പുള്ള കേരള ചരിത്രം അറിയാത്ത നമുക്ക് അയ്യായിരം വർഷം മുൻപുള്ള ഈജിപ്ത് ചരിത്രം അമൂല്യമായി സൂക്ഷിക്കുന്നത് ശരിക്കും അത്ഭുതകരമായി തോന്നും.
ആഫ്രിക്കയിൽ അത്ഭുതകരമായി തോന്നിയത് അവിടെ മുസ്ലിം സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും ഒരു തടസ്സവുമില്ല. നമ്മുടെ കേരളം ഇപ്പോഴും gender discrimination ന്റെ കാര്യത്തിൽ ഉയർന്നുതന്നെ നിൽക്കുന്നു.
ആഫ്രിക്കയിലേക്കുള്ള യാത്ര ഇന്നും ഒരു സാഹസികത തന്നെയാണ്. മനുഷ്യന്റെ കാല് സ്പർശം ഏൽക്കാത്ത പ്രദേശങ്ങൾ എന്നും ആഫ്രിക്കയിൽ ഉണ്ട്.
ഡിസി ബുക്സ്
624p, 475rs