നാട്യപ്രധാനമാകും മുമ്പ് നന്മകളാല്‍ സമൃദ്ധവും ജൈവവൈവിധ്യത്താല്‍ സമ്പന്നവും ഹൃദയബന്ധങ്ങളാല്‍ വിശുദ്ധവുമായിരുന്നു മലയാളഗ്രാമങ്ങള്‍. അക്കാലത്ത് തന്‍റെ ബാല്യകൗമാരയൗവനങ്ങള്‍ പിന്നിട്ട ഒരു സാഹിത്യകാരന്‍റെ ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഈ കുറിപ്പുകള്‍. ഇലപ്പച്ചയുടെ ഇന്ദ്രജാലങ്ങള്‍ നിറഞ്ഞ അന്നത്തെ ഗ്രാമഭംഗിയും ജീവിതപ്പാതയില്‍ പലയിടങ്ങളില്‍നിന്നു ലഭിച്ച വികാര തീവ്രതയാര്‍ന്ന അനുഭവങ്ങളും കണ്ടുമുട്ടിയ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരികരംഗങ്ങളിലെ ഒറ്റപ്പെട്ട സവിശേഷവ്യക്തിത്വങ്ങളെക്കുറിച്ചുള്ള സ്മരണകളും ഇതില്‍ ഇഴചേര്‍ന്നിരിക്കുന്നു. മുതിര്‍ന്ന തലമുറയില്‍ ഗൃഹാതുരതയുടെയും വളരുന്ന തലമുറയില്‍ നഷ്ടബോധത്തിന്‍റെയും വിങ്ങലുകള്‍ നിറയ്ക്കുന്ന രചന.