This ebook is from DC Books, the leading publisher of books in Malayalam. DC Books' catalog primarily includes books in Malayalam literature, and also children's literature, poetry, reference, biography, self-help, yoga, management titles, and foreign translations.
K. P. Ramanunni is a Novelist and Short-story writer from Kerala, India. His first novel Sufi Paranja Katha won Kerala Sahitya Akademi award in 1995 and his latest novel Jeevithathinte Pusthakam won 2011 Vayalar Award
2011 ലെ വയലാര്‍ അവാര്ഡ് നേടിയ കൃതി. ഗോവിന്ദവര്‍മ്മ രാജ എന്ന ബാങ്കുദ്യോഗസ്ഥനായ ഒരാള്‍ ആധുനിക ജീവിതത്തിന്‍റെ കൃതിമമോടികളില്‍ മനം നൊന്ത് ജോലി ഉപേക്ഷിച്ച് കാഞ്ഞങ്ങാടിനടുത്തുള്ള അതിയന്നൂര്‍ കടപ്പുറത്തേക്ക് പോകുന്നതും അവിടെയുള്ള മുക്കുവ ജനതയ്ക്കൊപ്പം ജീവിതത്തിന്‍റെ നൈസര്‍ഗ്ഗിക സൌന്ദര്യം ആസ്വദിച്ച് ജീവിതത്തിന്‍റെ ശരിയായ അര്‍ത്ഥം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതാണ് ഇതിവൃത്തം. സ്ത്രീപുരുഷബന്ധത്തിന്‍റെ ശരിതെറ്റുകളെ കൃത്യമായി നിരീക്ഷിക്കാന്‍ കൃതിക്ക് കഴിയുന്നുണ്ട്. ദുര്‍ഗ്രാഹ്യമായ ഭാഷ ആദ്യം ആസ്വാദനത്തെ ബാധിക്കുന്നുണ്ടെങ്കിലും മുന്നോട്ടുള്ള വായനയില്‍ അനുവാചകന്‍ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് ഒരു കാഴ്ചകാരനായി മാറുന്ന ശൈലി.
അപര ജീവിതം ആഗ്രഹിക്കുന്ന ചില മനുഷ്യരുടെ കഥയാണിത്. ഗോവിന്ദ വർമ രാജ എന്ന ബാങ്ക് ഉദ്യോഗസ്ഥാൻ തന്റെ ആധുനിക ജീവിത മോടികൾ ഉപേക്ഷിച്ച് കാഞ്ഞങ്ങാടിന് അടുത്തുള്ള അതിരന്നൂർ കടപ്പുറത്തേക്ക് എത്തുന്നു. അവിടുത്തെ മുക്കുവ ജനതയ്ക്കിടയിൽ കുഞീഷ്ണൻ എന്നയാളായി ജീവിതത്തിന്റെ നൈസർഗിക സൗന്ദര്യം ആസ്വദിച്ച് ഏറെ നാൾ ആഗ്രഹിച്ച ആ ലളിത ജീവിതം നയിക്കുന്നു.. കടപ്പുറത്തെ ജീവിതവും നാഗരിക ജീവിതവും തമ്മിലുള്ള വ്യത്യസങ്ങളും വെല്ലുവിളികളും ഇതിൽ പറഞ്ഞിട്ടുണ്ട്. 2011 ലെ വയലാർ അവാർഡ് നേടിയ പുസ്തകമാണ് ഇത്.
വ്യക്തിപരമായി എനിക്ക് വായന വിരസത നൽകി. ഒരുപാടു വലിച്ചു നീട്ടി മടുപ്പുളവാക്കിയ പോലെ തോന്നി.
. . . 📚Book - ജീവിതത്തിന്റെ പുസ്തകം ✒️Writer- കെ പി രാമനുണ്ണി
ബാങ്ക് ഉദ്യോഗസ്ഥനായ ഗോവിന്ദരാജവർമ്മ മുക്കുവനായ കുഞ്ഞീഷ്ണനായി മാറുന്നതോടെയാണ് പുസ്തകം ആരംഭിക്കുന്നത്. തമിഴ് സൂപ്പർ സ്റ്റാറായ സുബൈദ ഒരു പുതുജീവിതത്തിനായി അതിയന്നൂരിലെത്തുന്നു. അപരജീവിതം സാധ്യമാണെന്ന് പറയുന്ന പുസ്തകമാണിത്. കടപ്പുറ ജീവിതവും നാഗരിക ജീവിതവും തമ്മിലുള്ള വ്യത്യാസങ്ങൾ കോറിയിടുന്നു. മേമ്പൊടിക്ക് അല്പം രാഷ്ട്രീയവും ചേർത്തിട്ടുണ്ട്. വലിച്ചുനീട്ടി ഇരിക്കുന്നത് വിരസമായ ഒരു വായനക്ക് കാരണമാകുന്നുണ്ട്.
അപര ജീവിതം സാധ്യമാവുമെന്ന് സ്ഥാപിക്കുന്ന നോവൽ.ബാങ്കുദ്യോഗസ്ഥനായിരുന്ന ഗോവിന്ദവർമ്മരാജ, മുക്കുവനായ കുഞ്ഞീഷ്ണനായി മാറുന്ന അപരജീവിതത്തിലേക്ക് മാറുമ്പോൾ തമിഴ് സൂപ്പർ സ്റ്റാറായിരുന്ന സുബൈദയും ആ പുതു ജീവിതത്തിന്റെ ഭാഗമാവാൻ ഉത്തരദേശത്തെ തീരപ്രദേശമായ അതിയന്നൂരിലെത്തുന്നു. കടപ്പുറ ജീവിതവും കൊച്ചിയിലെയും മദ്രാസിലെയും നഗരജീവിതവും തമ്മിലുള്ള ജൈവിക വൈവിധ്യവും നിർമ്മിക്കുന്ന പ്രതിസന്ധികളും ഉടനീളം ചർച്ച ചെയ്യുന്നു.പാർട്ടി സെക്രട്ടറിയുടെ ഉത്തരവാദിത്തബോധത്തോടൊപ്പം തന്നെ വ്യക്തിപരമായ മനുഷ്യമോഹങ്ങളിലൂടെ രൂപം കൊണ്ട ബന്ധങ്ങൾ, നിർണിത വേലികളിൽ നിന്നും അറുത്തുമാറ്റപ്പെട്ടവയാണ്. കഥാന്ത്യത്തിൽ കടന്നു വരുന്ന കഥാകൃത്തും അപര ജീവിതത്തിന്റെ ഭാഗമാവുന്നതും ഗ്രാമീണ സംസ്കൃതിയിലും മിത്തുകളിലും സ്വയം ഊളിയിടുന്നതും സ്വാഭാവിക ആദിമരൂപത്തിലേക്കുള്ള തിരിച്ചുപോക്കാണ്. - അബൂബക്കർ കോഡൂർ
ഒരു ചെറുകഥ ഒരു സംഭവത്തെ പരിമിതമായ കഥാപാത്രങ്ങളും സന്ദർഭങ്ങളും കൊണ്ട് പറയുമ്പോൾ, ഒരു നോവൽ അനവധി കഥാപാത്രങ്ങളും അവരുടെ കഥകളും കൊണ്ട് ഒരു കഥാപ്രപഞ്ചം സൃഷ്ടിക്കുന്നു. വാക്കുകൾ കൊണ്ട് ത്രിമാന കഥാപാത്രങ്ങളെ ഉണ്ടാക്കിയ ശേഷം അവരെ അവരാക്കിയ ചരിത്രം കൂടി പറഞ്ഞ് , നോവലിസ്റ്റ് അവരെ സ്ഥലകാലങ്ങളിൽ സഞ്ചരിക്കുന്ന മനുഷ്യരാക്കി. പ്രണയവും രതിയും ഇതിവൃത്തത്തിൽ വരുമ്പോൾ അലങ്കാരപ്രളയം കൊണ്ട് അതിലെ അശ്ലീലത മാറ്റാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട് . ഗ്രാമത്തിന്റെ മനോഹാരിതയും നന്മയും ഉള്ള മനുഷ്യരും, നാഗരികതയും അതിന്റെ വിഷവിത്തുകൾ പേറുന്ന ഒരു മനുഷ്യനും അടങ്ങുന്ന കഥാപാത്രങ്ങളിലൂടെ ഈ നോവൽ മുന്നേറുന്നു. ജീവിതവും ഫാന്റസിയും ഇടകലർന്ന വേറിട്ട രചന.