കുഞ്ഞയ്യപ്പനെ കുറിച് എന്ത് പറയാൻ? സഖാവ് പി.എൻ. ഇന്റെ വാക്കുകൾ ഉപയോഗിച്ചയാൾ, പുള്ളി ഒരു "റൊമാന്റിക് റിവൊല്യൂഷനറിയായി അധ:പതിച്ചിരിക്കുന്നു". പാർട്ടി അച്ചടക്കത്തിന്റെയും ഒരു 'ഹരിജൻ' കുടുംബത്തിന്റെ ഭൗതിക യാഥാർഥ്യത്തിന്റെയും നടുക്ക് പെട്ടുപോയ ഒരു പാവം വിപ്ലവകാരി. പാരിസ് കമ്മ്യുണിനെയും, ഒക്ടോബർ റിവൊല്യൂഷനേയും കുറിച്ച് വായിക്കുന്നതിന് മുൻബ് മൂന്ന് ജോലിസ്ഥലങ്ങളിൽ നിന്ന് പിരിച്ചുവിട്ട കുഞ്ഞയ്യപ്പൻ ആദ്യമായി ഇടതു രാഷ്ട്രീയത്തെ കുറിച്ചു അറിയുന്നത് ബാർബർ ഷാപ്പിലെ കിട്ടുണ്ണിയിൽ നിന്നാണ്. കൽക്കട്ട തീസിസന് ശേഷം ഉണ്ടായ കിട്ടുണ്ണിയുടെ 'വൈരാഗ്യ രഷ്ട്രീയത്തെ' മാനിക്കാത്ത കുഞ്ഞയ്യപ്പൻ. ഭാര്യയായ കുഞ്ഞോമനയുടെ വിവരക്കേടിനെ കുറിച്ച് ആലോചിച് നാണിച്ച കുഞ്ഞയ്യപ്പൻ. വീട്ടിലെ പട്ടിണി കാരണം അസുഖം വന്ന മകനെ കയ്യിൽപിടിച്ചുകൊണ്ട് പാർട്ടിയുടെ സംഘടിത ശക്തിയെ കുറിച്ച് ആലോചിച്ച കുഞ്ഞയ്യപ്പൻ. ഇദ്ദേഹത്തെ രക്തസാക്ഷിയാക്കി പിടിച്ചെടുക്കുന്ന ലോകം ഒരു യുട്ടോപിയ ആകുമൊ?