നിഷ്‌കളങ്കമായ തൃശ്ശൂര്‍ ഭാഷയില്‍ ലളിതവും ഹൃദ്യവുമായി കുറിച്ചിട്ട കൗതുകമുണര്‍ത്തുന്ന അനുഭവങ്ങള്‍ എവിടെയൊക്കെയോ എഴുത്തുകാരി പോലും അറിയാതെ വലിയ ദാര്‍ശനിക തലത്തിലേക്ക് ഉയരുന്നുണ്ട്. കോളജ് അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ അവര്‍ ഒരേ സമയം വിദ്യാര്‍ത്ഥിനിയും അദ്ധ്യാപികയും ആകുന്നു. ബ്ലാക്ക് ബോര്‍ഡിനു മുന്‍പിലും പിന്‍ബെഞ്ചിലും നമ്മള്‍ ദീപയുടെ സാന്നിദ്ധ്യമറിയുന്നു. വീട്ടിലെത്തുമ്പോള്‍ സ്‌നേഹമയിയും കൗശലക്കാരിയുമായ അമ്മയാകുന്നു... കുസൃതിക്കാരിയായ മകളോ ഭാര്യയോ സുഹൃത്തോ ആകുന്നു.-കമല്
A simple book written in a simple language that will make you nostalgic. This is how we can quickly summarize this book. If you are someone from central Kerala, you can easily correlate with what the author says in this book.
വായിച്ചു കഴിഞ്ഞപ്പോ മനസ്സില്‍ ഒരു മഴ പെയ്തു തോർന്ന പോലെ.......മനസ്സില്‍ എവിടെയൊക്കെയോ ഭൂതകാല കുളിരുകേറി...ചിലപ്പോഴൊക്കെ നോവുപടർത്തിയും ആ മഴ ടീച്ചറുടെ കൂടെ ഞാനും നനഞ്ഞു....
Beautifully written, ‘Nananjutheertha Mazhakal’ explores the intricacies of memories as you feel it; the things that left unsaid, the ambiguities of kept secrets, the tangles of abandoned pasts, and uneasy adjustments being a woman. The author, Deepa Nisanth’s narration itself somehow desires to reclaim dreams left behind, along with something of the dreamer that was lost too. Flawlessly rendered, the characters inhabit a specific place and class - but the stories, told in a certain humour that almost makes you melancholic with a smile rather than cracking open with laughter. But I get it, in life choices are never simple, and for everything kept, something must be abandoned.
ഒരു ശരാശരി സംഘമിത്രം ആയിരുന്ന എനിക്ക് ദീപാ നിഷാന്ത് ബീഫ് ഫെസ്റ്റ് നടത്തി ആർഷഭാരതത്തെ മുച്ചൂടും നശിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ട അനേകം പേരിൽ ഒരാൾ മാത്രമായിരുന്നു. പിന്നീടങ്ങോട്ടു കാലവും കാഴ്ചപ്പാടും ഒരുപാടു മാറിയിട്ടും ഇവരോട് ഉള്ളിലെവിടെയോ ചെറിയൊരു ദേഷ്യം പുകഞ്ഞു കിടപ്പുണ്ടായിരുന്നു. എന്നിട്ടും ഈ പുസ്തകം വായിക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്റെ വിശാലഹൃദയം മാത്രമായിരുന്നില്ല. ബുദ്ധിജീവി പുസ്തകങ്ങളുടെ നീണ്ട നിരക്കിടയിൽ നിന്ന് കണ്ട കുളിരു പോലുള്ള ഇവരുടെ ചിരിയും കൂടെ ആയിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ വായിനോട്ടം വരുത്തി വെച്ച ഈ അധികച്ചിലവിൽ തെല്ലൊരു കുറ്റബോധത്തോടെ ആയിരുന്നു ഈ വായനയുടെ തുടക്കം. പ്രതേകിച്ചൊരു പ്രതീക്ഷയുമില്ലാതെ തുടങ്ങിയ എന്നെ ഇവർ പക്ഷെ ആമുഖത്തിൽ തന്നെ പിടിച്ചിരുത്തി ഒരുപാടു ചിന്തിപ്പിച്ചു.
"എഴുത്തും മഴയെപ്പോലെയാണ്. മഴ നനയാൻ മാത്രമല്ല, 'നശിച്ച മഴ'യെന്നു പ്രാകാനും കൂടി ഉള്ളതാണ്. നിങ്ങൾ ഈ മഴയെ ശപിച്ചോളൂ... മഴയിൽ നിന്ന് ഓടിമറഞ്ഞോളു... പക്ഷെ... മഴയെ തടയാൻ ശ്രമിക്കരുത്. പെയ്തു തീരാനനുവദിക്കുക. മഴയെ കേൾക്കുംപോൽ എന്നെ കേട്ടാലും!"
ഇവിടെ തീർന്നു എന്റെ അസഹിഷ്ണുത. പിന്നങ്ങോട്ടുള്ള ഓരോ ഭൂതകാല കുളിരുകളിലൂടെയും നൊമ്പരങ്ങളിലൂടെയും ഈ 'ദേശവിരോധി' പയ്യെ ദീപേച്ചി ആവുകയായിരുന്നു.
വേറൊരു പുസ്തകവും എനിക്കിത്രക്കും നൊസ്റ്റാൾജിയ തന്നിട്ടില്ല. നമ്മുടെ ജീവിതത്തിൽ സംഭവിക്കാത്തതോ സംഭവിച്ചു കൂടാത്തതോ ആയിട്ടൊന്നും അവരുടെ ജീവിതത്തിലും സംഭവിച്ചിട്ടില്ല. എന്നാൽ അതിലോരോ ഓർമ്മകളെയും ഇത്രക്കും ഭംഗിയായവതരിപ്പിക്കാൻ കഴിഞ്ഞതിൽ ദീപേച്ചിയെ അംഗീകരിക്കാതെ വയ്യ. ലാഭേച്ഛയില്ലാതെ കർമം ചെയ്യുന്ന വറീതാപ്ലയെയും, വീടുണരാൻ കുട്ടികളേറെ വേണമെന്ന് പറഞ്ഞ വാസുവിനെയും, എവിടെപ്പോയാലും ഒന്ന് പനിക്കുമ്പോൾ നമ്മളൊക്കെ തിരയുന്ന അമ്മപുതപ്പിനെയും ഒന്നും മറക്കില്ല ചേച്ചി. കൂടെ അവസാനം പറഞ്ഞ കുറച്ചു കുലസ്ത്രീകളെയും അവരുടെ സ്വപ്നങ്ങളുടെ മരണങ്ങളെയും.
A collection of short stories or experiences written in the contemporary manner. at many place I found a failed attempt to copy the maestro VKNs style. But at some place it worked out. But most of the episodes made me pause reading and think about what I read. Many are very nostalgic or feel good stories, andI read it over a train journey made it feel good. I would recommend it for a quick read!
ഒക്ടോവിയോ പാസിന്റെ പ്രസിദ്ധമായ കവിതയിലൂടെ നനഞ്ഞു തീർത്ത മഴകളിലേക്ക് യാത്ര പോകാം
നിങ്ങൾ മഴയെ കേൾക്കുമ്പോൽ എന്നെ കേട്ടാലും മഴ പലർക്കും പലതാണ് ചിലർക്ക് മഴ പ്രണയം മറ്റു ചിലർക്ക് വിരഹം ചിലർക്ക് വിഷാദം ചിലർക്ക് ആനന്ദം ഏറ്റുവാങ്ങുന്നവന്റെ മാനസിക അവസ്ഥയാണ് മഴ വീടുള്ളവന്റെ മഴയല്ല വീടില്ലാത്തവന്റെ മഴ കാണുന്നവന്റെ മഴയല്ല കേൾക്കുന്നവന്റെ മഴ രണ്ടുമായിരിക്കില്ല കൊള്ളുന്നവന്റെ മഴ
ഇതൊരു ആസ്വാദന കുറിപ്പായി വിലയിരുത്തരുത് എന്ന ആമുഖത്തോടെ എഴുതട്ടെ...
കഴിഞ്ഞ മൂന്ന് ദിവസങ്ങൾ ആയി ദീപ നിഷാന്തിന്റെ പുസ്തകങ്ങൾ ആണ് വായനയിലൂടെ കടന്നു പോയത്... അതിൽ മൂന്നിലും എന്തോ ഒരു മാജിക് അവർ നമുക്ക് നേരെ പ്രയോഗിക്കുന്നുണ്ട്... മൂന്നിൽ നിന്നും ഏറെ ഇഷ്ടമായത് നനഞ്ഞു തീർത്ത മഴകൾ ആണ്... ഓർമ്മകളുടെ നോവും കുളിരും ഒക്കെ ആയി അതിങ്ങനെ വായിച്ചു കഴിഞ്ഞപ്പോൾ ഓർമ്മയിൽ വന്ന ഒരായിരം മുഖങ്ങൾ ഉണ്ട്...
ഇതിലെ ആദ്യത്തെ അനുഭവം സിലബസിൽ ഇല്ലാത്ത പാഠങ്ങൾ എന്ന തലക്കെട്ടോടെ ആരംഭിക്കുന്നു... ബി എഡ് കാരി ആയി സർക്കാർ സ്കൂളിൽ കുപ്രസിദ്ധ സ്കൂളിൽ ട്രെയിനിങ് പോകുന്നതാണ് വിഷയം... പണ്ട് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ശ്രീനാരായണ യിൽ നിറയെ ചാർട്ടുകളും പടങ്ങളും ഒക്കെയായി ക്ലാസ്സ് മുറിയിൽ എത്തിയ ഹണി എന്ന ആ ടീച്ചറെ ഓർത്ത് പോയി അന്ന് ആ ടീച്ചർ ഉണ്ടാക്കിയ ഓളം... അങ്ങനെ ഭൂതകാലത്തിലേക്ക് കൂട്ടി കൊണ്ട് പോകുകയാണ് എത്ര മനോഹരമായാണ് എഴുത്തുകാരി ഭൂതകാലത്തിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്നത്...
പിന്നെ അത്രമേൽ സ്വാധീനിച്ച എഴുത്ത് അമ്മപുതപ്പ് ആണ്.. പനി വന്നു കിടക്കുമ്പോൾ നമ്മളിൽ ആരാണ് അമ്മയെ ആഗ്രഹിക്കാത്തത്.. അമ്മപ്പുതപ്പ് കൂട്ടി കൊണ്ട് പോയത് ഏഴാം വയസിൽ സ്വർഗത്തിലേക്ക് യാത്ര പോയ അമ്മയുടെ ഓർമ്മകളിലേക്ക് ആണ്.. അല്ലെങ്കിലും ഭൂതകാലത്തിനു എപ്പോഴും കുളിരല്ലല്ലോ ചിലപ്പോഴൊക്കെ നോവും പടർത്തും..
ഒറ്റപുത്രി, വാസു, ഒറ്റമരക്കാട്, കെട്ടഴിച്ചു വിട്ട പെണ്ണ്, ആൺമതിലുകൾ, എന്താണ് ആഹ്ലാദം, തോൽക്കുമെന്ന് ഉറപ്പുള്ള യുദ്ധങ്ങൾ അങ്ങനെ കുറേ കുറിപ്പുകൾ ഉണ്ട്.. ഈ കുറിപ്പുകൾ ഓർമ്മയുടെ താഴ്‌വരയിൽ എത്തിക്കും ചില മനുഷ്യരെ തേടാൻ പ്രേരിപ്പിക്കും..
ഭാഗ്യനേഷണങ്ങൾ എന്ന കഥയിലെ അച്ഛനും മകളും.. ആ അച്ഛനും മകളും ഓർമ്മിപ്പിച്ചത്.. എന്നെയും അച്ഛനെയും ആയിരുന്നു.. പലപ്പോഴും ഫീസ് അടയ്ക്കാൻ പറ്റാതെ പോയ ഒരു എഞ്ചിനീയറിംഗ് സ്റ്റുഡന്റിനെ...
പ്രണയത്തിന്റെ സൂയിസൈഡ് പോയിന്റുകൾ ഞാൻ ജീവിതത്തിൽ അനുഭവിച്ചു അറിഞ്ഞിട്ടുള്ളതാണ്...
അവൾ സന്തോഷത്തിലല്ലേ എന്നുള്ള ചോദ്യം എത്രയോ തവണ ആ അടുത്ത സുഹൃത്തിൽ നിന്നും കേട്ടിരിക്കുന്നു..
ഓർമ്മകളുടെ ആകാശങ്ങളിലേക്ക് വായനക്കാരനെ ചിറകടിച്ചു പറക്കാൻ പ്രേരിപ്പിക്കുകയാണ് എഴുത്തുകാരി ഇവിടെ ചെയുന്നത്... ചിലർക്ക് ഇതു വെറും അനുഭവങ്ങളോ ഓർമ്മകുറിപ്പുകളോ ആകാം പക്ഷെ മറ്റു ചിലർക്ക് സ്വന്തം ജീവിതത്തിലേക്ക് തിരിച്ചു നടക്കാൻ പ്രേരിപ്പിക്കുന്ന ഒരു പാത കൂടിയാണ്..
മനോഹരമായി എഴുതി നമ്മളെ സ്വാധീനിക്കുന്നുണ്ട്.. മലയാളം അദ്ധ്യാപിക കൂടിയായ എഴുത്തുകാരിയുടെ ഭാഷയെ കുറിച്ച് എടുത്ത് പറയണ്ടല്ലോ...
ഈ മഴ പ്രണയത്തിന്റെ വിരഹത്തിന്റെ ഓർമ്മകളുടെ ജീവിതത്തിന്റെ അനുഭവങ്ങളുടെ അതിജീവനത്തിന്റെ മഴയാണ്
അവസാന കുറിപ്പിൽ നിപിൻ നാരായണൻ എന്ന ചെറുപ്പക്കാരൻ എഴുതിയ കവിതയുണ്ട്
നമുക്ക് എല്ലാവർക്കും ഉണ്ടാകും പ്രിയപ്പെട്ട ഒരു പെണ്സുഹൃത്ത് ടീച്ചർ ആകാനോ ചിത്രം വരയ്ക്കാനോ ഡാൻസർ ആകാനോ പരീക്ഷണം നടത്താനോ അഭിനയിക്കാനോ പൂമ്പാറ്റകളെ പിടിക്കാനോ കുഞ്ഞുകുഞ്ഞു കാര്യങ്ങൾ നീരീക്ഷിക്കാനോ യാത്ര പോവാനോ സ്വപ്നം കണ്ട്, കൊതിച്ചു
ഒരു കല്യാണ ആലോചനയിൽ എല്ലാം നഷ്ടപ്പെട്ടു പോയവൾ
നനഞ്ഞു തീർത്ത മഴകളിലൂടെ ഓർമ്മകളുടെ പെരുമഴക്കാലത്തിൽ നോവും വേദനയും അറിഞ്ഞു തിരിച്ചെത്തിയ
Nostalgic ... collection of short stories (rather experiences)..1980s-1990s kids could easily relate to almost all the things mentioned in this..tears in few of the chapters ... thrissur slangs involved..a simple nice read..
നമ്മടെ ദീപ ടീച്ചർടെ രണ്ടാമത്തെ പുസ്തകം. എന്തുകൊണ്ടോ ഒരു പുസ്തകം വായിക്കുകയാണെന്ന തോന്നലേ ഇല്ല, നമ്മുടെ സ്വന്തം ചേച്ചി നമ്മളോട് അനുഭവങ്ങൾ പറഞ്ഞു തരുന്ന പോലെ. തനി നാടൻ
കഴിഞ്ഞ പുസ്തകത്തിലെ ചിരിപ്പിക്കുന്ന നിഷ്കളങ്ക ശൈലി ഇതിലുമുണ്ട്.. ഉള്ളടക്കം ഇത്തിരൂടെ ആഴത്തിലുള്ളതായെന്ന് തോന്നുന്നു.. പ്രത്യേകിച്ചും അവസാനത്തെ മൂന്നുനാല് ഓർമ്മക്കുറിപ്പുകൾ.. എന്തായാലും നല്ല പുസ്തകം..
I have always adored Deepa Nishanth reading her other two memoirs and this one is also excels in every way. The way she writes about her childhood, being a student, a mother, a teacher and a writer is so heartwarming. Along with her memories the author also gives her views on various issues which are great life lessons. These memoirs are a pleasure for reading and would drive the readers to write about something.
കുറേ ഓർമ്മക്കുറിപ്പുകൾ ചേർന്നതാണ് 'നനഞ്ഞു തീർത്ത മഴകൾ' എന്ന ഈ കൃതി.. എപ്പോഴും സന്തോഷമുള്ള ഓർമ്മകളെക്കാൾ സങ്കടം നിറഞ്ഞ ഓർമ്മകള്ക്കാവും വികാരപരമായി ആഴം കൂടുതൽ... ഇവിടെയും നമ്മുടെ ഓർമ്മകൾ അല്ലാതിരുന്നിട്ടുകൂടി സങ്കടമുള്ള ഓർമ്മകൾ വായിക്കുമ്പോൾ അത് നമ്മടെ സങ്കടമാക്കി മാറ്റാൻ ദീപ നിഷാന്ത് എന്ന എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട് അത് തന്നെയാണ് അവരുടെ ഈ ഓർമ്മകൾ എഴുതുന്നതിലുള്ള മികവും...
Memorable memoir....This was the first one i read among the books of deepa nisanth.Due to the influence of this book i searched for other books of teacher.Fb യിലുടെ മാത്രം അറിഞ്ഞ ടീച്ചറെ ആദ്യമായി അടുത്തറിയുന്നത് ഈ book ലൂടെ ആണ്.No laging,such a wonderful piece of memoir.I laughed a lot,learned a lot and thinked a lot after reading this.
ദീപാ നിശാന്തിന്റെ ഈ പുസ്തകം വായിക്കാൻ നല്ല രസമാണ്... ഓരോ അദ്ധ്യായവും ഓരോ ജീവിത പാഠങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്. ലളിതമായ എഴുത്തിൽ ശക്തമായ ജീവിതാനുഭവങ്ങൾ അവർ വരച്ചിട്ടിട്ടുണ്ട്.. വായിച്ചു കഴിയുമ്പോൾ ഒരു നല്ല മഴ നനഞ്ഞ കുളിരും സുഖവും നമുക്കും അനുഭവപ്പെടും.. . . . 📚Book- നനഞ്ഞു തീർത്ത മഴകൾ ✒️Writer-ദീപാ നിശാന്ത് 🖇️Publisher-DcBooks
എന്തുകൊണ്ടോ "ഭൂതകാല കുളിരി"-ലെ ഓർമ്മകളുടെ നനവ് ഈ മഴക്ക് നൽകാൻ പറ്റാതെ പോയി. ഓർത്തു വെക്കാൻ തീർച്ചയായും ഒരു പിടി നല്ല കുറിപ്പുകൾ ഇതിലും ഉണ്ട് ... എന്നാലും എനിക്ക് ഇഷ്ടം ഭൂതകാലത്തിന്റെ കുളിരിനെ തന്നെ ..
I think this books is full of Memories. Sometimes, we thought if we can going to that old memories. Deepa Nishant portray her nostalgia in a beautiful way.
Disclaimer: I have nothing against #DeepaNishanth. Nothing. She’s said that this is recollection of memories she managed to put on Facebook and that she never expected it to gain such momentum. Good for her for perusing her dream of writing.
ഈ പുസ്തകം വാങ്ങിക്കുന്നതിനും / വായിക്കുന്നതിനും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ലതായിരിക്കും:
"അടയ്ക്കാൻ വേണ്ടി മാത്രമുള്ള കതകുകൾ ആയതു കൊണ്ടാവണം ഇപ്പോൾ എല്ലാവരും മനോഹരമായ കതകുകള്ക്കു ലക്ഷങ്ങൾ ചെലവിടുന്നത് . എല്ലാ കതകും അടയ്ക്കട്ടെ .. നിധികൾ എല്ലാം അകത്തു ഭദ്രമായി ഇരിക്കട്ടെ...!! ഹൃദയത്തിന്റെ വാതിൽ ആരും കൊട്ടി അടയ്ക്കാതെ ഇരുന്നാൽ മതിയായിരുന്നു ...!!"
എത്ര അർത്ഥവത്തായ വാക്കുകൾ .. വളരെ സുന്ദരമായ വായനാ അനുഭവം ...
ചില മഴകൾ മനുഷ്യന് ഓർമയാണ് .. അവനിൽ നിന്ന് ഒഴുകി പോയ ഓര്മ തുണ്ടുകൾ തിരിച്ചു കൊണ്ട് വരുന്നവ ആയിരിക്കും ..!!