ഫോറന്‍സിക് മെഡിസിന്‍ എന്ന ശാസ്ത്രശാഖയിലും വൈദ്യശാസ്ത്രത്തെ അധികരിച്ചുള്ള കുറ്റാന്വേഷണശാഖയിലും ഇന്ന് അവസാന വാക്കാണ് ഡോ. ബി. ഉമാദത്തന്‍. കാലാനുസൃതമായി നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പോലീസ് സേനയിലെ കുറ്റാന്വേഷണസംവിധാനങ്ങളെക്കുറിച്ചും കേരളാപോലീസിന്റെ ചരിത്രത്തെക്കുറിച്ചും ആധികാരികമായി എഴുതപ്പെടുന്ന ആദ്യപുസ്തകമാണിത്.
പുസ്തകം ആരംഭിക്കുന്നത് കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുൻപുള്ള കാലഘട്ടത്തിൽ നിന്നാണ്. ആദ്യം കുറച്ച് വായിക്കുമ്പോൾ നമ്മൾക്ക് ചരിത്രമാണ് കാണാൻ കഴിയുക. പിന്നീട് കുറെയധികം ശാഖകളുടെ ഉത്ഭവങ്ങളും പരിണാമങ്ങളും കൂട്ടിചേർക്കപ്പെടുന്നു. ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പ് എന്ന പുസ്തകത്തെ ഈ പുസ്തകത്തിലുടനീളം പരാമർശിച്ചിട്ടുണ്ട്. അത് വായിച്ചതിനുശേഷം ഈ പുസ്തകം വായിക്കുന്ന അതാവും നല്ലത്. നുണ പരിശോധനയും വിരലടയാളത്തിന്റേയും DNA യുടേയും പരിശോധനകളും പല കുറ്റകൃത്യങ്ങളിലും വഴിത്തിരിവുകൾ ആയെന്ന് ഈ പുസ്തകത്തിലൂടെ കാണാൻ കഴിയുന്നു. കാലാനുസൃതമായി നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പോലീസ് സേനയിലെ കുറ്റാന്വേഷണ സംവിധാനങ്ങളെക്കുറിച്ചും കേരളാപോലീസിന്റെ ചരിത്രത്തെക്കുറിച്ചും ആധികാരികമായി എഴുതിയ പുസ്തകമാണിത്.
ശാസ്ത്രീയമായ കുറ്റാന്വേഷണം എല്ലായ്പ്പോഴും വലിയതോതിൽ ജനശ്രദ്ധയെ ആകർഷിക്കുന്നു. പലപ്പോഴും കുറ്റാരോപിതരെ കണ്ടെത്തുന്നതുവരെയുള്ള സംഭവങ്ങളേ വർത്തമാനപ്പത്രങ്ങളും ദൃശ്യമാധ്യമങ്ങളും കൈകാര്യം ചെയ്യുകയുള്ളൂ. തെളിവുകൾ വിദഗ്ദ്ധമായി കണ്ടെത്തുന്നതും അവ തീരെ പ്രതീക്ഷിക്കാത്ത ഒരാളെ കുറ്റവാളിയാക്കുന്നതുമെല്ലാം ആ രംഗത്തെ സാങ്കേതികവിദഗ്ദ്ധരുടെ ഓർമ്മക്കുറിപ്പുകളിലൂടെ മാത്രമേ പൊതുജനങ്ങൾക്ക് ലഭ്യമാവുകയുള്ളൂ. മലയാളത്തിൽ അത്തരം വിദഗ്ദ്ധരിൽ അഗ്രഗണ്യനാണ് ഫോറൻസിക് രംഗത്ത് ഉന്നതമായ പദവികൾ വഹിച്ചിരുന്ന ഡോ. ബി. ഉമാദത്തൻ. രണ്ടുദിവസം മുൻപാണ് അദ്ദേഹം നിര്യാതനായത്. ഫോറൻസിക് വിഭാഗത്തിലെ പതിറ്റാണ്ടുകളായ പ്രവൃത്തിപരിചയം നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിവരാൻ ഇടയാക്കിയിട്ടുണ്ട്. കേരളപ്പിറവിയുടെ അറുപതാം വാർഷികവേളയിൽ 'നാം എവിടെ നിൽക്കുന്നു' എന്ന ചോദ്യത്തിനുത്തരമായി നിരവധി മേഖലകളിലെ പ്രവീണരുടെ ലേഖനങ്ങൾ കോർത്തിണക്കി പ്രസിദ്ധീകരിച്ച 'കേരളം @ 60' എന്ന പരമ്പരയിലെ ഒരു ലക്കമാണ് ഈ പുസ്തകം.
കുറ്റാന്വേഷണത്തെക്കുറിച്ചു പറയുമ്പോൾ പോലീസ് വകുപ്പിന്റെ ഉത്ഭവത്തെക്കുറിച്ചും പറയാതെ വയ്യല്ലോ. പൊതുജനങ്ങളുമായി ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്ന പോലീസിനെ മാത്രമേ നമുക്കു പരിചയമുള്ളൂ. എന്നാൽ അത് മഞ്ഞുമലയുടെ അഗ്രം മാത്രമേ ആകുന്നുള്ളൂവെന്നും ക്രമസമാധാനപാലനപ്രക്രിയയുടെ അനുബന്ധസേവനങ്ങളായ കുറ്റാന്വേഷണം, ശാസ്ത്രീയ പരീക്ഷണശാലകൾ, ആശയവിനിമയം, വാഹനസൗകര്യങ്ങൾ, പരിശീലനം എന്നിങ്ങനെ ഓരോ മേഖലയിലും കർമ്മനിരതരായ നിരവധി ഉദ്യോഗസ്ഥർ പ്രവൃത്തിയെടുക്കുന്നുവെന്ന് ഈ പുസ്തകം കാട്ടിത്തരുന്നു. പോലീസിന്റെ തലപ്പത്ത് മാറിമാറിവരുന്ന ഉന്നത ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുന്നതോടൊപ്പം അവരുടെ പ്രധാനസംഭാവനകളും വിവരിക്കുന്നു. ഗ്രന്ഥകാരന് ഉന്നത ഉദ്യോഗസ്ഥരുമായി ഉണ്ടായിരുന്ന അടുത്ത ബന്ധം ചിലരെയെങ്കിലും വെള്ളപൂശാനും ഉപയോഗിക്കുന്നുവോ എന്ന സംശയം വായനക്കാരിൽ ഉണ്ടാകുന്നു. അടിയന്തരാവസ്ഥയോടടുപ്പിച്ച് വ്യാപകമായ മനുഷ്യാവകാശലംഘനങ്ങൾ നടത്തിയ ചില ഉദ്യോഗസ്ഥർ പോലും ഈ കൃതിയിൽ വീരനായകരായി പാടിപ്പുകഴ്ത്തപ്പെടുന്നതു കാണാം. പൊലീസിലെ ബ്യൂറോക്രസിയുമായുള്ള അടുപ്പം അതിലെ സ്ഥാനചലനങ്ങളും സ്ഥാനക്കയറ്റങ്ങളും വരെ വിശദമായി വിവരിക്കുന്നതരത്തിൽ പ്രകടമാണ്.
ഉമാദത്തൻ ഒരു ചരിത്രകാരനല്ല. അദ്ദേഹം തന്നെ പ്രസ്താവിക്കുന്നത് താൻ ചരിത്രം ഗൗരവമായി വായിച്ചത് ഈ ഗ്രന്ഥത്തിന്റെ രചനക്കുവേണ്ടിയാണെന്നാണ്. എങ്കിലും കേരളത്തിന്റെ സാമാന്യം വിശദമായ ഒരു വിവരണം ഇതിൽ നൽകുന്നുണ്ട്. അത് വിഷയവുമായി വളരെ അടുത്ത ഒരു പൊക്കിൾക്കൊടി ബന്ധം പുലർത്തുന്നുമില്ല. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ ഘടകങ്ങളുടെ ചരിത്രം വെവ്വേറെ പ്രതിപാദിക്കുന്നതുവഴി ആവർത്തനങ്ങളും ചരിത്രപരമായ അബദ്ധങ്ങളും വൃഥാസ്ഥൂലതയും ഉണ്ടാകുന്നു. ഏകദേശം 90 പേജുകളാണ് - പുസ്തകത്തിന്റെ മൂന്നിലൊന്നോളം - ഇതിനായി നീക്കിവെച്ചിരിക്കുന്നത്. ആധുനികകാലത്തെ ചരിത്രത്തിനായി ഏതോ ഇടതുപക്ഷ പ്രസിദ്ധീകരണത്തെയാണ് ആശ്രയിച്ചിരിക്കുന്നതെന്നു തോന്നുന്നു. കോൺഗ്രസ്സിനേയും അത് നേതൃത്വം നൽകുന്ന മുന്നണിയേയും പ്രതിപാദിക്കാൻ വലതുമുന്നണി എന്ന പദമാണ് ഉടനീളം ഉപയോഗിക്കുന്നത്. കഴിഞ്ഞകാലങ്ങളിലെ ജനശ്രദ്ധ നേടിയ ഏതാനും കേസുകളുടെ വിവരങ്ങൾ ഇതിലും നല്കിയിട്ടുണ്ടെന്നത് വായനക്കാരെ ആകർഷിക്കും. കഥാപാത്രങ്ങളുടെ പേരുകൾ മാറ്റിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളിലെ പത്രങ്ങൾ വായിച്ചിട്ടുള്ളവർക്ക് അവ വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്നു. പക്ഷേ ഈ കഥകൾ പുസ്തകത്തിന്റെ പ്രാഥമിക ലക്ഷ്യവുമായി എങ്ങനെ യോജിച്ചുപോകും എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ ഈ പുസ്തകത്തിന് ലക്ഷണമൊത്ത ഒരു ഘടന ഇല്ല എന്നുതന്നെ മനസ്സിലാക്കേണ്ടി വരും.
അനായാസമായ വായന മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെങ്കിൽ ഈ പുസ്തകം നല്ലൊരു തെരഞ്ഞെടുപ്പായിരിക്കും. വിശകലനം ഇതിന്റെ നിഘണ്ടുവിലില്ല. വിമർശനാത്മകമായ യാതൊരു വീക്ഷണവും ഗ്രന്ഥകർത്താവ് വെച്ചുപുലർത്തുന്നില്ല. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഗൗരവപൂർണ്ണമായ വായന ആഗ്രഹിക്കുന്നവർ ഈ കൃതിയെ ഒഴിവാക്കുന്നതായിരിക്കും ഉചിതം.
📖-ക്രൈം കേരളം (കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം) ✒️- ഡോ.ബി. ഉമാദത്തൻ 📃-280 💷-340 Genre- റഫറൻസ് Publisher- ഡിസി ബുക്ക്സ്
നിയമപാലകർക്ക് കൊലയാളികളെ കണ്ടെത്തി കുറ്റം തെളിയിക്കുന്നതിൽ സഹായികളായി മുഖ്യ പങ്ക് വഹിക്കുന്നവർ ഫോറൻസിക് സർജന്മാർ ആണ്. ആത്മഹത്യ -കൊലപാതകങ്ങൾ എന്നിവയിലൂടെ ലോകം വിട്ടു പോയവരുടെ ആത്മാക്കൾക്ക് നീതി നേടിക്കൊടുക്കുന്ന കാവൽ മാലാഖമാർ.മരിച്ചവർക്കുവേണ്ടി സംസാരിക്കുന്നവർ അവർക്കു വേണ്ടി കോടതിയിൽ സാക്ഷി പറയുന്നവർ.കുറ്റാന്വേഷണമെന്ന കുരുക്ഷേത്രത്തിൽ നിയമപാലകർ പാർത്ഥനെ പോലെ യുദ്ധം ചെയ്യുമ്പോൾ ധർമ്മം പുനസ്ഥാപിച്ച് നീതി നേടിക്കൊടുക്കുവാൻ തേർ തളിക്കുന്ന സാരഥിമാരാവുന്നു ഫോറൻസിക് സർജന്മാർ. ഡോ ബി ബി ഉമാദത്തന്റെ ' *ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം* എന്നിവ വളരെ മികച്ച വായനനുഭവം സമ്മാനിച്ചപ്പോൾ *'കപാലം'* ശരാശരിയിലും താഴെയായി തോന്നി. എന്നാൽ ഈ കൃതി നമ്മുടെ കേരളത്തിലെ കുറ്റാന്വേഷണവിഭാഗത്തിന്റെ ഉദയവും അതിന്റെ പ്രൗഢവും ഉജ്ജ്വലവുമായ വളർച്ചയുടെ ചരിത്രവും വായനക്കാർക്കായി അനാവരണം ചെയ്യുന്നു. പ്രാകൃതമായ ശിക്ഷാവിധികളും ഗോത്രനിയമങ്ങളും അരങ്ങു വാണിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും എല്ലാവർക്കും തുല്യ നീതി പ്രധാനം ചെയ്യുന്ന ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചേർന്ന ആ യാത്ര അത്ര സുഖകരമായിരുന്നില്ല. ആ ചരിത്രത്തിന്റെ ഇരുണ്ട നാൾവഴികളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകത്തിൽ. ചരിത്രം വളച്ചൊടിക്കാൻ കഴിയുന്ന ഒന്നാണെന്ന കാരണം കൊണ്ട് തന്നെ മാധ്യമങ്ങളിലൂടെ ആരോപണ വിധേയരായി കേട്ടതും കണ്ടതുമായ പലരെയും പുണ്യാളന്മാരായി ഇതിൽ നമുക്ക് കാണുവാൻ കഴിഞ്ഞേക്കാം. അദ്ദേഹം പിന്തുടരുന്ന രാഷ്ട്രീയവും ഉന്നത ബന്ധങ്ങളും കൊണ്ടു തന്നെ ഒരു പക്ഷേ വായനക്കാരനുള്ളിൽ ���ത്തരത്തിൽ സംശയം ജനിപ്പിച്ചാൽ കുറ്റം പറയാനും കഴിയില്ല.
മനുവും, ചാണക്യനും, കൗടില്യനും രചിച്ച പുരാതന നിയമ സംഹിതകളിൽ തുടങ്ങി അധിനിവേശ ശക്തികൾ ഭരിച്ചിരുന്ന കാലഘട്ടത്തിലെ നിയമ-നീതി വ്യവസ്ഥകൾ ചരിത്ര തെളിവുകളുടെ പിൻബലത്തോടെ അവതരിപ്പിച്ചിരിക്കുന്നു. തിരുവിതാംകൂറിന്റെയും, കൊച്ചിയുടെയും മലബാറിന്റെയും ചരിത്രത്തിൽ കുറ്റാന്വേഷണം ആവിർഭവിച്ചതും നിയമം പരിപാലിച്ചു പോയിരുന്നത് എങ്ങനെയെന്നും കൃത്യമായി പറഞ്ഞു വെക്കുന്നു. അന്ന് നിലനിന്നിരുന്ന പരിമിതികൾ മറികടന്നു ഇന്ന് ആർജ്ജിച്ചെടുത്ത നേട്ടങ്ങൾ വായിച്ചപ്പോൾ മലയാളി എന്ന നിലയിൽ അഭിമാനം തോന്നി. തെളിവ് കണ്ടെത്തലിനേക്കാൾ ശ്രമകരമായ പണി അത് കുറ്റവാളിയുമായി ബന്ധിപ്പിച്ച് നിയമപീഠത്തിനു മുന്നിൽ എത്തിക്കുക എന്നതാണ്.ഒരു കുറ്റാന്വേഷണം വിജയകരമായി പൂർത്തിയായി എന്ന് അപ്പോൾ മാത്രമേ അവകാശ വാദം പറയുവാൻ കഴിയുകയുള്ളു. കാലങ്ങൾക്കു മുൻപ് കുറ്റാന്വേഷണ വിഭാഗം വിജയകരമായി തെളിയിച്ച കേരളത്തിൽ പ്രമാദമായ പല കൊലപാതക കേസുകളുടെയും വിവരണം കൃതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രന്ഥകാരന്റെ മുൻ കൃതികൾ വായിച്ചിട്ടില്ലാത്തവർക്ക് ഈ ഭാഗം അഡ്രിനാലിൻ റഷ് ഉണ്ടാക്കുമെന്നതിൽ സംശയമില്ല.
" പോലീസുകാരൻ ആരുടെയും ഭൃത്യനല്ല, ഒരു മന്ത്രിക്ക് അയാളോട് ഒരു പൗരനെ കുറ്റാരോപിതനാക്കണമെന്നോ, മറ്റൊരാളെ ആക്കരുതെന്നോ പറയുവാനുള്ള അധികാരമില്ല. അവനു നിയമത്തോടാണ് ഉത്തരവാദിത്തം. അവൻ നിയമത്തിന്റെ പ്രതിനിധിയും ഭൃത്യനുമാണ്" ലോർഡ് ഡെനിംങിന്റെ ഉദ്ദരണി ഒരു പോലീസ് ഉദ്യോഗസ്ഥൻ എങ്ങനെയായിരിക്കണമെന്ന് പറഞ്ഞു വെയ്ക്കുന്നു. എന്നാൽ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ കളിപ്പാവയായി മാറുന്ന ഇന്നത്തെ പോലീസുകാർ പ്രൗഢമായ ഒരു കുറ്റാന്വേഷണ പാരമ്പര്യത്തിനു നേരെ വെല്ലുവിളിയല്ലേ? ഇന്നിപ്പോൾ ഒരു മന്ത്രി വിചാരിച്ചാൽ നിരപരാധിയെ അപരാധിയും അപരാധിയെ തിരിച്ചും ആക്കാൻ കഴിയും. സാധാരണക്കാരന് നീതിയെന്നത് പ്രകാശവർഷം അകലെ തന്നെയാണ്. ചരിത്രം ഇഷ്ടപ്പെടുന്നവർക്ക് ഉറപ്പായും നല്ലൊരു വായനനുഭവമായിരിക്കും
Keralathinte Kuttanweshana Charithram Book by late forensic surgeon Dr Umadathan. I have read his book Oru Police Surgeonte diarykurip and kappalam before. All his book will give us a good knowledge on forensic and investigation procedures. This book deals on history of Kerala police and crime investigation. If you are fascinated by police history in Kerala this is a good helpbook. Author discuss on Travancore ,Cochin and Malabar kingdom’s police force and discuss on post independence force and formation in Kerala. This is a book which gives us light on forensic history,politics ,police and crime .
മലയാളം റിവ്യൂ
അന്തരിച്ച ഫോറൻസിക് സർജൻ ഡോ. ഉമാദതൻ എഴുതിയ കേരളന്തിന്റെ കുറ്റാന്വേഷണ ചരിത്രം പുസ്തക വായന അറിവിൻ്റെ മാന്ത്രിക ലോകത്ത് നമ്മെ കൊണ്ടെത്തിക്കും. അദ്ദേഹത്തിന്റെ ഒറു പോലീസ് സർജന്റ് ഡയറികുറിപ്പ്, കപ്പലം എന്ന പുസ്തകം ഞാൻ മുമ്പ് വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും ഫോറൻസിക്, അന്വേഷണ നടപടിക്രമങ്ങളെക്കുറിച്ച് നല്ല അറിവ് നൽകും. ഈ പുസ്തകം കേരള പോലീസിന്റെ ചരിത്രത്തെക്കുറിച്ചും കുറ്റകൃത്യ അന്വേഷണത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. കേരളത്തിലെ പോലീസ് ചരിത്രത്തിൽ നിങ്ങൾ ആകൃഷ്ടനാണെങ്കിൽ ഒരു നല്ല സഹായപുസ്തകമാണ് ഇത്. തിരുവിതാംകൂർ, കൊച്ചി, മലബാർ രാജ്യങ്ങളിലെ പോലീസ് സേനയെക്കുറിച്ച് രചയിതാവ് നമ്മളും ആയി പങ്കുവെക്കുകയും സ്വാതന്ത്ര്യാനന്തരം കേരളത്തിലെ രൂപീകരണ നാളിലെ സേനയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു. ഫോറൻസിക് ചരിത്രം, രാഷ്ട്രീയം, പോലീസ്, കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് വെളിച്ചം വീശുന്ന പുസ്തകമാണിത്