Jump to ratings and reviews
Rate this book

Biriyani

Rate this book
good quality

Paperback

Published January 1, 2016

99 people are currently reading
1341 people want to read

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
223 (31%)
4 stars
292 (41%)
3 stars
137 (19%)
2 stars
32 (4%)
1 star
23 (3%)
Displaying 1 - 30 of 56 reviews
Profile Image for Arvin Raj.
9 reviews3 followers
February 24, 2018

Spoiler Alert:- Dont blame me after you read this comment

"അയ്യോ അങ്ങോട്ട് പോകല്ലേ പാണ്ടിക്കാര് പിടിച്ചോണ്ട് പോകും"
തൊണ്ണൂറുകളുടെ തുടക്കത്തിൽ ജനിച്ച , ഇന്റർനെറ്റിന്റെ ഭാഷയിൽ പറഞ്ഞാൽ ninety's kids ഈ വാചകം കുറഞ്ഞ പക്ഷം ഒരു തവണ എങ്കിലും കേട്ടിട്ടുണ്ടാകും. മൂന്ന്കണ്ണൻ വരും മാക്കാൻ വരും എന്നൊക്കെ പറഞ്ഞാൽ പേടിക്കുന്ന പ്രായം കഴിഞ്ഞാൽ കുട്ടികളെ അനുസരിപ്പിക്കാൻ മുതിർന്നവർ പറഞ്ഞിരുന്ന വാക്കുകൾ ആയിരുന്നു ഇവ.

സഹ്യൻ തീർത്ത വേലിക്കപ്പുറത്തു നിന്നും ജോലി തേടി കേരളത്തിൽ എത്തിയ അസംഖ്യം തമിഴന്മാർ. ഇരുണ്ട തൊലിയും ചുരുണ്ട മുടിയും 'ഴ' വഴങ്ങാത്ത മുറി തമിഴാളവും പറഞ്ഞ് , അന്ന് മടിയന്മാരായി മാറിയിരുന്നില്ലാത്ത മലയാളികൾക്കൊപ്പം , മണ്ണിലും നഗരങ്ങളിലെ അമ്പരചുംബികളായ കോണ്ക്രീറ്റ് വൃക്ഷങ്ങൾക്ക് മുകളിലും വെയിലും മഴയുമേറ്റ് എല്ലു മുറിച്ചിരുന്ന അവരെ നമ്മൾ അണ്ണാച്ചി എന്ന് വിളിച്ചു. ചിലർ അല്പം കൂടി കടന്ന് പാണ്ടി എന്ന് വിളിച്ചു. വീട് റോഡരികിൽ ആയിരുന്നത് കൊണ്ട് ടെലിഫോണിന്റെ കെബിളിനു കുഴി എടുക്കാനും റോഡ് പണിക്കുമൊക്കെയായി വരുന്ന ഒരുപാട് തമിഴന്മാരെ കാണാമായിരുന്നു. അന്നൊക്കെ അവരെ പേടി ആയിരുന്നു. പറഞ്ഞു തന്നിരുന്ന കഥകളനുസരിച്ച് അവർ കുട്ടികളെ ചാക്കിൽ കയറ്റി കൊണ്ടുപോകുമായിരുന്നു. വെള്ളപ്പൊക്കത്തിലും ഭൂകമ്പത്തിലും നഷ്ടങ്ങൾ സ്വന്തമാക്കി അഭയാർഥികളായി ഓണക്കൂർ പാലത്തിന്റെ അരികിൽ വലിയ തോടിന്റെ കരയിൽ കുടിൽ കെട്ടി താമസിച്ചിരുന്ന ഉത്തരേന്ത്യക്കാരും അന്ന് എല്ലാവർക്കും പാണ്ടിക്കാര് തന്നെ ആയിരുന്നു. അവരുടെ ജീവിക്കാനുള്ള തൃഷ്ണയെ തൊലിയുടെ നിറവും സാംസ്കാരിക അന്തരവും എടുത്ത് കാട്ടി സമ്പൂർണ സാക്ഷരതയോടടുത്തിരുന്ന മലയാളി പുച്ഛിച്ചു. കാലം കടന്നു പോകെ ലോകത്തിലെ ഏറ്റവും വലിയ ഡെമോക്രസിയിലെ ഏറ്റവും ആത്മാഭിമാനമുള്ള ഒരു വിഭാഗമായി അവർ മാറി. അവർ നമ്മുടെ ഭിക്ഷ വാങ്ങുന്നത് നിർത്തി.

ഇന്നാ സ്ഥാനം ഉത്തരേന്ത്യൻ തൊഴിലാളികൾക്കാണ്. ബംഗാളികളും ബീഹാറികളും ഒറീസക്കാരും ഉത്തർ പ്രദേശ്കാരും രൂപമോ ഭാവമോ വെച്ച് ഊരേതെന്ന് തിരിച്ചറിയാൻ വയ്യാത്ത വിധം ഇടകലർന്ന് ഇന്നിവിടെ ഉണ്ട്. കക്ഷത്തിൽ ഒരു പ്ലാസ്റ്റിക് കവറും വായിൽ പാനുമായി ചന്തിക്കും തറക്കുമിടയിൽ ഷേവിങ് ബ്ലേഡിന്റെ ഗ്യാപ്പിൽ കുന്തിച്ചിരുന്ന് നല്ല ജീവിതം സ്വപ്നം കാണുകയാവും അവർ. ഏതെങ്കിലുമൊരു മലയാളി വന്ന് അവരെ വിളിച്ചുകൊണ്ട് പോകുന്നത് വരെ ആ ഇരിപ്പ് തുടരും.

അത്തരത്തിൽ ഒരു ബംഗാളിയായിരുന്നു ഗോപാൽ യാദവ്. അയാൾ ബീഹാറിയായിരുന്നു. പക്ഷേ മലയാളിക്ക് ഉത്തരേന്ത്യൻ തൊഴിലാളികൾ എല്ലാം ബംഗാളികൾ ആയിരിക്കെ ഗോപാൽ യാദവും ആ യുക്തിക്കപ്പുറം പോയില്ല. എല്ലാവരും അയാളെ ഭായി എന്ന് വിളിക്കുന്നു. എത്ര സ്നേഹം നിറഞ്ഞ അഭിസംബോധന എന്ന് തോന്നുമെങ്കിലും 'ഭായി' എന്ന വാക്കിന് 'പാണ്ടി' എന്ന വാക്കിൽ കവിഞ്ഞ ബഹുമാനമൊന്നും ഇവിടെ ഇല്ല.

കതിരേശനോടൊപ്പം ഗോപാൽ യാദവ് പോയിനാച്ചിയിൽ ബസിറങ്ങുന്നതിനു മുൻപ് തന്നെ സന്തോഷ് ഏച്ചിക്കാനം ബിരിയാണിക്കുള്ള വെള്ളം അടുപ്പത്ത് വെച്ചിരുന്നു. കലന്തൻ ഹാജിയുടെ ചരിത്രം വഴറ്റി എടുക്കുമ്പോൾ തന്നെ സാഹചര്യങ്ങളുടെ ഒരു ബ്ലൂ പ്രിന്റ് തെളിഞ്ഞു വരും. ഹാജിയും യാദവും എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ബിരിയാണിയുടെ പ്രധാന ചേരുവ.

ഒരേ സമയം രണ്ട് അജഗജാന്തര സാഹചര്യങ്ങളുടെ വിവരണം കഥപറച്ചിലിനിടെ നടക്കുന്നുണ്ട്. തളങ്കര നിന്ന് ദുബായ് വരെ ഉരു ഓടിച്ചു പോയ ഹാജിയും ലാൽ മാത്തിയിൽ നിന്ന് ഇരുന്നൂറ്റമ്പത് കിലോ കൽക്കരി സൈക്കിളിൽ വെച്ചുകൊണ്ട് അറുപത് കിലോമീറ്റർ തള്ളിക്കൊണ്ട് പോയിരുന്ന യാദവും ഒരു വരയുടെ അപ്പുറവും ഇപ്പുറവും നിന്ന് രാത്രിയും പകലും പോലെ വായനക്കാരനെ നോക്കും. ഗോപാൽ യാദവിന്റെ വിയർപ്പു തുള്ളികൾ വീണ് പുസ്തകത്തിന്റെ പതിനാലാം പേജ് നനയും. ആ വിയർപ്പു തുള്ളികൾ ഒലിച്ചിറങ്ങിയ കണ്ണുകൾ കൊണ്ടാണ് അയാൾ മാതംഗിയെ കാണുന്നത്. അതേ സമയം ഹാജിക്ക് നാല് ഭാര്യമാരും നാലല്ല നാൽപ്പത് ഭാര്യമാരെ പോറ്റാനുള്ള സ്വത്തും കൈവശമുണ്ട്. നാലു ഭാര്യമാരിലും കൂടി മക്കളും കൊച്ചുമക്കളുമായി ഒരുപാട് പേർ ഹാജിയുടെ സന്തോഷത്തിന്റെ ഭാഗമായിരുന്നിരിക്കണം. അതിലേതാനം ചിലരുടെ കാര്യം മാത്രമേ കഥാകൃത്ത് വെളിപ്പെടുത്തുന്നുള്ളൂ എങ്കിലും അതിലൊരു പൗത്രന്റെ വിവാഹ സൽക്കാരത്തിന്റെ ആളൊഴിഞ്ഞ പിന്നാമ്പുറത്തേക്കാണ് പയറു വള്ളി പോലെ മെലിഞ്ഞ കഴുത്തും ഉന്തിയ വയറുമുള്ള ബസ്മതിയുടെ പിതാവായ ഗോപാൽ യാദവ് കടന്നു വരുന്നത്.

എഴുപതുകളുടെ മധ്യത്തോടെയാണ് മലയാളികൾ ഗൾഫിലേക്ക് ഉരു കയറിത്തുടങ്ങിയത് എന്ന് കേട്ടിട്ടുണ്ട്. (കാലഗണന കൃത്യമാണോ എന്നു വ്യക്തമല്ല. അതിനിവിടെ പ്രസക്തിയുണ്ടെന്നും തോന്നുന്നില്ല). നാട്ടിലെ ദാരിദ്ര്യത്തിൽ നിന്നുള്ള മോചനം തേടിയുള്ള ആ യാത്ര കാലത്തിന്റെ ഇന്നത്തെ മരത്തണലിൽ എത്തി നിൽക്കുമ്പോൾ ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാനില്ലാത്ത മലയാളികൾ കുറവായിരിക്കും. അങ്ങിനെ ആരെങ്കിലുമുണ്ടെങ്കിൽ തന്നെ ആ വാർത്ത അതിശയോക്തിയോടെ അല്ലാതെ കേൾക്കാൻ ആവില്ല. നമുക്ക് ചുറ്റുമുള്ള ആളുകളും സാഹചര്യങ്ങളും തലകീഴായി മറിഞ്ഞിരിക്കുന്നു. എലി തിന്ന കപ്പയുടെ ബാക്കിയും റേഷൻ കിട്ടിയ അരിയുടെ മണമുള്ള ചോറും ഇന്ന് വന്ദ്യ വയോധികരുടെ ഓർമകളിൽ മാത്രമേ കാണൂ. കോഴിയും ആടും മാടുമൊക്കെ ബിരിയാണിയായി തിന്ന് വയർ നിറച്ച് , ബാക്കി വന്ന ഇറച്ചിയും നെയ്യ് മുറ്റിയ ബസ്മതിയുടെ സുഗന്ധമൂറുന്ന ചോറും വലിച്ചെറിയുന്ന നമ്മൾ , അൻപത് ഗ്രാം ബസ്മതി അരി തൂക്കി വാങ്ങി ആറ് മാസം ഗർഭിണിയായ മാതംഗിയുടെ ആഗ്രഹം നിറവേറ്റിയ ഭർത്താവിനെ കാണില്ല. അച്ഛൻ വരുന്നത് കാത്തിരുന്നു മണ്ണു വാരി തിന്ന് തളർന്നുറങ്ങുന്ന അയാളുടെ മകളെ അറിയില്ല. '"അയാൾക്ക് ഉറുപ്യ നൂറ്റമ്പത് കിട്ടുന്നില്ലേ ദിവസം, പൊലീസിന് രംഗ്ദാരിയും ഗുണ്ടാപ്പിരിവും കൊടുക്കാൻ നമ്മൾ പറഞ്ഞോ" എന്ന ഭാവത്തിൽ പത്തു രൂപ മിച്ച വരുമാനം മാത്രമുണ്ടായിരുന്ന 'ഭായിയോട്' കുറഞ്ഞ കൂലിക്ക് വേണ്ടി നമ്മൾ പേശും. മുന്നൂറ്റി അൻപത് ചോദിച്ച ഗോപാൽ യാദവിനോട് ന്യായങ്ങൾ നിരത്തി ഇരുന്നൂറ്റി അൻപതാക്കാൻ തർക്കിക്കുന്നതിന് തൊട്ടു മുൻപാണ് പഞ്ചാബിൽ നിന്നും ഹാജിക്ക് വേണ്ടി ഒരു ലോഡ് ബസ്മതി അരി ഇറക്കിയ കഥ അസൈനാർച്ച പറയുന്നത്. നമ്മൾ നമ്മുടെ വേവലാതികൾ മറ്റൊരാളോട് പറയുമ്പോൾ കേൾക്കുന്ന ആൾ അതേ തോതിലല്ലെങ്കിലും അത്തരം വേദനകളിലൂടെ ചെറുതായിട്ടൊന്ന് കടന്നു പോയിരിക്കുകയെങ്കിലും വേണം എന്ന് യാദവ് ചിന്തിക്കുന്നത് എത്ര സത്യം. 'നക്കാപ്പിച്ച' കിട്ടുന്നതിൽ നിന്നും പിടിച്ചു പറി നടത്തുന്ന പോലീസുകാരും, ഗുണ്ടകളും, നമ്മളോരോരുതരും അയാളുടെ പിന്നിലേക്ക് നോക്കില്ല. തങ്ങളാൽ സൃഷ്ടിച്ച പരിതസ്ഥിതിയിൽ ഉഴറുന്ന ഒരാളെ കാലിൽ ഞൊളച്ചു കയറിയ പുഴുവിനെ കുടഞ്ഞെറിയുന്ന പോലെ അവഗണിക്കുന്ന അധികാരവർഗത്തിനു നേരേ കണ്ണടക്കുന്ന അഞ്ചു നേരം തിന്നും കുടിച്ചും സുഭിക്ഷമായി കഴിയാൻ മടിശീലയിൽ കനമുള്ള ഇരുകാലി മൃഗങ്ങളാണ് നാം.

ബീഹാറിലെ ലാൽ മാത്തിയ ഗോപാൽ യാദവിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയമുള്ളതായിരുന്നു. വേദനകളിലും പുഞ്ചിരി നിറക്കാനുള്ള പ്രണയത്തിന്റെ മാസ്മരികത - മാതംഗിയുടെ. അവളുടെ ഓർമകൾ നിറഞ്ഞിടം, ഇന്ന് ബീഹാറിൽ നിന്നും ജാർഖണ്ഡിലേക്ക് പോയതറിയാതെ , സ്വന്തം വിലാസം പോലും മാറിയതറിയാത്ത ഗോപാൽ യാദവ് ഒരുപാട് പേരുടെ പ്രതിനിധി ആണ്. തങ്ങൾ കൂടി ഭാഗമകേണ്ട ജനാധിപത്യവും അധികാരവും തങ്ങൾ കൂടി ഗുണഭോക്താക്കളാകേണ്ട പുരോഗതിയും വികസനവും മുകൾതട്ടിൽ മാത്രം ഒതുങ്ങുന്നതറിയാതെ, വിശപ്പു മാറാൻ വേണ്ടി ജീവിക്കുകയും, വിശന്നു മരിക്കുകയും , വിശപ്പിന്റെ പേരിൽ കോല ചെയ്യപ്പെടുകയും ചെയ്യുന്ന ഒരായിരം പേരുടെ പ്രതിനിധി. ഗോപാൽ യാദവ്മാർ ബീഹാറിലും , ബംഗാളിലും , രാജസ്ഥാനിലും മാത്രമല്ല നമുക്കു ചുറ്റിലും ഉണ്ട്. അവരുടെ നേർക്ക് നാം അന്ധരാണ്. രാഷ്ട്രീയ പഴിചാരലുകൾക്കപുറം എല്ലാവരാലും മറക്കപ്പെടുന്ന ചിലർ. "ഒരു അട്ടപ്പാടി ലുക്ക്" , "മുടീം ചീകാതെ താടീം വടിക്കാതെ ഒരുമാതിരി ആദിവാസി പോലുണ്ട്" എന്നൊക്കെ പറഞ്ഞ് നമ്മൾ പരസ്പരം കളിയാക്കുമ്പോൾ അവരുടെ വിശന്നു കാളുന്ന വയറിനെ നോക്കി നാമറിയാതെ നമ്മൾ പരിഹസിക്കുന്നു. നമ്മളറിയാത്ത വിശപ്പും വേദനകളും നമുക്ക് തമാശകൾ ആണ്. അതുകൊണ്ടാണ് സോമലിയ എന്നതൊരു പരിഹാസവാക്കാകുന്നത്.

"ഭായീ...ഭയിക്കെത്ര മക്കളാ?"
"ഒരു മോള്"
"എന്താ പേര്"
"ബസ്മതി"
"നിക്കാഹ് കയിഞ്ഞാ?"
"ഇല്ല"
"പഠിക്ക്യാണോ?"
"അല്ല"
"പിന്നെ?"
"മരിച്ചു"
"മരിച്ചോ..? എങ്ങനെ?"
"വിശന്നിട്ട്"

ബിരിയാണി നമുക്ക് നേരെ തിരിച്ചു പിടിച്ച ഒരു കണ്ണാടി ആണ്. കലന്തൻ ഹാജിയും അസൈനാർച്ചയും നമ്മൾ തന്നെ ആണ്. വിശപ്പു മാറിയിട്ടും നാം കഴിക്കുന്ന, വലിച്ചെറിയുന്ന ഓരോന്നും ബസ്മതിക്കവകാശപ്പെട്ടതാണ്. വിശപ്പല്ല ബസ്മതിയെ കൊന്നത്, നാമാണ്. നമ്മുടെ ആർത്തിയാണ്. നമ്മുടെ അഹങ്കാരമാണ്. നമ്മുടെ നിസ്സംഗതയാണ്.

ദിവസങ്ങൾ കഴിഞ്ഞിട്ടും എച്ചിക്കാനത്തിന്റെ ബിരിയാണി ഉള്ളിൽ ദഹിക്കാതെ കിടക്കുന്നു.

അർവിൻ
22/02/2018
Profile Image for Gautham.
67 reviews19 followers
May 6, 2018
A lot of characters went past me through this book who where toiling in the misery of lost identity. All through their toil I got to realise that a person is never complete without the umbilical attachment that he/she has towards the land, along with its culture, that has made him/her up. This was also the truth that struck me all through the book as every character plays not only their role but upholds the fact that you are not an individual as such, but the outcome of a much more elaborate process that defines a society you were a part of.
Profile Image for Sreelekshmi Ramachandran.
292 reviews33 followers
Read
August 7, 2024
ഇത്രയൊക്കെ വായിച്ചിട്ടും ഞാൻ എന്ത് കൊണ്ട് ഈ പുസ്തകം ഇത്ര നാളും വിട്ടു പോയി എന്നോർക്കുമ്പോൾ എനിക്കിപ്പോൾ നിരാശ തോന്നുന്നു.. ഓരോ കഥ വായിച്ചു കഴിഞ്ഞപ്പോഴും ഞാൻ ആലോചിച്ചതും അത് തന്നെ..

സന്തോഷ് ഏച്ചിക്കാനം രചിച്ച 7 കഥകൾ അടങ്ങുന്ന സമാഹരമാണ് ബിരിയാണി.
വ്യത്യസ്തമായ പ്രമേയങ്ങളാണ് ഓരോന്നും.. സമൂഹത്തിനു നേരെ ഒരു കണ്ണാടി പോലെ പിടിച്ചിരിക്കുകയാണ് ഓരോന്നും..

ബിരിയാണി, നായിക്കാപ്പ്, മനുഷ്യാലയങ്ങള്‍, U, V, X, Y, Z, മരപ്രഭു, ലിഫ്റ്റ്, ആട്ടം എന്നിവയാണ് 7 കഥകൾ..

ഇതിൽ ബിരിയാണി, ആട്ടം എന്നീ കഥകളാണ് എന്നെ ഏറെ സ്വാധീനിച്ചത്.. അതെന്നെ വായനക്ക് ശേഷവും ഈ റിവ്യൂ എഴുതുമ്പോഴുമൊക്കെ വല്ലാതെ വേട്ടയാടുന്നു.. ഉടനെയൊന്നും അതിൽ നിന്നും ഞാൻ പുറത്തു കടക്കുമെന്ന് തോന്നുന്നില്ല.. ചില പുസ്തകങ്ങൾ അങ്ങനെയാണല്ലോ..

എന്തൊരു ശക്തമായ എഴുത്താണ് എഴുത്തുകാരന്റേത്... പൊള്ളുന്ന വാക്കുകൾ..
വായനയ്ക്ക് ശേഷം മനസ്സ് എരിയുന്നു... വല്ലാതെ നീറുന്നു.. അസ്വസ്ഥമാകുന്നു..

📖വായിക്കാത്തവർ ഉറപ്പായും വായിച്ചു നോക്കണം..
.
.
.
📚Book - ബിരിയാണി
✒️Writer- ഏച്ചിക്കാനം
📜Publisher- dc ബുക്സ്
Profile Image for Ajmal Mohamed.
14 reviews24 followers
November 28, 2020
മനുഷ്യാലയങ്ങൾ, ആട്ടം, uvwxyz തുടങ്ങിയ മികച്ച കഥകൾ. ഭാഷയിലെ ലാളിത്യം മാത്രമല്ല, എടുക്കുന്ന പ്രമേയങ്ങൾ കൊണ്ടും തന്റെ എഴുത്ത് വ്യത്യസ്ഥമാണെന്ന് തെളിയിക്കാൻ എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു.
This entire review has been hidden because of spoilers.
Profile Image for Meera S Venpala.
136 reviews11 followers
August 9, 2021
ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഏറെ വൈകിയാണ് വായിച്ചത്.

ഒരു ട്രയിൻ യാത്രയ്ക്കിടയിൽ നീണ്ടു പരന്നു കിടന്ന സമയം പോക്കാൻ പെട്ടെന്ന് തീരുന്ന ചെറിയ പുസ്തകം നോക്കിപ്പോയി എടുത്ത് കയ്യിൽക്കരുതി മറിച്ചതാണ്. വായിക്കാനെടുത്തതിലും എത്രയോ സമയമപ്പുറവും നീളുന്ന വേദന തന്നിട്ടാണ് ആദ്യ കഥ അവസാനിച്ചത്.

'ബിരിയാണി'

അവസാന താളിലെത്തിപ്പോ നെഞ്ചിലൊരാന്തലേറ്റ പോലെ പുകച്ചിലായിരുന്നു.
ആ പുകച്ചിലിനി പെട്ടെന്നൊന്നും തണുക്കില്ല.
നീറി നീറി കുറേ നാൾ അതങ്ങനെ അവിടെത്തന്നുണ്ടാകും.
ഓരോ ഗോപാലന്മാരെ കാണുമ്പോഴും അവർടെ ബസ്മതിമാരെ ഓർമ്മിപ്പിച്ചുകൊണ്ട്.

കാസർഗോട്ടെ നാട്ടാരും തുളുവും തുളുമലയാളവും ഒക്കെ നിറഞ്ഞ 'നായിക്കാപ്പും' പുതിയൊരനുഭവമായിരുന്നു. ഒരു കഥയ്ക്ക് വേണ്ടി കഥാകാരന് അലയേണ്ടി വരുന്നത് എവിടൊക്കെയാണ്! കഥകൾ കയ്യിലുള്ളവരെ തേടി അറിയാത്ത നാടുകളിലും അവനവൻ്റെ ഉള്ളിലെ അപരിചിത സ്ഥലികളിൽത്തന്നെയും.

'മനുഷ്യാലയങ്ങളി' ലെ 'കടവി' മറ്റൊരു നടുക്കമായിരുന്നു. "പക ഓർമ്മയുടെ വിനാഗിരിയിൽ ഇട്ടു വച്ച കാന്താരിമുളകു പോലെയാണ്. കാലപ്പഴക്കം മൂലം ഇത്തിരി എരിവു കുറഞ്ഞേക്കാമെങ്കിലും അതൊരിക്കലും നശിച്ചുപോകില്ല" (p:41). മനുഷ്യൻ്റെ പകയോളം ഭയക്കേണ്ട മറ്റെന്തെങ്കിലും ഈ ഭൂമുഖത്തുണ്ടോ?

u v w x y z, മരപ്രഭു, ആട്ടം തുടങ്ങിയ മറ്റു കഥകളും വ്യത്യസ്തത കൊണ്ടും ആഖ്യാന മികവുകൊണ്ടും പിടിച്ചിരുത്തുന്നതായിരുന്നു. ഏഴു ചെറുകഥകളുടെ ഈ സമാഹാരം വായിച്ചതിനു മുൻപുണ്ടായിരുന്ന ഞാനല്ല, വായിച്ചതിനു ശേഷമുള്ള ഞാൻ. മികച്ച ഏതൊരു പുസ്തകത്തിൻ്റെയും സാഫല്യവും അതു തന്നെയെന്നു തോന്നുന്നു.
Profile Image for Athul Raj.
297 reviews8 followers
March 22, 2017
ഏഴ് കഥകളുടെ സമാഹാരം. മികച്ചവ (യഥാക്രമം)
uvwxyz
ബിരിയാണി
മരപ്രഭു
മനുഷ്യാലയങ്ങൾ
ആട്ടം
നായിക്കാപ്പ്
Profile Image for Derryn Theresa Theresa.
234 reviews20 followers
August 14, 2021
The title story Biriyani and Aattam was heart wrenching, felt the rest of the stories were mediocre. The themes were real but none extraordinary.
Profile Image for DrJeevan KY.
144 reviews46 followers
March 2, 2021
പലരുടെയും വായനാക്കുറിപ്പ് കണ്ട് ഇഷ്ടപ്പെട്ട് വാങ്ങിയതാണ് ഈ പുസ്തകം. ബിരിയാണി, നായിക്കാപ്പ്, മനുഷ്യാലയങ്ങൾ, u v x y z മരപ്രഭു, ലിഫ്റ്റ്, ആട്ടം എന്നിങ്ങനെ ഏഴ് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.

ഈ പുസ്തകത്തിലെ ഓരോ കഥകളും ഒന്നിനൊന്ന് വ്യത്യസ്തമാണെങ്കിലും പലവിധ മനുഷ്യരുടെ ജീവിതവ്യഥകളെയും സങ്കടങ്ങളെയുമാണ് എല്ലാ കഥകളിലും പറഞ്ഞുപോകുന്നത്. ആദ്യകഥയായ ബിരിയാണി വിശപ്പിൻ്റെ രാഷ്ട്രീയമാണ് പറയുന്നത്. പലവിധ ആർഭാട ആഘോഷങ്ങൾക്ക് ശേഷം വെറുതെ കളയേണ്ടിവരുന്ന ഭക്ഷണം മനസ്സില്ലാ മനസ്സോടെ മണ്ണിട്ടു മൂടേണ്ടി വരുന്ന ഗോപാൽയാദവെന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ നിസ്സഹായത നമ്മെ ഓരോരുത്തരെയും ഇരുത്തി ചിന്തിപ്പിക്കും.

പ്രതികാരത്തിൻ്റെയും ദാരിദ്ര്യത്തിൻ്റെയും അത്യാഗ്രഹത്തിൻ്റെയും കഥയാണ് മനുഷ്യാലയങ്ങൾ പറഞ്ഞുവെക്കുന്നത്. മനുഷ്യൻ്റെ കുടിപ്പക മൂലം അനാഥരാകേണ്ടി വരുന്ന ഒരു പക്ഷിയുടെയും കുഞ്ഞുങ്ങളുടെയും അവസ്ഥ നമ്മെ കരയിപ്പിക്കും. ബാല്യകാലസ്മരണകളിലേക്��ുള്ള ഒരു തിരിച്ചുപോക്കാണ് u v w x y z എന്ന കഥ. നല്ലൊരു വായനാനുഭവമായിരുന്നു. ആരുമില്ലാത്തവർക്ക് ദൈവം തുണയെന്ന സന്ദേശം പങ്കുവെക്കുന്ന കഥയാണ് മരപ്രഭു.

ഒരു സസ്പെൻസോടു കൂടി വളരെ പെട്ടെന്ന് അവസാനിച്ചതായി തോന്നി കഥയാണ് ലിഫ്റ്റ്. വളരെ ചെറിയ കഥയായിരിക്കെത്തന്നെ വായനക്കാരുടെ മനസ്സിൽ ഒരുപിടി സംശയങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് ലിഫ്റ്റ് അവസാനിച്ചത്. തെയ്യം കലാകാരൻമാരുടെ കഥയാണ് ആട്ടം എന്ന കഥ പറയുന്നത്. കുട്ടികൾ കെട്ടിയാടാറുള്ള ആടിവേടൻ എന്ന തെയ്യത്തിൻ്റെ ചരിത്രവും പറഞ്ഞുപോകുന്നുണ്ട്. മുതിർന്ന തെയ്യം കലാകാരനായ ബാലൻ പണിക്കരുടെ അടുക്കൽ തെയ്യം എന്ന കലാരൂപത്തെക്കുറിച്ച് വിവരശേഖരണത്തിനായി അലൻസിയർ എന്ന യുവാവും സംഘവും എത്തുന്നതും വിവരശേഖരണവുമാണ് ഈ കഥയുടെ പ്രമേയം.
Profile Image for xhausted_mind.
38 reviews2 followers
December 28, 2023
ഈ ബിരിയാണി പൊള്ളും, ഓരോ ഉരുള്ളയും എരിയും, മനസ്സ് നീറും, ഇതിൻ്റെ രുചി പെട്ടെന്നൊന്നും മായില്ല. ബസ്മതി അരിയിൽ മാംസംവും മസാലയും ചേർത്ത് വായനക്കാരെ സൽകരിക്കാൻ ഒരുക്കിയ ബിരിയാണി. കൃതിമമായ ഒന്നും ചേർക്കാതെ പച്ചയായ ചേരുവകൾ മാത്രം ചേർത്ത് സന്തോഷ് ഏചിക്കാനം തയ്യാറാക്കിയ 'ബിരിയാണി'

ഗോപാൽ യാദവിലൂടെ കാണുന്ന ഒരു പക്ഷം ജനങ്ങളെ കബളിപ്പിക്കുന്ന സാക്ഷര കേരളത്തിലെ സംസ്കാരിയായ വീടുടമസ്ഥൻ, അയൽവാസിയുടെ ദീനം കാരണം വിദ്യഭ്യാസം ഭാഗ്യം കൊണ്ട് ലഭിച്ച പെൺ കുട്ടി, പക തീർക്കാൻ കൊതിച്ച് നടക്കുന്ന നവാസും രാജുവും അങ്ങനെ നാം കണ്ടതും കേട്ടതുമായ ആരൊക്കെയോ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങൾ. അധികം ദൈർഘയമില്ലാത്ത ഓരോ കഥയും ആരൊക്കെയോ പല രീതിയിൽ പ്രഹരമേൾപ്പിക്കുന്നു, പലതിൻ്റെയും തിരശീല ഉയത്തുന്നു. ചില സത്യങ്ങളുണ്ട്, ആർക്കും അന്യമല്ലാത്ത സത്യങ്ങൾ.

സാമൂഹിക യാതാർഥ്യങ്ങളെ പ്രമേയമാക്കി തീവ്രമായ ആശയത്തെ മുന്നോട്ട് വെക്കുന്ന ഏഴ് കഥകൾ അടങ്ങിയ പുസ്തകം.
Profile Image for Rani V S.
123 reviews4 followers
January 15, 2022
"പക ഓർമയുടെ വിനാഗിരിയിൽ ഇട്ടുവെച്ച കാന്താരിമുളക് പോലെ ആണ് . കാലപ്പഴക്കം മൂലം ഇത്തിരി എരിവ് കുറഞ്ഞേക്കാമെങ്കിലും അത് ഒരിക്കലും നശിച്ചു പോവില്ല"
.
കേരളീയ ജീവിതത്തെ വരിഞ്ഞു മുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്ശിനികളെയും സാമൂഹ്യ യാഥാർഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവഭേദ്യമാക്കുന്ന ജീവസ്സുറ്റ കഥകൾ. ബിരിയാണി, നായ്ക്കാപ്പ്, മനുഷ്യ ബന്ധങ്ങൾ, u v w x y z, മരപ്രഭു, ലിഫ്റ്റ് , ആട്ടം എന്നിങ്ങനെ 7 കഥകൾ.
മനുഷ്യ ജീവിതത്തിലെ നൊമ്പരങ്ങളിലൂടെ കടന്നു പോകുന്ന കഥകൾ എന്നു തന്നെ ഇവയെ വിശേഷിപ്പിക്കാം. ഇന്നും വിശപ്പിനോട് പൊരുതുന്ന ഒരു കൂട്ടം ജനത്തിന്റെ നാട്ടിൽ വെച്ചു വിളമ്പി ഒടുവിൽ ഭക്ഷണം പാഴാക്കുകയും വെട്ടി മൂടുകയും ചെയ്യുന്ന സൽക്കാര മാമാങ്കങ്ങളും മലയാളിക്കും തമിഴനും ബംഗാളിക്കും ഒക്കെ വെവ്വേറെയുള്ള ജോലികൂലിയും പകയും പ്രതികാരവും അയൽവാസിയുടെ കുട്ടിയുടെ ദീനം കാരണം സ്കൂളിൽ പോകാൻ അവസരം കിട്ടിയ പെണ്കുട്ടിയും അന്യം നിന്നു പോകുന്ന കുട്ടിതെയ്യവും പദ്മനാഭസ്വാമിയും ബി നിലവറയും ഒക്കെ ഈ കഥകൾക്ക് ആധാരമാകുന്നു.
ബാക്കിയാകുന്ന ഓരോ പിടി ചോറും വിശന്നു മരിച്ച ബസുമതിമാരെ ഓർമപ്പെടുത്തുന്നു.
മരപ്രഭു വായിച്ചപ്പോൾ ഓർമ വന്നത് പണ്ട് നിലവറകളെ പറ്റി പുറം ലോകം അറിഞ്ഞപ്പോൾ അങ്ങോട്ടേക്കുള്ള ജനത്തിരക്കും ക്ഷേത്രത്തിന്റെ പ്ലാൻ വരെ ഉൾപ്പെടുത്തിയുള്ള മെട്രോ മനോരമ സപ്ലിമെന്റും ഒക്കെയാണ്.
Profile Image for Dr. Charu Panicker.
1,151 reviews74 followers
September 4, 2021
7 ചെറുകഥകളുടെ സമാഹാരം. ബിരിയാണി, നായക്കാപ്പ്, മനുഷ്യാലയങ്ങൾ, uvwxyz,മരപ്രഭു, ലിഫ്റ്റ്, ആട്ടം എന്നിവയാണവ. ഇതിൽ ഏറ്റവും മികച്ചത് ബിരിയാണി എന്ന കഥയാണ് എന്നുള്ളതിൽ ഒരു സംശയവും വേണ്ട. വിശപ്പ് എന്താണെന്ന് കാണിച്ച് തരുന്ന ഒരു അപൂർവ്വ രചന. സമകാലിക ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ബിരിയാണി. അത് കേരളവും കടന്ന് ബീഹാറും ഗൾഫ് വരെ എത്തിനിൽക്കുന്നു. കലന്തൻ ഹാജിയുടെ അന്തരീക്ഷം ചുറ്റിനിൽക്കുന്ന ബിരിയാണിയുടെ മണത്തെക്കാൾ കൂടുതൽ വായനക്കാരിൽ അടിച്ചു കയറുന്നത് ലാൽമത്തിയിലെ കൽക്കരിയുടെ മണമാണ്.

മനുഷ്യാലയങ്ങൾ എന്ന കഥയിലെ ഒരു പകയെ പറ്റിയാണ് പറയുന്നത്. പക വീഞ്ഞു പോലെയാണ്, കാലം കൂടുംതോറും അതിന്റെ വീര്യം കൂടി വരികയുള്ളൂ. പള്ളിയിലെ നെയ്ച്ചോറിൽ മണ്ണെണ്ണയൊഴിച്ച് വർഗീയവാദി എന്ന പേര് കേൾപ്പിച്ച കടവിയെ കഥയുടെ അവസാനം വരെ ഒരു സംശയം തോന്നാത്ത രീതിയിൽ പിടിച്ചുനിർത്താൻ കഥാകൃത്തിനായി .

സിനിമാ കഥയെഴുതാൻ മോഹിച്ച് ഇളയച്ഛനെ കാണാൻ പോകുന്നതാണ് അനുഭവമാണ് നായക്കാപ്പ് എന്ന കഥയിൽ പറയുന്നത്. ശ്രീപത്മനാഭനെയും അവിടുത്തെ തനത് ഭാഷയും കൂട്ടുപിടിച്ചാണ് മരപ്രഭു എഴുതിയിരിക്കുന്നത്.

ഇതിലെ ഏറ്റവും ചെറിയ കഥയായ ലിഫ്റ്റ് അപ്രതീക്ഷിതമായ വഴിയിലൂടെയാണ് സഞ്ചരിച്ചത്.
Profile Image for Lisha Yohannan.
5 reviews2 followers
June 23, 2021
🔥ബിരിയാണി 🔥
**********************************
'ബിരിയാണീം' കൊണ്ട് ക്ലാസിലിരുന്നേനാണ് community medicine ലെ തട്ടമിട്ട ടീച്ചറ് എന്നെ പിടിച്ചത്. രണ്ടാം ശനിയാഴ്ച വീട്ടിൽ പോയിട്ട് വന്നപ്പോ എന്റെ കോഴിക്കോട്ടുകാരി സുഹൃത്ത് കൊണ്ടന്നു തന്ന ബിരിയാണിയാണ്. രാവിലെ തന്നെ അമ്പതു ഗ്രാം ബസ്മതി കുറേശ്ശെ ചവച്ച് ചുണ്ടിനിടയിലൂടെ മാവൊലിപ്പിച്ചു കൊണ്ട് മാതംഗി എന്റെ മനസ്സിലൂടെ നടന്നു തുടങ്ങി. ഒടുവിൽ, എന്റ നീളത്തിലും വീതിയിലുമൊരു കുഴിയെടുത്ത് ബസ്മതിയെ അതിനുള്ളിലേക്കു ചവിട്ടിത്താഴ്ത്തി കുഴി മൂടിയപ്പോഴേക്കും നേരം ഉച്ച. ഉച്ചയ്ക്ക് ക്ലാസിലേക്കിറങ്ങാൻ ഇത്തിരി വൈകി. ക്ലാസിലേക്കു വൈകിയിറങ്ങുന്ന ഓരോ വിദ്യാർഥിയുടെ മനസ്സിലും ഒരു പ്രതീക്ഷ(??)യുണ്ട്. തന്നെക്കാത്ത് മുൻവരിയിലെ അഞ്ചു സീറ്റുകളും ഒഴിഞ്ഞു കിടപ്പുണ്ടാകുമെന്ന പ്രതീക്ഷ. കൃത്യം ഒരുമണിക്ക് ഓടിക്കിതച്ചു ക്ലാസിലെത്തുമ്പോൾ മുൻനിരയടക്കം ക്ലാസ് നിറഞ്ഞു തുളുമ്പിയിരിക്കുന്നു. മുൻനിര ഒഴിഞ്ഞുകിടന്നാൽ back benchrs നു മുഴുവൻ attendance cut ചെയ്തുകളയും എന്ന forensic medicine ലെ sir ന്റെ ഭീഷണിയുടെ ആഴം അപ്പോഴാണ് മനസിലായത്. അങ്ങനെയാണ് first year ലെ സ്ഥിരം front bencher പടിപടിയായി മുകളിലേക്കെത്തുന്നത്. ആദ്യ മണിക്കൂർ, forensic medicine. Class കഴിഞ്ഞ് സർ attendance എടുക്കാൻ തുടങ്ങിയപ്പോഴേക്കും ഞാൻ ഉച്ചയെക്കാരാശ്വാസത്തിന് കയ്യിൽ കരുതിയ ബിരിയാണിപ്പൊതി വീണ്ടും തുറന്നു. പേരഴകന്റെ കഥ കേൾക്കാനുള്ള ജിജ്ഞാസയോടെ നായിക്കിപ്പിലേക്കുള്ള യാത്ര തുടങ്ങി. കുമ്പളയിലിറങ്ങി, ടാക്കീസിൽ കേറി സ്ഥലമന്വേഷിച്ച്, ഉള്ളിലൊരല്പം പേടിയോടെ വഴികാട്ടിയായ തീർഥനാദനൊപ്പം നായിക്കാപ്പിലേക്കു നടക്കുന്നതിനിടെ attendance എടുത്തു sir പോയതും community medicine ന് mam വന്ന് ഹാജറെടുക്കാൻ തുടങ്ങിയതും ഞാൻ അറിഞ്ഞില്ലെന്ന് നിങ്ങൾ വിശ്വസിച്ചേ പറ്റൂ! ഇടയ്ക്കെന്റെ പേരു വിളിച്ചപ്പോഴാണ് നായിക്കാപ്പിൽ നിന്ന് എന്നെയാരോ പറിച്ചെടുത്ത് കുണ്ടുകുളം ഹാളിന്റെ പിൻബഞ്ചിൽ കൊണ്ടന്നിരുത്തിയത്.
റുബെല്ലയെന്ന സാംക്രമിക രോഗത്തേക്കാൾ എനിക്കറിയേണ്ടത് നായിക്കാപ്പിലേക്കുള്ള യാത്രയിൽ തീർഥനാദൻ എന്ന വിചിത്ര മനുഷ്യനൊപ്പം ഒറ്റപ്പെട്ടു പോയ എനിക്ക് എന്തു സംഭവിക്കുമെന്നായിരുന്നു. മനസ്സിലെ വടംവലിയിൽ നായിക്കാപ്പു തന്നെ ജയിച്ചു. റുബെല്ലയെന്നു തലക്കെട്ടെഴുതിയ നോട്ടുബുക്കിനു മുകളിലേക്ക് ബിരിയാണിപ്പൊതി വീണ്ടും തുറക്കപ്പെട്ടു. ഒടുവിൽ കുമ്പളയിൽ നിന്ന് കിട്ടിയ ലോറി പിടിച്ചു യാത്രയായ എന്നെ വിട്ട് ഞാൻ നവാസിനൊപ്പം (മനുഷ്യാലയങ്ങൾ), തന്റെ വീടു പൊളിച്ചുപണിയാൻ വന്ന രാജുവിനെക്കണ്ട് പരവശനായി. അതിനിടയിൽ റുബെല്ലയുടെ വകഭേദങ്ങളോ പകർച്ചാ രീതിയോ ഒക്കെ mam ക്ലാസിൽ പറഞ്ഞിരിക്കാം. ഞാൻ നവാസിന്റെ വീട്ടുമ്മറത്തു തന്നെയായിരുന്നു. അടുത്തിരുന്ന പെണ്ണ് ശക്തിയായി ദേഹത്തു തട്ടിയപ്പോഴാണ് ഞാൻ വീണ്ടും കുണ്ടുകുളം ഹാളിലേക്ക് വന്നുവീഴുന്നത്. കണ്ണുകളിലെനിക്കൊരു ചോദ്യവുമായി back rowലേക്കു കയറി വരുന്നുണ്ട് mam. ഒരു നിമഷം ചമ്മന്തിയൊഴിച്ച ഇഡ്ഢലിക്കു മുന്നിൽ നവാസിനൊപ്പം തരിച്ചിരുന്നു പോയി. കഥയോർമ്മയിലെ ഡൈനിംഗ് ഹാളിനടുത്തുള്ള കക്കൂസിൽ നിന്നു പുറപ്പെട്ട അപശബ്ദങ്ങൾക്കു മേൽ നൂറുപേരുടെ നിശ്ശബ്ദത വലയം ചെയ്തപ്പോൾ പെട്ടെന്നുണ്ടായ സ്ഥലകാലബോധത്തിൽ ഞാൻ ബിരിയാണി അടച്ചു മാറ്റിവച്ചു. 'എന്താദ്?' എന്ന mamന്റെ പരുഷമായ ചോദ്യത്തിനു മുന്നിൽ നുണ പറഞ്ഞു പിടിച്ചു നിൽക്കാൻ എനിക്കു കഴിയുമായിരുന്നില്ല. വിറച്ചു തുടങ്ങിയ കൈകളോടെ പുസ്തകമെടുത്തു mam നു നേരേ നീട്ടുമ്പോൾ ഇതെങ്ങാനും mam എടുത്തോണ്ടു പോയാ കോഴിക്കോട്ടുകാരിക്ക് എവിടന്നു പുതിയതൊന്നു വാങ്ങിക്കൊടുക്കുമെന്ന ചിന്തയുമുണ്ടായിരുന്നു മനസ്സിൽ. Mam ന് get out അടിക്കാൻ തോന്നിയാൽ പ്രണയവർണ്ണങ്ങളിലെ മഞ്ജു വാര്യരെ പോലെ തിടുക്കത്തിൽ പുസ്തകവുമെടുത്ത് പുറത്തിറങ്ങിപ്പോണത് അതിനിടയിൽ ഞാൻ സ്വപ്നം കാണുകകൂടി ചെയ്തു. ഞാൻ നീട്ടിയ പുസ്തകം തട്ടിപ്പറിച്ചെടുക്കും പോലെ വാങ്ങി ഒരു നിമിഷം കൊണ്ടു മറിച്ചു നോക്കിയ Mam ന്റെ മുഖത്തെ ഭാവം എന്തായിരുന്നു... അവജ്ഞ....?! Mam സ്വാഭാവികമായും പ്രതീക്ഷിച്ചിട്ടുണ്ടാവുക ഒരു mobile phone ആയിരുന്നിരിക്കും. ഏതോ ഭൂതകാലത്തു നിന്ന് ഈ ന്യൂജെൻ പിള്ളേരുടെ ഇടയിലേക്കു വീണുപോയ പശ്ചാത്താപത്തിൽ നിൽക്കുന്ന എന്റെ നേരെ ആ പുസ്തകം എറിഞ്ഞിട്ടിട്ട് ഭാവഭേദമൊന്നുമില്ലാതെ Mam തിരിഞ്ഞു നടന്നു. Mam മുന്നിലേക്കു നടക്കുമ്പോഴേക്കും എന്റെ മനസ്സ് ആ പിൻബെഞ്ചിനേക്കാൾ പിന്നോട്ട് ഓടാൻ തുടങ്ങിയിരുന്നു. റുബെല്ലയുടെ പ്രതിരോധ വാക്സിനുകൾ... പക്ഷേ, മനസ്സ് ക്ലാസിലിരുന്നില്ല.
ഓർമ്മയിലെ അഞ്ചാംക്ലാസുകാരിയുടെ കൈവെള്ളയിൽ അനു ടീച്ചറുടെ ചൂരൽ വടി കൊണ്ട് ഒരു തല്ലു കിട്ടി, ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം മടക്കിക്കൊടുക്കാത്തതിന്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ വെറുതേ മനസ്സിൽ തോന്നിയൊരു വരി നോട്ടുബുക്കിൽ കുറിച്ചത് പിടിച്ചു വാങ്ങി വായിച്ച് പുഞ്ചിരിയോടെ തിരിച്ചു തന്നത് സിമി ടീച്ചറായിരുന്നോ... അതോ ലിനി ടീച്ചറോ....! വലതു കൈയ്യുടെ മുട്ടിനു മേലെ വെറുതെയൊന്നു തടവിനോക്കി. പ്ലസ് വണ്ണിൽ പഠിക്കുന്ന കാലത്ത് 'ഒരു ദേശത്തിന്റെ കഥ' വായിച്ച് എന്റെ മിണ്ടാട്ടം മുട്ടിപ്പോയതിൽ കെറുവിച്ച ഒരുത്തൻ പിച്ചിയതിന്റെ ഓർമ്മ ഇപ്പോഴുമവിടെ കറുത്തു കല്ലച്ചു കിടപ്പുണ്ട്... ക്ലാസെടുക്കുന്നതിനിടയിൽ എന്റെ പുസ്തകത്തിനിടയിൽ നിന്ന് പ്രിയ വിദ്യാർത്ഥിനി തന്നെപ്പറ്റിയെഴുതിയ കവിത കൗതുകത്തോടെ വായിച്ച് 'ഇതിന്റെയൊരു കോപ്പി എനിക്കു തരണേ ലിഷാ'യെന്നു പറഞ്ഞത് brilliant entrance coaching class ൽ rotational motion പഠിപ്പിക്കാനെത്തിയ അജിത്ത് സർ. (Sir ഇപ്പൊ എവിടെയാണാവോ! FB യിൽ ഒരുപാട് തിരഞ്ഞിട്ടുണ്ട്....) തോന്നുന്നതെല്ലാം കാണുന്നിടത്തു കുറിച്ചിടലും തോന്നുമ്പോഴെല്ലാം എവിടേയായാലുമിരുന്നു വായിക്കലും ശീലമായിപ്പോയി...
ടീച്ചർക്ക് എന്തോരം വിഷമമായിട്ടുണ്ടാകുമെന്ന് പിന്നെയാ ചിന്തിക്കുന്നത്. ഒരു college ൽ ഇതൊക്കെ സാധാരണയായിരിക്കാമെങ്കിലും... ടീച്ചറെന്താ എന്നെ ശകാരിക്കാത്തത്?! കിട്ടാതെ പോകുന്ന ശിക്ഷകളാണ് ചിലപ്പോൾ വലിയ പാഠങ്ങളാകുന്നതെന്ന് പപ്പ പറഞ്ഞു കേട്ടിട്ടുണ്ട്. നീറിപ്പുകയുന്ന കുറ്റബോധമാണ് പിന്നീടാ തെറ്റ് ആവർത്തിക്കാതിരിക്കാൻ പ്രേരിപ്പിക്കുക. പപ്പ വളയൻചിറങ്ങരയിൽ ഹൈസ്കൂൾ പഠിക്കുന്ന കാലത്ത് ഉച്ചയൊഴിവു നേരത്ത്, വിലക്കുണ്ടായിട്ടും, ആരുമറിയാതെ സൈക്കിൾ വാടകയ്ക്കെടുത്ത് കറങ്ങാൻ പോകുന്ന പതിവുണ്ടായിരുന്നത്രേ. ഒരു ദിവസം സൈക്കിൾ ചെറിയൊരു അപകടത്തിലായി ഹെഡ്മാസ്റ്റർ വിവരമറിഞ്ഞതും, നാട്ടിലേറെ പ്രശസ്തമായ ആ ചൂരൽക്കഷായം ഭയന്ന് പപ്പയും കൂട്ടുകാരും പരുങ്ങി നിന്നതും, ഒടുവിലദ്ദേഹം ശിക്ഷിക്കാതെ പറഞ്ഞയതും ദശാബ്ദങ്ങൾക്കിപ്പുറം പപ്പ കഥ പോലെ പറഞ്ഞുതന്നിട്ടുണ്ട്. സഹോദരിയുടെ കല്യാണപ്പിറ്റേന്ന് ക്ലാസിന്റെ മുൻബെഞ്ചിലിരുന്നുറങ്ങിപ്പോയ തന്നെ ശല്യപ്പെടുത്താതെ അദ്ധ്യാപകൻ ക്ലാസെടുത്തതും, ക്ലാസു കഴിഞ്ഞപ്പോൾ വിളിച്ചുണർത്തി സുഖമായുറങ്ങിയോയെന്നന്വേഷിച്ചതും പപ്പയുടെ വേറൊരോർമ്മ! ശരിയാണ്, മുഖം കറുപ്പിക്കാതെയും ചൂരൽവടി വീശാതെയും ചില പാഠങ്ങൾ പറഞ്ഞുതരാൻ കഴിവുള്ളവരാണ് അദ്ധ്യാപകർ! ഇനി ഞാനീ തെറ്റാവർത്തിക്കില്ല... ഉറപ്പ്!!

✍ ലിഷാ യോഹന്നാന്‍
Profile Image for Meenu.
11 reviews5 followers
March 10, 2021
“ മലയാളിക്ക് 600, തമിഴന് 500, ബംഗാളിക്ക് 350, ബീഹാറിക്ക് 250. അതാണ് ഈട്ത്തെ ഒരു റേറ്റ്. ”


“ നമ്മൾ ഒരാളോട് നമ്മടെ വേവലാതികൾ പറയുമ്പോൾ കേൾക്കുന്ന ആൾ അതേ തോതിലല്ലെങ്കിലും അങ്ങനെ ചില വേദനകളിലൂടെ ചെറുതായിട്ടൊന്ന് കടന്നുപോയിരിക്കുകയെങ്കിലും വേണം. അല്ലാത്തവരോട് പറയരുത്. പറഞ്ഞാൽ നമ്മൾ സ്വയം ഒരു കുറ്റവാളിയോ കോമാളിയോ ആയിത്തീരും. ”
Profile Image for Gokul Sudhakar.
10 reviews8 followers
August 21, 2018
അനന്തമായ വിശകലനങ്ങളിലേക്ക് മനസ്സിനെ എത്തിക്കുന്ന ചെറുകഥകൾ. ഏച്ചിക്കാനത്തെ വേറിട്ട് നിർത്തുന്ന ബിരിയാണി.
Profile Image for Deepak K.
376 reviews
February 19, 2021
In the title story Biriyani , Gopal Yadav, a migrant from Bihar is taken to work at a wealthy Muslim household, to help them in their wedding chores. There are occasional peeks into Gopal Yadav's past, food scarcity, such love for Basmati rice aroma that he names his daughter Basumathi, and how hunger had played a tragic role in his life. The author contrasts this with the extravagance and wastage typical of rich weddings.

In Naikaapu , Babu, a budding writer goes to Kumbalam in Kasargode, to meet a Thamizhan , who is said to possess numerous experiences and stories that he could use. The trip however takes a sinister turn, when he meets a stranger who volunteers to take him to the Thamizhan, but then starts taking him to odd places and behaves creepily.

Manushyalayangal is a terrific tale, a dark comic one. To rebuild his house, Navas reaches out to his mesthiri , who sends Raju as his worker. Raju is an enemy from his teenage days and given the passage of time, Navas is not sure if Raju is still harboring the enmity and so are the readers.
പക ഓർമയുടെ വിനാഗിരിയിൽ ഇട്ടു വെച്ച കാന്താരി മുളക് പോലെ ആണ്. കാല പഴക്കം മൂലം ഇത്തിരി എരിവ് കുറഞ്ഞേക്കാമെങ്കിലും അത് ഒരിക്കലും നശിച്ചു പൂവില്ലാ
.
There are also some laugh-out-loud lines in this story.
... ഒരു ഇന്ത്യൻ ടോയ്ലറ്റ് പണിതു വെച്ചു. തീന്മേശയിൽ നിന്ന് കൈ നീട്ടിയാൽ അതിന്റെ വാതിലിൽ തൊടാം. മൃഗ കൊഴുപ്പുള്ള ഇരുമ്പു പിഞ്ഞാണത്തിലെ പ്രാതലിനോടൊപ്പം അതിന്റെ അകത്തു നിന്ന് ശ്രുതിയും സങ്കതികളും വിളമ്പി തന്നു വല്യാമ്മ ഞങ്ങളുടെ പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കി.


UVWXYZ tells the touching story of a woman who gets education and livelihood, only by chance and sheer luck, and that too because a neighbor of hers was gravely sick; an unexpected collateral. Maraprabhu tells the story of a delusional person who thinks the deity Padmanabhasway is his father and believes he has the right to the B-nilavara gold. Lift is a very brief story. The protagonist who often gives lift to school-going kids, allows a teen girl to get on his bike. The girl has no intention of getting down and we are left with our imagination to figure out the why.

Aatam is a terrific tale. Balan Panikker, a theyyam practitioner, is being interviewed by journalists, where he narrates the history of kutty theyyam . This particular art form had evolved in the days when food was scarce and given the prosperous times of today, there is no one practicing this now. As Balan says, വിശക്കുന്നവനെ ആടാൻ പറ്റു, വേദനിക്കുന്നവർക്കേ ഈ ലോകം നന്നായി കാണണം എന്ന് തോന്നു, . Upon insistence of the journalists, they manage to find someone who can play kutty theyyam and here the story comes full circle converging into the same theme that Biriyani dealt with.

An exquisite, touching collection of short stories.
Profile Image for Soya.
505 reviews
August 27, 2022
സന്തോഷ് ഏച്ചിക്കാനത്തിന്റെ നല്ലൊരു രചനയാണ് ബിരിയാണി. ബീഹാറിൽ നിന്ന് കേരളത്തിലേക്ക് കുടിയേറിയ ഗോപാൽ യാദവ് എന്ന ബംഗാളിയുടെ കഥയാണ് ഈ നോവലിൽ പറയുന്നത്.

12 വർഷമായി ഗോപാൽ കേരളത്തിൽ എത്തിയിട്ട്. സ്വന്തം കുടുംബത്തിൻറെ ദാരിദ്ര്യം ഇല്ലാതാക്കാൻ വേണ്ടിയാണ് അയാൾ കേരളത്തിൽ എത്തിയത്. നിസ്സാര ശമ്പളത്തിൽ ജീവിക്കാൻ വേണ്ടി പല ജോലികളും അയാൾ ചെയ്തു.

ഒരു മുസ്ലിം കല്യാണവീട്ടിൽ 250 രൂപ കൂലിക്ക് അയാൾ പണിയെടുക്കാൻ ചെല്ലുന്നു. കല്യാണം ആവശ്യം കഴിഞ്ഞു ബാക്കിവരുന്ന ബിരിയാണി കുഴിച്ചുമൂടാനുള്ള കുഴിയെടുക്കാൻ ആണ് അയാളെ വിളിച്ചതെന്ന് അയാൾ അവസാന നിമിഷത്തിൽ തിരിച്ചറിയുന്നു. വിശപ്പ് മൂലം മരണമടഞ്ഞ സ്വന്തം മകൾ ബസ്മതിയെ അപ്പോൾ അയാൾ വേദനയോടെ ഓർക്കുന്നു...

ഈ ചെറുകഥയിൽ മലയാളികൾ ബംഗാളികളോട് കാണിക്കുന്ന വേർതിരിവും വിവേചനവും വളരെ ലളിതമായി ഗ്രന്ഥകർത്താവ് വിവരിക്കുന്നു.

വായന - 101
Audiobook - 20 minutes
Profile Image for Deepak Pacha.
15 reviews4 followers
April 2, 2018
ആഖ്യാനത്തിലെ തീവ്രത കൊണ്ടും ഉള്ളടക്കത്തെ സംബന്ധിച്ച ചർച്ചകൾ കൊണ്ടും നേരത്തെ ശ്രദ്ധിക്കപ്പെട്ട കഥയായിരുന്നു ബിരിയാണി. പട്ടിണിയേയും മലയാളിയുടെ ധൂർത്തിനെയും അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതത്തെയും അടയാളപ്പെടുത്തുന്ന കഥ ആരുടെയും ഹൃദയത്തെ സ്പർശിക്കും. മാറിയ സാമൂഹ്യ പരിസരങ്ങളിൽ സംസ്കാരങ്ങൾക്ക് വന്ന് ചേരുന്ന പരിണാമമാണ് തെയ്യത്തിന്റെ കഥ പറയുന്ന ആട്ടം. മനുഷ്യ ബന്ധങ്ങളുടെ ആഴങ്ങളെ സൂക്ഷമതയ്യാടെ അവതരിപ്പിക്കുന്ന UVWXYZ മികച്ച കഥയാണ്.
Profile Image for Growing....
38 reviews
July 17, 2023
Thought provoking,simple 7 short stories,that's what Biriyani offers the reader.overall saying,this work shows the different nature of human beings through engaging stories.Nothing extraordinary but a good reading experience
Profile Image for Saji  Nediyanchath.
14 reviews18 followers
May 18, 2017
A good comtemporary collection of short stories. 'Biriyani' was hard-hitting, the other stories are also reflections of the present day Kerala.
Profile Image for Sanuj Najoom.
197 reviews32 followers
September 25, 2017
വിശപ്പിന്റെ കഥ പറയുന്ന ബിരിയാണി...
എല്ലാവരും വായിച്ചിരിക്കേണ്ട കഥ....
Profile Image for Shibin k.
105 reviews11 followers
February 9, 2018
Santhosh Echikkanam proved that Short stories are still strong.
very relevant and thoughtful stories.
Profile Image for Vineeth GK.
3 reviews
February 24, 2018
മൂന്ന് നേരവും വയറു നിറച്ചു ഭക്ഷണം കഴിച്ചു മാത്രം ശീലിച്ച നമ്മൾക്ക് വിശപ്പിന്റെ വില വായനയിലൂടെ മനസിലാക്കി തരുന്ന ഒരു കഥ.
Profile Image for Giji Thomas.
20 reviews
June 19, 2020
അകത്തേക്കും, പുറത്തേക്കുമുള്ള അനേകം യാത്രകളാണ് കേരളത്തെ രൂപപ്പെടുത്തിയത്......


ഈ വർഷത്തെ വായനാദിനത്തിന്റെ ഒരു പ്രതിബദ്ധത....പ്രതിബദ്ധത....ഒരു പുസ്തകം ഉരു ദിവസംകൊണ്ടു തീർക്കുക...
Profile Image for Vyshakh.
25 reviews7 followers
October 3, 2020
ഈ പുസ്തകത്തിലെ ഓരോ കഥയ്ക്കും ഒരായിരം ചിന്തകൾക്ക് ജന്മം നൽകാൻ കഴിവുള്ളവയാണ്.

ഏറ്റവും ശ്രദ്ധേയമായ കഥകൾ:

1)ബിരിയാണി
2)മരപ്രഭു
3)മനുഷ്യാലയങ്ങൾ
Displaying 1 - 30 of 56 reviews

Can't find what you're looking for?

Get help and learn more about the design.