എന്റെ കുഴപ്പമാണോ എന്നറിയില്ല, പല മലയാള എഴുത്തുകാരുടെ കൃതികളിൽ ആവശ്യമില്ലാത്ത ഒരു സെക്സ് ആംഗിൾ കടന്നു വരാറുണ്ട്, കഥയുടെ ബാക്ക്ഡ്രോപ് എന്താണെങ്കിലും അതിലെ കഥാപാത്രങ്ങളുടെ പ്രധാന കോൺഫ്ലിക്റ് കാമം ആയിരിക്കും. മരുന്നിലും ഇത് ഉണ്ട്, വലിയ ഒരു put-off ഫാക്ടർ ആണ് ഇതെന്ന് എനിക്ക് തോന്നാറുണ്ട്.
ഒരു മെഡിക്കൽ കോളേജിൽ പഠിക്കാൻ എത്തുന്നു ദേവദാസ്, അവിടത്തെ വാച്ച്മാൻ പ്യാരേലാൽ, മേട്രൺ ഹെലെൻസിങ് , നേഴ്സ് മേരി, കുഞ്ഞമ്മ, ഡോക്ടറുകളായ ഹസ്സൻ, ധർമേന്ദ്ര കുമാർ, ആചാരി, തനൂജ, അങ്ങനെ പലരും. ലാബില് ദേവദാസിന്റെ പാർട്നെരായി വരുന്ന ലക്ഷ്മി അയാളുടെ കാമുകി ആകുന്നു.
ചില രോഗികളും, അവരുടെ കാര്യങ്ങൾ നോക്കുന്ന ഡോക്ടറുമാരുടെ ചില എപ്പിസോഡുകൾ, കുഞ്ഞമ്മയുടെ പട്ടാളം ഭർത്താവും, അവർക്കു പോലീസുകാരൻ ശർമയിൽ ഉണ്ടാക്കുന്ന ഗർഭവും, അതിനെ ചുറ്റി പാട്ടി ഉള്ള ചില നാടകങ്ങൾ, കർക്കശക്കാരി ഹെലൻ സിംഗ്, അവർക്കു ഡോക്ടർ തിവാരിയുമായി ഉണ്ടാക്കുന്ന അടുപ്പം, അത് മിസ്സസ് തിവാരി അറിയുമ്പോൾ ഉണ്ടാക്കുന്ന കോലാഹലങ്ങൾ, ലക്ഷ്മി-ദേവദാസ് പ്രണയം, അത് ലക്ഷ്മിയുടെ അച്ഛൻ ഡോക്റ്റർ ആചാരി അറിയുമ്പോൾ ഉണ്ടാക്കുന്ന ഭൂകമ്പങ്ങൾ - അങ്ങനെ ചില സംഭവങ്ങളെ ചുറ്റിപറ്റി സഞ്ചരിക്കുന്ന നോവൽ. അങ്ങനെ പ്രിത്യേകിച്ചു എടുത്തു പറയാൻ ഇല്ലാത്ത വർക്ക്.