ജപ്പാനിൽ ജീവിച്ചിരുന്ന ടോട്ടോ ചാൻ എന്ന വികൃതിയായ ഒരു കുട്ടിയുടെ ജീവിതകഥ. അവരുടെ വികൃതി കാരണം സ്കൂളിൽ നിന്ന് പുറത്താക്കുന്നു. അവളെ പിന്നീട് കോമോ എന്ന സ്കൂളിൽ ചേർക്കുന്നു. തീവണ്ടി ബോഗികൾ കൊണ്ടുള്ള ഒരു സ്കൂൾ എന്നതായിരുന്നു കൊബയാഷി ഹെഡ്മാസ്റ്ററായിരുന്ന ഈ സ്കൂളിന്റെ പ്രത്യേകത. അവിടെ ചുമ്മാ പാഠങ്ങൾ പഠിപ്പിക്കുകയല്ലായിരുന്നു നടന്നിരുന്നത്. ചുറ്റുപാടുകൾ മനസ്സിലാക്കാനും കരുതലും സഹജീവി സ്നേഹവും പറഞ്ഞാൽ ഒടുങ്ങാത്ത മാനവികമൂല്യങ്ങൾ കുട്ടികളിൽ ഉണ്ടാക്കിയെടുക്കുകയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അവരുടെ ഉള്ളിലെ കഴിവുകളെ വളർത്തിക്കൊണ്ടുവരുന്ന ഒരു സ്കൂൾ ആയിരുന്നു. സ്കൂളിലെ പറ്റി എത്ര വർണ്ണിച്ചാലും മതിയാവില്ല. ഓരോരുത്തർക്കും അവിടെ പഠിക്കാൻ കൊതി തോന്നും എന്ന കാര്യത്തിൽ സംശയമില്ല. ലോകമഹായുദ്ധകാലത്ത് ബോംബാക്രമണത്തിൽ തകർന്നടിയുമ്പോൾ കുട്ടികളോടൊപ്പം കരയുന്നത് ഓരോ വായനക്കാരും ആണ്. അധ്യാപകരുടെ വിജയം എന്നത് പഠിപ്പിക്കുന്ന കുട്ടികളെല്ലാം എല്ലാം ഉയർന്ന ജോലിയിൽ പ്രവേശിക്കുന്നതോ സാമ്പത്തിക നില ഭദ്രമാക്കുന്നതിലോ അല്ല. പകരം അവരെല്ലാം നല്ല മനുഷ്യർ ആവുന്നതാണ് എന്ന് തെളിയിക്കുന്നതാണ് ഈ പുസ്തകം. കുട്ടികളും മുതിർന്നവരും ഒരേപോലെ വായിച്ചിരിക്കേണ്ട ഒരു പുസ്തകം.