അന്ന്, അവൻ ചഞ്ചല്യം നിയന്ത്രിച്ച്, പ്രൊഫസറുടെ പാലുപോലെ വെളുത്ത പുരികങ്ങൾക്കിടയിൽ തോക്കിന്റെ വായ് അമർത്തി. കാഞ്ചിയിൽ വിരൽ തൊടുവിച്ചു. പക്ഷെ തോക്കു കണ്ടതായിപ്പോലും ഭാവിക്കാതെ പ്രൊഫസർ ചിരിച്ചു. 'മകനെ രക്തം മാത്രം കുടിക്കുന്ന പശുക്കളാണ് മതങ്ങളെല്ലാം'- അദ്ദേഹം പറഞ്ഞു. 'ജാതിയിൽ താഴ്ന്നവരുടെയും പണമില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും രക്തമേ അതു കുടിക്കാറുള്ളൂ. നീ ഒരു ദളിതയെ വിവാഹം കഴിച്ചാൽ നിന്റെ മതം അവളുടെ രക്തം കുടിക്കും. അതല്ല ബ്രഹ്മിണയെ കഴിച്ചാൽ അത് നിന്റെ രക്തം കുടിക്കും. ഇന്നലെ ബസവണ്ണ, ഇന്നു ഞാൻ നാളെ നീ, കൂടലസംഗമദേവാ!'
K.R. Meera is an Indian author, who writes in Malayalam. She won Kerala Sahitya Akademi Award in 2009 for her short-story, Ave Maria.She has also been noted as a screenplay writer of 4 serials. Meera was born in Sasthamkotta, Kollam district in Kerala.She worked as a journalist in Malayala Manorama, later resigned to concentrate more on writing. She is also a well-known column-writer in Malayalam
കെ ആർ മീരയുടെ ആറു ചെറുകഥകൾ അടങ്ങുന്ന 'വെടികൊണ്ട' പുസ്തകം. ഭഗവാന്റെ മരണം, സ്വച്ഛ് ഭാരതി, സംഘിയണ്ണൻ എന്നീ കഥകൾ കിടിലം - അറിയുന്ന, പരിചയമുള്ള രാഷ്ട്രീയ അവസ്ഥയെ വരച്ച് കാട്ടുന്നു. പല ഡയലോഗും ചില കഥാപാത്രങ്ങളേയും കാണുമ്പോൾ അറിയുന്ന ആരെയൊ നോക്കി വരച്ച കാരികേച്ചറുകൾ ആണോ എന്ന് ഒരു നിമിഷം ചിന്തിച്ച് പോവുന്നു :)
'സംഘിയണ്ണൻ' വായിച്ച് അതൊരു സുഹൃത്തിനെ ഓർമ്മിപ്പിക്കുന്നുവെങ്കിൽ അവനും ഈ ബുക്ക് കൊടുത്ത് വെളിച്ചം പകരാം എന്നൊന്നും ചിന്തിക്കരുത്. വെളിച്ചം ബുക്കിന്റെ കൂടെയല്ല, വായനയുടെ കൂടെ ലഭിക്കുന്ന സംഭവമാണ്. :)
"മനുഷ്യർ അവർക്കിഷ്ടമുള്ളത് മാത്രമേ വിശ്വസിക്കുകയുള്ളൂ അവരവർക്ക് വിശ്വസിക്കാൻ സാധിക്കുന്നത് മാത്രമേ ഇഷ്ടപ്പെടുകയുമുള്ളൂ."
'ആരാചാരിലൂടെ' കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും സ്വന്തമാക്കുകയും വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയാണ് കെ.ആർ മീര. കെ ആർ മീരയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ആറു ചെറുകഥകൾ അടങ്ങുന്ന 'ഭഗവാന്റെ മരണം' സമകാലിക ലോകത്തിലേക്ക് തിരിച്ചുപിടിച്ചൊരു കണ്ണാടിയാണ്.
ഭഗവാന്റെ മരണം ഈ കാലഘട്ടത്തിന്റെ വായനയാണ്. നാം കണ്ടതും കേട്ടതും അനുഭവിച്ചതുമായ സംഭവവികാസങ്ങളിലൂടെയാണ് ഇതു കടന്നുപോകുന്നത്. ഒരുപക്ഷേ മറ്റൊരു കാലഘട്ടത്തിൽ പുതിയൊരു തലമുറ എത്രത്തോളം ഇതിന്റെ ആന്തരിക കഥകൾ മനസ്സിലാക്കും എന്നത് സംശയമാണ്.
ആൺപ്രേതം എന്ന കഥ സ്ത്രീയെ കീഴ്പ്പെടുത്തിവക്കുവാൻ വെമ്പുന്ന ആൺസമൂഹത്തോടുള്ള വെല്ലുവിളിയാണ്. 'നിന്നെക്കാൾ ശക്തനായി എന്നെ അംഗീകരിക്കൂ' എന്ന പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ മുദ്രാവാക്ക്യം പ്രേതമായത്തിന് ശേഷം പോലും മാറുന്നില്ല. കാരണം 'പ്രേതമായാലും പുരുഷൻ പുരുഷൻ തന്നെയാണല്ലോ'.
ഭഗവാന്റെ മരണം എന്ന രണ്ടാമത്തെ കഥ പ്രൊഫസർ കൽബുർഗിയുടെ കൊലപാതകത്തെപ്പറ്റിയുള്ളതാണ്. കന്നഡ കാളിദാസനായി വാഴ്തപ്പെടുന്ന ബസവണ്ണയും വചനങ്ങളും ഈ കഥയിൽ പലപ്പോളായി കടന്നുവരുന്നുണ്ട്. ആദ്യം അവയുടെ അർത്ഥം മനസ്സിലായില്ലെങ്കിലും കഥയുടെ മൂടുപടം മാറിവരുമ്പോൾ വചനങ്ങളുടെ അർത്ഥങ്ങളും പതിയെ മറനീക്കി പുറത്തുവരും. പ്രധാന കഥാപാത്രമായ അമരയുടെ 'ഭഗവാന് മരണമുണ്ടോ?' എന്ന ചോദ്യത്തിനുത്തരം കഥ വായിച്ചുതന്നെ അറിയേണ്ടതാണ്.
'സ്വച്ഛഭാരതി'യും 'സംഘിയണ്ണനും' സമകാലിക രാഷ്ട്രീയത്തിലേക്കുള്ള എത്തിനോട്ടമാണ്. സന്യാസിയച്ചനും സന്യാസിയച്ഛന്റെ പ്രസംഗവുമൊക്കെ അടുത്ത കാലത്തു സംഭവിച്ചതിനാൽ ഓർത്തെടുക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. നമ്മുടെ ചുറ്റിനും പലരിലും സംഘിയണ്ണനെ കണ്ടെത്താൻ കഴിയുന്നതുകൊണ്ട് മനസ്സിൽ ചിരിപടർത്തും എന്നുറപ്പ്.
മാധ്യമധർമൻ വാർത്തകൾക്കായി വാർത്തകൾ സൃഷ്ടിക്കപ്പെടുന്ന മാധ്യമ(അ)ധർമത്തിനെതിരെയാണ് ശബ്ദിക്കുന്നത്. ഇതും സമീപഭാവിയിൽ പുതിയൊരു വാർത്താചാനലുമായി ബന്ധപ്പെട്ടു ഉണ്ടായ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്.
ബുക്കിന് നടുവിലൂടെ ഒരു ഒട്ടയുണ്ട്. ഭഗവാന്റെ തലയിലൂടെ കടന്നുപോയ വെടിയുണ്ട സൃഷ്ടിച്ച ഓട്ട. പക്ഷെ ഭഗവാന് മരണമുണ്ടോ?
'കേൾക്കൂ, കുടലസംഗമ ദേവാ, നിൽക്കുന്നിടത്തു തന്നെ നിൽക്കുന്നത് നശിക്കും, മുന്നോട്ടു ചലിക്കുന്നതു നിലനിൽക്കും'!!
"രക്തംമാത്രം കുടിക്കുന്ന പശുക്കളാണ് മതങ്ങളെല്ലാം - ജാതിയിൽ താഴ്ന്നവരുടെയും പണമില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും രക്തമേ അത് കുടിക്കാറുള്ളു. നീ ഒരു ദളിതയെ വിവാഹം കഴിച്ചാൽ നിന്റെ മതം അവളുടെ രക്തം കുടിക്കും. അതല്ല, ബ്രാഹ്മണിയെ കഴിച്ചാൽ അതു നിന്റെ രക്തം കുടിക്കും."
ആൺപ്രേതം, ഭഗവാന്റെ മരണം, സെപ്റ്റംബർ മുപ്പത്, സ്വച്ഛഭാരതി, സംഘിയണ്ണൻ, മാധ്യമധർമ്മൻ എന്നിങ്ങനെ ആനുകാലിക - രാഷ്ട്രീയ പ്രമേയങ്ങളാലുള്ള 6 കഥകളുടെ സമാഹാരമാണിത്.
ഇതിലെ മിക്ക കഥകളും വായിച്ചിരിക്കേണ്ടത് ഇന്നത്തെ ഇന്ത്യയിൽ വളരെ അനിവാര്യമാണെന്ന് തോന്നുന്നു. ഇങ്ങനെ കഥയിലൂടെയെങ്കിലും കാര്യങ്ങളും മറ്റും അല്പമെങ്കിലും ബോധ്യപ്പെട്ടാൽ, അങ്ങനെ ബോധ്യപ്പെടും എന്ന പ്രതീക്ഷയൊന്നും അത്രക്കില്ല. എന്നാലും, അല്പമെങ്കിലും മനുഷ്വത്വം ബാക്കിയുള്ളവർ ശരിയായ അറിവ് തേടി പോകാൻ സാധ്യതയുള്ളവർക്കു ഇത് സഹായകമാകും. നല്ല കുറേ വാക്യങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും സമൂഹത്തിന്റെ അവസ്ഥയും മറ്റും വ്യക്തമായി വിവരിക്കുന്നുണ്ടിതിൽ.
പ്രത്യക്ഷമായും പരോക്ഷമായും മതേതരമല്ലാത്ത ഭരണം പേറുന്ന, ജനതയുടെ ഭക്ഷണത്തിൽ വരെ മതം കൊണ്ടെത്തിച്ച, ഈ രാജ്യത്തെ പട്ടിണിക്കും പരിവട്ടങ്ങൾക്കുമപ്പുറം അമ്പലങ്ങളും പ്രതിമകളും നിർമ്മിക്കാൻ വ്യഗ്രത കാണിക്കുന്ന സർക്കാരിനെതിരെയും. ജയ് ശ്രീറാം വിളിച്ചില്ലെങ്കിൽ തല്ലിക്കൊല്ലുന്ന, ബീഫ് കഴിച്ചാലോ കച്ചവടം ചെയ്താലോ കൈവശം വെച്ചാൽ പോലും തല്ലാനും കൊല്ലാനും ഇറങ്ങിപുറപ്പെടുന്ന, മേൽജാതിക്കാരന്റെ ഇച്ഛക്ക് വഴങ്ങാതെ നിന്നതിനു കൊല്ലപ്പെടുന്ന, ഭരിക്കുന്നവർക്കെതിരെ എഴുതിയാലോ പറഞ്ഞാലോ വെടിവെച്ചുകൊല്ലുന്ന അന്ധമായ ജാതി-മതതീവ്രവാദം മനസ്സിൽ കൊണ്ട് നടക്കുന്നവർക്കെതിരെ തന്നെയാണ് ഇതിലെ കഥകളത്രയും.
"ഭയത്തെക്കാൾ ശക്തി ദയവിനാണ്, അതാണ് മതങ്ങൾ മറന്നു പോകുന്നത് "
PS - സംഘിയണ്ണൻ എന്ന കഥ വായിച്ചപ്പോൾ വെള്ളാപ്പള്ളിക്കൊപ്പം താമരക്കുളത്തിലേക്കു പോയ ഒരു കൂട്ടുകാരനെ എനിക്കോർമ്മ വന്നു..💛
A political satire that's very relatable to the current times. This short anthology is a bold writing that will hurt the sentiments of the wrong doers and open the eyes of the ignorant ones
രണ്ടു ദിവസം മുമ്പാണു ഈ പുസ്തകം വായിച്ചു തീർത്തത്. ഒന്നും എഴുതാൻ സമയം കിട്ടിയില്ല, തോന്നിയുമില്ല. അവനവൻ തുരുത്തിൽ പെട്ടുപോയിട്ടില്ലാത്ത കലാകാരൻമാരെല്ലാം ഒരേ തരത്തിൽ ചിന്തിക്കുകയും ശബ്ദിക്കുകയും ചെയ്യുകയും, അവ ഒന്നൊന്നായി നിശബ്ദമാക്കാൻ ഒരു പറ്റം ആളുകൾ കത്തിയും തോക്കും കയ്യാളുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഈ കഥാസമാഹാരത്തിനു പ്രസക്തിയേറുന്നു. ഗൗരി ലങ്കേഷ് എന്ന ���വസാനവ്യക്തി ഇന്നലെ വീഴുമ്പോൾ ഭഗവാന്മാർ ഇനിയും മരിക്കാൻ ബാക്കിയുണ്ട് എന്നു വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു.
ഭഗവാന്റെ മരണം എന്ന കഥയിൽ പ്രഫസറുടെ നേരെ നീണ്ട കൊലപാതകിയുടെ കൈകൾക്ക് അത് പൂർത്തിയാക്കാൻ കഴിയാതെ പോയത് പുസ്തകങ്ങളുടെ ഇടപെടലു കൊണ്ട് മാത്രമാണു. അച്ചടിച്ച അക്ഷരങ്ങൾക്ക് അതിനുള്ള കരുത്തുണ്ട് എന്നത് ആക്സമികമായ ഒന്നല്ല. അവിടെ നിന്നും ഫാസിസത്തെ മനുഷ്യത്ത്വത്തിലേക്ക് കൈപിടിച്ച് തിരികെക്കൊണ്ടു വരാൻ കഴിഞ്ഞത് ഇനിയും നല്ല നാളെകൾ നമ്മുടെ മുന്നിലുണ്ട് എന്നതിന്റെ തെളിവാണു.
Most relevant for current socio-political state of India, where majority of the citizens has voted for non-secular government, who is more keen in name change of the cities , interfering in food habits of the people , building temples , statues etc.
I won’t say it’s a must read ….but we can give it a try.
Aand for me “Bhagavante Maranam” the title story of this book is my most favorite among this collection of short stories, where the political argument is reflected in a classic format of "hunter becomes the hunted" . I would say almost all the stories are indirectly in this format but the most visible one is “Bhagavante Maranam”.
6 കഥകൾ അടങ്ങിയ സമാഹാരം. ആൺപ്രേതം, സെപ്തംബർ 30, ഭഗവാന്റെ മരണം, സ്വച്ഛഭാരതി, സംഘിയണ്ണൻ, മാധ്യമധർമൻ എന്നിവയാണവ.
സ്ത്രീ എന്നും പുരുഷന്റെ താഴെയാണെന്ന് പറഞ്ഞ് അടിച്ചമർത്താൻ ശ്രമിക്കുന്ന പുരുഷസമൂഹത്തിന് എതിരെയുള്ള പ്രതിഷേധമാണ് ആൺപ്രേതം.
ഗോവധ നിരോധനവും ബീഫ് ഉണ്ടാക്കിയ പ്രശ്നങ്ങളും വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കുന്നതിനു പുറമേ മനുഷ്യനിൽ നിന്ന് സംഘിയിലേക്കുള്ള പരിണാമവും നല്ല രീതിയിൽ കാണിച്ചിരിക്കുന്നു സംഘിയണ്ണനിൽ.
കപട സന്യാസികളുടെ മൂടി വലിച്ചു കീറുന്ന കഥയാണ് സ്വച്ഛഭാരതി.
വാർത്തകൾ ഉണ്ടാക്കാനുള്ള മാധ്യമങ്ങളുടെ ത്വരയും വ്യാജവാർത്തകൾ കാരണം തുലഞ്ഞു പോകുന്ന ഒരു പറ്റം മനുഷ്യരുടെ ജീവിതവും തുറന്നു കാണിക്കുന്നതിനോടൊപ്പം ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്ന കഥകൂടിയാണ് മാധ്യമധർമൻ.
ചിന്തകനായ പ്രൊഫസറെ കൊല്ലാൻ എത്തുന്ന അമര എന്ന ചെറുപ്പക്കാരന്റെ പരിണാമവും വർഗീയതയേയും വർഗീയഭീകരതയെയും തുറന്നുകാണിക്കുകയാണ് ഭഗവാന്റെ മരണം എന്ന കഥ
എല്ലാ കഥകളും വളരെയധികം ആനുകാലിക പ്രസക്തിയുള്ളവയാണ്.
ഈ സമാഹാരത്തിലെ കഥകൾ തീർത്തും സാങ്കല്പികമാണ് .ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയി എന്തെങ്കിലും സാദൃശ്യം തോന്നുണ്ടെങ്കിൽ അത് നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ ഭീകരത ഒന്നു കൊണ്ട് മാത്രമാണ് കെ.ആർ.മീര
ആൺപ്രേതം ,ഭഗവാന്റെ മരണം ,സെപ്റ്റംബർ മുപ്പത്, സ്വച്ഛ ഭാരതി സംഘിയണ്ണൻ, മാധ്യമധർമ്മൻ, തുടങ്ങിയവയാണ് ഭഗവാന്റെ മരണം എന്ന പുസ്തകത്തിന്റെ ഉള്ളറകളിൽ
"സാമൂഹിക വിമർശനം ചെറു കഥകളിലൂടെ " എന്ന നയമാണ് മീര ഇവിടെ സ്വീകരിച്ചിരിക്കുന്നത്.. നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിന്റെ പ്രശ്നങ്ങളോടുള്ള എഴുത്തുകാരിയുടെ വെറുപ്പും വിയോജിപ്പും ഈ കഥകളിൽ കാണാം. സംഘപരിവാറിന്റെ രാഷ്ട്രീയം, ഗോ വധ നിരോധനം , മാധ്യമ കപടത ,സ്വച്ചഭാരത് വരെ എത്തി നില്കുന്നു കഥകളുടെ ആശയങ്ങൾ...
ഭഗവാന്റെ മരണം സംഘഭീകരതയുടെ നേർ കാഴ്ചയാണ്... അവർക്ക് നേരെ ശബ്ദിക്കുന്നവരെയും പ്രവർത്തിക്കുന്നവരെയും അവസാനിപ്പിക്കുന്ന നയങ്ങൾക്ക് എതിരെയുള്ള തൂലിക കൊണ്ടുള്ള വിയോജിപ്പുകൾ...
സെപ്തംബർ മുപ്പത് എന്ന ചെറുകഥ ഉപേക്ഷിച്ചു വലിച്ചെറിയുന്ന ആണിന് എതിരെ കാട്ടു തീയായി പടർന്നു കയറുന്നവളുടെ കഥയാണ്..
കത്തിയെരിയുന്ന അവനോട് അവൾ പറഞ്ഞു നോക്ക് എന്റെ കണ്ണുകളിൽ ഇപ്പോഴും കാട്ട്തീ
സ്വച്ഛഭാരതി കപടതയുടെ മുഖം മൂടികൾ അണിഞ്ഞ സന്യാസികൾക്ക് നേരെയുള്ള ശരവർഷങ്ങൾ ആണ്... സന്യാസി അച്ഛൻ എന്ന കഥാപാത്രം കള്ളത്തരത്തിന്റെയും ചതിയുടെയും അടയാളമായി വിലയിരുത്താം....
ഇന്നത്തെ സമൂഹത്തോട് ചേർന്ന് നിൽക്കുന്ന ചെറുകഥയാണ് സംഘിയണ്ണൻ... ഗോവധ നിരോധനവും ബീഫ് ഉണ്ടാക്കിയ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ട്... വിശ്വാസത്തിന്റെ ചരടുകൾ അടയാളപ്പെടുത്തലായി മാറിയതിന്റെ കുറിച്ചുള്ള ആകുലതകളും മീര പങ്കു വയ്ക്കുന്നു... സാധാരണ മനുഷ്യനിൽ നിന്നും സംഘിയിലേക്കുള്ള പരിണാമവും രസകരമായി പറഞ്ഞു പോകുന്നുണ്ട് ഇവിടെ
സംഘപ്രവർത്തകനോടുള്ള സമകാലിക സംഭാഷണങ്ങളെ ഓർമിപ്പിക്കുന്ന തരത്തിൽ ഇവിടെയൊരു സംഭാഷണവും പുനസൃഷ്ഠിച്ചിട്ടുണ്ട് മീര
മാധ്യമധർമ്മൻ എന്ന കഥ സമകാലിക മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കുന്നതും വലിച്ചോടിക്കുന്നതും സൃഷ്ഠിക്കുന്നതും വിശകലനം ചെയ്യുന്നു... ഒപ്പം വ്യാജ വാർത്തകൾ ഉണ്ടാകുന്ന ആഘാതങ്ങളും...
ചെറുകഥകൾ ജീവിത അവസ്ഥകളുമായും രാഷ്ട്രീയ അവസ്ഥകളുമായും ചേർന്ന് നില്കുന്നു... ഒപ്പം പ്രതിഷേധത്തിന്റെ പുത്തൻ നയങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു... ചെറുകഥയിലെ ചില പ്രയോഗങ്ങൾ രസകരമായി തോന്നി ഒപ്പം ചില കഥാപാത്രങ്ങളുടെ പേരുകളും കൂടല സംഗമ ദേവാ., സന്യാസി അച്ഛൻ, സംഘി അണ്ണൻ തുടങ്ങിയവ...
ഡി സി യാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്... പുറം ചട്ടയിലും ബുക്കിന്റെ ഡിസൈനിലും വ്യത്യാസങ്ങളുണ്ട്....
🍁അമര കാഞ്ചിയിൽ വിരൽ തൊടുവിച്ചു. പക്ഷെ, തോക്കു കണ്ടതായിപ്പോലും ഭാവിക്കാതെ പ്രൊഫസർ ചിരിച്ചുകൊണ്ട് പറഞ്ഞു : 'മകനെ, രക്തമാത്രം കുടിക്കുന്ന പശുക്കളാണ് മതങ്ങളെല്ലാം. ജാതിയിൽ താഴ്ന്നവരുടെയും പണമില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും രക്തമേ അതു കുടിക്കാറുള്ളൂ. നീ ഒരു ദളിതയെ വിവാഹം കഴിച്ചാൽ നിന്റെ മതം അവളുടെ രക്തം കുടിക്കും. അതല്ല, ബ്രാഹ്മണിയെ കഴിച്ചാൽ അതു നിന്റെ രക്തം കുടിക്കും.'
🍁അമരയുടെ വിരണ്ട കണ്ണുകളിലേക്കുറ്റ് നോക്കി പ്രൊഫസർ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു : 'മകനേ, ഭയത്തെക്കാൾ ശക്തി ദയവിനാണ്. അതാണു മതങ്ങൾ മറന്നുപോകുന്നത്. തിരിച്ചു ചെല്ലുമ്പോൾ നിന്നെ ഇങ്ങോട്ടു വിട്ടവർക്കു നീയതു പറഞ്ഞു കൊടുക്കണം.'
🍁രാമനും കൃഷ്ണനും ജീവിച്ചിരുന്നില്ലേ എന്ന് അമരയ്ക്ക് അറിയണമെന്നുണ്ടായിരുന്നു. പ്രൊഫസർ ചിരിച്ചു : ' വാല്മീകി രാമായണത്തിലൂടെയാണ് നമ്മൾ രാമനെ അറിയുന്നത്. പക്ഷെ, അതിൽപറയുന്ന രാമൻ മനുഷ്യനാണ്. ആ രാമനിൽനിന്നു മനുഷ്യൻ സൃഷ്ടിച്ചെടുത്ത ഒരു ദൈവമാണ് ഇപ്പോഴുള്ളത്. തനിച്ചു മാത്രം അനുഭവിക്കാൻ സാധിക്കുന്ന ചിലതുണ്ട് ജീവിതത്തിൽ - വിശപ്പ്, പ്രണയം, രതി, മരണം. അതൊന്നും മറ്റൊരാൾക്കും പങ്കിടാൻ സാധിക്കുകയില്ല. നിന്റെ വിശപ്പ് നിന്റേതുമാത്രമാണ്. ഈശ്വരനും അങ്ങനെതന്നെ. ഈശ്വരൻ, അങ്ങനെയൊരാൾ ഉണ്ടെങ്കിൽ, മനുഷ്യൻ തനിച്ചുതന്നെ അറിയണം. മനുഷ്യൻ അവനു ആവശ്യമുള്ള ദൈവങ്ങളെയാണ് സൃഷ്ടിച്ചിട്ടുള്ളത്. കലാകാലങ്ങളിൽ മനുഷ്യൻ സൃഷ്‌ടിച്ച എത്രയോ ദൈവങ്ങൾ മണ്മറഞ്ഞു പോയി. ഇന്ന് അവശേഷിക്കുന്നത് അധികാരമത്സരത്തിൽ ജയിച്ച ദൈവങ്ങൾ മാത്രമാണ്. നോക്കൂ, ഇന്നുള്ള ദൈവങ്ങളെയൊന്നും പെണ്ണു സൃഷ്ടിച്ചതല്ല. മനുഷ്യന്റെ ചരിത്രത്തിൽ പെണ്ണിന് അധികാരം നഷ്ടപ്പെട്ടപ്പോൾ അവൾ സൃഷ്‌ടിച്ച ദൈവങ്ങളുടെ ശക്തി നഷ്ടപ്പെട്ടു.
🍁നീറുന്ന കണ്ണുകൾ തുറന്നപ്പോഴൊക്കെ അവൻ തനിക്കു ചുറ്റുമിരിക്കുന്ന മനുഷ്യരെ കണ്ടു. ഡോക്ടറും കണ്ണമ്മയും സുന്ദരണ്ണയും ഉൾപ്പെടെ പത്തുപേർ. അവരിലെത്ര പേർ ഹിന്ദുക്കളെന്ന് അവനു മനസ്സിലായില്ല. ആരൊക്കെയാണ് മുസ്‌ലിംകളെന്നും ഏതൊക്കെയാണ്ണ് പെണ്ണുങ്ങളെന്നും അവൻ ശ്രദ്ധിച്ചില്ല. എല്ലാവരും തനിക്കു വേണ്ടി കരയുന്നുണ്ടെന്നു മാത്രം അവൻ മനസ്സിലാക്കി. താൻ ഹിന്ദുവാണോ മുസ്ലിം ആണോ എന്ന് അവന് ഓർമ്മ വന്നില്ല. താൻ ആണാണോ പെണ്ണാണോ എന്നു വ്യക്തമായില്ല.
സമകാലിക അവസ്ഥകളെ പിടിച്ചുലക്കുന്ന ആറ് കഥകൾ: 1.ആൺപ്രേതം 2.ഭഗവാന്റെ മരണം 3.സെപ്റ്റംബർ മുപ്പത് 4.സ്വച്ഛഭാരതി 5.സംഘിയണ്ണൻ 6.മാധ്യമധർമ്മൻ
I am usually skeptic of reading malayalam because i feel that i am inadaquate to read and grasp the beauty it presents... when i bought a translated version of naalukettu, my roommate told me that to enjoy the book... i must read how it was written in malayalam... i made an effort to do so... basheer was my first choice... Bhagavante maranam caught my eye.. basically because of the title and the gapping hole simulating a bullet hole... its a collection of short stories regarding current affairs and it was beautiful to read... I enjoyed every single one of them... and it made me wanna read more.... Definite gem ....
"Any resemblance to the charecters in these stories are purely due to the dangerous times we live in"
Bhagavante Maranam starts with this introduction from the author. Unsurprisingly enough these stories hold a mirror against our society and its current happenings. One can easily dismiss some stories in this collection as biased against an ideology, but nevertheless the story makes a point. I thought of giving this book to a friend who might relate with some of the charecters and sentiments shown here,but that ain't gonna do good to our friendship. In short this book will make you exclaim with its familiarity .
we are performing "Bhagavante Maranam" on stage on July 13 and 14 at Soorya Ganesham theatre Thiruvananthapuram.. interested people can join us to watch the play. For more details contact 9961324440 K.R. Meera
ഇന്നത്തെ സമൂഹത്തിന്റെ നേർചിത്രം വരച്ചു കാട്ടുന്ന 6 മികച്ച കഥകൾ ഭഗവാന്റെ മരണം, ആൺപ്രേതം, സ്വച്ഛഭാരതി, മാധ്യമധർമ്മൻ ഇത്രയും കെ ആർ മീരയുടെ കരിയർ ബെസ്റ്റ് കഥകളാണ്, ഈ നാലുകഥകളിലും വഞ്ചന, പ്രതികാരം എന്നിവ അത്രയ്ക്കും മികച്ചതായി എഴുതിയിട്ടുണ്ട്. സംഘി അണ്ണൻ വളരെ രസകരമായ ക്ലൈമാക്സിൽ തിരിച്ചറിവുകൾ നൽകുന്ന കഥയാണ്. സെപ്റ്റംബർ 30 നല്ലൊരു കഥയാണ്.
a bold book, all stories are beautifully put and writing is very versatile in each.. recommends to anyone updated with Indian/Kerala's political/cultural environment,
Interesting and relevant thoughts yet not so interesting execution except for a couple of stories. Thought provoking? May be, if you're on the same page as the writer.