വേദനിക്കുന്നവർക്കും പ്രയാസപ്പെടുന്നവർക്കും ശുഭപ്രതീക്ഷ നൽകുന്ന മനോഹരമായ നോവലാണ് നെല്ലിക്ക. കയ്പ്പും പുളിയും ചവർപ്പും കഴിഞ്ഞ് ഒടുവിൽ മധുരം തരുന്ന നെല്ലിക്കയെ പോലെ ജീവിതവും സുന്ദരമാക്കാൻ നമുക്ക് സാധിക്കണം. നിസ്സാരപ്രശ്നങ്ങൾക്ക് ആത്മഹത്യകളും കൊലപാതകങ്ങളും നടത്തുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് സാമൂഹ്യബാധ്യത കൂടി നിറവേറ്റുന്നുണ്ട് നെല്ലിക്ക.