Jump to ratings and reviews
Rate this book

Ottayadippatha

Rate this book
Memoirs of a Malayalam and English author.

347 pages, Kindle Edition

Published April 4, 2017

15 people are currently reading
309 people want to read

About the author

Kamala Suraiyya Das

96 books814 followers
See also Madhavikutty
Kamala Suraiyya (born Kamala; 31 March 1934 – 31 May 2009), also known by her one-time pen name Madhavikutty and Kamala Das, was an Indian English poet and littérateur and at the same time a leading Malayalam author from Kerala, India. Her popularity in Kerala is based chiefly on her short stories and autobiography, while her oeuvre in English, written under the name Kamala Das, is noted for the poems and explicit autobiography.

Her open and honest treatment of female sexuality, free from any sense of guilt, infused her writing with power, but also marked her as an iconoclast in her generation. On 31 May 2009, aged 75, she died at a hospital in Pune. Das has earned considerable respect in recent years.

(from Wikipedia)

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
31 (23%)
4 stars
44 (33%)
3 stars
43 (33%)
2 stars
8 (6%)
1 star
4 (3%)
Displaying 1 - 3 of 3 reviews
Profile Image for Dr. Charu Panicker.
1,140 reviews75 followers
September 2, 2021
കവിതകൊണ്ടും സ്‌നേഹംകൊണ്ടും മുറിവേറ്റ പെണ്ണിന്റെ അപൂര്‍വ്വമായ തുറന്നെഴുത്തുകള്‍. എന്റെ കഥയില്‍ പകര്‍ത്തിയ ആത്മാനുഭവങ്ങളുടെ തുടര്‍ച്ചയായി വായിക്കപ്പെടുന്ന കൃതി. ഒറ്റയടിപ്പാത, വിഷാദം പൂക്കുന്ന മരങ്ങള്‍, ഭയം എന്റെ നിശാവസ്ത്രം, ഡയറിക്കുറിപ്പുകള്‍ എന്നീ പുസ്തകങ്ങള്‍ ഒന്നിച്ച് ഇതിലടങ്ങിയിരിക്കുന്നു.

"സാമൂഹികപ്രവര്‍ത്തകയായി മറ്റുള്ളവരുടെ കണ്ണുനീര്‍ തുടച്ചുമാറ്റാനും അവരുടെ നന്ദിയും സ്‌നേഹവും സമ്പാദിക്കുവാനും ഞാന്‍ ഒരിക്കല്‍ ആഗ്രഹിച്ചു. പക്ഷേ, ഇന്നു ഞാന്‍ തനിച്ചാണ്. എന്റെ യാത്രയില്‍ എനിക്ക് ആരും കൂട്ടിനില്ല. ലഗേജിന്റെ ഭാരം കൂടാതെ ഒരൊറ്റയടിപ്പാതയില്‍ക്കൂടി ഞാന്‍ അലയുന്നു. ദിക്ക് ഏതെന്നറിയാതെ, കാണാന്‍ ഇരിക്കുന്നത് എന്തെന്നാലോചിക്കാതെ, ഞാന്‍ ഒരു സ്വപ്‌നാടനക്കാരിയെപ്പോലെ ഒരിക്കലും തിരിഞ്ഞുനോക്കാതെ മുന്നേറുന്നു. ഓരോ രക്ഷാവലയവും ക്രമേണ തകര്‍ന്നുവീഴുമെന്നും ഒടുവില്‍ മതിലില്ലാത്ത, അംഗരക്ഷകരില്ലാത്ത, വാതിലുകളില്ലാത്ത ഒര തുറന്ന ലോകത്തില്‍ ഒരനാഥയായി അവശേഷിക്കുമെന്നും ബാല്യകാലത്തന്റെ ആഘോഷവേളയില്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല.”

ഓർമ്മകൾ പങ്കുവയ്ക്കുന്നതിനോടൊപ്പം എഴുത്തുകാരി എന്ന നിലയിൽ അറിയപ്പെട്ടതിനുശേഷം വായക്കാരുടെ ഭാഗത്തുനിന്നു ഉണ്ടായ തീക്ത അനുഭവങ്ങളും ഭർത്താവായ ദാസിന്റെ മരണശേഷം അനുഭവപ്പെട്ട ഏകാന്തതയും ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.
1 review
Want to read
March 8, 2013
To be much intresting . . .
Profile Image for Daisy George.
92 reviews3 followers
February 20, 2025
മെറിലിയുടെ ലൈബ്രറിയിലിരുന്ന് രണ്ടു കവിതയും ഒരു ലേഖനവും എഴുതികൊണ്ട് ആമി പറയുന്നു 'സ്വന്തമായി ഒരെഴുത്തു മേശയുണ്ടായിരുന്നുവെങ്കിൽ ഞാൻ ഒരുപാട് പുസ്തകങ്ങൾ എഴുതിയേനെ എന്ന്'. അനാവശ്യ സന്ദർശനം നടത്തി അവരുടെ സമയം മിനക്കെടുത്തിയ  അപരിചിതരായ മനുഷ്യരേ നിങ്ങൾ നഷ്ടപ്പെടുത്തിയതെന്താണ്?!!
48 ലേഖനങ്ങൾ,അതിലുമിരട്ടി അനുഭവങ്ങൾ കൊണ്ട് യഥാർത്ഥ മാധവിക്കുട്ടി നമുക്ക് മുന്നിൽ നിൽക്കുകയാണ്, ഒറ്റയടിപ്പാതയിൽ.!നമുക്കിഷ്ടപ്പെട്ടവരുടെ ദൈനംദിന ജീവിതത്തെ അറിയുക കൗതുകമുണർത്തുന്ന കാര്യമാണ്.എല്ലാ ദിവസവും നടക്കാനിറങ്ങുന്ന മകനുവേണ്ടി, മൂളിപ്പാട്ടും പാടി ചായയുണ്ടാക്കി കാത്തിരിക്കുന്ന ആമി. പത്രവും, ചൂട് ചായയും, മകന്റെ സാമിപ്യവുമാണ് തന്റെ സ്വർഗ്ഗത്തിന്റ മുഖ്യഘടകങ്ങൾ എന്ന്  ആമി. ആ ചിത്രമായിരുന്നു ഈ പുസ്തകത്തിന്റെ കവർ  എങ്കിലെന്ന് വെറുതെ ആഗ്രഹിച്ചു.
ഇഷ്ട ഭക്ഷണവും, self care ഉം,നാലപ്പാട്ടെ വിശേഷങ്ങളും കൊണ്ട് സമൃദ്ധമാണ് ഈ പുസ്തകം. സന്ദർശകരെ നോക്കി,
'ഞാനും അച്ഛമ്മയും മതി, ബാക്കി എല്ലാവരെയും പറഞ്ഞയക്കൂ' -എന്ന് പിറുപിറുക്കുന്ന പേരക്കുട്ടി നയൻ‌താര, പുന്നയൂർക്കുളത്തെ അമ്മമ്മയേയും ആമിയെയും ഓർമിപ്പിക്കുന്നു. ഈ പുസ്തകം മുഴുവൻ ആ കുട്ടിയുടെ സാന്നിധ്യമാണ്.. അവസാനിപ്പിക്കുമ്പോഴും, തന്റെ പ്രിയപ്പെട്ട ആഭരണങ്ങൾ മുഴുവൻ അവൾക്കായ് നീക്കിവച്ചുകൊണ്ട് വാത്സല്യം വാനോളമുയർത്തുന്നു.
സുഹൃത്തായ പുഷ്പിതയെ രസിപ്പിക്കുവാനായി എഴുതിയ 'കടൽമയൂരം' എന്ന നോവലിനെക്കുറിച്ച് വായിച്ചപ്പോൾ
ആമിയുടെയും,ദാസേട്ടന്റെയും  ആത്മബന്ധത്തിന്നാഴമളക്കാൻ പ്രയാസപ്പെട്ടു.! ഏറ്റവും മനോഹരമായി മനുഷ്യരെ വായിച്ച ഈ രണ്ടുപേർ, ഇന്നും  ചിരിക്കുന്നുണ്ടാവാം.
സുഹൃത്തുക്കളും സഹപ്രവർത്തകരും മക്കളും മരുമക്കളും നിറഞ്ഞ ഈ പുസ്തമാണ് ആമിയുടെ പുസ്തകങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത്.💗 സത്യത്തിൽ ഇതൊന്നുമല്ല ഞാനെഴുതാൻ തുടങ്ങിയത്... ഈയിടെയായി കമലയെ വായിക്കുമ്പോഴൊക്കെയും, കൗതുകവും, ജിജ്ഞാസയും, സന്തോഷവും കടന്ന് നിരാശ ബാധിക്കുന്നു. അരിശം തീരുവോളം ആമിയുടെ വരികൾക്ക് മറുവരികൾ എഴുതി ഞാൻ ഡയറി നിറയ്ക്കുന്നു...
'കമലാ, നിങ്ങൾക്ക് കടലിന്റെ തീരത്ത് ഒരു വീട് കെട്ടി താമസിച്ചു കൂടെ "?
ചന്ദനമുട്ടികൾ തീർത്തൊരു ചിതയും, നീലക്കടലിൽ അലിഞ്ഞുപോകുന്ന ആമിയും എന്റെ കണ്ണുകളിൽ തങ്ങി നിൽക്കുന്നു.
എന്നാലും, പ്രേമത്തേക്കുറിച്ചെന്നപോലെ മരണത്തെക്കുറിച്ചും എഴുതിയ താങ്കളെ ആളുകൾക്ക് ഭയപ്പെടുത്താൻ കഴിഞ്ഞതെങ്ങിനെയാണ്! അവർ വെറും മനുഷ്യരായിരുന്നില്ലേ!!
🥺🥹
Displaying 1 - 3 of 3 reviews

Can't find what you're looking for?

Get help and learn more about the design.