മാന്തളിർ എന്ന ഗ്രാമം. മതവും രാഷ്ട്രീയവും അവിടത്തെ ജീവവായുവാണ്. സഭയും പാർട്ടികളും മാന്തളിരുകാരുടെ നിത്യജീവിതത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. അവയുണ്ടാക്കുന്ന സംഘർഷങ്ങളെ ആക്ഷേപഹാസ്യത്തിന്റെ കളിമട്ടിൽ അവതരിപ്പിക്കുകയാണ് ബെന്യാമിൻ
Benyamin (born 1971, Benny Daniel) is an Indian novelist and short story writer in Malayalam language from Nhettur, Kulanada, Pattanamtitta district of the south Indian state of Kerala. He is residing in the Kingdom of Bahrain since 1992, from the age of twenty, and his works appear regularly on Malayalam publications in Kerala.
After reading Aadujeevitham and Manjaveyil maranangal, i started counting him as my favorite malayalam writer. But his later works made me call him mediocre and below average. But in this one he brought back the magic that seems to have been lost for a while. A story that oscillates between history and fiction, i would like to regard this as his best work till now....
കഥ പറച്ചിലിന്റെ ലാളിത്യം കൊണ്ട് അത്ഭുതപ്പെടുത്തിയിട്ടുണ്ട് ബെന്ന്യാമിൻ പലപ്പോഴും. അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങളിൽ വരഞ്ഞിട്ട സഭാചരിതത്തിൽ നിന്നും മാന്തളിരിന്റെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങളിലെത്തി നിൽക്കുമ്പോൾ അനുവാചകന്റെ അഭിരുചിയറിഞ്ഞെന്നവണ്ണം കഥനം ലളിതമാവുന്നുണ്ട്. കമ്മ്യൂണിസം ഒരു പ്രത്യയശാസ്ത്രമല്ല, മറിച്ച് ഒരു ജീവിതരീതി കൂടിയാണെന്നുള്ള തിരിച്ചറിവിൽ നോവൽ വഴി മാറുമ്പോഴും മാന്തളിരിലെ ഒരു കൂട്ടം മനുഷ്യരെ വിട്ട് നമുക്ക് മാറിനിൽക്കാൻ കഴിയാതെ വരുന്നത് നമ്മൾ അവരിൽ ഒരാളാവുന്നതുകൊണ്ടാണെന്ന് പറയാതെ വയ്യ. ഈ വായനയ്ക്ക് നന്ദി ബെന്ന്യാമിൻ.
അക്കപ്പോര് തന്ന ഹാങോവറിലാണ് ഈ ബുക്ക് തുടങ്ങിയത്. അക്കപ്പോരിനെക്കാളും ദീർഘവും പരന്നതുമായി തോന്നി. അങ്ങിങ്ങ് പറഞ്ഞത് വീണ്ടും പറയുന്നു എന്നും വലിച്ചെഴുതുന്നുവെന്നും തോന്നി പോയി. പക്ഷെ വായിച്ചിരിക്കാവുന്ന, കേട്ടിരിക്കാവുന്ന കഥനം.
"മനുഷ്യൻ ആഗ്രഹിക്കുന്നത് നിർത്തിയാൽ ജീവിക്കുന്നത് നിർത്തി എന്നാണർത്ഥം. ഓരോ അഞ്ചുവർഷം കൂടുമ്പോളും നാം നമ്മളെ ഒന്നു തിരിഞ്ഞു നോക്കണം. നമ്മുടെ സ്വപ്നത്തെ അപ്പോഴും പുതുക്കി നിശ്ചയിച്ചിട്ടിലെങ്കി നാം ജീവിതത്തോട് പരാജയപ്പെടാൻ തുടങ്ങിയിരിക്കുന്നു എന്നു മനസിലാക്കണം. അധ്വാനം ഇരട്ടിയാക്കെണ്ട കാലമാണത് "
ബെന്യാമിന്റെ ഒപ്പോടു കൂടി തന്നെ ഈ ബുക്ക് കയ്യിൽ കിട്ടിയത് വളരെ സന്തോഷം നൽകി💖. മാന്തളിർ വാങ്ങി വായിച്ചു തുടങ്ങിയപ്പോൾ ആണ് ഇതിനൊരു ഒന്നാം ഭാഗം ഉണ്ടെന്നു മനസ്സിലായത്. അപ്പോൾ പിന്നെ ഇത് മടക്കി വെച്ച് അന്ന് തന്നെ അതങ്ങു വാങ്ങി. അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങൾ ചെറിയ ഒരു ബുക്ക് ആയിരുന്നതുകൊണ്ടും, മന്തളിരിന്റെ മുഖചിത്രം കണ്ടു അത് വായിക്കാനുള്ള കൗതുകം കൊണ്ടും അക്കപ്പോരു പെട്ടെന്ന് തന്നെ വായിച്ചു തീർത്തു ഇതെടുത്തു.
ആദ്യഭാഗം 'അക്കപ്പോരിന്റെ ഇരുപത് നസ്രാണിവർഷങ്ങൾ' മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും ഇതിലെത്തി നിൽക്കുമ്പോൾ വളരെ ലളിതമായി തോന്നി. മന്തളിരിലെ 20 വർഷത്തെ കമ്മ്യൂണിസ്റ്റ് ചരിത്രം മാത്രമായി ഒതുങ്ങുന്നില്ല ഈ നോവൽ. തികച്ചും ജീവിതഗന്ധിയായ ഹാസ്യങ്ങൾ ഉൾക്കൊണ്ട നോവൽ. പല ഘട്ടങ്ങളിലും നമ്മളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട് ബെന്യാമിന്.
"മോശമല്ലാത്ത ഒരു സ്വപ്നം!" കുറേനേരത്തെ ആലോചനയ്ക്കു ശേഷം വല്യപ്പച്ചൻ പറഞ്ഞു: "അതിൽ സങ്കടകളുണ്ടായിരുന്നു, വേദനകൾ ഉണ്ടായിരുന്നു, നഷ്ടപെടലുകൾ ഉണ്ടായിരുന്നു, ചതികൾ ഉണ്ടായിരുന്നു, ഒറ്റികൊടുപ്പുകൾ ഉണ്ടായിരുന്നു എന്നാൽ അതിനേക്കാൾ ഒക്കെ അധികം സന്തോഷങ്ങൾ ഉണ്ടായിരുന്നു. സുഖങ്ങൾ ഉണ്ടായിരുന്നു. ശരികൾ ഉണ്ടായിരുന്നു. ആദരവുകളും സ്നേഹങ്ങളും ഉണ്ടായിരുന്നു. തിരിഞ്ഞ് നോക്കുമ്പോൾ എനിക്കു മനസ്താപപ്പെടാൻ ഒന്നുമില്ല. ഒരു സാധാരണ മനുഷ്യന്റെ എല്ലാ കുറവുകളോടെയും മോശമല്ലാത്ത ഒരു സ്വപ്നം കണ്ടു തീർത്തതുപോലെ."
Nothing so communist about the book. It tells the story of the generations of a christian family in the village of maanthalir, who practiced communism. There are several struggles for existence in the story, and the interplay of relations and party ideologies The. Church versus atheists battle is omnipresent in the book. Many historical incidents like overthrow of the Czars, assassination of Indira Gandhi etc. appear in the thread, and the interesting response of the characters to these was amusing. Usual to his books, Benjamin has left one thread of the story hanging in the end, letting us thinking if the story was real or the figment of his imagination.
മനുഷ്യൻ ആഗ്രഹിക്കുന്നത് നിർത്തിയാൽ ജീവിക്കുന്നത് നിർത്തി എന്നാണർത്ഥം. ഓരോ അഞ്ചുവർഷം കൂടുമ്പോളും നാം നമ്മളെ ഒന്നു തിരിഞ്ഞു നോക്കണം.നമ്മുടെ സ്വപ്നത്തെ അപ്പോഴും പുതുക്കി നിശ്ചയിച്ചിട്ടിലെങ്കി നാം ജീവിതത്തോട് പരാജയപ്പെടാൻ തുടങ്ങിയിരിക്കുന്നു എന്നു മനസിലാക്കണം. അധ്വാനം ഇരട്ടിയാക്കെണ്ട കാലമാണത്
കഥകളും ഉപകഥകളും അടങ്ങിയ മാന്തളിർ കറിയാച്ചന്റെ കുടുംബകഥ ആ ദേശത്തിന്റെ തന്നെ ചരിത്രമാവുന്നതാണ് 'മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ'. കഥ പറച്ചിലിന്റെ ലാളിത്യം, 'ആടുജീവിതം' പോലെ, 'ഇ.എം.എസ്സും പെൺകുട്ടിയും' പോലെ ഇതിലും ദൃശ്യമാണ്. പള്ളിത്തർക്കങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പും പ്രത്യയശാസ്ത്ര അപചയങ്ങളും വിശദമായി കഥകളുടെ ഭാഗമാകുന്ന നോവൽ വ്യത്യസ്തമായ വായനാസുഖം നൽകുന്നു.
L.I Bailey who was a literary agent to george orwell in his initial days once told to him "You have very good powers of description, but this power becomes tedious when a page of description could be more effective in a few brief sentences"
This is wat exactly i felt after reading this book.This book would have been a much better and light read if the author avoided lengthy chapters and lengthy descriptions which made no contributions to flow of the storyline.
അക്കപോരിന്റെ 20 നസ്രാണി വർഷങ്ങൾ എന്ന നോവലിന്റെ തുടർച്ചയാണ് ഈ പുസ്തകം. അതിൽ ഉണ്ടായിരുന്ന കഥാപാത്രങ്ങളായ മാന്തളിർ മത്തായിയുടേയും അന്നമ്മച്ചിയുടേയും ഒക്കെ ജീവിതം കൂടുതൽ വിശദമായി ഇതിൽ പറയുന്നുണ്ട്. രാഷ്ട്രീയവും മതവും മാന്തളിർ എന്ന ദേശത്തിൽ 20 വർഷങ്ങളിൽ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്ന ചരിത്രമാണ് ഇവിടെ കാണാൻ കഴിയുക. സഭയും പാർട്ടികളും മാന്തളിരുകാരുടെ നിത്യജീവിതത്തിൽ നിരന്തരം ഇടപ്പെട്ടുകൊണ്ടിരിക്കുന്നു. അവ സൃഷ്ടിക്കുന്ന സംഘർഷങ്ങളാണ് ആക്ഷേപഹാസ്യത്തിൽ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ അവതരണരീതി എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ഓരോ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ് ഓരോ ഭാഗങ്ങളും പറയുന്നത്. ഒരാളെ നായകനായിട്ടോ വേറെ ഒരാളെ വില്ലൻ ആയിട്ടോ കാണാൻ പറ്റാത്ത അവസ്ഥ. സ്ഥലവും അവിടെയുള്ള സ്ഥാപനങ്ങളുമൊക്കെ യഥാർത്ഥത്തിലുള്ളത് ആണ്. അതുകൊണ്ട് ഇത് വായിക്കുമ്പോൾ ഒരു ചരിത്ര പുസ്തകം വായിക്കുന്ന അനുഭവം ഉണ്ടാകുന്നു.
The book starts with a long estranged son returning from Punjab along with his family to his ancestral village of Manthalir. He is the Valiyachayan of the narrator Mohan. Valiyachayan, his Punjabi wife Manthakini and his 5 kids are all staunch communists and this obviously creates a friction with the other household members.
The story takes us through the various other changes happening in Manthalir. There is the conflict between the Pathrikees group and the Catholic group, which leads to the establishment of a new Chapel Palli . The agricultural practice of the Manthalir folks, how they took over the karimbu krishi , which then the government via the Khandsari act tried to control, and later protests as a result of the introduction of yanthra chakku . The conflicts between the Orthodox section of the church and the reformists, between the Communist Valiyachayan and the Communist party in power, between Kunjunnu onnaman and Kunjunnu rendaaman, between the atheist and religious ideologies are covered in this work.
The best thing about this work is the numerous anecdotes spread across, which taken individually are separate tales in themselves, but come together to form a bigger picture of Manthalir. Some of the interesting ones that I can recall are the below. * Annamachi doesn't want the church goers to know that Mandakini is a non-Christian, so she lies to everyone that her name is Mary. Once when Mandhakini notices the enlarged veins in the legs, she informs everyone that it is Varicose vein, but is misheard and the name Marycose vein gets stuck. * During the emergency period, a chethu worker has a doubt as to whether he is allowed to carry vettukathi , his work tool. He is scared by the prospect that the police might arrest him for possessing a weapon and might vasectomize him. * Valiyachayan's encounter's in the forests of Congo, where he meet Che Guevera. * During the CPI/CPI(M) split, due to Mandhakini's insistence, which was in turn because Harkishan Singh Surjeet became Marxist, Valiaychayan also became Marxist, it was nothing to do with ideology. * There was a threat that America's space shuttle Skylab might drop down to earth. Some started wearing protective head gear, while Valiyachayan contended that Soviet Union would not allow such an event to occur. * Saara's valiyappan, when arriving from Persia, will have his suitcases emptied before one can count 1,2,3 and hence gets the name 1,2,3 Valiyappan. * Few youths from the local club decide to do streaking. The girls are excited and want Mohan to observe it and report back to them whether the Chunnappi moves left-to-right or front-to-back. * After the Union Carbide disaster, in which on Manthalir person had also died, Eveready battery products gets banned in Manthalir. * The words Peristroika and Glasnost becomes included in the local slang.
സഫാരി ടിവി 2018-ൽ അവതരിപ്പിച്ച ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ എഴുത്തുകാരൻ ബെന്നി ഡാനിയേൽ എന്ന ബെന്യാമിൻ തന്റെ ജീവിതത്തെ പ്രേക്ഷകർക്കായി വിവരിക്കുന്നുണ്ട് . പതിനൊന്നു എപ്പിസോഡ് ഉള്ള ആ പ്രോഗ്രാം അദ്ദേഹത്തിന്റെ ജീവിതത്തെ ലോകത്തിനു മുമ്പാകെ തുറന്നു കാട്ടുകയാണ്. ആ പരിപാടിയിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന്റെ തന്റെ രചനയായ മാന്തളിരിലെ 20 കമ്മ്യുണിസ്റ് വർഷങ്ങൾ എന്ന നോവലുമായി തട്ടിച്ചു നോക്കുമ്പോൾ, എഴുത്തുകാരൻ അദ്ദേഹത്തിന്റെ തന്നെ ജീവിതത്തിലെ ഒട്ടു മിക്ക നിമിഷങ്ങളെയും ഒരു കഥപറച്ചിൽ എന്ന രൂപത്തിൽ 414 പേജുകളിലായി സാധാരണക്കാരന്റെ ഭാഷയിൽ വളരെ ലളിത സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു. മധ്യതിരുവിതാംകൂറിലെ ഒരു നസ്രാണികുടുംബത്തെ ചുറ്റിപ്പറ്റിയാണ് കഥപറയുന്നതു, അതിൽ രസകരമായ കുടുംബവഴക്കും, വീതംവയ്പ്പും, സഭാതർക്കവും , രാഷ്ട്രീയവും , മാന്തളിർ( മാന്തുക) എന്ന കൊച്ചുഗ്രാമവും, കുളനടയ്ക്കു അടുത്തുള്ള പ്രാന്തപ്രദേശങ്ങളും ,ഒരു ശരാശരി നസ്രാണികുടുംബത്തിലെ കഷ്ടപ്പാടും ധാരാളിത്വവും ഒക്കെയായി കഥപോകുന്നു. കമ്മ്യൂണിസം ആ ഗ്രാമത്തിൽ പച്ച പിടിച്ചതും പിന്നീട് അതിനു സംഭവിച്ച മൂല്യച്യുതികളും പച്ചയായി രേഖപ്പെടുത്തിയിരിക്കുന്നു. മലങ്കര ഓർത്തഡോൿസ് സഭയിൽ ഒസ്താത്തിയോസ് തിരുമേനി പഠിപ്പിച്ച സമത്വത്തിന്റെ, സ്നേഹത്തിന്റെ, പാവപ്പെട്ടവന്റെ ദൈവശാസ്ത്രം എന്ന പ്രത്യയ ദൈവശാത്രത്തെയും എഴുത്തുകാരൻ വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു. സോഷ്യലിസ്‌റ്റു ചിന്താഗതികളെ തന്റെ ജീവിതത്തിൽ താൻ അനുവർത്തിച്ചു വന്നിരുന്ന വിശ്വാസത്തിനു ഒരു ഭംഗവും വരുത്താതെ പ്രവർത്തിച്ചു കാണിച്ചുകൊടുത്ത ഭാഗ്യ സ്മരണാര്ഹനാണ് തിരുമേനി.അതാണല്ലോ യേശുക്രിസ്തുകാണിച്ചുതന്ന സുവിശേഷവും, കുരുടരെയും , മുടന്തരെയും, കുഷ്‌ഠരോഗികളെയും, വേശ്യകളെയും ഒരു ഷെൽട്ടർ ഹോം ഉണ്ടാക്കി താമസിപ്പിക്കുക അല്ല ചെയ്തത് പകരം അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയല്ലേ അദ്ദേഹം ചെയ്തത്. ആ ദൈവ ശാസ്ത്രത്തെയും എഴുത്തുകാരൻ തന്റെ ഈ കൃതിയിൽ കോറിയിട്ടിരിക്കുന്നു. സഭയിലെ മേൽക്കോയ്മയും, അടിച്ചമർത്തലുകളും അതിന്റെ അതേഭാവത്തിൽ തന്നെ ചേർത്തിരിക്കുന്നു. കഥാകാരൻ പ്രതിനിധാനം ചെയ്യുന്ന നസ്രാണി വിഭാഗത്തിൽ പെട്ട ഒരാൾ എന്ന നിലയിൽ ഇതിലെ ഒട്ടുമിക്ക സംഭവകഥകളുടെയും പൊരുൾ മനസിലാക്കാൻ അത്രയ്ക്ക് ബുദ്ധിമുട്ടു എനിക്കുണ്ടായില്ല... ചുരുക്കത്തിൽ പറഞ്ഞാൽ ബെന്നി ദാനിയേലിൽ നിന്ന് ബെന്യാമിൻ എന്ന എഴുത്തുകാരന്റെ പരിണാമം തന്റെ ഭാവനയും അനുഭവുമൊക്കെയായി അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. “ആഷേപ സാഹിത്യരൂപത്തിന്റെ കളിമട്ടിൽ”അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം വായനക്കാരനു നല്ല ഒരു ആസ്വാദനം നൽകും എന്നതിന് തർക്കമില്ല, പ്രത്യേകിച്ച് മധ്യതിരുവിതാംകൂറുകാർക്കു അനായാസേന വായിച്ചു തീർക്കാവുന്ന ഒരു പുസ്തകം
💂🏻♂️ബെന്യാമിൻ്റെ ഓരോ പുസ്തകം വായിച്ച് താഴെ വെക്കുമ്പോഴും അത്ഭുതമാണ്. ആടുജീവിതത്തിലൂടെ എൻ്റെ വായനാശീലത്തെ തിരികെ കൊണ്ടുത്തന്ന എഴുത്തുകാരനാണ് ബെന്യാമിൻ. ആടുജീവിതം, മഞ്ഞവെയിൽ മരണങ്ങൾ, അബീശഗിൻ, അൽ അറേബ്യൻ നോവൽ ഫാക്ടറി എന്നിങ്ങനെ ഓരോ നോവലും വായിച്ചവസാനിപ്പിക്കുമ്പോൾ യാഥാർത്ഥ്യത്തിൻ്റെയും ഭാവനയുടെയും ഇടയിലകപ്പെട്ടു പോയ അനുഭവങ്ങളാണ് എനിക്ക് പറയാനുള്ളത്. ഈ നോവലിൻ്റെ ആദ്യഭാഗമായ അക്കപ്പോര് കുറച്ചു മടുപ്പുണ്ടാക്കിയെങ്കിലും മാന്തളിരിലേക്ക് വന്നപ്പോൾ ഒട്ടും തന്നെ മടുപ്പുണ്ടാക്കിയില്ല. . 💂🏻♂️പല തലമുറകളുടെ കഥ പറയാറുള്ള എം.മുകുന്ദൻ, എസ്.കെ പൊറ്റെക്കാട്ട് മുതലായവരുടെ എഴുത്തുകൾ പോലെ ഇവിടെയും പറഞ്ഞുപോകുന്നത് പല തലമുറകളുടെ കഥയാണ്. അടിയന്താരാവസഥക്കാലത്ത് തുടങ്ങി ഗൗരിയമ്മയെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കുന്നതു വരെയുള്ള രാഷ്ട്രീയ സംഭവവികാസങ്ങളും, മാന്തളിർ കുടുംബത്തിൻ്റെ പല തലമുറകളിലായുള്ള ചരിത്രവും അവരുടെ ജീവിതവും, ക്രൈസ്തവസഭകളുടെ ഇടയിലുള്ള വാക്കുതർക്കങ്ങളും കേസുകളും, കേരളത്തിലെ ക്രിസ്തുമതത്തിൻ്റെ ചരിത്രവും എല്ലാം പറഞ്ഞുപോകുകയാണ് ബെന്യാമിൻ. അക്കപ്പോര് പൂർണമായും ചരിത്രമായിരുന്നെങ്കിൽ, ഈ നോവൽ സ്പർശിക്കാത്ത മേഖലകളില്ല. . 💂🏻♂️മതവും രാഷ്ട്രീയവും മാന്തളിർ ഗ്രാമവാസികളുടെ ജീവവായുവാണ്. അതവരുടെ നിത്യജീവിതത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. ഇക്കാര്യങ്ങളൊക്കെ ആക്ഷേപഹാസ്യത്തിൻ്റെ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ഞാൻ മുൻപ് വായിച്ച ബെന്യാമിൻ്റെ നോവലുകളെപ്പോലെ ഇതും എന്നെ വിസ്മയിപ്പിച്ചിരിക്കുന്നു. . 💂🏻♂️"ആ 20 വർഷങ്ങൾ പങ്കുവെക്കാൻവേണ്ടി എന്നെങ്കിലുമൊരിക്കൽ ഞങ്ങൾ വീണ്ടും ഒത്തുകൂടും. ഈ ത്രിത്വം. ഞങ്ങളോടൊപ്പം മാന്തളിരിൻ്റെ കഥാസ്ഥലികളിലൂടെ ഇതുവരെ സഞ്ചരിച്ച സർവ്വരുമേ വിട. ഇനി മാന്തളിരിലെ ഇരുപത് പ്രവാസവർഷങ്ങൾ".. . 💂🏻♂️മാന്തളിർ ദേശത്തെ ഒരാളായി കുറച്ചു നാളുകൾ സഞ്ചരിക്കാൻ സാധിച്ചു. Highly recommending
I began with high hopes after being deeply moved by Benniyamin's "Aadujeevitham" during my childhood. The novel revolves around life in Maanthalir, where Kunjoonju's eldest son, who had disappeared as a child, returns after two decades as a comrade . It delves into the clashes between Kunjoonju's orthodox Christian family and the more progressive, communist life of his eldest son and wife. The story is narrated through the innocent perspective of 10-year-old Sunny, making even the most intense situations seem simpler. I admired the author's courage in portraying the lives of those who blindly follow religion or a political party and how the story gradually leads them to discover the value of forging their own path. The author also deserves credit for addressing sensitive topics such as political corruption, religious marketing ,mental and emotional health, and childhood trauma. While I found the book lengthy and had to put it aside at times, the allure of Manthalir's people always drew me back in. The story takes some dark and challenging turns toward the end, which were difficult for me to digest. Nevertheless, overall, the book did not disappoint me.
നീളമുള്ള ഒരു ബഷീർക്കഥ ക്രൈസ്തവ സമൂഹ പശ്ചാത്തലത്തിൽ എഴുതിയ പോലെയാണ് ബെന്യാമിന്റെ 'മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ' വായിച്ചപ്പോൾ തോന്നിയത്. ബഷീറിന്റെ നിഷ്കളങ്കമായ നർമവും നാട്ടിൻപുറക്കഥകളുടെ നൈർമല്യവും, നന്തനാരുടെ ഗൃഹാതുരത്വവും, ഒടുവിൽ ഒ വി വിജയൻറെ ഭ്രമാത്മകതയും ചേർന്ന് നല്ല ഒരു വായനാ അനുഭവം സമ്മാനിക്കാൻ നോവലിന് സാധിക്കുന്നുണ്ട്. അല്പം കുഴയ്ക്കുന്ന കഥാപാത്ര നാമങ്ങൾ (ചിലപ്പോൾ കഥാ പരിസരവുമായി സാംസ്കാരികമായി ഇടപെട്ടിട്ടില്ലാത്ത കൊണ്ടാകാം) കഥയുടെ രസച്ചരടിലേക്കുള്ള പ്രവേശനം എനിക്ക് ദുഷ്കരമാക്കി എന്നത് സത്യമാണ്. എന്നാൽ അതിനെ മറികടക്കാൻ സാധിച്ചപ്പോൾ മുതൽ നോവൽ അത്യന്തം ആസ്വാദ്യമായി. മതളിർ കുടുംബത്തിന്റെ മൊത്തം കഥ ഒരു ബാല്യത്തിന്റെ കണ്ണുകളിലൂടെ അവതരിപ്പിക്കാൻ നോവലിസ്റ്റിനു സാധിച്ചു. അത് തന്നെയാണ് നിഷ്കളങ്കതയുടെ ആധാരവും.
മുൻപ് സൂചിപ്പിച്ച പോലെ ദൈർഘ്യം അല്പം കൂടിപ്പോയോ എന്ന സംശയം എനിക്കിപ്പോഴും ഉണ്ട്. ചിലപ്പോൾ ഇത് കൊണ്ടായിരിക്കും ബഷീർ തന്റെ നോവലുകൾ പോലും വളരെ ഹ്രസ്വമായി നിലനിർത്തിയത്. 500 പേജുകൾ എഴുതിയ ബാല്യകാലസഖി അദ്ദേഹം വെട്ടിച്ചുരുക്കിയത് പ്രസിദ്ധമാണല്ലോ.
മാന്തളിർ എന്ന പ്രദേശത്തെ പ്രമേയമാക്കിയുള്ള രണ്ടാമത്തെ പുസ്തകം. അക്കപ്പോരിനെ അപേക്ഷിച്ച് ഈ പുസ്തകം വളരേയധികം ആഴവും പരപ്പും ഏറിയതാണ്. ആമുഖത്തിൽ എഴുതിയിരിക്കുന്നതുപോലെ, ബെന്യാമിൻ്റെ മനസ്സിലുള്ള വിഷയങ്ങൾ, ആശങ്കകൾ, ജീവിത വിചാരങ്ങൾ ദർശനങ്ങൾ എന്നിവയെല്ലാം ഉൾക്കൊണ്ടിട്ടുള്ള വായനാനുഭവം. സമൂഹം, വിശ്വാസം, രാഷ്ട്രീയം എന്നിവയിലെല്ലാം കാലികമായി വരുന്ന മാറ്റങ്ങൾ സസൂക്ഷ്മം വിലയിരുത്തിയിരിക്കുന്നു. ഒരായുസ്സ് മുഴുവനും തങ്ങളുടെ വിശ്വാസപ്രമാണങ്ങളിൽ മുറുകെ പിടിച്ച് ജീവിതം നയിച്ചവർ, സ്വന്തം അനുഭവങ്ങളുടെ പശ്ചാതലത്തിൽ അവയെ പുനപരിശോധനയ്ക്ക് വിധേയമാക്കുന്നത് കാണാം. ആഖ്യാതാവിൻ്റെ ആത്മഗതം, അനുഭവങ്ങൾ എന്നിവയിലെല്ലാം ആത്മകഥാംശം ഉള്ളതായി തോന്നി. വിമോചന ദൈവശാസ്ത്രത്തെ പരാമർശിച്ച അദ്ധ്യായങ്ങൾ ആകർഷകമായി തോന്നി. മാന്തളിരിലെ ഇരുപത് പ്രവാസവർഷങ്ങൾക്കായി കാത്തിരിക്കുന്നു.
മാന്തളിര്‍ എന്ന ഗ്രാമം. മതവും രാഷ്ട്രീയവും അവിടത്തെ ജീവവായുവാണ്. സഭയും പാര്‍ട്ടികളും മാന്തളിരുകാരുടെ നിത്യജീവിതത്തില്‍ നിരന്തരം ഇടപെട്ടുകൊ്യുിരിക്കുന്നു. അവയു്യുാക്കുന്ന സംഘര്‍ഷങ്ങളെ ആക്ഷേപഹാസ്യത്തിന്റെ കളിമട്ടില്‍ അവതരിപ്പിക്കുകയാണ് ബെന്യാമിന്‍. ഒരു ചെറിയ മധ്യതിരുവിതാംകൂർ ഭൂവിഭാഗമാണു മാന്തളിർ. അവിടെ നൂറ്റാണ്ടുകൾക്കു മുമ്പു സ്ഥാപിതമായ പ്രസിദ്ധമായ ഒരു സെന്റ് തോമസ് ദേവാലയമുണ്ട്. വർഷങ്ങളായി തുടരുന്ന സഭാവഴക്കുകളുടെ കേന്ദ്രസ്ഥാനം കൂടിയാണ് ഈ പള്ളി. മാന്തളിര്‍ കഥകളുടെ പ്രഭവകേന്ദ്രം. പള്ളിയെ ചുറ്റിപ്പറ്റി ജീവിതം കെട്ടിപ്പടുത്ത ഒരു കൂട്ടം മനുഷ്യർ പള്ളിയെ സംബന്ധിക്കുന്ന എന്തിനും അർഹിക്കുന്നതിലുമധികം പ്രാധാന്യം കൊടുക്കുന്നവർ. സ്നേഹിച്ചും കലഹിച്ചും ജീവിച്ച മാന്തളിർകാരുടെ തിരുശേഷിപ്പുകളാണ് അവരുടെ കഥകൾ. പറഞ്ഞാലും പറഞ്ഞാലും തീരാത്ത രസകരവും കൗതുകകരവുമായ കഥകൾ.
അകപ്പൊരും, മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടു. ഒരു സിനിമയോ അല്ലെങ്കിൽ ഒരു സീരീസ് ആയിട്ടോ ഈ കഥ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.
"Forrest Gump" ലെ പോലെ ലോകത്തിലെ പ്രധാന സംഭവവികാസങ്ങളും അതിൻ്റെ ഒപ്പം തന്നെ ഇന്ത്യയുടെയും പിന്നെ കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ സംഭവങ്ങൾ ഒക്കെ മാന്തളിരിലെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. കരുണാകരനും, ജയനും, ചെ-യും അങ്ങനെ ഒരുപാട് പേർ മാന്തളിരിന്റെ കഥയിലൂടെ കടന്നു പോകുന്നുണ്ട്. വഴക്കുകളും, സ്നേഹവും, ലോകവും, കമ്മ്യൂണിസവും, മതവും, വിഷാദവും എല്ലാം കാണാൻ സാധിക്കുന്നുണ്ട്.
ചെ ഗുവരയെ കോംഗോയിൽ കാണുന്നതും, Skylab തലയിൽ വീഴും എന്ന് പേടിച്ച് നടക്കുന്ന കൊച്ചപ്പച്ചനെയും ഒരു സിനിമ പോലെ മനസ്സിൽ കാണാൻ പറ്റി.
Benyamin does it again! Manthalirile 20 Communist Varshangal isn’t just a book—it’s a time machine that drops you right in the middle of Kerala’s red-tinted history. Think Forrest Gump, but instead of chocolates, it’s filled with politics, drama, and a lot of “What just happened?” moments.
Benyamin, the genius storyteller, somehow makes heavy history feel like a gossip session with your smartest friend. You laugh, you think, you question—and by the end, you wonder if Benyamin should start teaching history in schools.
"കെട്ടുപോയ ഒരു കമ്മ്യൂണിസ്റ്റുകാരൻ ചീഞ്ഞ മുട്ടയേക്കാൾ ദുർഗന്ധം വമിപ്പിക്കുന്നവനാണ്, ശത്രുവിനെക്കാളും മൂന്നു ചുവട് ദൂരെ മാത്രമേ അങ്ങനെ ഉള്ളവരെ നിർത്താവൂ" - കോമ്രേഡ് ജിജൻ. ഒരു കൂട്ടുകുടുംബത്തിലെ എല്ലാവരുടെയും ജീവിതത്തിലൂടെ കയറി ഇറങ്ങിയ ഒരു തോന്നൽ, ഒരുപിടി നർമ്മവും ഒരുപിടി നൊമ്പരങ്ങളും സമ്മാനിക്കുന്ന പുസ്തകം.
It’s a good read ; story of generations in one family ;where in we could see Harsh Criticism on religion and politics.but still u love it for being true to the core.
It’s also gives glorious insight of life and its vulnerability And the drive that pushes man to struggle
മാന്തളിരിലെ ഏകാന്തത അഥവാ ബെന്യാമിൻ്റെ മാകൊണ്ടോ. (മാന്തളിർ യൂണിവേഴ്സിലെ രണ്ടാം പുസ്തകം)
വായനാവഴിയിൽ മർക്ക്വേസിൻ്റെ മാകൊണ്ടോയിലൂടെയും M മുകുന്ദൻ്റെ മയ്യഴിപ്പുഴയിലൂടെയും സഞ്ചരിച്ചപ്പോൾ ഉണ്ടായ അനുഭൂതി. അവസാന താളുകളിൽ എത്തുമ്പോഴേക്കും മാന്തളിരിൽ നിന്ന് മടങ്ങി വരാനാവാത്ത വിധം മനസ്സ് ആ നാട്ടിൽ പെട്ട് പോവും. കാത്തിരിക്കുന്നു, മാന്തളിരിൻ്റെ അടുത്ത ഇരുപത് വർഷത്തെ കഥകൾക്കായി.
An amazing book that connects with the culture of a village ... Wonderful narration which takes story through the persepctive os the living, the dead and the one who was never born ... Brilliant work ...
How a boy seeing his family's evolution as he grows up. Loved how the author set the course through these pages, and also has an unnoted account of post independent India's events from her southernmost state's perspective.
As always Benyamin.. it's great book in terms of readability.. i liked this book more than his.celebrated Aadu jeevitham... You can read this for the fun of reading.... For some insights on how communism crawled in ulit lives in kerala