ആയുസ്സിന്റെ പുസ്തകത്തിൽ സി. വി. ബാലകൃഷ്ണൻ പണിയുന്നത് ലോകത്തിന്റെ ഒരു ചെറുകോണിന്റെ കഥ മാത്രമല്ല, ലോകത്തിന്റെ എല്ലാംകൂടിയുള്ള കഥയുമാണ്. സാറയും മേരിയും യോഹന്നാനും ലോഹിതാക്ഷനും തോമയും മാത്യുഅച്ചനും പീറ്ററും എല്ലാം എല്ലായിടത്തുമുള്ള എല്ലാ മനുഷ്യരുടെയും പ്രതിനിധികളാണ്. ബാലകൃഷ്ണന്റെ കുടിയേറ്റ ഗ്രാമത്തിലെ മനുഷ്യായുസ്സുകളുടെ കഥ, മനുഷ്യവിധിയുടെയും മനുഷ്യാന്തസ്സിന്റെ അവസാനമില്ലാത്ത സ്വത്വാനേ്വഷണത്തിന്റെയും കഥയാണ്.
After completing his school education, he took training in teaching and worked in various schools before shifting to Calcutta in 1979 where he worked as a freelance journalist. It was in Calcutta he began writing Ayussinte Pusthakam.
ബൈബ്ലിക്കലായിട്ടുള്ള ആഖ്യാനഭാഷയിൽ വളരെ മനോഹരമായ ഒരു നോവൽ. "എന്റെ വ്യസനം പോലെയൊരു വ്യസനമില്ല" എന്ന് സാറ പറയുന്നു, പക്ഷെ ഈ പുസ്തകം മുഴുവൻ വായിച്ച് കഴിഞ്ഞപ്പോൾ ഇതിലേത് പോലെ വ്യസനം ഞാനിത് വരെ വായിച്ചിട്ടില്ല, എല്ലാവരും വായിച്ചിരിക്കേണ്ട കഥ!
എന്താണ് പാപം എന്താണ് തെറ്റ് എന്താണ് ശരി ഇതൊക്കെയാണ് ഈ നോവൽ മുന്നോട്ടു വെക്കുന്ന ചോദ്യങ്ങൾ ... നിസ്സഹായനായി ജനിക്കുന്ന മനുഷ്യൻ ജനിക്കുന്നപോലെ തന്നെ പിന്നീട് ജീവിതം മുന്നോട്ടു പോകുംതോറും ഏകാന്തതയിലേക്കു തള്ളിയെറിയപ്പെടുന്നു....ഒരുപക്ഷെ മരണത്തിനു മാത്രം അവസാനിപ്പിക്കാൻ കഴിയുന്ന ഏകാന്തത.... ഒന്നാലോചിച്ചാൽ.... നമ്മളെല്ലാവരും ഇതുതന്നെ...
പാപത്തിന്റെ കോൺസെപ്റ്റ് ഒക്കെ വെറും ബാലിശമായ ഒന്നാണെന്ന് ആലോചിച്ചാൽ പിടികിട്ടാവുന്നതേ ഉള്ളൂ.... എന്ത് ദുരന്തവും നടന്നാലും അത് ദൈവഹിതമെന്നു പറയുന്ന മനുഷ്യൻ എന്തുകൊണ്ടാണ് അവർ ചില കാര്യങ്ങൾ ചെയ്‌താൽ മാത്രം ദൈവഹിതത്തിനു എതിരാണ് അതിനാൽ നമ്മൾ പാപം ചെയ്തു എന്ന് പറയുന്നത് ??? ഒന്നുകിൽ എല്ലാം ദൈവത്തിൽ അർപ്പിക്കണം അല്ലെങ്കിൽ ദൈവത്തെ ഒരു മൂലക്കിരുത്തണം .... ദൈവത്തിൽ എല്ലാം അർപ്പിക്കുകയാണെങ്കിൽ ഈ ലോകത്തിലെ എല്ലാ കൊലപാതകങ്ങളും ,, ബലാല്കാരങ്ങളും , ശിശു ഹത്യയും ,,, രോഗവും, മനുഷ്യത്വത്തിന് നിരക്കാത്ത സകലമാന പ്രവർത്തികളും ദൈവത്തിനും പങ്കുള്ളതാണെന്നു പറയേണ്ടി വരും .... പക്ഷെ നമ്മൾ മോശം കാര്യങ്ങൾ ചെയ്യുന്നത് ദൈവഹിതത്തിനു എതിര് എന്ന് പറയുന്നു....?? ഇതിന്റെ ഒക്കെ വൽകഷ്ണം എന്തെന്നാൽ എത്തിക്സ് , മൊറാലിറ്റി ,കംപാഷൻ എന്നിവ മനുഷ്യനിൽ അന്തർലീനമായ ഒന്നാണെന്നും അത് ആരും മേലെനിന്നു കെട്ടിയിറക്കിയ ഒന്നല്ലെന്നും മനസ്സിലാക്കാൻ നമ്മൾക്കാകണം...അതുകൊണ്ടാണ് നമ്മൾ നല്ല പ്രവർത്തിക്കു "ദൈവത്വ" ത്തിനു പകരം " മനുഷ്യത്വം" കൽപ്പിക്കുന്നത് നോവലിന്റെ പ്രതിപാദ്യവിഷയം നല്ലതാണെങ്കിലും എന്നെ വളരെയേറെ ബോറടിപ്പിച്ചു... ഇത്ര ചെറിയ ഒരു പുസ്‌തകം ഇത്രയ്ക്കു ബോറടിപ്പിക്കുമെന്നു വിചാരിച്ചില്ല... ചില ഭാഗങ്ങളൊക്കെ നന്നായിരുന്നു പക്ഷെ അനാവശ്യ പ്രകൃതി വർണനയും മുഴുനീളൻ വചനങ്ങളും ഒക്കെ കൂടെ "ടാർകോവിസ്കി " യുടെ ചില പടങ്ങൾ പോലെ ബോറിങ് ആയിരുന്നു ...... ഒരുപക്ഷേ.. മയ്യഴിപ്പുഴയും, സ്മാരകശിലയും, മനുഷ്യനൊരു ആമുഖവും ഞാൻ ഇതിൽ പ്രതീക്ഷിച്ചതുകൊണ്ടാകാം ..... എന്റെ അഭിപ്രായം വച്ച് മുൻവിധിയോടെ ആരും ഇത് വായിക്കാതിരിക്കരുത്... ഒട്ടേറെ പേർക്ക് ഈ നോവൽ വളരെ പ്രിയപ്പെട്ടതാണ് ... ഞാൻ അഭിപ്രായം ചോദിച്ചപ്പോൾ അച്ഛനും ഇത് കുഴപ്പമില്ലാത്ത നോവൽ ആണെന്നാണ് പറഞ്ഞത്..
വളരെ മികച്ചൊരു വായനാനുഭവം കിട്ടിയ ഒരു പുസ്തകം ആയിരുന്നു, കഥാപാത്രങ്ങൾ നിറയെ വന്നു പ്പോകുന്നുണ്ടെലും തോമ, യോഹന്നാൻ, സാറ, ഇവർ മികച്ചു നിന്നു. പാപം എന്താണു എന്ന് നമ്മൾ തന്നെ ചിന്ദിച്ചു പോകുന്ന സന്ദർഭങ്ങൾ ഉണ്ടാവുന്നുണ്ട്. മികച്ച ഒരു തുടക്കവും അതുപോലെ തന്നെ ഉള്ള ക്ലൈമാക്സും ആയി എനിക്ക് അനുഭവപെട്ടു.
വായന📖 - 2/2022 പുസ്തകം📖 - ആയുസ്സിൻ്റെ പുസ്തകം രചയിതാവ്✍🏻 - സി.വി ബാലകൃഷ്ണൻ പ്രസാധകർ📚 - ഡി.സി ബുക്സ് തരം📖 - നോവൽ പതിപ്പ്📚 - 24 പ്രസിദ്ധീകരിച്ചത്📅📚 - മെയ് 2021 ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📅📚 - ഏപ്രിൽ 1984 താളുകൾ📄 - 213 വില - ₹230/-
📌ലൈബ്രേറിയൻ എന്ന ഒറ്റ പുസ്തകം കൊണ്ട് തന്നെ എൻ്റെ ഇഷ്ടപ്പെട്ട എഴുത്തുകാരിൽ ഒരാളായി മാറിയ മനുഷ്യനാണ് സി.വി ബാലകൃഷ്ണൻ. അദ്ദേഹത്തിൻ്റെ എഴുത്തും ഭാഷയും നമ്മെ തീർത്തും വിസ്മയിപ്പിക്കുന്നവയാണ്. ഓരോ വരികളിലും എഴുത്തുകാരൻ്റെ ഒരു സാന്നിദ്ധ്യം വരികളിൽ എവിടെയൊക്കെയോ നമുക്ക് അനുഭവപ്പെടും. വളരെ ചുരുക്കം ചില എഴുത്തുകാരിൽ മാത്രമാണ് അങ്ങനെ എഴുതാനുള്ള കഴിവ് കണ്ടിട്ടുള്ളത്. സി.വി ബാലകൃഷ്ണൻ അത്തരത്തിൽ ഒരു എഴുത്തുകാരനാണ്.
📌തിരുവിതാംകൂറിൽ നിന്നും കേരളത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നുമൊക്കെ മലബാറിലേക്ക് കുടിയേറിയ ക്രിസ്ത്യൻ ജനവിഭാഗങ്ങളുടെ കഥ മലയാളസാഹിത്യത്തിൽ ഇത് ആദ്യമായല്ല പ്രമേയമായി വരുന്നത്. പക്ഷേ, മറ്റുള്ളവയിൽ നിന്നും ഈ പുസ്തകം വ്യത്യസ്തമാകുന്നത് കുടിയേറ്റ ജനതയുടെയും ഗ്രാമത്തിൻ്റേയും മാത്രം കഥ പറഞ്ഞുപോകാതെ അവിടുത്തെ ഓരോ മനുഷ്യരുടെയും ഉള്ളം തൊട്ടറിഞ്ഞു കൊണ്ടാണ് ഈ നോവൽ എഴുതിയിരിക്കുന്നത് എന്നിടത്താണ്. പല മനുഷ്യരുടെയും ജീവിതങ്ങളും വ്യഥകളും ആത്മസംഘർഷങ്ങളും ഒറ്റപ്പെടലിൻ്റെ വേദനകളും സ്നേഹവും പ്രണയവും പ്രണയഭംഗവും പകയും വിദ്വേഷവും എല്ലാം കൂടിചേർന്ന് ഒരു മനുഷ്യായുസ്സിൻ്റെ നേർക്കാഴ്ച തന്നെയാണ് ഈ നോവൽ.
The book of sadness and memory..and of some arresting imageries, from Paulo's suicide to Yohannan's dreamy walk out of the world or Thoma letting the wind carry him ...Beginning from the revolting case of assault of a minor, much of the book is filled with pathos, drilled out from the depths of minds that had to undergo extreme emotional upheavels, be it Yohannan, who loses his mother, his much-loved and later-reviled grandfather, his sister, his boyfriend, the girl he loved and then the woman he loved..or Sara, the woman who chooses to spend life alone after her husband's death, only to be swept into Yohannan's world. In its 35th year, the book still is not dated.
Ahaa....a fine piece of writing, portrayed typical human feelings(especially pain) and his sinful activities. The author stress on the fact that, present human race evolved from the Original sin that occurred in the garden of Eden. The anxiety, the fear and the pain of life is pictured here with words. Books provides an amazing reading experience, all thanks to the author, C.V.Balakrishnan.
I strongly recommend this book for all those who like Malayalam literature. This one is a must read and a classic. You will find very few of this genre in Malayalam literature.
"സെക്സ് തനിക്കൊരു ശാഠ്യമല്ലെന്ന് ആ പുരോഹിതൻ തുടർന്നു പറയുന്നു. അതിന്റെ ആസക്തിയെ മറികടക്കാവുന്നതേയു പക്ഷേ, അതിജീവിക്കാനാവാത്തത് ഏകാന്തതയെയാണ്" 😶
മനോഹരമായ ഭൂമിശാസ്ത്രം, മനം കുളിർപ്പിക്കുന്ന ഗ്രാമീണ ഭംഗി, എങ്ങും കൃസ്തു മത വിശ്വാസികൾ, പള്ളിയും, പള്ളിമണിയും കുർബാനയും സമൃതമായ ഒരു പ്രദേശം. പ്രകൃതിയും മനുഷ്യനും പൂർണ അന്തരം നിലനിൽക്കുന്നു. ക്രിസ്തു മത പശ്ചാത്ത���ത്തിൽ എഴുതിയ ഈ പുസ്തകത്തിലുടനീളം പരാമർശിക്കപ്പെടുന്ന ഓരോ കഥാപാത്രങ്ങളും ജീവിതത്തിൽ ഏകാന്തതയും വിഷാദവും വ്യസനവും മൂകതയും ആദിപാപത്തിന്റെ കഠിന ഭാണ്ഡം പേറി നടക്കുന്ന ജനങ്ങൾ.
പ്രധാന കഥാപാത്രമായ കൗമാരക്കാരൻ യോഹനാൻ അനുഭവിക്കുന്ന മാനസിക വൈകാരിക അവസ്ഥയെ വരച്ചിടുന്നതാണ് ഈ പുസ്തകം. ഒരു ദുർബല നിമിഷത്തിൽ പൗലോ റാഹേലിനോട് കാണിക്കുന്ന ചേഷ്ട്ടിയിൽ തോമാ പ്രഹരിക്കുന്നതിനെ തുടർന്ന് മനം നൊന്ത് പൗലോ ജീവനൊടുക്കുന്നു. അവിടം തൊട്ട് മാതൃത്വം അനുഭവിച്ചിട്ടില്ലാത്ത യോഹനാൻ നാമമാത്ര അച്ഛൻ തോമ, ആത്മഹത്യ ചെയ്ത മുത്തച്ഛൻ, ഉപേക്ഷിച്ച് പോയ സഹോദരി ആനി, മഠത്തിൽ ചേർന്ന പ്രണയിനി, സെമിനാരിയിൽ പോയ കൂട്ടുകാരൻ, ആശ്രയ കര തേടി അലയുന്ന യോഹനാൻ എത്തിച്ചേരുന്നതും അവസാനിക്കുന്നതും ചില ചോദ്യങ്ങളിൽ. യോഹനാൻ പ്രതിനിധീകരിക്കുന്നത് സമൂഹത്തിലെ ഒറ്റപ്പെട്ടു പോയവരെ മാത്രമല്ല കോമാരക്കരായ ഒരു പറ്റം ആളുകളെയാണ്.
നോവൽ മനുഷ്യൻ അവൻ്റെ ആയുസിൽ കടന്ന് ചെല്ലേണ്ട വിവധ തലങ്ങൾ നോക്കി നിൽക്കെ, മാനുഷിക വികാരങ്ങളെ വേദങ്ങൾക്കോ പുരോഹിതന്മാർക്കോ തടസ്സപ്പെടുത്താൻ കഴിയാതെ വന്നപ്പോൾ ഉപേക്ഷിച്ചു പോയ ലോഹയും, എന്താണ് പാപമെന്ന്, ആരാണ് പാപിയെന്നും ചോദിച്ച് ഗ്രന്ഥ കർത്താവ് എത്തിക്കുന്ന ഒരു അവസ്ഥ ഉണ്ടല്ലോ.. വായിച്ച് പുസ്തകം മടക്കി വെക്കുമ്പോൾ ആൾ ഏതാണ്ടൊക്കെ തീരുമാനം ആയിക്കോളും..🥴 Dark അടിച്ച് നിക്കുമ്പോൾ ഈ പുസ്തക വായന ചിന്തികെ.. വേണ്ട!😌
നല്ലൊരു ക്ലാസിക് നോവലാണ് ആയുസ്സിന്റെ പുസ്തകം. കെട്ടിത്തൂങ്ങി ചത്ത പൗലോയുടെ മകൻ തോമ, തോമയുടെയും മരിച്ചുപോയ ഭാര്യ തെരേസയുടെയും മക്കളായ യോഹന്നാനും, ആനിയും... അങ്ങനെ കുറച്ചു നല്ല കഥാപാത്രങ്ങളിലൂടെയാണ് നോവൽ കടന്നുപോകുന്നത്. പള്ളിയിലെ കൊച്ചച്ചനായ മാത്യുവിന്റെ ഒപ്പം ആനി നാടു വിടുന്നു, യോഹന്നാന് സ്വന്തം വീട്ടിൽ അനാഥത്വവും ഏകാന്തതയും അനുഭവപ്പെടുന്നു. യോഹന്നാൻ ഇഷ്ടപ്പെട്ട റാഹേൽ മഠത്തിൽ ചേരുന്നു, സുഹൃത്തായ ജോഷി സെമിനാരിയിലും. പിന്നീട് മരിച്ചു പോയ സക്കറിയായുടെ ഭാര്യ സാറയുമായി യോഹന്നാൻ അടുക്കുന്നു.
എന്തിലും ഏതിലും പാപം കൽപ്പിച്ചു കൂട്ടുന്ന ഒരു ക്രൈസ്തവ സമൂഹത്തിനിടയിലുടെ ആണ് നോവലിന്റെ സഞ്ചാരം. ശരിക്കും പാപമെന്ന് വെച്ചാൽ എന്താണ്? സ്വന്തം സന്തോഷങ്ങളും ആഗ്രഹങ്ങളും ബലി കഴിച്ചുള്ള ഒരു ജീവിതമോ !
I started reading this book with expectations seeing it was the 27th edition of the book that I am reading. But sad to say, I was quite disappointed by it. Though the book is very good in part, in whole it was disappointing.
I have seen from the comments that many are fascinated by the bible language the author has used. Though the author has managed to copy that style in some parts, overall it doesn't add any value to the novel. Overall, it was a disappointing read.
The novel portrays how Christian Morality and the concept of Sin changes the lives of many ordinary people.However it shows no religion or doctrine can stop the people exploring their sexual aspirations.The concept of celibacy in churches suffocates the young priest,kochachan.Young women like Sara,Mary,Rahael are constrained by the thoughts of Sin and morality.The free spirit of Yacob and his principles life are so different from that of church and he criticises the restrictions imposed by the church. Loneliness is anothe theme of the novel.Yohannan the central character is so lonely.He lost his mother so early and then his sister run away.He searches for love in many women.But tragically he loses all the women he made love.The rains,the landscapes the people and their tragedies will stay in the readers' minds forever.
Biblical language used in the book is so poetic & beautiful. So called “sinful” irony of three generations is so beautifully crafted by CV Balakrishnan. Throughout the novel he kept posing question as to what exactly qualified to be a sin as been normally seen & interpreted so by the larger society. Rated rightfully as one of the topmost novels in Malayalam. A must read.
ഏകാന്തതയുടെയും വ്യസനത്തിൻ്റെയും നുകങ്ങൾ പേറുന്നവരെ.... ഇതാ നിങൾക്ക് വേണ്ടി ഒരു സുവിശേഷം,നിങ്ങളുടെ സുവിശേഷം. സി വി ബാലകൃഷ്ണൻ്റെ 'ആയുസ്സിൻ്റെ pusthakam'.
'വ്യഥ പോലറിവോതിടുന്ന സദ്ഗുരു മനുഷ്യന് മറ്റൊന്നില്ല' എന്നാണ് കുമരനാശാൻ പഠിപ്പിക്കുന്നത്. എന്നാല് റഷ്യൻ സാഹിത്യ കൃതികളാവട്ടെ, വ്യസനിച്ചിരിക്കുന്നവരെ വ്യസനത്തിൻ്റെ കാണാക്കയങ്ങളിലേക്ക് കൂപ്പുകുത്താൻ പ്രേരിപ്പിക്കുന്നവയും. അത് കൊണ്ടാവും ആയുസ്സിൻ്റെ പുസ്തകം വായിച്ചപ്പോൾ മനസ്സ് നിറയെ രേവാനദിയും ദേസ്തെയോവ്സ്കിയും ഒക്കെയാണ് നിറഞ്ഞ് നിന്നത്. അത് കൊണ്ടാവും അവതാരികയിൽ എൻ ശശിധരനും CV ബാലകൃഷ്ണനിൽ ദേസ്തെയോവ്സ്കിയൻ ടച്ച് കണ്ടറിഞ്ഞത്.
ഓരോ വാക്കുകളിലും ഘനീഭവിച്ച് നിൽക്കുന്ന ദുഃഖം, അതിനെ ഗഹനവും സാന്ദ്രവുമാക്കുന്ന ആത്മീയതയുടെ ആവരണം. ഭാഷ അതിൻ്റെ ധർമ്മം അദ്ഭുതാവഹമായി പൂർത്തിയാക്കിയിരിക്കുന്നു.
എൻ്റെ വ്യസനം പോലെ ഒരു വ്യസനം ഇല്ലെന്ന് പറഞ്ഞു പരിതപിക്കുന്ന സാറാ.
'ഒറ്റക്കാവുമ്പോ മരിച്ചതിന് തുല്യമാണ്, ജീവനുണ്ടായിട്ടും മരിച്ച ഒരാള്' എന്ന ഏകാന്തതയുടെ പ്രമാണം ഉരുവിടുന്ന പൗലോ.
എന്താണ് പാപം എന്താണ് തെറ്റ് എന്താണ് ശരി ഇതൊക്കെയാണ് ഈ നോവൽ മുന്നോട്ടു വെക്കുന്ന ചോദ്യങ്ങൾ. നിസ്സഹായനായി ജനിക്കുന്ന മനുഷ്യൻ ജനിക്കുന്നപോലെ തന്നെ പിന്നീട് ജീവിതം മുന്നോട്ടു പോകുംതോറും ഏകാന്തതയിലേക്കു എറിയപ്പെടുന്നു. മരണത്തിനു മാത്രം അവസാനിപ്പിക്കാൻ കഴിയുന്ന ഏകാന്തത. കെട്ടിത്തൂങ്ങി ചത്ത പൗലോയുടെ മകൻ തോമ, തോമയുടെയും മരിച്ചുപോയ ഭാര്യ തെരേസയുടെയും മക്കളായ യോഹന്നാനും, ആനിയും. യോഹന്നാൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. കുറച്ചു നല്ല കഥാപാത്രങ്ങളിലൂടെയാണ് നോവൽ കടന്നുപോകുന്നത്. എന്തിലും ഏതിലും പാപം കൽപ്പിച്ചു കൂട്ടുന്ന ഒരു സമൂഹത്തിനിടയിലൂടെയാണ് നോവലിന്റെ സഞ്ചാരം. ശരിക്കും പാപമെന്ന് വെച്ചാൽ എന്താണ്? സ്വന്തം സന്തോഷങ്ങളും ആഗ്രഹങ്ങളും ബലി കഴിച്ചുള്ള ഒരു ജീവിതമോ?
Spoiler alert പള്ളിയിലെ കൊച്ചച്ചനായ മാത്യുവിന്റെ ഒപ്പം ആനി നാടു വിടുന്നു. അതോടെ യോഹന്നാന് അനാഥത്വവും ഏകാന്തതയും അനുഭവപ്പെടുന്നു. യോഹന്നാൻ ഇഷ്ടപ്പെട്ട റാഹേൽ മഠത്തിൽ ചേരുന്നു. സുഹൃത്തായ ജോഷി സെമിനാരിയിലും. പിന്നീട് മരിച്ചു പോയ സക്കറിയായുടെ ഭാര്യ സാറയുമായി യോഹന���നാൻ അടുക്കുന്നു. അവസാനം ഇതൊക്കെ എന്തിനായിരുന്നു എന്നുള്ള ചോദ്യം മാത്രം ബാക്കി.
This entire review has been hidden because of spoilers.
പൗലോയും ആനിയും സാമുവേലും റാഹേലും ജോഷിയും സാറയും 17 വര്‍ഷത്തിനുള്ളില്‍ യോഹന്നാനെ ഒറ്റയ്ക്കാക്കി പോയവര്‍!! പാപത്തിന്‍റെ ശമ്പളം മരണമെന്ന് ബൈബിള്‍ പറയുമ്പോള്‍ , അത് ഏകാതന്തയാണെന്ന് ഈ പുസ്തകം പറയുന്നു. സമൂഹത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ , പാപത്തിന് നല്‍കുന്ന പരിപ്ര���ക്ഷ്യത്തിന്, വായനക്കാര്‍ക്കിടയില്‍ സംശയങ്ങള്‍ ഉദിപ്പിക്കാന്‍ ഈ നോവലിന് കഴിയുന്നുണ്ട്. ളോഹ എന്ന ചട്ടക്കൂട് ഉപേക്ഷിച്ച് മാത്യു, യാക്കോബ് പറഞ്ഞതിന്‍ പ്രകാരം, ഒരു ഉത്സവം പോലെ ജീവിതത്തെ കണ്ട് ആരവത്തോട് നടന്ന് നീങ്ങി. ജലത്തിനടത്ത് നട്ട മുന്തിരിവള്ളി പോലെ ആ ജീവിതം തഴച്ചു വളര്‍ന്നു. ഏകാന്തതയുടെ ഇരുട്ടിലേക്കെടുത്തെറിയപ്പെട്ട യോഹന്നാന്‍ , പൗലോയെ പോലെ ജീവിതത്തിന്‍റെ മരത്തില്‍ വാടിയ ഒരില പോലെ അടരാനായി വിധിക്കപ്പെട്ടു.
അനന്തരം ആ ജീവിതത്തില്‍ അവന്‍ ഏകാകിയായി. അവന്‍ കൂടുതല്‍ ഇരുട്ടിലേക്ക് നീങ്ങി. ഇരുട്ടിനെ അവന് ഭയമായിരുന്നു,എന്നാല്‍ ഇരുട്ടിന് ആരെയും ഭയമില്ല.തന്നെ തേടിവരുന്നവരെ അത് തന്നിലേക്ക് അടുപ്പിച്ചു.
ഗ്രാമീണ നിഷ്കളങ്കത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു പറ്റം ഗ്രാമവാസികളുടെ കഥ പറയുന്ന പുസ്തകം. ഇത്രയധികം സംഘർഷങ്ങളും വൈരുദ്ധ്യങ്ങളും വ്യഥകളും പേറി നടക്കുന്ന കഥാപാത്രങ്ങളെ ഒരുമിച്ച് കാണാൻ കഴിയുന്നത് വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണ്. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഉള്ള കഥയാണ്. അതുകൊണ്ട് തന്നെ പാപവും പാപബോധവും പശ്ചാത്താപവും ഒക്കെ മുട്ട റോസ്റ്റിൽ സവാള കണക്കുണ്ട്. എന്തൊക്കെ പറഞ്ഞാലും എഴുത്ത് വളരെ മനോഹരമാണ്. ആദ്യം മുതൽ അവസാനം വരെ ഒരു ഒഴുക്കാണ്. സന്തോഷം ഒരല്പം കൂടുതലാണെന്ന് തോന്നുന്ന സമയത്ത് വായിച്ചുതുടങ്ങാവുന്ന ഒരു പുസ്തകമാണിത്. ഏതാണ്ട് ലെവലായികിട്ടും.
ഈ പുസ്തകം വായിച്ചുതുടങ്ങവേ മുട്ടത്തു വർക്കിയുടെ നോവലുകൾ സൃഷ്ടിക്കുന്ന ഒരു ഗ്രാമീണ (ബൈബിൾ) പശ്ചാത്തലം നമുക്ക് മുന്നിലേക്ക് വരുന്നു. അവിടെ ഒരു ആണിന്റെയും ഒരു പെണ്ണിന്റെയും കഥ നടക്കുന്നു. പ്രണയം, വിരഹം, ശരീരം,എതിർപ്പ്... ശരിയും തെറ്റുമില്ലാത്ത ഒരു ലോകം. വായനയുടെ ബാക്കി നിങ്ങളുടെ മനസ്സാണ്. 🙇♀️ മുട്ടത്തുവർക്കിയുടെ ഭൂരിഭാഗം പുസ്തകങ്ങളും വായിച്ചിട്ടുള്ളത് കൊണ്ട് ഈ പുസ്തകമെന്നിൽ മതിപ്പുളവാക്കിയില്ല. അല്ലാത്തവർക്ക് ആസ്വദിക്കാം.
ആയുസ്സിന്റെ പുസ്തകത്തിൽ സി. വി. ബാലകൃഷ്ണൻ പണിയുന്നത് ലോകത്തിന്റെ ഒരു ചെറുകോണിന്റെ കഥ മാത്രമല്ല, ലോകത്തിന്റെ എല്ലാംകൂടിയുള്ള കഥയുമാണ്. സാറയും മേരിയും യോഹന്നാനും ലോഹിതാക്ഷനും തോമയും മാത്യുഅച്ചനും പീറ്ററും എല്ലാം എല്ലായിടത്തുമുള്ള എല്ലാ മനുഷ്യരുടെയും പ്രതിനിധികളാണ്.
Book- ആയുസ്സിന്റെ പുസ്തകം Writer- സി. വി. ബാലകൃഷ്ണൻ Publisher- dcbooks
ഇതു വേറൊരു ലോകമാണ്. ശവക്കല്ലറകളിലും കുരിശുകളുടെ നിഴലിലുമായി മൃതിയടഞ്ഞവര്‍ ഉറങ്ങുന്നു. ഭൂമിയിലെ ജീവകാലം ഒരു നിഴലത്രെ, വേദപുസ്തകം പറയുന്നു.മനുഷ്യര്‍ നിഴലുകള്‍പോലെ കടന്നുപോകുന്നു.
മലയാളത്തിലെ ഏറ്റവും മനോഹരമായ നോവലുകളിൽ ഒന്നിൽ നിന്നാണ് ഞാൻ ഭാഷയിലെ തന്നെ ഏറ്റവും മനോഹരമായ പ്രണയരംഗവും വായിക്കുന്നത് ; യുവവൈദികനായ മാത്യുവും ഇടവകയിലെ ഏറ്റവും മുറിപ്പെട്ടവളായ പെൺകുട്ടിയായ ആനിയും തമ്മിലുള്ള പ്രണയം 💕
സോളമന്റെ ഉത്തമഗീതവും സങ്കീർത്തനങ്ങളും നിറഞ്ഞു നിൽക്കുന്ന ഭാഷ 💕
വരികൾ അവസാനിക്കുന്നിടത്തെ ‘സ്നേഹത്തെ കുറ്റമായി കാണാന്‍ ദൈവം മനുഷ്യനല്ലെന്നു നിനക്കറിഞ്ഞുകൂടേ, പെണ്ണേ?’ എന്നത് ഏറെക്കാലം ഉള്ളിൽ കൊണ്ടു നടന്ന ഒന്ന് 🥰
ഇപ്പോൾ ഈ പുനർവായനയിൽ അതെല്ലാം വീണ്ടും ഉള്ളിൽ തളിർത്തുണരുന്നു..!
എങ്കിലും അവളുടെ ഹൃദയം ഉണര്‍ന്നിരിക്കുകയായിരുന്നു. അവള്‍ എണീറ്റു. തഴുതു നീക്കി വാതില്‍ തുറന്ന് നോക്കിയപ്പോള്‍ അവനെ കണ്ടില്ല. ‘എവിടെ?’ എന്നു ചോദിച്ചു അവള്‍. പക്ഷേ, അവന്‍ ഉത്തരം പറഞ്ഞില്ല. അവന്‍ പൊയ്ക്കഴിഞ്ഞിരുന്നു.
‘ഞാന്‍ എല്ലായിടത്തും അന്വേഷിക്കും’ എന്ന് അവള്‍ തന്നെത്താന്‍ ദൃഢമായി പറഞ്ഞു.
അവള്‍ പുറത്തിറങ്ങി. ഉറങ്ങാന്‍ പോകുംമുമ്പ് കഴുകി വെടിപ്പാക്കിയ കാലുകള്‍ പൊടി പുരണ്ടു മലിനമായി. അവള്‍ വിശാല സ്ഥലങ്ങളിലും വീഥികളിലും അവനെ അന്വേഷിച്ചു നടന്നു; കണ്ടില്ലതാനും. നഗരത്തില്‍ ചുറ്റിസ്സഞ്ചരിക്കുന്ന കാവല്‍ക്കാര്‍ അവളെ കണ്ടു. അവര്‍ അവളെ അടിച്ചു, മുറിവേല്‍പ്പിച്ചു; മതില്‍ കാവല്‍ക്കാര്‍ അവളുടെ മൂടുപടം എടുത്തുകളഞ്ഞു. എന്നിട്ടും അവള്‍ തന്‍റെ പ്രിയന്‍ ഏതു വഴിക്കു തിരിഞ്ഞുവെന്നു തിരക്കി. അവള്‍ ആടുകളുടെ കാല്‍ച്ചുവടു പിന്തുടര്‍ന്നു ചെന്നു. ആട്ടിന്‍പറ്റങ്ങള്‍ മേയുന്ന കുന്നില്‍ ഒരു കടുന്തൂക്കിന്‍റെ മറവിലായി അവന്‍ ഉറക്കത്തില്‍. അവന്‍ നഗ്നനായിരുന്നു. അവന്‍റെ വലങ്കൈയില്‍ ഒരു നാരങ്ങ. അവള്‍ അവനെ ഉറ്റുനോക്കിക്കൊണ്ടു നിന്നു. എന്‍റെ പ്രിയനേ, നീ സുന്ദരന്‍. നീ മനോഹരന്‍.
പക്ഷേ, എന്തോ ഓര്‍മിച്ചു പരവശയായി അവള്‍ പൊടുന്നനേ നിലത്തു മുട്ടുകുത്തി ഇരുന്നു. അപ്പോള്‍ അവളെയാരോ വെളിയില്‍നിന്നു വിളിച്ചു; ആദ്യം പതുക്കെയും പിന്നെ തെല്ലുറക്കെയും. അവള്‍ ഉച്ചമയക്കത്തില്‍നിന്നുണര്‍ന്നു. വിളിച്ചുവെന്നു ചുമ്മാ തോന്നിയതാവുമെന്നു കരുതി അനങ്ങാതെ കിടന്നു. മുഖം വിയര്‍ത്തിരുന്നു. വിയര്‍പ്പിന്‍റെ നനവില്‍ മുടിയിഴകള്‍ ചേര്‍ന്നുനിന്നു. അവള്‍ ചെവിയോര്‍ത്തു. എവിടെനിന്നോ ആടുകളുടെ കരച്ചില്‍, പിന്നെ നിശ്ശബ്ദത.
‘ആനീ—’
അവള്‍ പിടഞ്ഞെണീറ്റു.
കര്‍ത്താവേ!
സാരി നേരെയിട്ടു കണ്ണാടിയില്‍ മുഖം നോക്കി. തന്‍റെ മുഖം ചീര്‍ത്തിരിക്കുന്നതു കണ്ട് അവള്‍ വ്യാകുലപ്പെട്ടു.
‘ആനീ—’
മാത്യു വാതില്‍ക്കല്‍നിന്നു വിളിച്ചു. ആനി കണ്ണാടി താഴ്ത്തി സ്തബ്ധയായി നിന്നു. അവള്‍ തിരിഞ്ഞുനോക്കിയില്ല.
‘ഉറങ്ങുകയായിരുന്നോ?’
ആനി നിന്നു വിയര്‍ത്തു. അവളുടെ മനസ്സു നിറയെ ആടുകളുടെ ചൂരായിരുന്നു.
‘നോക്കൂ.’
മാത്യു വലതുകൈയിലെ നാരങ്ങ അവളുടെ നേര്‍ക്കു നീട്ടി. അതു കണ്ടതും അവള്‍ തെല്ലു മുന്നോട്ടോടി തറയില്‍ മുട്ടുകുത്തി ഇരുന്നു.
‘വേണ്ട.’ അവളുടെ കണ്ണുകള്‍ നിറഞ്ഞു.
‘ആനീ!’
മാത്യു അവളോടുകൂടെ മുട്ടുകുത്തി. അവള്‍ കരച്ചിലടക്കാന്‍ വാ പൊത്തിപ്പിടിച്ചുകൊണ്ട് മാത്യുവിനെ നോക്കി.
‘നിന്നെ സ്നേഹിക്കരുതേയെന്ന്, അല്ലേ?’
മാത്യു അവളുടെ കൈകള്‍ രണ്ടും ചേര്‍ത്തുപിടിച്ചു ചോദിച്ചു.
‘ദൈവം നമ്മെ ശപിക്കും.’ അവള്‍ കരഞ്ഞു മുഖം തിരിച്ചു.
‘അതിനു നമ്മള്‍ എന്തു പാപം ചെയ്തു? സ്നേഹത്തെ കുറ്റമായി കാണാന്‍ ദൈവം മനുഷ്യനല്ലെന്നു നിനക്കറിഞ്ഞുകൂടേ, പെണ്ണേ?’
മാത്യു ആനിയുടെ മുഖം തന്‍റെ കൈത്തലങ്ങളിലൊതുക്കി നെറ്റിയില്‍ ചുംബിച്ചു. അവള്‍ മാത്യുവിന്‍റെ ഉടുപ്പില്‍ തൊട്ടു. അതിനു കുന്തിരിക്കത്തിന്‍റെ ഗന്ധമായിരുന്നു.!