Jump to ratings and reviews
Rate this book

കുട നന്നാക്കുന്ന ചോയി [Kuda Nannakkuna Choyi] #2

നൃത്തം ചെയ്യുന്ന കുടകൾ | Nrutham Cheyyunna Kutakal

Rate this book
The second part of Kuda Nannakkunna Choyi. Without this Book the Novel is incomplete. Watch out for the new revelings and twists.

374 pages, Paperback

Published November 4, 2017

9 people are currently reading
66 people want to read

About the author

M. Mukundan

83 books402 followers
M. Mukundan(Malayalam: എം. മുകുന്ദൻ) is one of the pioneers of modernity in Malayalam literature. He was born on 10 September 1942 at Mayyazhi in Mahe, a one-time French territory in Kerala. He served as the president of Kerala Sahitya Akademi from October 2006 until March 2010.
Mukundan is known in Kerala as 'Mayyazhiyude Kathakaaran' (The story-teller of Mayyazhi). His native village of Mayyazhi figures in his early works: 'Mayyazhippuzhayude Theerangalil', 'Daivathinte Vikrithikal', 'Appam Chudunna Kunkiyamma' and 'Lesli Achante Kadangal'.
His first literary work was a short story published in 1961. Mukundan has so far published 12 novels and ten collections of short stories. Mukundan's latest four novels 'Adithyanum Radhayum Mattu Chilarum', 'Oru Dalit Yuvathiyude Kadanakatha','Kesavante Vilapangal' and 'Nritham ' carries a change in structure and approach.
'Oru Dalit Yuvathiyude Kadanakatha' reveals how Vasundhara, an actress has been insulted in the course of acting due to some unexpected situations. It proclaims the postmodern message that martyrs are created not only through ideologies, but through art also.
'Kesavante Vilapangal' one of his most recent works tells the story of a writer Kesavan who writes a novel on a child named Appukkuttan who grows under the influence of E. M. S. Namboodiripad. 'Daivathinte Vikrithikal' bagged the Kendra Sahithya Academy award and NV Prize. 'Ee Lokam Athiloru Manushyan' bagged the Kerala Sahitya Academy award. Daivathinte Vikrithikal has been translated into English and published By Penguin Books India.
In 2008, Mukundan's magnum opus Mayyazhi Puzhayude Theerangalil fetched him the award for the best novel published in the last 25 years. Three of his novels were made into feature films in Malayalam . Mukundan wrote the script and one of them bagged a state film award.
Mukundan's latest novel is "Pravasam" (sojourn in non-native land) and tells the story of a Malayali whose journeys carry him around the world.
The French government conferred on him the title of Chevalier des Arts et des Lettres in 1998 for his contribution to literature.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
16 (18%)
4 stars
37 (43%)
3 stars
21 (24%)
2 stars
10 (11%)
1 star
1 (1%)
Displaying 1 - 12 of 12 reviews
Profile Image for Ajmal Mohamed.
14 reviews22 followers
May 11, 2018
'കോമിക് ജീനിയസ് 'എന്ന പേര് പദ്യത്തിൽ കെ.ജി.എസ്സിനാണെങ്കിൽ ഗദ്യത്തിൽ അത് ചേരുക വി.കെ.എന്നിനൊപ്പം എം. മുകുന്ദനും കൂടി ആയിരിക്കും. കറുത്ത ഹാസ്യം ' നൃത്തം ചെയ്യുന്ന കുടകളിലും കുട ചൂടി നിൽക്കുന്നുണ്ട്.

കുഞ്ഞിക്കുനിയിൽ മാധവൻ എന്ന നായകനും മുകുന്ദന്റെ മറ്റ് കഥാപാത്രങ്ങളെപ്പോലെ തന്നെ അസ്തിത്വ ദു:ഖങ്ങളിൽ നിന്ന് മോചിതനല്ല. പക്ഷെ കുറേക്കൂടി യഥാർത്ഥ്യ ബോധമുള്ളവനും സത്സ്വഭാവിയും ആയിട്ടാണ് നായകനെ വ്യാഖ്യാനിച്ചിട്ടുള്ളത്. അസ്തിത്വ ദർശനത്തെ കുറേക്കൂടി ഹാസ്യാത്മകമായി സമീപിച്ച പോലെയുള്ള ഒരു അനുഭവമായിട്ടാണ് തോന്നിയത്.

പത്രോസ്കാരൻ പത്രോസ്, കക്കൂ യിൽ തോലൻ, നൂറ് കുമാരൻ, മന്തു കാലൻ ഫെർണാണ്ടസ്, വിദ്വാൻ കുഞ്ഞിരാമൻ മാഷ്, അന്തോണി സായ് വ്, മുച്ചിറിയൻ കോരൻ, സഹായി ഗോപാലൻ, മാധവി അമ്മായി, വനജ, രാധ ,ജനപ്രതിനിധി തായക്കണ്ടി കണ്ണൻ , വളവിൽ ഡഗ്ലസ് തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങൾ മയ്യഴിയുടേയും കണ്ണൂരിന്റേയും ഭാഷയുടെ അസ്തിത്വം കെടാതെ നോക്കാൻ ഇവരെ കുട ചൂടി നിർത്താൻ മുകുന്ദന് സാധിച്ചിരിക്കുന്നുവെന്ന് പറയാം. അങ്ങിനെ ഭാഷയാണ് നൃത്തം വെക്കുന്നത്.

എം. മുകുന്ദന്റെ ആഖ്യാന ശൈലിയിൽ വലിയ മാറ്റം എന്ന് അവകാശപ്പെടാനില്ലങ്കിലും പത്തൻ പത് വർഷം മുൻപത്തെ ഒരു ദേശത്തിന്റെ വ്യവഹാരങ്ങളിൽ സമകാലീന സംഭവങ്ങളെ പ്രവചനാത്മകമായി അവതരിപ്പിച്ചതിലൂടെ മെച്ചപ്പെട്ട ഒരു വായനാ അനുഭവം നൽകാൻ ഈ കൃതിക്ക് സാധിക്കുന്നുണ്ട്.

അഭിനന്ദനങ്ങൾ എഴുത്ത് കാരന്..
Profile Image for Sanuj Najoom.
197 reviews32 followers
October 3, 2020
മുകുന്ദന്റെ തന്നെ 'കുട നന്നാക്കുന്ന ചോയി' എന്ന നോവലിന്റെ തുടർച്ചയാണ് 'നൃത്തം ചെയ്യുന്ന കുടകൾ'.
കുഞ്ഞിക്കുനിയിൽ മാധവന്റെ ജീവിതം, സ്വപ്നങ്ങൾ, വാഗ്ദാനങ്ങൾ, താൽപ്പര്യങ്ങൾ, ദൗത്യം എന്നിവയുടെ തുടർച്ചയാണ് കഥ.

ചോയിയുടെ കത്ത് സൂക്ഷിച്ചു വെക്കുകയും ഒടുവിൽ വായിച്ചപ്പോൾ മാധവൻ അത് തിരുത്തി വായിക്കുകയും ചെയ്തു. അങ്ങനെയൊരു തെറ്റ് വരുത്തിയതിലുള്ള അതീവ ദുഃഖം ചോയിയെ കഥയിലുടനീളം വേട്ടയാടുന്നുണ്ട്. അതിനൊരു പരിഹാരം ചെയ്യണമെന്ന മനോഭാവത്തിൽ ജീവിതം വിഷാദത്തോടെ ഓരോ ദിനവും മുന്നോട്ട് കൊണ്ടുപോകുകയാണ്. സ്വന്തം പെങ്ങളുടെ കല്യാണവുമായി ബന്ധപെട്ടു അച്ഛന് കൊടുക്കേണ്ടി വന്ന വാക്ക് പാലിക്കണം എന്ന ലക്ഷ്യത്തിലേക്കാണ് പിന്നീട് മാധവന്റെ ജീവിതവും ചിന്തകളും സഞ്ചരിച്ചുകൊണ്ടിരുന്നത്.

മാനസിക അസ്വസ്ഥതയും ഏകാന്തതയും മാധവനെ വിടാതെ പിന്തുടരുന്ന സമയത്താണ് മാധവനെ തേടി  അടുത്ത ലക്കോട്ട് എത്തുന്നത്. ചോയിയുടെ സാധനങ്ങളടങ്ങിയ പെട്ടി നാട്ടിലേക്കു വരികയും അതിൽ മാധവനായി ചോയി ഒരു കത്ത് കരുതി വയ്ക്കുകയുമാണ് ഉണ്ടായത്.  ഒരു ലക്കോട്ട് വന്നതിന്റെ ദുഃഖം മാറി വരുന്നതേയുള്ളു അപ്പോളാണ് അടുത്തത് മാധവനെ തേടി എത്തുന്നത്. പെങ്ങളുടെ കല്യാണം കഴിഞ്ഞു കത്തിലെ ഉള്ളടക്കം വെളിപ്പെടുത്താം എന്ന വ്യവസ്ഥയിൽ ഒടുവിലെത്തിച്ചേരുന്നു. ബി എ പാസ്സായി അധ്യാപന ജോലിയിൽ ജീവിതം നയിക്കുന്ന മാധവൻ തന്റെ കുരുക്കേറിയ ജീവിതത്തിൽ സമാധാനം കണ്ടെത്തുന്നത് കുട്ടികളെ പഠിപ്പിക്കുന്നതിലൂടെയാണ്. കുട്ടികളും മാധവനും തമ്മിൽ നല്ലൊരു സ്നേഹബന്ധം നിലനിർത്തി പോന്നിരുന്നു.
മാധവന്റെയും വനജയുടെയും വളർച്ചയും മാനസിക അടുപ്പവും നോവലിൽ സുന്ദരമായി വർണ്ണിച്ചിട്ടുണ്ട്. നോവലിന്റെ അവസാനത്തേക്ക് എത്തുമ്പോൾ പല സംഘർഷങ്ങളിൽ നിന്നും മാധവൻ എങ്ങനെ മുന്നോട്ട് പോകും എന്നറിയാനുള്ള ആകാംക്ഷ വായനക്കാരായ നമ്മളിൽ ഉടലെടുക്കും.

വ്യത്യസ്തമായ ഇതിലെ ഭാഷപ്രയോഗം തന്നെയാണ് ഈ നോവലിന്റെ സൗന്ദര്യം. കഥാപാത്രങ്ങൾക്കെല്ലാം മികച്ച രീതിയിൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള നോവൽ തന്നെയാണിത്.
Profile Image for Dr. Charu Panicker.
1,187 reviews75 followers
September 4, 2021
'കുട നന്നാക്കുന്ന ചോയി ' എന്ന നോവലിന്റെ രണ്ടാം ഭാഗമാണ് ഈ പുസ്തകം. കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ കാരണം ഫ്രാൻസിലേക്കു പോകാൻ നിർബ്ബന്ധിതനാകുന്ന ചോയി, പതിന്നാലു വയസുകാരനായിരുന്ന മാധവനെ സ്വകാര്യമായി ഏല്പിക്കുന്ന ലക്കോട്ടും അതുമായി ബന്ധപ്പെട്ട് നാട്ടിൽ പടർന്നു പിടിക്കുന്ന ജിജ്ഞാസയും ചോയിയുടെ മരണത്തിനു ശേഷം വെളിപ്പെടുന്ന കത്തുമാണ് കുട നന്നാക്കുന്ന ചോയിയുടെ പ്രമേയം. ലക്കോട്ട് തുറന്ന് വായിച്ച മാധവൻ ചോയിയുടെ ആഗ്രഹം മറച്ചുവെക്കന്നു. അതുമായി ബന്ധപ്പെട്ട് മാധവൻ അനുഭവിക്കുന്ന കുറ്റബോധങ്ങളാണ് നൃത്തം ചെയ്യുന്ന കുടകൾ പറയുന്നത്. ഇതിലെ ഭൂരിഭാഗം കാഥാപാത്രങ്ങൾക്കും ഉള്ള പൊതു സ്വഭാവം മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാനുള്ള ജിജ്ഞാസയാണ്. അത് ഗ്രാമീണ ജീവിതത്തിന്റെ പൊതു സ്വഭാവങ്ങളിൽ ഒന്നാണ്. നാലു ചുമരുകൾക്കുള്ളിലെ സ്വന്തം സ്വകാര്യതയിലേക്ക് ഒതുങ്ങുന്ന നാഗരിക ജീവിതത്തിലുള്ളവർക്ക് അത് ഉൾകൊള്ളാൻ കഴിയണമെന്നില്ല. ഈ പുസ്തകത്തിലെ ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണ് വനജ. വിദ്യാഭ്യാസം ഇടക്ക് വച്ചു അവസാനിപ്പിക്കാനുള്ള സഹോദരന്റെ ആജ്ഞയ്ക്കെതിരെ നിരാഹാരസമരം നടത്തുന്ന വനജ പ്രായോഗിക ജീവിതത്തിൽ വിശ്വസിക്കുന്നവളും എതിർപ്പുകളുടെ മുന്നിൽ പതറാത്ത നിശ്ചയ ദാർഢ്യമുള്ളവളുമാണ്. തന്റെ സ്വകാര്യതകളിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്ന സമൂഹത്തിന്റെ അധികാര ഭാവങ്ങളോട് അതിതീക്ഷ്ണമായ ഭാഷയിലാണ് അവൾ പ്രതികരിക്കുന്നത്. എന്തിരുന്നാലും അനാവശ്യമായ ഒരുപാട് വലിച്ച് നീട്ടുകയും പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുകയും ചെയ്യുന്നത് കൊണ്ട് പുസ്തകം ഒരു രസംകൊല്ലിയായി അനുഭവപ്പെടുന്നു.
Profile Image for DrJeevan KY.
144 reviews47 followers
October 14, 2020
.
☂️എം.മുകുന്ദൻ്റെ തന്നെ "കുട നന്നാക്കുന്ന ചോയി" എന്ന നോവലിൻ്റെ രണ്ടാം ഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന നോവലാണ് "നൃത്തം ചെയ്യുന്ന കുടകൾ".
.
☂️കുട നന്നാക്കുന്ന ചോയി ഫ്രാൻസിലേക്ക് കപ്പലേറി പോയപ്പോൾ മാധവനെ ഒരു ലക്കോട്ട് ഏൽപിക്കുകയും താൻ മരിച്ചാലല്ലാതെ അത് തുറക്കരുതെന്നും മറ്റാരും കാണരുതെന്നും പറയുകയും പിന്നീട് ആ ലക്കോട്ട് മൂലം മാധവൻ അനുഭവിക്കേണ്ടി വരുന്ന സംഘർഷങ്ങളുമായിരുന്നു ആദ്യ പുസതകത്തിൽ. ഈ നോവലിലേക്ക് വരുമ്പോൾ, ചോയി മാധവനെ ഏൽപിച്ച കത്ത് മാറ്റി വായിക്കേണ്ടി വന്നതിൻ്റെ മനസ്താപത്തിൽ കഴിയുന്ന മാധവൻ്റെ തുടർജീവിതമാണ് നമുക്ക് കാണാൻ കഴിയുക. കൂടാതെ അച്ഛൻ മരിച്ചപ്പോൾ ആവശ്യപ്പെട്ട കാര്യം നിറവേറ്റുന്നതിനെ കുറിച്ചുള്ള ചിന്തയും മാധവനെ ബാധിക്കുന്നു.
.
☂️ ബി.എ വരെ പഠിച്ച് അദ്ധ്യാപകനായി കഴിഞ്ഞിരുന്ന മാധവൻ അവസാനം എല്ലാ ഭാരങ്ങളും എല്ലാ ആധികളും മറികടന്ന് അന്നാട്ടിലെ കുടപ്പണിക്കാരനായി തുടർ ജീവിതം നയിക്കുന്നിടത്ത് നോവൽ അവസാനിക്കുന്നു.
.
☂️ആദ്യഭാഗം ഓരോ താളുകളും ആകാംക്ഷ നിറച്ചുകൊണ്ടാണ് മുന്നോട്ടു പോവുന്നതെങ്കിൽ, രണ്ടാം ഭാഗം എഴുത്ത���കാരൻ്റെ മറ്റു നോവലുകൾ പോലെ തനതുശൈലിയിലുള്ളൊരു പുസ്തകമാണ്.
Profile Image for Praveen Mathew.
118 reviews4 followers
September 17, 2018
ഒരു പാട് നാളുകൾക്കു ശേഷം നല്ലൊരു നോവൽ വായിക്കുവാൻ പറ്റി. ആഖ്യാനശൈലി കൊണ്ടും ഭാവന സമൃദ്ധമായ വേഷങ്ങളിലൂടെ നർമ്മവും, സങ്കടവും, ദ്വെഷവും എന്ന് വേണ്ട, എല്ലാ ഭാവങ്ങളെയും മികവുറ്റ രീതിയിൽ അണിയിച്ചൊരുക്കിയിരിക്കുന്നു.

ആളുകളുടെ മുഴുവൻ പേര്‌ എപ്പോഴും പറയുന്നത് അലോരസപ്പെടുത്തിയിരുന്നെങ്കിലും അതിൽ ഒരു കൗതുകം ഇല്ലാതില്ല. മാഞ്ഞു പോയ പല വാക്കുകളും ചിന്തകളും മലയാളികൾക്ക് എന്നും ഓർത്തു വെക്കുവാൻ പോന്നൊരു കുട്ടി നോവൽ.


താളുകൾ മറഞ്ഞു പോകുന്നതറിഞ്ഞതേയില്ല. എന്റെ ട്രെയിൻ യാത്രകൾ രസകരമാക്കിയ എഴുത്തുകാരന് നന്ദി .
3 reviews
March 26, 2019
This book is actually a sequel of the book "Kuda nannakunna Choyi". One will hardly miss out anything if they miss reading the first book. Almost everything relevant is mentioned again in this book. Yet, reading the first book will definitely makes one very familiar with all the characters in the story.

The story is a continuation of Madhavan's life, his dreams, his promises, his interests, his mission and so on..
Profile Image for Bichu Subhash.
33 reviews
February 3, 2026
പഴമയിലേക്കും അന്നത്തെ ജീവിതത്തിലേക്കും കൊണ്ടുപോകുന്ന കഥകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. മുകുന്ദൻ്റെ നോവലുകളിൽ ഇതെല്ലാം നമുക്ക് കിട്ടും.അതുപോലൊരു നോവലാണ് നൃത്തം ചെയ്യുന്ന കുടകൾ. ഫ്രാൻസിൽ പട്ടാളത്തിൽ പോയ ചോയിയുടെ മരണവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും, നിഷ്കളങ്കരായ നാട്ടുകാരുടെയും അവരുടെ ജോലിയുടെ പശ്ചാത്തലവും മാധവൻ എന്ന കഥാപാത്രത്തിലൂടെ കഥ പറഞ്ഞുപോകുന്നു.
ലളിതവും വ്യത്യസ്തമായ രീതിയിലും ഈ നോവൽ മുന്നോട്ട് പോകുന്നു. മികച്ചൊരു വായന അനുഭവം നൽകാൻ സാധിച്ചു.
Profile Image for Sameer Kongath.
46 reviews
May 24, 2025
ഇത്ര മനോഹരമായ ഒരു കഥ ഇത് വരെ വായിച്ചിട്ടില്ല. ഓരോ കഥാപാത്രങ്ങളും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും
Profile Image for Asha Abhilash.
Author 2 books6 followers
December 19, 2024
കുട നന്നാക്കുന്ന ചോയി കപ്പൽ കയറി പോവുന്നതിന് മുന്നേ മാധവനെ രഹസ്യമായി ലക്കോട്ട് ഏല്പിച്ചപ്പോൾ ആവശ്യപ്പെട്ടിരുന്നത് തന്റെ മരണശേഷം മാത്രമേ ഈ ലക്കോട്ട് തുറക്കാവൂ എന്നായിരുന്നു. എന്നാൽ ആ ലക്കോട്ട് മയ്യഴിയിലെ ഒരു ആഭ്യന്തര പ്രശ്നമായി തീരുന്നതും അതിലെന്താണെന്ന് അറിയാനുള്ള നാട്ടുകാരുടെ ശ്രമങ്ങളും ആയിരുന്നു 'കുട നന്നാക്കുന്ന ചോയി' യിൽ പ്രതിപാദിച്ചിരുന്നത്. ചോയി മരണപ്പെട്ടു എന്ന് മയ്യഴിയിൽ അറിഞ്ഞപ്പോൾ നാട്ടുകാരുടെ നിർബന്ധപ്രകാരം മാധവൻ അത് പരസ്യമായി വായിക്കുന്നതോടുകൂടി ആ കഥ അവസാനിക്കുന്നു.

ആ കഥയുടെ തുടർച്ചയായ ഈ കഥയുടെ തുടക്കം മുതൽ മാധവൻ ഒരു വലിയ മാനസിക സംഘർഷത്തിലാണ്. ചോയി കൊടുത്തിരുന്ന ലക്കോട്ടിൽ പറഞ്ഞിരുന്ന കാര്യം യഥാർത്ഥത്തിൽ സാധിച്ച് കൊടുക്കാൻ മാധവന് സാധിച്ചിരുന്നോ? അതോ ലക്കോട്ട് മാധവന് നഷ്ടപ്പെട്ടിരുന്നോ? അതോ ലക്കോട്ടിൽ പറഞ്ഞിരുന്ന കാര്യം തന്നെയാണോ മാധവൻ എല്ലാവരേയും വായിച്ച് കേൾപ്പിച്ചത്? എന്തുകൊണ്ടാണ് മാധവൻ കുറ്റബോധത്തോടെ ജീവിക്കുന്നത് എന്നതാണ് കഥയുടെ പ്രധാന ഇതിവൃത്തം.

ഫ്രാൻസിൽ നിന്ന് വന്ന ചോയിയുടെ സാധനങ്ങളടങ്ങിയ പെട്ടിയിൽ മാധവനെ തേടി മറ്റൊരു ലക്കോട്ട് കൂടി വരുന്നു. ബിഎ കഴിഞ്ഞ് അധ്യാപന ജോലി ചെയ്യുന്ന മാധവന് തന്റെ മാനസിക സംഘർഷങ്ങളിൽ നിന്നും മനസ്താപങ്ങളിൽ നിന്നും ലേശം മോചനം ലഭിക്കുന്നത് ഈ ജോലിയിലൂടെയാണ്. വനജയുമായി മാധവന് ഉണ്ടാകുന്ന അടുപ്പവും അതിന്റെ വളർച്ചയും വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. നല്ല നിശ്ചയദാർഢ്യമുള്ള പെൺകുട്ടിയാണ് വനജ. സമൂഹം തന്റെ സ്വകാര്യ ജീവിതത്തിൽ ഇടപെടാൻ ശ്രമിക്കുന്നതിനെതിരെ വളരെ ശക്തമായി തന്നെ വനജ പ്രതികരിക്കുന്നുണ്ട്.

നല്ല ആഖ്യാനശൈലികൊണ്ടും വേറിട്ട കഥാപാത്രങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ പുസ്തകം. കുടകളല്ല, മറിച്ച് ഭാഷയാണ് ഇതിൽ നൃത്തം വയ്ക്കുന്നത്. കഥാപാത്രങ്ങളുടെ മുഴുവൻ പേരുകൾ എപ്പോഴും പറയുന്നത് കുറച്ച് കല്ലുകടി ഉണ്ടാക്കിയെങ്കിലും മനോഹരമായൊരു വായനാനുഭവമായിരുന്നു. ചോയിയ്ക്ക് ശേഷം കുട നന്നാക്കാൻ ആളില്ലാതാവുന്ന മയ്യഴിയിൽ അവസാനം ഒരു കുട നന്നാക്കലുകാരൻ ഉണ്ടാവുന്നതോടെ കഥയവസാനിക്കുന്നു.
Displaying 1 - 12 of 12 reviews

Can't find what you're looking for?

Get help and learn more about the design.