നമ്മൾ പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ്. ഒരു യാത്ര പോകണമെന്നത്. തിരക്കുകളിൽ നിന്നെല്ലാം സ്വാതന്ത്രമായി ജീവിതത്തിന്റെ സൗന്ദര്യം തുറന്നുകിടക്കുന്ന ഈ ഭൂമിയുടെ വാതായനങ്ങൾ ഓരോന്നായി പിന്നിട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുക. നോബൽ സമ്മാനർഹനായ കസിവോ ഇഷിഗുരോയുടെ ദിവസത്തിന്റെ ശേഷിപ്പുകൾ (The remains of the day ) ഇവിടെ സ്റ്റീവൻസ് എന്ന വേലക്കാരൻ തന്റെ മൂന്നു പതിറ്റാണ്ടുകാലത്തെ വീശിഷ്ട സേവനത്തിനു ശേഷം ഒരു യാത്ര പോകുന്നു. ഇഗ്ലണ്ടിന്റെ മനോഹരമായ ഗ്രാമഭംഗി ആസ്വദിച്ചു കൊണ്ടായിരുന്നു ആ യാത്ര. യാത്രകൾ ചിലപ്പോൾ ജീവിതത്തിന്റെ മൂല്ല്യതയിലേക്കുള്ള തിരിഞ്ഞുനോട്ടമായിതീരാറുണ്ട്. സ്റ്റീവൻസ് തന്റെ ഉള്ളിൽ ഒളിപ്പിച്ച പ്രണയമെന്ന നിത്യ സത്യത്തെ കണ്ടെത്തുമ്പോൾ വായനക്കാരും നയനചാതുരമായ കുറേ ചിത്രങ്ങൾക്ക് സാക്ഷിയാകുന്നുണ്ട്. അതിഥി സൽക്കാരങ്ങൾക്ക് വിരുന്നൊരുക്കുന്ന അകത്തളങ്ങളിലെ ബാഡ്ലറുമാരുടെ മാ നസ്സിക വ്യാപരങ്ങളെ വിശദമായി നിരീക്ഷിക്കുന്ന എഴുത്തുകാരൻ നമ്മൾ തീൻമേശയിലെ വിരുന്നുകാർ കാണാത്ത ഒരു കാഴ്ച കൂടിയാണ് കാട്ടിത്തരുന്നത്. പ്രത്യേകിച്ചും ഇൻഗ്ലെണ്ടിന്റെ ചരിത്രത്തിലെ പല കൂടിയാലോചനകൾക്കും സാക്ഷ്യം വഹിച്ച ഡാർലിംഗ്ടാൻ കൊട്ടാരത്തിന്റെ കഥയാണെന്നതിനാൽ അത് കുറച്ചുകൂടി അനുഭവേധ്യമാകുന്നു.