This ebook is from DC Books, the leading publisher of books in Malayalam. DC Books' catalog primarily includes books in Malayalam literature, and also children's literature, poetry, reference, biography, self-help, yoga, management titles, and foreign translations.
It is common knowledge that Indian society is caste-ridden. Even though officially banned, most people still hold on to their centuries-old beliefs of caste supremacy and prefer to stay within the comfort zone it provides. This has led to the so-called "lower" castes to band together as "Dalits" and aggressively fight against upper-caste hegemony. The result is that even after nearly seven decades of independence and a democratic constitution written by a man who was aggressively anti-caste, this racist evil refuses to go away.
However, what most people other than Keralites don't know is that caste plays a huge role among Christians also in the state. With Christianity encompassing twenty percent of its population, and with many families claiming pedigree up to St. Thomas who supposedly came to Kerala and laid the foundations of the religion in Asia, it is only natural that there should be some families with traditions stretching back to AD 52. Most of these families claim to have been converted from Namputhiri Brahmins: and they produce all kinds of evidence to prove it. Sadly, while encompassing the religion, most of them seem not to have imbibed its spirit of egalitarianism. These pedigreed Christians look down upon their brethren from the lower-castes, converted by missionaries during the colonial era.
This novel tells the story the Adhikarathil dynasty, an ancient Christian family from Travancore who settled in the Malabar region. According to legend, the dynasty was born out of the marriage between a Levantine trader and Namputhiri girl from a feudal family: so the family has strict restrictions on the professions to be followed by the sons of the family (only landowning and trading are allowed), and the families that they are allowed to marry into, so that the bloodline is not spoilt – the dynasty takes pride in the fair skin of its members, a sure sign of upper-caste identity in India.
The placid life of the Adhikarathil family is disrupted by the birth of Eranimose, the son and heir of Philippose, the head of the household. Contrary to tradition, Eranimose is dark and has the curly hair and thick lips of the lower-caste Pulaya – and since he was born late into the marriage, unspoken suspicion is immediately cast on his legitimacy and his mother’s chastity. He is teased as “Karikkottakkari” by his cousins – this being the name of the village peopled totally by converted Christians.
Initially, Eranimose takes it in his stride – but slowly he starts to feel a kinship with the people of Karikkottakkari, especially his friend Sebastian from college. He keeps on visiting Sebastian’s house, even after being expressly forbidden to do so by his father. (Eranimose even has a gay sexual episode with Sebastian: though I don’t know why the author put it there – it has nothing to do with the story proper.) While in Karikkottakkari, Eranimose meets a bootlegger who, he is convinced, is his biological father.
Things come to a head when he is caught out having sexual intercourse with a female cousin on his father’s side – incest, according to Christian custom. Eranimose, however, is not bothered: he is sure that he is illegitimate. But he leaves home for good, and settles in Karikkottakkari permanently under the wing of Father Nicholl, a German missionary who has made the place his home. The whole village is the creation of this padre, who has led untouchables from various parts of Kerala to this uncompromising piece of land, in his very own version of the Exodus.
Slowly Eranimose goes back to his roots – but in doing so, his Christian world starts to unravel. He realises that before Christianity and Vedic Hinduism, there was a faith which was rooted in the earth, the sky and the dark green woods of this fertile strip called Kerala: the faith of the original owners of the land who were subjugated and enslaved, and later “liberated” and Christianised. Slowly, his friend Sebastian, his sister Bindu and a lot of others regress – and with the death of Father Nicholl, the process becomes irreversible.
Eranimose also joins the flow, and wanders in search of his roots. His tale is complete when he discovers the secret of his origin from his estranged father . Finally liberated, he joins a group of Dalit activists led by Bindu, who are agitating to reclaim the land of their forefathers.
--------------------------------------------
This novel is a refreshing new take on the question of caste in India, from a Christian perspective which has rarely been attempted. The language flows; Vinoy Thomas has an unassuming yet flowery style which is a pleasure to read (however, it was spoiled by too many typos towards the end – but for that, one has to blame the publisher). The author has managed to tell the story of a person and at the same time infuse history, legend and myth into the personal narrative; and accomplished all this in the short space of 120+ pages. Five stars for that.
However, after the death of Father Nicholl, the story slides into political polemic. Unobtrusive metaphors introduced early on in the novel become blatant political symbols. The author gets on a soapbox and starts to harangue his audience. The result? A sense of betrayal and a hugely unsatisfactory ending which reads like a political pamphlet. Minus two stars for that.
ഒരു നല്ല പുസ്തകം വായിച്ചു കഴിയുമ്പോൾ വായനക്കാരന് ലഭിക്കുന്ന ഒരു ആത്മ സംതൃപ്തിയുണ്ട്... അതെനിക്ക് 'കരിക്കോട്ടക്കരി' വായിച്ചപ്പോൾ ലഭിച്ചു.. ആവേശത്തോടെ ആകാംഷയോടെ ഞാൻ ഓരോ പേജും വായിച്ചു തീർത്തു... 'ഇറോനിമോസിനെ' ഞാനറിയുകയായിരുന്നു... അയാളിലൂടെ കരിക്കോട്ടക്കരിയേയും...
മാലോത്തെ ക്രിസ്ത്യൻ പ്രമാണിമാരായ അധികാരത്തിൽ തറവാട്ടിൽ നിന്നും ഒരാൾ പുലയന്മാരുടെ ഇടമായ കരിക്കോട്ടക്കരിയിലേക്ക് പോകുന്നു.. അഭിജാത്യത്തിന്റെ അളവുകോലായി കണക്കാക്കപ്പെടുന്ന വെളുത്ത നിറവും ഉയരക്കൂടുതലും ഇല്ലാത്തത് അവന്റെ പിതൃത്വത്തെ വരെ ചോദ്യം ചെയ്തു.. ആ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയാണ് അവൻ കരിക്കോട്ടക്കരിയിലേക്ക് യാത്രയാകുന്നത്..
പൊള്ളുന്ന സത്യങ്ങളാണ് ഈ നോവലിലൂടെ എഴുത്തുകാരൻ വിളിച്ചു പറയുന്നത്.. നോവലിലെ സെബാൻ എന്ന ഒരു കഥാപാത്രം, (പിന്നീട് അയാൾ സുമേഷ് എന്ന പേര് സ്വീകരിക്കുന്നു) നായകനായ ഇറോനിമോസിനോട് പറയുന്നു.. " ഇറാനിമോസേ, വർണവിവിവേചനം നമ്മുടെ കണ്മുന്നിലുണ്ട്. ഇവിടെ ഈ കേരളത്തിൽ. നമ്മളതിന്റെ ഇരകളാ..."
ശരിയാണ്.. കേരളത്തിൽ നിറവും ജാതിയും നോക്കി മനുഷ്യൻ മനുഷ്യനെ വേർതിരിക്കുന്നുണ്ട്.. കറുത്ത നിറത്തെ അവഹേളിച്ചു സംസാരിക്കുന്ന ആളുകളുണ്ട്.. അവരുടെ മുറിവേൽപ്പിക്കുന്ന വാക്കുകൾ കാരണം അപകർഷതാ ബോധമനുഭവിക്കുന്നവരുണ്ട്..
വായനയുടെ ഉത്സവം സമ്മാനിച്ചതിന് എഴുത്തുകാരന് നന്ദി ❤️ . . . 📚Book -കരിക്കോട്ടക്കരി ✒️Writer- വിനോയ് തോമസ് 📜Publisher- Dc books
By far the best work of Vinoy Thomas, once of the rare good books that won DC's award. Vinoy's language, theme, writing are all very impressive for a first novel. He has done some homework for this one and it shows. I wish he had employed the same tone for "Puttu" instead of his insistence on poultry jokes. I din't like ending of this book at all, it was pure cliche, but novel has strong characters, a powerful caste story to tell and it moved me at times, esp towards the end.
ഇറാനിമോസ് സ്വന്തം പൈതൃകത്തേ തേടി അലയുന്ന, അവനവന്റെ അസ്തിത്വം തേടുന്ന കഥ. അധികാരത്തിൽ കുടുംബത്തിൽ താനുൾപ്പെടുന്നില്ലാ എന്നറിഞ്ഞ് ചാഞ്ചൻ വല്യച്ചന്റെ അടുത്ത് താനാരാണ് എന്നന്വേഷിക്കുന്നു. അങ്ങനെയാണ് കരിക്കോട്ടക്കരി കാനാൻ ദേശമായതെങ്ങനെയെന്ന് അവനു മനസിലാവുന്നത്. തൊട്ടുകൂടായ്മയും തീണ്ടലും സഹിച്ച് ജീവിക്കുന്ന പുലയന്മാരെ മതപരിവർത്തനം നടത്തി കരിക്കോട്ടകരിയിലെത്തിക്കുന്ന നിക്കോളഛന്റെ കഥ ചാഞ്ചൻ വല്യച്ചൻ അവനു പറഞ്ഞു കൊടുക്കുന്നു. വളരെ മനോഹരമായ ആഖ്യാനശൈലിയും ഭാഷയും.
3.5-3.75 There are some parts that I felt could have been left out. But for a short book to deliver so much to the reader is a task in itself. Will think about this story for sometime for sure..
കരിക്കോട്ടക്കരി കേരളത്തിന്റെ ഇന്ത്യയുടെ നേർച്ചിത്രമാണ്, ഇപ്പോഴും ജാതി വിവേചനം അനുഭവിക്കുന്ന ആളുകളുള്ള, നിറത്തിന്റെ പേരിൽ അവഹേളനവും മാറ്റി നിർത്തിപ്പെടലും അനുഭവിക്കുന്ന ആളുകളുള്ള നമ്മുടെ സമൂഹത്തിന്റെ നേർചിത്രം.
വിനോയ് തോമസിൻ്റെ കരിക്കോട്ടക്കരി എന്ന പുസ്തകം കരിക്കോട്ടക്കരി എന്ന ഗ്രാമത്തിൻ്റെയും അവിടത്തെ ജനങ്ങളുടെയും കഥയാണ്. ആ ഗ്രാമം പുലയരുടെ കാനാൻദേശമെന്നറിയപ്പെടുന്ന ഒരു കുടിയേറ്റഗ്രാമമാണ്. ക്രൈസ്തവരായി മതപരിവർത്���നം ചെയ്ത പുലയരാണ് ആ ഗ്രാമത്തിലെ ജനങ്ങൾ. അവരവിടെ അവരുടേതായ തൊഴിലുകൾ ചെയ്ത് അല്ലലില്ലാതെ ജീവിക്കുന്നുവെങ്കിലും ഗ്രാമം വിട്ട് പുറത്ത് കടന്നാൽ, അവരുടെ നിറവും ജാതിയും സ്വത്വവും മറ്റുള്ളവർക്ക് അവരെ പരിഹസിക്കാനുള്ള ഉപാധികളാവുകയാണ്. . തരിശുഭൂമിയായിരുന്ന കരിക്കോട്ടക്കരിയെ നിക്കോളച്ചനെന്ന ക്രൈസ്തവപുരോഹിതനാണ് ഇന്ന് കാണുന്ന തരത്തിൽ വാസയോഗ്യമായ ഒരിടമായി രൂപാന്തരപ്പെടുത്തിയത്. തിരുവിതാംകൂറിൽ നിന്നും വിവേചനമനുഭവിച്ചിരുന്ന പുലയർ മതപരിവർത്തനം ചെയ്ത് ക്രൈസ്തവരായവരാണ് അവിടത്തെ ജനങ്ങൾ. അധികാരത്തിൽ കുടുംബം എന്ന ജന്മികുടുംബത്തിൽ ജനിച്ച കറുത്തവനായ ഇറാനിമോസ് കുടുംബാംഗങ്ങളെല്ലാം വെളുത്തവരായിരുന്ന ആ കുടുംബത്തിലെങ്ങനെ ജനിച്ചുവെന്ന സംശയനിവാരണത്തിനായി തൻ്റെ സ്വത്വം തേടിയുള്ള യാത്രയും ആ യാത്രയിൽ ഇറാനിമോസ് കണ്ടെത്തുന്ന സത്യങ്ങളുമാണ് കഥയുടെ ഇതിവൃത്തം. . കരിക്കോട്ടക്കരി എന്ന ദേശത്തിൻ്റെയും അവിടത്തെ പുലയരുടെയും പരിവർത്തിത ക്രിസ്ത്യാനികളുടെയും ജീവിതവും ആകുലതകളും വളരെ കുറച്ച് താളുകളിലായി എഴുത്തുകാരൻ ഭംഗിഷായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്നും നിലനിൽക്കുന്ന ജാതിവ്യവസ്ഥയുടെയും വർണ്ണവിവേചനത്തിൻ്റെയും ചരിത്രവും ഇതിനിടയിൽ പറഞ്ഞുപോകുന്നുണ്ട്. സ്വത്വനഷ്ടത്തിൻ്റെയും സ്വത്വാന്വേഷണത്തിൻ്റെയും സ്വത്വബോധത്തിൻ്റെയും ഇടയിൽപ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിൻ്റെ കഥ.
The first experience of listening to an entire audiobook, after successfully trying out stories over an year. A thoroughly immersive experience this one, especially due to the gripping narrative, sharp lines and well-modulated narration. Dark-skinned Eranimos, born in the elite, white-skinned, Christian family of Adhikarathil, sets out to trace his roots, after feeling the revulsion of his family towards him. Karikkottakkari, a hamlet of Pulayas converted to Christianity, becomes his safe haven away from home, but the people there are facing quite another identity crisis, of having lost their own unique traditions and history to conversion. An important read.
ജാതിയും മതവും നോക്കി മനുഷ്യനെ അളക്കുന്ന പൊള്ളയായ മനുഷ്യർ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം. ചരിത്രവും സംസ്കാരവും ഇടകലർത്തിയ അഖ്യാന രീതി. ഇതുപോലുള്ള പുസ്തകങ്ങൾ ഇനിയും ധാരാളം വരട്ടെ . മലയാളി അവന്റെ യഥാർദ്ധ ചരിതത്തിൽ അഭിമാനിക്കട്ടെ. അഭിനന്ദനങ്ങൾ വിനോയ് .
ഇറാനിമോസിൻ്റെ ആത്മസംഘർഷങ്ങൾ വായനക്കാരൻ്റെ ഉള്ളുലക്കും. ഒരു വർഷം മുന്നേ വായിക്കണം എന്ന് വിചാരിച്ചു അതിനു സാധിക്കാതെ ഇരുന്നിട്ട് 2 ദിവസം മുമ്പ് വായിക്കാൻ എടുത്തതാണ്. നിലത്ത് വെക്കാൻ തോന്നാത്ത രീതിയിൽ ഒഴുക്കോടെ ഉള്ള രചന. സമീപ കാലത്ത് വായിച്ച യുവ എഴുത്തുകാരുടെ നോവലുകളിൽ ഏറ്റവും മികച്ചത്.
അധികാരത്തിൽ കുടുംബത്തിന്റെയും പുലയ സമുദായക്കാരുടെ കാനാന്‍ ദേശമെന്നറിയപ്പെടുന്ന കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരിയിലെയും അവിടുത്തെ പരിവര്‍ത്തിത ക്രിസ്ത്യന്‍ സമൂഹത്തിന്റെയും ജീവിതചുറ്റുപാടുകളും മറ്റുമാണ് നോവലിന്റെ ഉള്ളടക്കം..
വെളുത്തവർ മാത്രംമുള്ള അധികാരത്തിൽ കുടുംബത്തിൽ കറുത്തവനായി ജനിച്ച ഇറാനിമോസിനെ ചുറ്റിപറ്റി ആണ് കഥ മുന്നോട്ട് നീങ്ങുന്നത്. നല്ല ഒഴുക്കുള്ള ഭാഷയിൽ ഇറാനിമോസിന്റെ കഥ പറയുന്നതോടൊപ്പം, ക്രിസ്തീയ ജാതിയതയുടെ ചരിത്രം വളരെ വ്യക്തമായി പറഞ്ഞ് നീങ്ങുന്നു. ജാതിയുടെ മേന്മയിൽ പുളകം കൊള്ളുന്ന വിഡ്ഢികൾക്ക് ചിന്തിക്കാൻ ഒരുപാട് കാര്യങ്ങൾ ചരിത്രം ബാക്കി വെച്ചിട്ടുണ്ട് എന്നുള്ള ഓർമ്മപ്പെടുത്തൽ ചെറുതല്ല.
സ്വത്വനഷ്ടത്തിന്റെയും സത്യാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയിൽപ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. വിനോയ് തോമസിന്റെ ഈ ഭാഷയും ശൈലിയും ഈ ചരിതവും എല്ലാർക്കും ഇഷ്ടപ്പെടും എന്ന് തന്നെ വിശ്വസിക്കുന്നു. തീർച്ചയായും വായിച്ചതിരിക്കേണ്ട ഒരു നോവൽ എന്ന് തന്നെ എഴുതി നിർത്തുന്നു.
"അങ്ങനെ ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു.അവരെ ഇങ്ങനെ അനുഗ്രഹിച്ചു.സന്താനപുഷ്ടിയുള്ളവരായി പെരുക്കുവിൻ.ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കിവിൻ.കടലിലെ മത്സ്യങ്ങളുടേയും ആകാശത്തിലെ പറവകളുടേയും ഭൂമിയിൽ ചരിക്കുന്ന സകല ജീവികളുടെയും മേൽ നിങ്ങൾക്ക് ആധിപത്യമുണ്ടായിരിക്കട്ടെ..." Vinoy Thomasന്റെ ഉടമസ്ഥൻ എന്ന കഥ ആരംഭിക്കുന്നത് ഈ ബൈബിൾവചനത്തോടെയാണ്.റൂസോ പറഞ്ഞതുപോലെ സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യനെ ചങ്ങലയ്ക്കിടുന്ന അധികാരരൂപങ്ങളിൽ ഒന്ന് മതം തന്നെയാണ്. വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി'- എന്ന നോവൽ പലവിധത്തിൽ ശ്രദ്ധേയമാണ്.രാമച്ചിയിലേതുപോലെ അതിരുവല്ക്കരിക്കപ്പെട്ട ഒരു ജനത,അവരനുഭവിക്കുന്ന അന്യതാ ബോധം,ആത്മനിന്ദ,നിസ്സഹായത,മതം എത്തരത്തിൽ മനുഷ്യനെ പുറത്തു പോകുവാൻ അനുവദിക്കാതെ ഒരു തടവാകുന്നു(സ്വതന്ത്രനാകുവാൻ അനുവദിക്കാത്തതു മാത്രമല്ല, സ്വതന്ത്രനാകുവാൻ മോഹിപ്പിക്കുക കൂടിയാണ് തടവ്:ആനന്ദ്),സ്വന്തം സത്തയിലുള്ള അവിശ്വാസം എന്നിങ്ങനെ പലതും ഈ രചന ചർച്ച ചെയ്യുന്നു. വേണാട് വാണിരുന്ന അയ്യനടികൾ കല്പിച്ചു നൽകിയ 72 അധികാരങ്ങൾ ചുമതലയായി ലഭിച്ച അധികാരത്തിൽ കുടുംബത്തിലെ കറുത്ത നിറത്തിന്റെ പേരിൽ എല്ലാവരിൽ നിന്നും അപമാനം സഹിച്ച ഇറാനിമോസ് എന്ന അംഗം തന്നിലൂടെ ഒഴുകുന്ന രക്തത്തെ സംശയിച്ച്,തന്റെ പിതൃത്വത്തെ അവിശ്വസിച്ച് അധികാരത്തിൽ തറവാടിന്റെ വലിയ വീട്ടിൽ നിന്ന് പുറത്തേക്ക് വരുന്നത് പുലയരുടെ കാനൻദേശമെന്നറിയപ്പെട്ടുന്ന കരിക്കോട്ടക്കരി എന്ന ദേശത്തിലേക്കാണ്.പുതിയ വാഗ്ദത്തഭൂമികൾ പ്രതീക്ഷിച്ച് കരിക്കോട്ടക്കരിയിലേക്ക് കുടിയേറിയവർക്ക് മതവും സ്വത്വബോധവും ആത്മാഭിമാനവും നഷ്ടപ്പെട്ട് മതം ഒരു തടവായി മാറുന്നു. "അച്ചോ,എന്തിനാണച്ചൻ ഇവിടേക്ക് വന്നത്...?പാടത്തും ചെളിയിലും കല്ലിലും ചെടിയിലും കാരണവന്മാരിലും ജീവിക്കുന്ന ദൈവങ്ങളോടൊത്ത് കഴിഞ്ഞ പാവങ്ങളെ നിർജ്ജീവമായ കളിമൺ പ്രതിമകളുടെ ഈ പള്ളിയിലടച്ചിട്ടതെന്തിന്....?പിതൃബന്ധങ്ങളറുത്ത് വിശ്വാസങ്ങളറുത്ത്,ജൈവബന്ധങ്ങളറുത്ത് ഒരു സംസ്കാരത്തെ നശിപ്പിതെന്തിന്?''-എന്ന് ഇറാനിമോസ് നിക്കോളായ് അച്ഛനോട് ചോദിക്കുന്നുണ്ട്. 'രാമച്ചി'യിൽ മല്ലികയും പ്രദീപനും രാമച്ചിയെന്ന തങ്ങളുടെ വേരിന്റെ(മലയാറ്റൂർ രാമകൃഷ്ണൻ) ആരംഭസ്ഥാനത്തിലേക്ക് വരുന്നതു പോലെ,അല്പംകൂടി സങ്കീർണ്ണമായ അന്വേഷണത്തിലൂടെ ചേരക്കുടി എന്ന തന്റെ വേരുകൾ അന്വേഷിച്ച് വരുന്ന ഇറാനിമോസ് അന്വേഷിക്കുന്നത് തന്റെ ജന്മത്തിലെ ജനിതക രഹസ്യങ്ങളാണ്. നിലനില്ക്കുന്ന സാഹചര്യങ്ങളിൽ നിന്നിറങ്ങി ഭൂതകാലത്തിൽ,ചരിത്രത്തിലെ വേരുകളെ ആശ്രയിച്ച് ജീവിക്കുന്നവരാണ് വിനോയ് തോമസിന്റെ കഥാപാത്രങ്ങളെന്ന് തോന്നുന്നു.എന്തു തന്നെയായാലും ഇറാനിമോസ് തന്റെ സ്വത്വം അന്വേഷിച്ചിറങ്ങുന്നത് പോയ് മറഞ്ഞ തലമുറകളിൽ തന്നെയാണ്. അന്വേഷണത്തിന്റെ പരിസമാപ്തി തന്നിലൊഴുകുന്ന മണ്ണിന്റെ നിറവും മണവുമുള്ള ചോരയെ,പുലയന്റെ ചോരയെ,തന്റെ അപ്പച്ചന്റെ,അമ്മയുടെ ഭർത്താവിന്റെ ചോരയെ തിരിച്ചറിയുന്നതിലാണ്.ആ തിരിച്ചറിവ് അയാൾക്ക് നൽകുന്നത് സ്വയം ബോധമാണ്.താൻ ഒരു പുലയനാണെന്ന് വിളിച്ച് പറയാനുള്ള ദൈര്യമാണ്. ദളിത് എഴുത്ത്(ദളിതരെ(?) സംബന്ധിച്ച എഴുത്ത്) എന്ന ഒരു ലേബലിൽ ഒതുക്കാതെ സ്വത്വബോധം നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ മാനസിക ഭാവങ്ങൾ അവതരിപ്പിച്ചതിനാൽ,ഇറാനിമോസിന്റെ ഭാഷയിൽ ഉപേക്ഷിക്കപ്പെട്ടവന്റെ, അനാഥരാക്കപ്പെട്ടവന്റെ,വിവേചിക്കപ്പെട്ടവന്റെ,വേദനിക്കുന്നവന്റെ മനസ്സിനെ ആവിഷ്ക്കരിച്ചതിനാൽ, അതിനാൽമാത്രം ഞാനീ നോവലിനെ ഇഷ്ടപ്പെടുന്നു.
This entire review has been hidden because of spoilers.
കരിക്കോട്ടക്കരി "ഒരു ക്രിസ്ത്യാനിയെ കെട്ടി പുതുക്രിസ്ത്യാനി എന്ന ലേബലിൽ ഇവിടെ ജീവിക്കാൻ എനിക്കിഷ്ടമില്ല. എന്റെ മക്കളെളെയെങ്കിലും എനിക്കു പുലയരായി വളർത്തണം. ആരുടെയും ഒന്നിന്റെയും അടിമയല്ലാത്ത പുലയര്. അതു കൊണ്ടാ എനിക്ക് ഭർത്താവായി ഇറ്റു ചേട്ടായിയെ വേണ്ടാത്തത്’’. 'അവൾ മേശയിലേക്കു വീണു കരയാൻ തുടങ്ങി. അവളെ കൈനീട്ടി ആശ്വസിപ്പിക്കണമെന്നുണ്ടായിട്ടും എന്റെ തകർന്ന മനസ്സ് ഒരനക്കം പോലും സാധിക്കാത്ത വിധം ശരീരത്തെ നിശ്ചലമാക്കി' ജാതിയുടെ തൊഴിലിന്റെ ഭൂ ഉടമസ്ഥതയുടെ അതിനുമപ്പുറം സ്വത ബോധത്തിന്റെയും നഷ്ടപെടലിന്റെയും രാഷ്ട്രീയം പറയുന്ന ഒരു നോവൽ മാലോത്തെ എസ്റ്റേറ്റിലുള്ള അധ്വാനവും പുലയരുടെ കാനാൻ ദേശമായ കരിക്കോട്ടകരിയിലെ അധ്വാനവും വ്യത്യസ്താമാണ് എന്ന നിരീക്ഷണത്തിൽ തന്നെ മുഴച്ചു നില്കുനുണ്ട് ഒരു തുണ്ട് ഭൂമിക്കായി കേരളത്തിലിന്നോളം നടത്തിയ ഭൂ സമരങ്ങളുടെ രാഷ്ട്രീയം. ഇന്ത്യയിൽ ജന്മിയെയും കുടിയാനെയും ഇല്ലാതാക്കികൊണ്ട് ജാതിയുടെയും മതത്തെയും മാറ്റിനിർത്തികൊണ്ട് ഭൂ വിതരണം നടത്താൻ അംബേദ്‌കർ പറഞ്ഞതും ഭൂമിയുടെ ഈ വിമോചന രാഷ്ട്രീയം മനസ്സിലാക്കികൊണ്ടാണ്. എന്നാൽ നോവൽ അവിടെനിന്നും മുന്നോട്ടു പോകുന്നു. കറുപ്പിന്റെ രാഷ്ട്രീയത്തിലൂടെയും ആധുനിക ലോകത്തിലെ ജാതിയിൽ അടിസ്ഥാനമായ സ്വതപ്രതിസന്ധികളിൽ കൂടിയും നോവൽ സഞ്ചരിക്കുന്നു. ജാതിയെ ഇതുവരെ മനസിലാകാത്ത കമ്മ്യൂണിസ്റുകാർക്കും ജാതിക്കെതിരെയുള്ള പോരാട്ടം കേവല സ്വത വാദത്തിലേക്കു ഒതുക്കിയ പ്രസ്ഥാനങ്ങൾക്കും നേരെയുള്ള ചോദ്യമായി കരിക്കോട്ടകരിയിലെ മനുഷ്യന്റെ പ്രതിസന്ധികൾ നിലനിൽക്കുന്നു. എങ്കിലും ഉപേഷിക്കപെട്ടവരുടെ അവഗണിക്കപ്പെട്ടവരുടെ വിവേചിക്കപെട്ടവരുടെ വേദനിക്കുന്നവരുടെ പ്രസ്ഥാനത്തിലേക്കുള്ള ബിന്ദുവിന്റെ ക്ഷണവും അത് സ്വീകരിച്ചുകൊണ്ട് അധികാരത്തിൽ എസ്റ്റേറ്റിൽ വിമോചനത്തിന്റെ കൊടി കെട്ടുന്ന ഇറാനിമോസും മുന്നോട്ടു വെക്കുന്നത് ഇരുണ്ട കാലത്തെ പ്രതീക്ഷയുടെ നവ രാഷ്ട്രീയം തന്നെയാണ് . .
കാലവും സമൂഹവം ഒരുമിച്ചു മെനഞ്ഞെടുത്ത ചില മാമൂലുകളുമായി താദാത്മ്യം പ്രാപിക്കാന്‍ തങ്ങളുടെ പൂര്‍വ്വപാരമ്പര്യത്തെ കെട്ടിച്ചമച്ചും പുനര്‍വ്യാഖ്യാനിച്ചും 'കുലീനമാക്കി'ജീവിക്കുക എന്നത് സ്വത്വബോധത്തിന്‍റെ വേരുകള്‍ അറുത്തുമാറ്റലാണ്. തൊലിയുടെ സവര്‍ണ്ണത കുലീനതയുടെ അടയാളമായി കൊണ്ടുനടക്കുന്ന ഒരു പുരാതനകത്തോലിക്കാ കുടുംബത്തില്‍, കാക്കക്കറുമ്പനായി പിറന്ന ഇറാനിമോസ് പീലിപ്പോസ് കുടുംബത്തിലൊരു അപമാനപാത്രമായി തീര്‍ന്നു. എഴുതിവെക്കപ്പെട്ട കുടുംബപാരമ്പര്യം ഇറാനിമോസിന്‍റെ കറുപ്പിനെ പരിഹസിച്ചു. വെളുത്തവരായ അപ്പനും അമ്മയ്ക്കും എങ്ങനെ കറുത്തവനായി താന്‍ പിറന്നുവെന്ന ചോദ്യത്തിന്‍റെ ഉത്തരം, നഷ്ടസ്വത്വത്തിനും ജീവിതസമരത്തിനും ഇടയ്ക്ക് വീര്‍പ്പുമുട്ടി ജീവിക്കുന്ന, കരിക്കോട്ടക്കരി എന്ന കുടിയേറ്റ ഗ്രാമത്തിലെ ജനതയില്‍നിന്നും തുടങ്ങുന്ന യാത്രയിലൂടെ അവന്‍ കണ്ടെത്തുന്നു... തലമുറകള്‍ മുന്‍പ് കുഴിച്ചുമൂടപ്പെട്ട ആ ഉത്തരം തേടിയുള്ള യാത്ര അനാവൃതമാകുകയാണ് വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി' എന്ന നോവലിലൂടെ. പണ്ടൊഒരുകാലത്ത് ക്രിസ്തുമതം സ്വീകരിച്ചു പിറന്ന മണ്ണിന്‍റെ നിറവും മണവും ചോരയില്‍ നിന്ന് തന്നെ തിരസ്കരിക്കേണ്ടിവന്ന ജീവിതങ്ങളുടെ കഥ. കുടിയേറ്റത്തിലൂടെ വെട്ടിപ്പിടിക്കുകയും ബലികൊടുക്കുകയും ചെയ്യപ്പെട്ട മനുഷ്യരുടെ കഥ എസ്.കെ യുടെ 'വിഷകന്യക' പറയും.അതേ ദേശത്തെ പ്രാദേശികചരിത്രത്തോട് ഇടകലര്‍ന്നു കിടക്കുന്ന ഒരു സ്വത്വപ്രതിസന്ധിയുടെ കഥയാണ് 'കരിക്കോട്ടക്കരി'. പുതിയതലമുറയിലെ മനോഹരമായ ഒരു നോവല്‍. ******************* NB: കൊട്ടുകപ്പാറപ്പള്ളി, ഫാ. ടഫറെല്‍, അദ്ദേഹത്തിന്‍റെ കഥകള്‍... ഇങ്ങനെ യഥാര്‍ത്ഥ കരിക്കോട്ടക്കരിയുടെ അയല്‍ നാട്ടുകാരനായതുകൊണ്ട് കണക്റ്റ് ചെയ്യാന്‍ ഒരുപാടുണ്ടായിരുന്നു.
I read this book following a book recommendation ( on BOT channel) on South Indian Dalit literature. I had read “Pulayathara “ recently and the premise of this novel excited me. Also I read this at a time when the George Floyd incident had brought the BLM movement to the spotlight.
The novel was a very good read and it definitely lived up to the hype. Being from a South Indian Syrian Christian background, caste politics and discrimination within the supposedly egalitarian church has always been something that pricked my conscience .
Pulayathara and Karikkotakkari describe the politics of caste and colour but i would rate the latter much higher than the former because it illustrates a much deeper search for identity and has a much varied host of characters. It seemed “ Poisonwood Bible”-sque in its portrayal of evangelism. However the character of Gabriel Achen has much more motivating him than the “white man’s burden” to homogenise the world.
My only criticism is that I felt that it was going into the other extreme of Dalit pride, because pride in one’s lineage or pedigree is the fundamental evil behind all sorts of discrimination. Identifying and preserving one’s roots are indeed vital , however Dalit and brahmaniacal pride are two sides of the same coin.
However the narrative does not stop at Dalit pride, it goes ahead to propose equal distribution of resources as the greatest leveller.
കരിക്കോട്ടക്കരി കുടിയേറ്റത്തിന്റെയും അനന്തര മനുഷ്യ പരിണാമത്തിന്റെയും ജീവിചരിത്ര രേഖയാണ്. കേരളത്തിൻറെ ചരിത്രത്തിലെ വളരെ സുപ്രധാനമായ ഒരു ഏടാണ് പുലയന്മാരുടെ അല്ലെങ്കിൽ ഇവിടെയുണ്ടായിരുന്ന ആദിമ സമൂഹത്തിൻറെ ക്രിസ്തീയതയിലേക്കുള്ള പരിവർത്തനവും തെക്കൻ കേരളത്തിൽ നിന്ന് മലബാറിലേക്കുള്ള കുടിയേറ്റവും. വടക്കൻ കേരളത്തിലെ പരുഷമായ ഭൂപ്രകൃതിയെ ജനവാസ യോഗ്യമാക്കി തീർക്കുന്നതിന്റെയും അതിജീവനത്തിന്റെ സമരാംഗണങ്ങളിൽ കാടിനോടും മൃഗങ്ങളോടും മനുഷ്യനോടും മല്ലടിക്കുന്നതിന്റെയും കഥ. യാഥാസ്ഥിതിക വിശ്വാസങ്ങളുടെയും ചിന്താഗതികളുടെയും പ്രമാണിത്തത്തിന്റെയും ചിഹ്നമായി നിലകൊള്ളുന്ന സുറിയാനി ക്രൈസ്തവ കുടുംബമായ അധികാരത്തിൽകുടുംബത്തിൽ കാകവർണ്ണനായി ജനിക്കേണ്ടി വന്ന ഫീലിപ്പോസ് ഇറാനിമോസിൻ്റെ കഥ. വർഗ്ഗ വർണ്ണ വംശീയ വിദ്വേഷങ്ങളെ ഏറ്റവും വന്യമായി അവതരിപ്പിക്കുന്നതിലൂടെ ആത്മീയമായ ആദർശങ്ങളേക്കാൾ ഏറെ മനുഷ്യൻ അവലംബിക്കുന്നത് സങ്കുചിത ചിന്തകളെയും അബദ്ധ ധാരണകളെയും ആണെന്ന് വരച്ചുകാട്ടുകയാവാം. കുടിയേറ്റ ക്രിസ്ത്യാനിയുടെയും പുലയന്റെയും സമ്മിശ്ര സമൂഹത്തിലെ മതവിശ്വാസങ്ങൾ,കൃഷി,മനുഷ്യൻറെ കഠിനാധ്വാനം,ഭക്ഷണരീതി,ഭക്ഷണം പാകം ചെയ്യുന്ന രീതി, ജാതി വ്യവസ്ഥ വർഗ്ഗ വർണ്ണ ചിന്തകൾ,വിവാഹം, ആഘോഷങ്ങൾ,സമൂഹത്തിൽ നിലനിന്നു പോകുന്ന തട്ടുകൾ ഇതെല്ലാം അവതരിപ്പിക്കുന്നുണ്ട്. കരിക്കോട്ടക്കരി എന്ന പേര് അല്ലെങ്കിൽ ഫിലിപ്പോസ് ഇറാനിമോസ് എന്ന മനുഷ്യൻ പ്രതിഷേധത്തിന്റെയും വിപ്ലവത്തിന്റെയും ഒരു ചിഹ്നമായി രൂപാന്തരപ്പെടുന്നത് കാണാം. അല്ലെങ്കിൽ തീർത്തും സ്വകാര്യമായ - ഒരു മനുഷ്യൻറെ ജന്മ രേഖയുടെ ഉറവിടങ്ങളിലേക്കുള്ള ആത്മാന്വേഷണത്തിന്റെ അവതരണം കൂടിയാണിത്.
അതികാരത്തിൽ കുടുംബം, എന്ന വെളുത്ത ക്രിസ്തീയ കുടുംബത്തിൽ ഒരു കറുത്തവനായി ജനിക്കുന്നു ഇറാനിമോസ്. നാട്ടുകാരും ബന്ധുക്കളും മാമോദിസ സമയത്തു അവനെ ആദ്യമായി കണ്ടപ്പോൾ പരസ്പരം പിറുപിറുത്തു, ഇവാൻ ഒരു കരിക്കോട്ടക്കരിക്കാനാണല്ലോ എന്ന്. അവൻ കുടുംബത്തിൽ നിന്നും പതിയെ മാറ്റി നിർത്തപ്പെടുന്നു, അവന്റെ ജീവിതത്തിന്റെ അർഥം അവൻ കരിക്കോട്ടുകരിയിൽ കണ്ടെത്തുന്നു.
കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കരിക്കോട്ടക്കരി. ക്രിസ്ത്യാനികളായി മതം മാറിയ പുലയാരാണ് അവിടത്തെ പ്രധാന നിവാസികൾ. വീട്ടിൽ നിന്നും ഇറക്കിവിടപ്പെടുന്ന ഇറാനിമോസ് നിക്കോളാച്ചന്റെ കൂടെ കൂടുന്നു, കരിക്കോട്ടുകാരിയിലെ അംഗമാകുന്നു. തന്റെ കറുപ്പ് നിറത്തിന്റെ ഉറവിടം അന്വേഷിച്ചു അവൻ ആലപ്പുഴ ജില്ലയിലെ ആർത്തുങ്കലിൽ എത്തുന്നു. അധികാരത്തിൽ കുടുംബം ഉണ്ടാകുന്നതു പുലയറിൽ നിന്നാണ് എന്ന സത്യം അവൻ അറിയുന്നു. തന്റെ ചാഞ്ചൻ വല്ല്യച്ഛൻ വഴി അവൻ പുലയരുടെ ചരിത്രം മനസിലാകുന്നു. പുലയരുടെ അഥവാ ചേരൻമാരുടെ ചേരളം മണ്ണിലിറങ്ങി പണിയെടുത്തിരുന്ന രാജാക്കൾ ഭരിച്ചിരുന്ന നാടായിരുന്നു എന്നും, വന്നോൻ മാരുടെയെല്ലാം മുന്നില് നടുവളച്ചു വളച്ചു പെലയർ ആയതു. താനൊരു പുലയനാണ് എന്ന് സന്തോഷത്തോടെ തിരിച്ചു കരിക്കോട്ടുകാരിയിൽ എത്തുമ്പോൾ കാണുന്നത് അവിടെ വേരുപിടിച്ച ഒരു അംബേദ്ക്കറിന്റെ മൂവേമെന്റിനെയാണ്
ജാതി വ്യവസ്ഥതയെ കുറിച്ചുള്ള വിമർശനം, കുടിയേറ്റക്കാരുടെ കഥ വഴി എത്തുകാരൻ പറയുന്നു. നല്ല വായനാനുഭവം.
അക്ഷരങ്ങൾ കൊണ്ട് വിപ്ലവങ്ങൾ സൃഷ്ടിക്കുന്ന ഒരു എഴുത്തുകാരനാണ് വിനോയ് തോമസ്. അദ്ദേഹത്തിന്റെ “കരിക്കോട്ടക്കരി” എന്ന നോവൽ ഇതിനോടകം അനേകർ വായിച്ചു കഴിഞ്ഞു. പതിനാല് പതിപ്പുകൾ കടന്നു ഇന്നും വായനക്കാർക്കിടയിൽ നിത്യഹരിതമായി “കരിക്കോട്ടക്കരി” എന്ന നോവൽ ചർച്ചാവിഷയമാകുന്നു. ദളിത് ക്രൈസ്തവർ നേരിടുന്ന സ്വത്വബോധത്തിന്റെ വെല്ലുവിളികളാണ് ഈ കഥയുടെ പ്രമേയം. അധികാരത്തിൽ കുടുംബത്തിൽ ജനിച്ച ഇറാനിമോസ് എന്ന യുവാവ് തന്റെ സ്വത്വാന്വേഷണത്തിലേക്ക് നടത്തുന്ന ചുവടുവെപ്പാണ് ഈ നോവൽ. കേരളത്തിന്റെ കുടിയേറ്റ ചരിത്രവുമായി ബന്ധപ്പെടുത്തിയാണ് വിനോയ് തോമസ് ഈ നോവൽ രചിച്ചിരിക്കുന്നത്. നിക്കോളച്ചൻ എന്ന പുരോഹിതൻ എങ്ങനെയാണ് കരിക്കോട്ടക്കരി എന്ന ഗ്രാമം കെട്ടിപ്പെടുത്തിയതെന്നും, അദ്ദേഹത്തിന്റെ ത്യാഗങ്ങളുമെല്ലാം പരാമർശിക്കുമ്പോഴും ഇതിനെയെല്ലാം തച്ചുടച്ചുകളയുന്ന പിൻമുറക്കാരുടെ ഇടപെടലുകൾ വിമർശനാത്മകമായി വിനോയ് തോമസ് ഈ നോവലിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നു. യഥാർത്ഥ സ്വത്വബോധത്തെ വിട്ട് കുടുംബങ്ങളുടെ ചരിത്രം മെനയുവാൻ ശ്രമിക്കുന്ന വർത്തമാന ചരിത്രരചിതാക്കളെ ഈ നോവൽ നന്നേ പരിഹസിക്കുന്നുമുണ്ട്. തന്റെ എഴുത്തിലെ പ്രമേയങ്ങളുടെ വൈവിധ്യമാണ് വയനക്കാർക്കിടയിൽ വിനോയ് തോമസ് എന്ന എഴുത്തുകാരനെ സ്വീകാര്യനാക്കുന്നത്. വിനോയ് തോമസ് അഭിനന്ദനങ്ങൾ.
ദളിത് ക്രൈസ്തവൻ്റെ ജീവിത സംഘർഷങ്ങളുടെ ഭൂമികയാണ് കരിക്കോട്ടക്കരി. സ്വന്തം നിറത്തിൻ്റെ വേരുകൾ അന്വെഷിച്ചിറങ്ങുന്ന ഇറാനിമോസ്. വേരുകളെ പിഴുത് എറിയാൻ വെമ്പുന്ന സുമേഷ് കുമാർ എന്ന സെബാൻ, ബിന്ദു... പാർശ്വവൽകരിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യന്മാർക്ക് ഊരും പേരും വേരും ഒരുക്കുന്ന നിക്കോളചൻ, കുടുംബത്തിൻ്റെ അഭിമാനം കാക്കാൻ അവസാനം വരെ പിടിച്ച് നിക്കുന്ന ഫിലിപ്പോസ്, അഭിമാനപൂർവം സ്വന്തം സ്വത്തത്തെ അശ്ലേഷിക്കുന്ന ചാഞ്ചൻ വല്യച്ചൻ... ഇറാനിമോസിൻ്റെ അമ്മ രോസമ്മയാകട്ടെ വായനക്ക് ഒടുക്കം ഒരു നീറ്റൽ ആയി അവശേഷിക്കുകയാണ്. കുടിയേറ്റ ജീവിതവും, ക്രൈസ്തവ ആചാരങ്ങളും ഒക്കെ വളരെ വിശദമായി തന്നെ നോവലിസ്റ്റ് കഥയോട് ചേർത്തിണക്കിയിട്ടുണ്ട്. മണ്ണിനോടും മൃഗങ്ങളോടുമൊക്കെ മല്ലിട്ട് മുന്നേറുന്ന മനുഷ്യൻ്റെ തൃഷ്ണ അതിൻ്റെ എല്ലാ വിധ വന്യതയിലും കരിക്കോട്ടക്കരിയിൽ ദൃശ്യമാണ്. ഒരു സിനിമ കാണുന്ന പോലെ വായിച്ച് പോകാവുന്ന കൃതി. സിനിമയാക്കാനുള്ള എല്ലാ സ്കോപും അവശേഷിപ്പിക്കുന്ന കൃതി.
വായനക്കിടയിൽ, ചരിത്ര ഗവേഷകനായ വിനിൽ പോളിൻ്റെ ചില വാദമുഖങ്ങൾ ആണ് ഓർമയിൽ വന്നത്. വിനിലിൻ്റെ വസ്തുതകൾ ജീവനുള്ള കഥയും കഥാപത്രങ്ങളുമായി കരിക്കോട്ടക്കരിയിൽ എത്തുന്നു. ദളിത് ക്രൈസ്തവൻ്റെ അസ്ഥിത്വ വ്യഥകൾ തന്നെയാണ് വായന അവശേഷിപ്പിക്കുന്നതും.
കരിക്കോട്ടക്കരി എന്ന കുടിയേറ്റ ഗ്രാമത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ചരിത്രം, അധികാരത്തിൽ എന്ന് വീട്ടുപേരുള്ള നസ്രാണി കുടുംബത്തിൻ്റെ പൈതൃകാവകാശങ്ങൾ, ദളിത് ക്രൈസ്തവർ സ്വന്തം സമൂഹത്തിലും പൊതു സമൂഹത്തിലും നേരിടുന്ന സ്വത്വ പ്രതിസന്ധി എന്നിവയെല്ലാം ഈ ചെറു നോവലിൻ്റെ പ്രമേയമാണ്. വ്യാജചരിത്ര നിർമ്മിതി എന്നതാണ് മുഖ്യ വിഷയം എന്ന് കഥാകൃത്ത് ഒരു അഭിമുഖത്തിൽ അവകാശപ്പെടുന്നുണ്ടെങ്കിലും, അത് വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യുവാൻ സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ഒരു ഡി എൻ എ പരിശോധനയുടെ ദൂരമേ ഉള്ളൂ ഏത് വിഭാഗത്തിൻ്റേയും വംശശുദ്ധി അവകാശവാദങ്ങൾക്കും എന്നുള്ള ഓർമ്മപ്പെടുത്തലായി ഈ നോവൽ നിലനിൽക്കുന്നു. പാശ്ചാത്യ മിഷണറി പ്രവർത്തനങ്ങളുടെ ശരിതെറ്റുകൾ, ദളിത്, ക്രൈസ്തവ സാംസ്കാരിക ബിംബങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഈ നോവൽ.
ഡി സി കിഴക്കേമുറി അവാർഡിൽ തെരെഞ്ഞെടുത്ത നോവൽ. അടിമകളാല്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിന്റെ കഥയാണിത്. നമ്മൾ ഉപേക്ഷിച്ചാലും നമ്മളെ വിട്ടു പോകാതെ പിൻതുടരുന്ന പൈതൃകം. പൈതൃകം ഉപേക്ഷിച്ചതിൻ്റെ ഭവിഷ്യത്തുകൾ വിവരിക്കുന്ന നോവൽ. ക്രൈസ്തവരായി മതപരിവർത്തനം ചെയ്ത പുലയരാണ് കരിക്കോട്ടക്കരി എന്ന ഗ്രാമത്തിലെ ജനങ്ങൾ. ഇറാനിയസ് ജനിച്ചത് സമ്പന്നമായ അധികാരത്തിൽ കുടുംബത്തിൽ ആണ്. വെളുത്തവരും സുന്ദരൻമാരുമുള്ള ക്രിസ്ത്യൻ തറവാട്ടിൽ കറുത്ത് കരിക്കോട്ടകരിയിലെ പുലയരുടെ ഛായയിൽ അവൻ ജനിച്ചു. നിറം കറുപ്പായതിനാൽ അപകർഷതയനുഭവിക്കുന്ന കഥാനായകൻ. അയാൾ തന്റെ സ്വത്വം തേടി നടത��തുന്ന യാത്രയാണ് ഇത്. മുതിർന്ന ആളുകൾക്ക് വായിക്കാൻ പറ്റിയ പുസ്തകമാണിത്. ലൈംഗിക ചുവയുള്ള ഒരുപാട് കഥാമുഹൂർത്തങ്ങൾ ഉണ്ടിതിൽ.
ഇറാനിമോസ്. മുന്തിയതെന്ന് സ്വയം കൽപ്പിച്ച അധികാരത്തിൽ കുടുംബത്തിൻ്റെ വെളുത്ത് പൊക്കമുള്ള ക്രൈസ്തവതക്ക് ചേരാതെ വന്ന് പിറന്ന കറുത്തവൻ. നിറത്തിൻ്റെയും ജാതിയുടെയും വരമ്പുകളിൽ തനിച്ചു നിന്ന അവൻ്റെ സ്വത്വം തേടിയുള്ള കാരക്കോട്ടക്കരി യാത്രകൾ. ജർമൻ പാതിരി നിക്കോളച്ചനെ പോലെ ക്രൈസ്തവത പുതപ്പിച്ച അറിവിൻ്റെയും ഒരേ സമയം അന്ധതയുടെയും മെഴുകുതിരി വെളിച്ചത്തിൽ വെളുത്തു പോയ ചേരമൻ്റെ കേരളവും അതിൻ്റെ രാജാവ് ചേരമൻ ചെങ്കുട്ടുവനും. പുലയൻ്റെ തീരാത്ത നഷ്ടങ്ങളുടെയും ചരിത്രത്���ിൻ്റെയും കഥയാണ് കരിക്കോട്ടക്കരി. കുരിശുപേക്ഷിച്ച് പുലയനായിട്ടും ഒറ്റപ്പെട്ടു പോയ പരാജിതരുടേയും കഥ. യഥാർത്ഥ ചേരമനെന്നു തിരിച്ചറിയാൻ മാത്രം കാലം ബാക്കി വെച്ച ഇറാനിമോസിൻ്റെയും കരിക്കോട്ടക്കരിയുടേയും കഥ.
മണ്ണിലിറങ്ങി പണിയെടുത്ത രാജാക്കൻമാരെ നമ്മളെപ്പോഴാണ് മറന്നു തുടങ്ങിയത്? ആ മറവിയ്ക്ക് നമ്മളാരെയാണ് പഴിക്കേണ്ടത് - അവരെ മൃഗങ്ങളെപ്പോലെ കണ്ട് കാടുകയറ്റിവരേയോ, പണിയെടുപ്പിച്ചു നടുവൊടിച്ചവരേയോ, അതോ അവസാന ആശ്രയമെന്നമട്ടിൽ തങ്ങളോടു ചേർത്ത് അവരെ മതത്തിൻ്റെ പേരിൽ മറ്റൊരടിമച്ചങ്ങലയിൽ കോർത്തവരെയോ?
അടിമയാക്കപ്പെട്ടവൻ്റെ ചരിത്രം എഴുതപ്പെടാനും ആഘോഷിക്കപ്പെടാനും അവൻ പുതുതായി ഒരു രാജവംശം ഉണ്ടാക്കേണ്ടതുണ്ടോ? അങ്ങനെ വിസ്മൃതിയിലാണ്ട ചരിതം പറയാൻ ഇറാനിമോസിനെപ്പോലെ ഒരാളെ ഏൽപ്പിച്ച വിനോയ് തോമസിനു നന്ദി. ഇറാനിമോസ് തന്നെയാണ് അതു പറയേണ്ടത്.
മാലോത്തെ അധികാരത്തിൽ കുടുംബത്തിൻ്റെ പെരുമയിലൂടെ തുടങ്ങി കരിക്കോട്ടക്കരിയുടെ ഉയർച്ച താഴ്ചകളെ കാലത്തിൻ്റെ അനിവാര്യതകളിൽ ബന്ധിപ്പിച്ച മനോഹരമായ നോവലാണ് 'കരിക്കോട്ടക്കരി'.
നല്ല വായനാസുഖം തരുന്ന പുസ്തകം . കേരളത്തിലെ കാർഷിക സാമ്പത്തിക ചരിത്രത്തിലെ ഒരു പ്രധാന സംഭവമായ മലബാർ കുടിയേറ്റത്തിന്റെ ഒരു മനോഹര ചിത്രം തരുന്നുണ്ട് . കൂടാതെ ഞങ്ങൾ ഉന്നത കുല ജാതരാണെന്നു പറഞ്ഞു ജാതി വെറി പൂണ്ടു നടക്കുന്ന സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രത്തിനു പിന്നിൽ ഒരു പക്ഷെ അതിനേക്കാൾ ഉദാത്തമായ അധ്വാനശീലരായ മണ്ണിന്റെ മക്കളുടെ പാരമ്പര്യം ഉണ്ടാകാനുള്ള സാധ്യതയും തുറന്നു കാണിക്കുന്നു. ആശാരിയായ നസ്രായന്റെ അനുയായികൾക്ക് കൂടുതൽ യോജിക്കുന്ന അഭിമാനിക്കാവുന്ന പാരമ്പര്യവും അത് തന്നെയാണ്.
An elite family with so called legacy. Pressured heirs.. And he was very different from them. Thus he became a burden for their endowment. So, he went on a search to rule out the secret behind him and his ancestors. What he explores is really interesting.. A must read caste story. Good narration. Even though, I felt some missing in some areas, it was a really good read.
കണ്ണൂരിൻ്റെ കിഴക്കൻ മലയോരത്തെ 'കരിക്കോട്ടക്കരി' എന്ന ഗ്രാമവും സമീപ പ്രദേശങ്ങളും പ്രധാന സ്ഥലങ്ങളായ നോവൽ.പുലയരുടെയും പരിവർത്തിത ക്രൈസ്തവരുടെയും പോരാട്ടങ്ങളും ജീവിതവും പ്രമേയമാക്കിയിരിക്കുന്നു. ജാതിയിലെ ഉച്ഛനീചത്വങ്ങളും മതം മാറിയാലും തുടരുന്ന അസ്പൃശ്യതയും പുലരെയും ചേരമരെയും എങ്ങനെ പിന്തുടരുന്നുവെന്ന് കഥയിൽ അനാവരണം ചെയ്തിരിക്കുന്നു. - അബൂബക്കർ ഒറ്റത്തറ