ഇതേ സമയം കപ്പലിലുള്ളവരെല്ലാം തന്നെ പരിഭ്രാന്തരായിരുന്നു. തങ്ങള്‍ക്കു ചുറ്റിലും എന്തോ സംഭവിക്കുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കി. കാരണം സമുദ്ര ജീവികളെല്ലാം സമുദ്രോപരിതലത്തിലേക്ക് പൊങ്ങി വരുന്നു. അവിടെ തുള്ളി മറിയുന്നു. അവരുടെ ചുറ്റിലും കണ്ണെത്താ ദൂരത്തോളം കടലില്‍ പരന്നു കിടക്കുകയാണ് സമുദ്ര ജീവികള്‍. ഒപ്പം പച്ച നിറത്തില്‍ വെട്ടി തിളങ്ങുന്ന കുമിളകളും. അത് കപ്പലില്‍ തട്ടേണ്ടുന്ന താമസം തീ പിടിക്കുന്നു. കപ്പലിലുള്ളവര്‍ ഭീതിയോടെ ആ കാഴ്ചകള്‍ നോക്കി നിന്നു. ഭീകരന്‍മാരും സുന്ദരന്മാരുമായ ജല ജീവികള്‍ നിറഞ്ഞു പൊന്തുകയാണ്. ഇതിനിടയില്‍ ഒരു കപ്പല്‍ വല്ലാതൊന്നുലഞ"