വര്ത്തമാനകാലത്തിന്റെ ഇടനാഴികയില് നിന്ന് എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്, തികച്ചും നിര്മ്മമവും മതേതരവുമായ ലിഖിതങ്ങള്, വിദ്വേഷരഹിതമായൊരു മനസ്സിലൂടെ നാം വായിച്ചെടുക്കുന്നു. ധര്മ്മസങ്കടങ്ങളും സ്വയംവിമര് ശനങ്ങളും വിഹ്വലതകളും നിറഞ്ഞ ഒരു ഭൂതലം പ്രത്യക്ഷമാകുന്നു. ഒരുപക്ഷേ വിഹ്വലതയോ കാത്തിരിപ്പോ ആകാം ജീവിതത്തില് ആകെ അവശേഷിക്കന് പോകുന്നത് എന്നറിഞ്ഞിട്ടും പ്രതീക്ഷകൈവിടുന്നില്ല. പ്രധാനമെന്നോ ഗണിക്കപ്പെടാനാകാതെ ദിവസത്തിന്റെ വിനാഴികകള് കടന്നുകൂടുമ്പോള് എഴുത്തുകാരന്റെ ഉറങ്ങാത്ത ഒരു സൂര്യനു താഴെ ഏകാന്തമായ ഒരൊറ്റമരത്തണലില് അയാള് കാത്തിരിക്കുന്നു - എന്റെ വസന്തം ഇനിയും എന്നാണ് എത്തിച്ചേരുന്നത്?
Benyamin (born 1971, Benny Daniel) is an Indian novelist and short story writer in Malayalam language from Nhettur, Kulanada, Pattanamtitta district of the south Indian state of Kerala. He is residing in the Kingdom of Bahrain since 1992, from the age of twenty, and his works appear regularly on Malayalam publications in Kerala.
സാമൂഹിക പ്രസക്തമായ പല വിഷയങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ചെറു ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഇതിൽ വിമർശന വിധേയമാകുന്നത് കേരളമോ ഇന്ത്യയോ ലോകമോ മാത്രമല്ല, നാമോരൊ മനുഷ്യജീവികളുമാണ്.
66 ചെറുലേഖനങ്ങളിലൂടെ കഴിഞ്ഞ കാലത്തിലെ നമ്മൾ മറന്നുപോയ പ്രധാന രാഷ്ട്രീയ, സാമൂഹിക സംഭവങ്ങളുടെ ഒരു ഓർമ്മപ്പെടുത്തലാണ് ബെന്യമിന്റെ ഒറ്റമരത്തണൽ എന്ന ലേഖന സമാഹാരങ്ങൾ. മൊബെയിലിനടിമപ്പെട്ട് തലയുയർത്താൻ മറന്നു പോകുന്ന ചെറുപ്പക്കാർ മുതൽ, പരീക്ഷാക്കാലത്തും യുവജനോൽസവ കാലങ്ങളിലും കുട്ടികളെക്കാൾ മൽസരിക്കുന്ന മാതാപിതാക്കളെക്കുറിച്ചും, മലയാളികളുടെ ദേശീയോൽസവമായ ഓണം വെറുമൊരു സ്പോൺസേഡ് പരിപാടി ആയിത്തീർന്നതിനെപ്പറ്റിയും, കട്ടപ്പുറത്തായ KSRTC യും, ആരോഗ്യ മേഖലയിലെ വൻ വൻ മാഫിയ സംഘത്തെപ്പറ്റിയുമൊക്കെ ഓർമ്മിപ്പിക്കുന്നുണ്ട് ലേഖനങ്ങൾ
These are articles about the current social issues. Most of the articles are prominent and accutely points to the exact reasons. But the authors political favourism are clearly visible in most of the articles.
ഒട്ടനവധി വിഷയങ്ങളെ പറ്റി സമഗ്രമായ വീക്ഷണത്തിലൂടെ വിവരിക്കുകയും പുതിയ ഒരു ഉള്‍ക്കാഴ്ച്ച വായനക്കാര്‍ക്ക് പകര്‍ന്നു തരുകയും ചെയ്യുന്ന രചന. പല വിഷയങ്ങളും കാലിലപ്രസക്തമാണ്. മാറ്റങ്ങള്‍ക്കായി ചിന്തിക്കേണ്ട വിഷയങ്ങള്‍. വായിച്ചു കഴിഞ്ഞു മറിച്ചു വെക്കാന്‍ ഉള്ള ഒരു സാധാരണ പുസ്തകമല്ലിത്.