What do you think?
Rate this book


118 pages, Paperback
First published January 1, 2017
കാളി വായിച്ച ഹാങ്ങോവർ മാറുന്നതിനുമുന്നേ അശ്വതി ശ്രീകാന്തിന്റെ ആദ്യ കഥാസമാഹാരമായ ‘ഠാ’യില്ലാത്ത മുട്ടായികൾ വായിക്കാനെടുത്തു. അശ്വതിയുടെ വാക്കുകളിൽ പറയുകയാണെങ്കിൽ “വാരിക്കൂട്ടിയെടുത്ത ഓർമ്മകൾ, വെറുതെ ചില വിചാരങ്ങൾ, കണ്ടതും കേട്ടതുമായ കഥകൾ, സ്വപ്‌നങ്ങൾ, നിറങ്ങൾ, മണങ്ങൾ. എല്ലാം നുണയല്ല, എല്ലാം നേരുമല്ല, എല്ലാം നടന്നതല്ല, എല്ലാം ഭാവനയുമല്ല. ‘മുട്ടായി’ പോലെ മധുരിച്ചിരുന്നൊരു കാലത്തിന്റെ ഓർമ്മപ്പൊടികളെ ചേർത്തു വെച്ചത് മാത്രമാണ്.”
കുട്ടിക്കാലത്തിന്റെ, അക്കാലത്തെ നാടിന്റെ ഓർമ്മകളിലും നിറങ്ങളിലും പൊതിഞ്ഞ പതിനെട്ട് കുഞ്ഞുകഥകൾ. ഉള്ളടക്കം താഴെ ചേർക്കുന്നു.
1. കഥവഴി
2. ‘ഠാ’യില്ലാത്ത മുട്ടായികൾ
3. യുധിഷ്ഠിരന്റെ പട്ടി
4. മലയിലേക്കുള്ള വഴികൾ
5. മാന്ത്രികപ്പരവതാനി
6. ഒറ്റ രൂപ
7. ആനന്ദം
8. ഒരമ്മക്കഥ
9. സ്വപ്നത്തിന്റെ പടങ്ങൾ
10. ഊട്ടിപ്പൂവ്
11. പാൽച്ചായ
12. പൂച്ചനഖങ്ങൾ
13. മുടിപ്പെണ്ണ്
14. നിങ്ങളറിയാത്ത ഒരാൾ
15. ഒന്നായ നിന്നെയിഹ
16. ഇത്താക്കിന്റെ ചതുരക്കാഴ്ചകൾ
17. നേർച്ച
18. നെയ്യുരുള
ഒട്ടുമിക്ക കഥകളും കുഞ്ഞുനൊമ്പരങ്ങളും പേടികളും പങ്കുവെച്ചപ്പോൾ കൂട്ടത്തിൽ നിന്നും മാറി മനസ്സിൽ ഇത്തിരി ചിരി നിറച്ച രായപ്പായിയുടെ കഥ 'പാൽചായ'യുടെ മധുരത്തോടെ വേറിട്ടുനിൽക്കുന്നു. കാളിയെപ്പോലെ മനസ്സു നിറച്ച എഴുത്ത്.