ഒരു സമുദായത്തിന്റെ ഐതിഹ്യസ്മരണയാണ് തോറ്റങ്ങള്. തോറ്റങ്ങള്എന്ന നോവലിനോടോപ്പം ഇന്ന് കോവിലനും ഒരു ഐതിഹാസികസ്മരണയായി മാറിയിരിക്കുന്നു. എഴുത്തില്നൂറുശതമാനവും ആത്മാര്ത്ഥത പ്രകടിപ്പിച്ചിരുന്നതുകൊണ്ടാണ് ഇന്നും കോവിലന്രചനകള്നമ്മെ കൊളുത്തിവലിക്കുന്നത്; ഭാഷയെ പ്രതിരോധനായുധമാക്കിത്തീര്ത്ത കോവിലന്ഭാവിയുടേയും എഴുത്തുകാരനായി വളരുകതന്നെയായിരുന്നു എന്ന ശ്രദ്ധേയമായ നിരീക്ഷണവും ഈ നോവലിനോട് ചേര്ത്തുവെയ്ക്കുന്നു.
Kovilan, was a Malayalam language novelist from Kerala state, South India. He was considered to be one of the most prolific writers of contemporary Indian Literature
ഭാഷയുടെ ഒഴുക്കാണ് തോറ്റങ്ങൾ. അതിശക്തമായ ഒഴുക്ക്. അറുപത്തെട്ടുകാരിയമ്മയുടെ ഭ്രമകല്പനകൾ പോലെ, പ്രളയം പോലെ... നിലയില്ലാത്ത വെള്ളത്തിൽ, തൊണ്ണൂറ്റൊമ്പതിൽ, വെള്ളപ്പൊക്കത്തിൽ, കന്നിപ്രസവത്തിന് തോണിയേറി തോറ്റം കേട്ട് ജന്മഗേഹത്തിലേയ്ക്ക് യാത്രയായ ഉണ്ണിമോളാണ്, അച്ഛൻ്റെ "കൊഞ്ചിക്കുട്ടി"യാണ്, ആമ്പല് തേടി നടന്നവളാണ് ഭൂതകാലത്തിൽ അമ്മ. അവർക്ക് മുന്നിൽ കാലം മാറി, കഥ മാറി, ഭൂമി മാത്രം " കാലാകാലങ്ങളിലും യൗവനത്തോടെ സുഫലയായി, സുമംഗലിയായി, സുന്ദരിയായി... " ഓടപ്പഴം മോഹിച്ച്, അഞ്ജനക്കല്ലിനെ വരിച്ചയമ്മ. അമ്മ നരച്ചു. തണ്ടെല്ലു താണു. എങ്കിലും "കുളിർത്ത മനസ്സിൽ തളിരുകളിൽ പൂവിരിഞ്ഞു. കായായി, പഴമായി, ഓടപ്പഴമായി..." അമ്മ മക്കൾ ഓടപ്പഴത്തെ വരിക്കുന്നത് സ്വപ്നം കണ്ടു. എന്നിട്ടോ, മുറുക്കാനിടിക്കുന്ന ചെമ്പുലക്ക തലയിലിടിച്ചു മരിച്ചു. മരണപ്പായിലമ്മ, "ചെറുതായിച്ചെറുതായി, കന്യകയായി, ഇളം പൈതലായി, പുഴവക്കത്തൂടെ നടന്നു..."
Picking up a book in my mother tongue after almost 12 years and I wasn't disappointed. Like O V Vijayan, Kovilan's weaves a world and a mood with his words thats hard to forget. A story that moves between the past and the present and tells more than the story of just a person but rather describes a way of life of a people and a society, of women, of the breakdown of a class and caste system; the book has so many layers. And, it managed to convey all this in a span of some 80 odd pages.
Definitely a book I'll discover more layers to if I read it again. Highly recommended for the lyrical beauty of the language and the haunting prose.
"പുഞ്ചപാടത്തിനു പച്ചസൂചികൾ അരങ്ങു ചാർത്തുന്നു. പുഞ്ചകാറ്റാടുന്നു. ഇക്കിളിപ്പെട്ട കന്യകയോ? കതിരിടുന്നു. കടിഞ്ഞൂൽ വളർത്തുന്ന മാതാവോ പൊന്നിൻപരപ്പായി മാറുന്നു. തിരുവോണത്തിലെ പ്രഭാതമോ?" തോറ്റങ്ങൾ " #കോവിലൻ
ഏറെ അഭിപ്രായങ്ങൾ കേട്ടിട്ടുള്ള രചനയാണ് കോവിലൻറെ തോറ്റങ്ങൾ.. എന്നെ സംബന്ധിച്ചിടത്തോളം ഈ പുസ്തകം വായിക്കാനും അത് മനസിലാക്കി എടുക്കാനും കുറച്ചു ബുദ്ധിമുട്ട് തോന്നി. ഒഴുക്കുള്ള വായനാനുഭവം ആയിരുന്നില്ല എനിക്ക് ലഭിച്ചത്.