Jump to ratings and reviews
Rate this book

Keezhalan

Rate this book
Book Name in Malayalam : കീഴാളന്‍
അര്‍ദ്ധനാരീശ്വനിലൂടെ ഒരു സമുദായത്തിന്റെ ജീവിതം വരഞ്ഞിട്ട പെരുമാള്‍ മുരുകന്‍ കീഴാളന്‍ എന്ന നോവലില്‍ ഗൗണ്ടര്‍മാരുടെ കൃഷിയിടങ്ങളില്‍ മാടുകളെപ്പോലെ പണിയെടുക്കുകയും ആടുമാടുകളെ തീറ്റിപ്പോറ്റുകയ്യും ചെയ്യുന്ന ചക്കിലിയമാരുടെ ദരിദ്രമായ ജീവിതം ആവിഷ്കരിക്കുകയാണ്.

288 pages, Paperback

Published August 1, 2017

7 people are currently reading
49 people want to read

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
3 (5%)
4 stars
32 (57%)
3 stars
19 (33%)
2 stars
2 (3%)
1 star
0 (0%)
Displaying 1 - 10 of 10 reviews
Profile Image for Deepthi Terenz.
183 reviews61 followers
June 20, 2018
അരച്ചാൺ വയറു നിറയ്ക്കാൻ ജന്മികളായ ഗൗണ്ടർമാരുടെ കൃഷിയിടങ്ങളിൽ രാവന്തിയോളം പണിയെടുക്കുന്ന ചക്കിലിയന്മാരുടെ കഥ. വളരെ ചെറുപ്രായത്തിൽ തന്നെ കൂലയ്യന്റെ അച്ഛനമ്മമാർ തങ്ങളുടെ യജമാനനായ ഗൗണ്ടർക്കു മകനെ സമർ പ്പിച്ചു. ഗൗണ്ടർമാർക്ക് പണി എടുക്കുന്ന ചക്കലിയന്മാരുടെ കുട്ടികൾ പലരും ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നു. വാവുറി, മൊണ്ടി, നെടുമ്പൻ, ശെവിടി തുടങ്ങിയവർ അവരും തങ്ങളുടെ യജമാനന്മാർക്കു വേണ്ടി പാടുപെട്ട് പണി എടുക്കുന്നു.
ആടു മേയ്ക്കുവാൻ അവർ ഒത്തു കൂടുമ്പോഴാണ് സ്വാതന്ത്രത്തിന്റെ രുചി അറിയുന്നത്. പല കളികളിലും അവർ ഏർപ്പെടുന്നു. അവരുടെ ബാല്യം അവർ വീണ്ടെടുക്കുന്നത്‌ അപ്പോഴാണ്‌. കുറെ വർഷങ്ങൾ കഴിയുമ്പൊഴേക്കും എത്ര കഠിനമായ ശാരീരികശിക്ഷകളും അവരുടെ ഉടലുകൾക്ക്‌ പരിചിതമാവുന്നു. വരണ്ടുണങ്ങിയ ചോളവയലുകൾ പോലെയാണ് ഗൗണ്ടരുടെ മനസ്സും. ആർദ്രതയോ കനിവിന്റെ നീരുറവകളോ അവിടെ മരുന്നിനു പോലും കാണില്ല. ചക്കിലിയന്മാരുടെ നിസ്സഹായത നിറഞ്ഞതാണ് ഈ നോവലിന്റെ താളുകൾ, വയർ നിറയ്ക്കാൻ കഴിയാത്ത ദരിദ്രബാല്യങ്ങളുടെ ഒരു നേർക്കാഴ്ചയാണീ നോവൽ. ശുഭപര്യവസായിയായൊരു കഥയല്ലിത്‌, അവസാനിക്കുമ്പോഴെങ്കിലും വായനക്കാരൻ പ്രതീക്ഷിക്കുന്ന തലത്തിൽ അവർക്കൊരു നല്ല ജീവിതം ഈ കഥയിലുണ്ടാകുന്നില്ല. അവസാനത്തെ താളും വായിച്ച്‌ കഴിയുമ്പോൾ ഉള്ളിലൊരു നൊമ്പരമായി കൂലയ്യൻ ജീവിക്കാൻ തുടങ്ങും. അർധനാരീശ്വരൻ’ എന്ന നോവലിലൂടെയാണ്‌ പെരുമാൾ മുരുഗൻ എന്ന കഥാകരനെ ഞാൻ ആദ്യം വായിക്കുന്നത്‌. കബനി സി യുടെ വിവർത്തനം വളരെ നന്നായിട്ടുണ്ട്‌.









Profile Image for Sanuj Najoom.
197 reviews30 followers
November 19, 2020

പെരുമാൾ മുരുഗൻ എഴുതിയ തമിഴ് നോവലായ കൂല മദാരിയുടെ വിവർത്തനമാണ് കീഴാളൻ.
കീഴാളരായ ചക്കിലിയർ വിഭാഗത്തിൽ പെട്ട കൂലയ്യന്റെയും സുഹൃത്തുക്കളായ വാവുറി, നെടുമ്പൻ, ഷെവിടി, മോണ്ടി തുടങ്ങിയവരുടെയും അവരെ അറപ്പോടെ കാണുന്ന അവരെ ഭരിക്കുന്ന ഗൗണ്ടർമാരുടെയും കഥയാണ് കീഴാളനിലൂടെ പറയുന്നത്.

കൂലയ്യനും  സുഹൃത്തുക്കളും തമ്മിൽ ശക്തമായ ബന്ധം നിലനിൽക്കുന്നുണ്ട്. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും അവർ അന്യോന്യം പങ്കിടുകയും ചെയ്യുന്നു.
നിത്യവും അവരവരുടെ ഗൗണ്ടർമാരുടെ വീടുകളിലെ ജോലി തീർത്തു ആടുകളെ മേയ്ക്കാൻ പച്ച വിരിച്ച പ്രദേശങ്ങളിലേക്ക് വരികയും അവിടെ ആടുകളെ തീറ്റിക്കുകയും ചെയ്യുന്നു. മേച്ചിൽ പുറങ്ങളിലും   വയലുകളിലും ഓടി കളിക്കുകയും, മരങ്ങൾ കയറുകയും, മത്സ്യം പിടിക്കുകയും മറ്റും ചെയ്ത് ഉല്ലാസഭരതരായി കഴിയുകയും ചെയ്യുന്നു. എന്നാൽ അവർക്കത് എപ്പോഴും തുടരാൻ കഴിയുന്നില്ല, അവർക്കു അവരുടെ നിത്യ ജീവിതത്തിലേക്ക് മടങ്ങേണ്ടിവരുന്നു. അവിടെ അവർ അടിമകൾക്ക് തുല്യമാണ്. പരിമിതമായ ഭക്ഷണത്തിനായി അവർ കഠിനാധ്വാനം ചെയ്യുകയും അപ്രതീക്ഷിതമായ സംഭവിക്കുന്ന തെറ്റുകൾക്കു കഠിനമായ ശിക്ഷകൾ നേരിടുകയും ചെയ്യുന്നു.

ഓരോ ദിവസം കഴിയുന്തോറും, കൂലയ്യൻ  അവന്റെ നിഷ്കളങ്കതയും ആത്മാവും നഷ്ടപ്പെടുന്നു. പോകപോകെ
അവന്റെ ശരീരത്തിൽ ഒരു വേദനയും അനുഭവപ്പെടുന്നില്ല, മറിച്ച് അവന്റെ ഹൃദയത്തിൽ ആഴത്തിലുള്ള മുറിവുകൾ നിറയുന്നുണ്ട്. ഇരുണ്ട രാത്രികളിൽ കനവായും നിനവായും അവനെ അതെല്ലാം  വേട്ടയാടുന്നുണ്ടെങ്കിലും ഈ ജീവിതത്തിൽ നിന്നും രക്ഷപ്പെടാനാവില്ലെന്ന് അവനറിയാം.
കൂലയ്യന്റെയും നെടുമ്പന്റെയും കഷ്ടത നിറഞ്ഞ പല സന്ദർഭങ്ങളും തീവ്രമായി ചിത്രീകരിച്ചു വായനക്കാരിലേക്ക് എത്തിക്കുമ്പോളും കഥ ഒരേ വേഗതയിൽ മുന്നോട്ട് പോകുന്നു.

പ്രകൃതിയെ പെരുമാൾ മുരുഗൻ ഈ നോവലിലുടനീളം അസാധ്യമായാണ്  വിവരിക്കുന്നത്. അദ്ദേഹത്തിന്റെ  എഴുത്തിലൂടെ വായനക്കാരന്റെ ഭാവനയിലേക്ക് പ്രകൃതിയുടെ നിറങ്ങൾ നൽകാൻ കഴിയുന്നു.
Profile Image for Neethu Raghavan.
Author 5 books56 followers
December 13, 2020
ജീവിതം എന്താണെന്ന് അറിയാതെ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ തലയിലേറ്റിയ കുട്ടികളാണ് കൂലയ്യനും, നെടുംബനും, ശെവിടിയും, മോണ്ടിയും വാവുറിയും ഒക്കെ. അവർ തങ്ങളുടെ ഗൗണ്ടർമാരുടെ ആടുകളെയും കൊണ്ട് കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പറമ്പിൽ മേയ്ക്കാൻ പോകും. ഒരുമിച്ചു കൂടിയാൽ പിന്നെ അവർ തങ്ങളുടേതായ ലോകത്ത് വർത്തമാനങ്ങൾ പറഞ്ഞും, കളിച്ചും, കിണറിൽ കുളിച്ചും, പുളിച്ച ചോറും, ചോളകഞ്ഞിയും പങ്കിട്ടെടുത് സമയം ചിലവഴിക്കും. കീഴാളന്മാരുടെ ജീവിതം എക്കാലവും അങ്ങിനെ തന്നെയായി തുടരുന്നു. അവർക്ക് പരാതികളില്ല. ഉണ്ടെങ്കിൽതന്നെ മുകളിലുളവരുടെ ശബ്ദത്തിൽ അവരുടെ സ്വരം ഇല്ലാതെക്കുന്നു. തങ്ങളുടെ ഗൗണ്ടർ അവർക്ക് ദൈവമാണ്. ഭക്ഷണവും വസ്ത്രങ്ങളും കൊല്ലാത്തൊരിക്കൽ വീട്ടിൽപോകാൻ അനുമതിയും കൊടുക്കുന്ന യജമാനൻ. അവരനുഭവിക്കുന്ന പീഡനങ്ങൾ എല്ലാം തങ്ങൾക്ക് വിധിച്ചിട്ടുള്ളതാണെന്ന് മുൻതലമുറകളെ പോലെ ഈ കുട്ടികളും വിശ്വസിക്കുന്നു. മാടുകളെ പോലെ പണിയെടുക്കുന്ന ഈ കുട്ടികളും അവരുടെ കുടുംബവും ആ ഗൗണ്ടർക്ക് ഉള്ളതാണ്. 10 വയസ്സെത്തുന്നവരെ ഗൗണ്ടർടെ വീട്ടിലോ പടത്തേക്കോ അയക്കേണ്ടതാണ്.
കഷ്ടപ്പാടുകൾ നിറഞ്ഞതാണെങ്കിലും, കൂലയ്യന്റെയും കൂട്ടുകാരുടെയും ഒരുമിച്ചുള്ള നിമിഷങ്ങൾ അവർക്കൊപ്പം നമ്മളും ആസ്വദിച്ചുപോകുന്നു.
Profile Image for Ganesh.
40 reviews4 followers
September 9, 2020
ഞാൻ വായിക്കുന്ന പെരുമാൾ മുരുകന്റെ രണ്ടാമത്തെ പുസ്തകം. അടിയാള വർഗത്തിന്റെ പ്രതീകമായ കൂലയന്റെ ദുഃഖങ്ങൾ നമ്മളെ വിഷമിപ്പിക്കുമെങ്കിലും, അർധനാരീശ്വരന്റെ അത്രയും മനസിൽ തൊടുന്നതായി തോന്നിയില്ല. പലയിടത്തും ഒരു വലിച്ചു നീട്ടൽ അനുഭവപെട്ടു.
Profile Image for Akhil Gopinathan.
106 reviews19 followers
November 25, 2025
പശ്ചിമ തമിഴ്‌നാട്ടിലെ ചുട്ടുപൊള്ളുന്ന ഗ്രാമങ്ങളിൽ നടക്കുന്ന ഈ കഥ വായനക്ക് ശേഷവും ഒരുപാട് നാളുകൾ എന്നെ വേട്ടയാടിയിരുന്നു. വായനക്ക് ശേഷം അതിൽ നിന്നും പുറത്തു കടക്കാൻ സാധിക്കാത്ത ഒരു എന്തൊക്കെയോ 'കീഴാളൻ' പറഞ്ഞു വെക്കുന്നുണ്ട്.

'ദളിതൻ' എന്ന ലേബൽ പോലും ഒരു വിദൂര പദവിയായി തോന്നുന്ന തരത്തിൽ വളരെ താഴ്ന്ന ജാതിയിൽ ജനിച്ച ചക്കിലിയൻ (അരുന്ധതിയാർ) സമുദായത്തിൽ നിന്നുള്ള ഒരു ബാലനിലൂടെയാണ് കഥ പറയുന്നത്. കുലയ്യൻ എന്നാണ് അവൻ്റെ പേര്. കുടുംബത്തിന്റെ കടങ്ങൾക്ക് ഒരു ജാമ്യമായി ഒരു ധനികനായ ഗൗണ്ടർ ഭൂവുടമയ്ക്ക് അവനെ അവൻ്റെ അച്ഛൻ ഏൽപ്പിക്കുന്നു. പുലർച്ചെ മുതൽ പ്രദോഷം വരെ ആടുകളെ മേയ്ക്കുക എന്ന ജോലിയാണ് അവന് നൽകിയിട്ടുള്ളത്. വാവുറി, മൊണ്ടി, നെടുമ്പൻ, ശെവിടി തുടങ്ങിയവരും കുലയ്യനെ പോലെ തങ്ങളുടെ യജമാനന്മാർക്കു വേണ്ടി പാടുപെട്ട് പണി എടുക്കുന്നവരാണ്. ഗൗണ്ടർമാർക്ക് വേണ്ടി പണി എടുക്കുന്ന വേറെ ചക്കലിയന്മാരുടെ കുട്ടികളാണ് അവർ. ആടു മേയ്ക്കുവാൻ അവർ ഒത്തു കൂടുമ്പോഴാണ് സ്വാതന്ത്രത്തിന്റെ രുചി കുറച്ചെങ്കിലും അവർ അറിയുന്നത്. അവസാന താളുകളിൽ മരണമാണ് സ്വതന്ത്രം എന്ന് കൂലയ്യൻ മനസ്സിലാക്കുമ്പോൾ അത് ഉൾകൊള്ളാൻ വായനക്കാരന് സാ��ിക്കില്ല, കാരണം നമ്മളുടെ മനസ്സ് അതിനും എത്രയോ മുൻപ് മരവിച്ചു പോയിരിക്കും.

ക്രൂരത എന്നത് വളരെ സാധാരണമായ ഒന്നായാണ് ഇവിടെ അവതരിപ്പി��്ചിരിക്കുന്നത്. മെലോഡ്രാമാറ്റിക് വില്ലനില്ല, ചോര ചിന്തുന്ന അക്രമം ഇല്ല. ജാതിയിൽ താഴ്ന്നതുകൊണ്ട് കുട്ടികളെ കന്നുകാലികളെപ്പോലെ കാണുന്ന ഒരു വ്യവസ്ഥയുടെ നിശബ്ദവും വേദനിപ്പിക്കുന്നതുമായ ക്രൂരത മാത്രം.

തമിഴിൽ നിന്നും മൊഴിമാറ്റം ചെയ്തതാണെങ്കിലും എഴുത്തിൻ്റെ സത്ത നില നിർത്താൻ സാധിച്ചിട്ടുണ്ട്. ദളിത് സമൂഹം എവിടെയും എക്കാലത്തും നേരിടുന്ന പ്രശ്നങ്ങൾ ആണ് ഈ നോവൽ വരച്ചിടുന്നത്. കുലയ്യനും അവന്റെ സമുദായത്തിന്റെ നൊമ്പരങ്ങളും നമ്മളെ വേട്ടയാടും
Profile Image for Kelvin K.
73 reviews3 followers
March 18, 2018
Heart wrenching story of the chakiliyans.. the low caste considered as slaves who used to work for landlords ( gounders in this case )...leave the amount of money they earn..all they need is some food ( leave the delicacies) to fill their stomach..they believe that its their fate to work like this.. Towards the end we feel like the lead characters will come back strong in life.. but this just explains the sad state of the mentioned caste...
Profile Image for Arun AV.
29 reviews5 followers
August 18, 2022
തമിഴ് സാഹിത്യകാരനായ പെരുമാൾ മുരുകന്റെ കൂലമാദരി എന്ന കൃതിയുടെ മലയാള വിവർത്തനം ആണ് കീഴാളൻ..

തമിഴ്നാടിന്റെ ഗ്രാമ പശ്ചാത്തലത്തിൽ രചിച്ചിട്ടുള്ള നോവൽ, ഗൗണ്ടർ മാരുടെയും അവരുടെ കീഴിൽ അടിമകളെ പോലെ പണി എടുക്കുന്ന ചക്കിലിയൻ മാരുടെയും കഥ ആണ് പറയുന്നത്..

വളരെ ചെറു പ്രായത്തിൽ തന്നെ മക്കളെ അവരുടെ മാതാപിതാക്കൾ യജമാനനായ ഗൗണ്ടരുടെ പക്കൽ ജോലിക്കായി ഏൽപ്പിക്കുന്നു.. അരച്ചാൺ വയറിനായി ആ ചക്കിലിയൻ മാർ ഗൗണ്ടരുടെ കീഴിൽ അടിമകളെ പോലെ പണി എടുക്കുന്നു..

കൂലയ്യൻ ലൂടെ ആണ് കീഴാള ജീവിതം നമുക്ക് കാണിച്ചു തരുന്നത്.. ആലയിലെ ആടുകളെ നോക്കാനും അവയെ മേയ്ക്കലുമാണ് കൂലയ്യന്റെ പ്രധാന ജോലി.. കൂലയ്യനെ പോലെ കീഴാളരായ കുട്ടികൾ വേറെയുമുണ്ട് അവിടെ.. അവരെല്ലാം കൂലയ്യന്റെ കൂട്ടുകാരും ആണ്.. വാവുറി, നെടുമ്പൻ, മൊണ്ടി, ശെവിടി, തീപ്പട്ടി എല്ലാവരും കീഴാളരായ അവന്റെ കൂട്ടുകാർ ആണ്.. ആട് മേയ്ക്കലിന് ഇടയിൽ ലഭിക്കുന്ന സമയം അവർ സ്വാതന്ത്ര്യം അറിയുകയും അത് പരമാവധി ആസ്വദിക്കുകയും ചെയ്യുന്നു.. ആ സൗഹൃദങ്ങൾ അവരുടെ വേദനയും ദുഃഖവും മറക്കാൻ അവരെ സഹായിക്കുന്നു.. കൂലയ്യന്റെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം സുഹൃത്തുക്കളെയും ആടുകളെയും ചുറ്റി പറ്റി ആണ്.. വീടും അച്ഛനും അമ്മയും എല്ലാം അവനു അപൂർവമായി മാത്രം ലഭിക്കുന്ന സ്വർഗമാണ്.. ഈ സൗഹൃദ നിമിഷങ്ങളിൽ ഒഴികെ എല്ലായിപ്പോഴും അവർ ദുഖത്തിന്റെയും ദുരിതത്തിന്റെയും നിഴലിൽ ആണ്.. ചെറിയ തെറ്റുകൾക്ക് പോലും വലിയ ശിക്ഷകൾ ഏറ്റു വാങ്ങേണ്ടി വരുന്നു.. യജമാനനായ ഗൗണ്ടർ മാരുടെ ആട്ടും തുപ്പും പേറി ചവിട്ടും തൊഴിയും സഹിച്ചു അവയെ തങ്ങളുടെ വിധിയാണെന്ന് വിശ്വസിച്ച് വീണ്ടും വീണ്ടും അടിമകൾ ആയി മാറുന്ന കീഴാളൻ മാരുടെ യാതനകളും സന്താപങ്ങളും അവരുടെ നിസ്സഹായതയും തുറന്നു കാട്ടുകയാണിവിടെ..

സന്തുഷ്ടമായ ഒരു പര്യവസാനവുമായല്ല കീഴാളൻ നമ്മെ കാത്തിരിക്കുന്നത്.. വേദനയുടെ അറ്റമില്ലാത്ത ആഴങ്ങളിലേക്ക് നമ്മളെ കൂട്ടികൊണ്ട് പോകുകയും ചെയ്യുന്നു.. ഒരു കീഴാളന്റെ ജീവിതത്തിൽ ദുഖങ്ങളും ദുരിതങ്ങളും അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാൻ നമുക്ക് ആവില്ലല്ലോ..

പ്രകൃതി യെയും മനുഷ്യനെയും അവരുടെ വികാരങ്ങളെയും കോർത്തിണക്കി കൊണ്ട് രചിച്ച മനോഹരമായ പുസ്തകം ആണ് കീഴാളൻ.. വളരെ മികച്ച ഒരു വായനാ അനുഭവം ആണ് കീഴാളൻ നമുക്ക് സമ്മാനിക്കുന്നത്..
Profile Image for KS Sreekumar.
83 reviews4 followers
September 24, 2023

സാഹിത്യ അക്കാദമി അവാർഡ് നേടിയ  കുരീപ്പുഴ ശ്രീകുമാറിന്റെ മനോഹരമായ ഒരു കവിതാ സമാഹാരമാണ് മലയാളത്തിൽ നിന്നുണ്ടായ കീഴാളൻ.  'വിത്തു വിതച്ചതും വേളപറിച്ചതും ഞാനേ കീഴാളൻ കന്നിമണ്ണിന്റെ ചേലാളൻ' എന്ന് തുടങ്ങുന്ന വരികൾ തമ്പ്രാന്റെ കീഴിൽ പണിയെടുക്കുന്ന, ജീവിതത്തിന്റെ പലമേഖലകളിൽ അവഗണിക്കപ്പെടുന്ന  കീഴാളന്റെ ദൈന്യത അടയാളപ്പെടുത്തുന്നു.

        ഇവിടെ പെരുമാൾ മുരുകൻ വരച്ചുകാട്ടുന്നത്  തമിഴ്‌നാട്ടിലെ ഗൗ ണ്ടർ വിഭാഗത്തിനു വേണ്ടി അടിമപ്പണി ചെയ്യുന്ന ചക്കിലിയാർ വിഭാഗത്തിന്റെ ജീവിത കഥയാണ്. ചെറിയ പ്രായത്തിൽ തന്നെ കൃഷിയിടങ്ങളിലേക്ക് തള്ളപ്പെടുകയും,  മാടുകളെ പോലെ പണിയെടുത്ത്  ചെറിയ തെറ്റുകൾക്ക് പോലും ഗൗണ്ടരുടെ ചാട്ടയുടെ ചൂടും, വിശപ്പുമൊക്കെ  സഹിക്കേണ്ടിവരുന്ന ചക്കിലിയന്മാരുടെ കഥ ലോകം ഞെട്ടലോടെയാണ് സ്വീകരിച്ചത്. ഗൗണ്ടറുടെ വീട്ടിലെ പണികൾ കഴിഞ്ഞ് ആടുകളുമായി മേച്ചിൽപുറത്തേക്ക്  പോകുന്ന കൂലയ്യനിൽ നിന്നാരംഭിക്കുന്ന നോവൽ സമാനജോലിക്കാരായ അവന്റെ സുഹൃത്തുക്കൾ വാവുറിയുടേയും, മോണ്ടിയുടെയും, നെടുമ്പന്റെയും, തീപ്പെട്ടിയുടെയുമൊക്കെ ജീവിതങ്ങൾ അടയാളപ്പെടുത്തികൊണ്ട് , ഉദയാസ്തമയങ്ങൾക്കൊപ്പം മാറിമറിയുന്ന  പ്രകൃതിയുടെ ചെറിയ മാറ്റംപോലും ഒഴിവാക്കാതെ സൂഷ്മമായി അപഗ്രന്ധിച്ചു കടന്നുപോകുന്നു. വായനയുടെ യാത്രയിൽ  അറിയാതെ ആ ജീവിതത്തിന്റെ ഭാഗമായി തീരുന്ന അനുവാചകന് ഒരിറ്റു  കണ്ണീർപൊഴിക്കാതെ ഈ നോവൽ  അവസാനിപ്പിക്കുക  അസാദ്യമാണ്.

കുറിപ്പ്: തൊഴിലാളി പ്രസ്ഥാങ്ങൾ  ഇത്തരം മേഖലകളിലേക്ക് കടന്നുചെന്ന്  സംഘടിക്കേണ്ടതിന്റെ   ആവശ്യകത മാറ്റത്തിന്റെ കാറ്റ് കടന്നുപോയ കേരളത്തിന്റെ മണ്ണ് ഓർമ്മിപ്പിക്കുന്നു.
Profile Image for Sreenidhi Sreekumar.
41 reviews4 followers
April 13, 2019
Don't know how to describe it, but the book left me with a bad feeling deep inside. It kind of makes one feel uncomfortable and terribly upset. Perumal Murukan once again takes us through the lives of oppressed castes and gives us a first hand feel of their daily lives, how pathetic they were at the hands of the oppressor castes. However the reading experience was rather dull in the beginning part of the book, but slowly picks up pace towards the end. Yet a book that very much draw from the reality of Indian caste system.
Profile Image for Razal N.
27 reviews
August 2, 2020
Haunting !

A book I am reading after Perusal Murugan's Ardhanareeshwaran ! Keezhalan is a captivating story set on a landscape of Village Tamil Nadu and it tells the story of a Teen boy, who's a Low caste fellow. Working as like a slave for the landowner he is supposed to make goat farming and is struggling a lot by domestic abuse and many.
Displaying 1 - 10 of 10 reviews

Can't find what you're looking for?

Get help and learn more about the design.